✨️❤️ ശാലിനിസിദ്ധാർത്ഥം 4  ❤️✨️ [??????? ????????] 219

 അതേടി ചൊറിയും… കുറേ നേരമായി… രണ്ടും കൂടെ റോട്ടിൽ ഷോ ഇറക്കാൻ തുടങ്ങിയിട്ട്… നീയൊക്കെ ആരാന്നാ നിന്റെ വിചാരം…??? നിന്റെയൊക്കെ ഒരു സോഡാ ട്രീറ്റും, നാടകവും മണ്ണാങ്കട്ടയും… നിന്നെയൊക്കെ കാരണം ഞങ്ങളുടെ വിലപ്പെട്ട സമയമാണ് പോയത്… ഇനിയത് അനുവദിക്കില്ലടി… എടാ പിള്ളേരെ തീർത്തേക്കടാ ഇവരെ ങും… “

ചേട്ടായി, അവരെ നോക്കി മുരണ്ടു…

“എടാ, നമ്മുക്കിത് വേഗം തീർത്താലോ ???

കുറേ നേരമായില്ലേ.

പ്ലാനിങ് ഒന്നും തെറ്റാൻ പാടില്ലല്ലോ… ദോ പിന്നെ ആ പിള്ളേരൊക്കെ ക്ഷമകെട്ട് നിക്കുവാ…! എന്തിനാ വെറുതെ നമ്മുടെ സമയം കൂടെ കളയുന്നെ…??? നമ്മൾ പപ്പയുടേം മമ്മിയുടെയും അടുത്തേക്ക് പോകാൻ ഇറങ്ങിയതല്ലേ. സമയം കളയണ്ട…” മിത്ര ജിത്തുവിനോട് ചോദിച്ചു.

“എന്നാശെരി.. “ അവൻ തലകുലുക്കി സമ്മതിച്ചു.

“നീയാ കൂളിംഗ് ഗ്ലാസും, തോക്കും എടുത്തില്ലേ ??? അവൾ ചോദിച്ചു.

“ആഹ് എടുത്തു.. അതെടുത്ത് പ്രയോഗിക്കട്ടെ…??? അവൻ തിരികെ ചോദിച്ചു.

“ഓ തുടങ്ങാം…” മിത്ര മറുപടി നൽകി…

എന്നിട്ടവർ, തങ്ങളുടെ ജാക്കറ്റിന്റെ ഇടത് ഇന്നർ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഒരു ബ്ലൂ കളർ കൂളിംഗ് ഗ്ലാസ്സെടുത്ത്, രജനികാന്ത് കൂളിംഗ് ഗ്ലാസ്‌ വെയ്ക്കുന്ന സ്റ്റൈൽ പോലെയൊരു സ്റ്റൈലിൽ കറക്കിയെടുത്ത് മുഖത്ത് വെച്ചു.

അവർ, ജാക്കറ്റിന്റെ വലത് വശത്തെ ഇന്നർ പോക്കറ്റിൽ നിന്ന് ഒരു കുഞ്ഞൻ തോക്ക് എടുത്തു. സിൽവർ കളറുള്ള ആ തോക്കിന്റെ ബാരലിന്റെ ടോപ് സൈഡിൽ, ഒരു സ്ക്രോളിങ് വീൽ ഉണ്ടായിരുന്നു അത് ഒറ്റനോട്ടത്തിൽ ഒരു അഡ്ജസ്റ്റർ നോബ് പോലെ തോന്നിച്ചു, ബാരെലിന്റെ വശങ്ങളിലായി എന്തൊക്കെയോ സ്വിച്ചുകളും ഉണ്ടായിരുന്നു.

കൂടാതെ ഗ്രിപ്പിൽ എന്തോ മിലിട്ടറി മുദ്രയുണ്ടായിരുന്നു.

ആ തോക്ക് കണ്ടതും ഗുണ്ടകൾ പൊട്ടി ചിരിക്കാൻ തുടങ്ങി..

“ഹാ ഹാ ഹി ഹി.. ഇതെന്താ കളിതോക്കോ ???”

“ങേ.. പ്ഭാ… എരപ്പകളെ കളിയാക്കുന്നുനോടാ.. ഈ തോക്ക് എന്താണെന്നു കാണിച്ചു തരാടാ നിനക്കൊക്കെ”.

രണ്ടു പേരും കൈയിലിരുന്ന തോക്ക് ലോഡ് ചെയ്തത് തന്നെയാണോ എന്ന് ചെക്ക് ചെയ്തു നോക്കി. എന്നിട്ട് ബാരലിലെ നോബ് തിരിച്ചു പ്രൊഫഷണൽ ഗുണ്ടകളെ ഷൂട്ട്‌ ചെയ്തു…

വെടി കൊണ്ട ആ പ്രൊഫഷണൽ ഗുണ്ടകൾ തളർന്നു വീണു.

7 Comments

  1. ഈ part നന്നായിരുന്നു ❕
    കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
    സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
    Waiting for next part ❤️✨

    1. അശ്വിനി കുമാരൻ

      തേങ്ക്സ് ?❤️✨️
      അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.

  2. അടിപൊളി…. ????❤❤

    1. അശ്വിനി കുമാരൻ

      താങ്ക്സ് ബ്രോ ??✨️

  3. അശ്വിനി കുമാരൻ

    Congratzz ?

  4. °~?അശ്വിൻ?~°

    Angane vannu alle…
    E part um adipwoli…?❤️

  5. ഉണ്ണിയേട്ടൻ first ✌️

Comments are closed.