✨️❤️ ശാലിനിസിദ്ധാർത്ഥം 4  ❤️✨️ [??????? ????????] 219

അയ്യോ എടാ മച്ചു, അയ്യോ… ജീവൻ വേണേൽ ഓടിക്കോടാ..” ബാക്കിയായ ടീമംഗങ്ങൾ ജീവനും കൊണ്ട് ഓടി.

“ഹേയ് ചേട്ടന്മാരെ പേടിക്കണ്ട, ഈ വെടി കൊണ്ടാൽ ചാവുകയൊന്നുമില്ല… പകരം ശരീരത്തിലെ ഞരമ്പുകൾ തളർന്നു, ഒരു മാസം കോമയിൽ ആയിരിക്കും…”

മിത്ര പറഞ്ഞു.

“അതെ ഒരു തരത്തിൽ പറഞ്ഞാൽ മയക്കുവെടി തന്നെയാ… ചേട്ടന്മാരെ പോലെയുള്ള മദയാനകളെ തളയ്ക്കാൻ ഉപയോഗിക്കുന്ന മയക്കുവെടി. എന്താ ഒരു ഡോസ് എടുക്കുന്നോ ???”

മിത്ര പറഞ്ഞതിനോട് ജിത്തു കൂട്ടി ചേർത്തു.

“അരുത്. ചെയ്യരുത്….! ഞങ്ങളെ ഒന്നും ചെയ്യരുതേ … നിങ്ങൾ യഥാർത്ഥത്തിൽ ആരാണ്….???

ചേട്ടായി ഭയന്ന് അവരുടെ മുന്നിൽ മുട്ടുകുത്തി, കൈ കൂപ്പി അപേക്ഷിച്ചു.

അത്രയും നേരം കൂസലില്ലാതെ നിന്ന ആ മനുഷ്യന്റെ കണ്ണുകളിൽ ഭയം അധികരിക്കുന്നതവർ കണ്ടു. നേതാവ് പത്തി താഴ്ത്തിയത്തോടെ അവിടെ ജീവനോടെ ഉണ്ടായിരുന്ന ഗുണ്ടകൾ എല്ലാവരും, അവരുടെ ആയുധങ്ങൾ താഴെയിട്ടു.

ഹ്മ്മ്… നീ കൊള്ളാല്ലോ തൃശ്ശിവപ്പേരൂർ ചേട്ടായി, നീയെന്താ പറഞ്ഞത്, നിന്നെയും കൂട്ടരേം വെറുതെ വിടണമെന്നോ… വിടാം നിന്നെ ഞങ്ങൾ എന്നെന്നേക്കുമായി ജീവഛവം ആക്കി മാറ്റിയിട്ട് മാത്രം വിടാം. ചേട്ടായിയുടെ അടുത്തെത്തിയ ജിത്തുവിന്റെ കണ്ണുകൾ ക്രൂരമായി തിളങ്ങി.

നീയെന്താടാ ആ പാവം പെൺകൊച്ചിനെ ചെയ്തത്…??? പറയടാ.” ഓടി അയാൾക്കരികിലെത്തിയ മിത്ര, അയാളുടെ കരണത്ത് അടിച്ചുകൊണ്ട് ചോദിച്ചു.

അയാൾ ഒന്നും മിണ്ടിയില്ല.

“ഹേയ് മിത്രേ, നീയെന്താ ഈ കാണിക്കുന്നത്…” ജിത്തു അവളെ തടഞ്ഞു കൊണ്ട് ചോദിച്ചു.

“അത്… ഞാൻ.. എടാ ഇയാൾ ഒരു പെൺകുട്ടിയെ മയക്കി കിടത്തിയിട്ട് വാഹനത്തിൽ കടത്തി കൊണ്ട് പോകാൻ ശ്രമിച്ചു….”

അവരുടെ ശ്രെദ്ധയൊന്ന് മാറിയതും, ചേട്ടായി പൊങ്ങിയുയർന്ന്, ജിത്തുവിന്റെ കൈയിലിരുന്ന തോക്ക് കൈക്കലാക്കി. എന്നിട്ട് ക്രൂരമായി ചിരിച്ചു.

“ഹാ ഹാ നീയൊക്കെ എന്താ വിചാരിച്ചേ…??? ഞാനും എന്റെ പിള്ളേരും വെറും ഊളകളാണന്നോ…! എന്നാ നീയൊക്കെ കേട്ടോ…, സിറ്റി കമ്മിഷണറുടെ ഏക മോളാണെടാ, ആ വണ്ടിയിൽ കിടക്കുന്നത്. ഞാനൊന്ന് തലയണക്കിയാൽ അപ്പോൾ എന്റെ പിള്ളേർ അവളേം കൊണ്ട് സ്ഥലം വിടും… ആദ്യം നിങ്ങളെ രണ്ടു പേരെയും ഈ തോക്ക് കൊണ്ട് തന്നെ തീർത്തേക്കാം അല്ലേ…” 

7 Comments

  1. ഈ part നന്നായിരുന്നു ❕
    കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
    സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
    Waiting for next part ❤️✨

    1. അശ്വിനി കുമാരൻ

      തേങ്ക്സ് ?❤️✨️
      അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.

  2. അടിപൊളി…. ????❤❤

    1. അശ്വിനി കുമാരൻ

      താങ്ക്സ് ബ്രോ ??✨️

  3. അശ്വിനി കുമാരൻ

    Congratzz ?

  4. °~?അശ്വിൻ?~°

    Angane vannu alle…
    E part um adipwoli…?❤️

  5. ഉണ്ണിയേട്ടൻ first ✌️

Comments are closed.