✨️❤️ ശാലിനിസിദ്ധാർത്ഥം 4  ❤️✨️ [??????? ????????] 219

അവരിലൊരുത്തൻ ജിത്തുവിന് നേരെ കുതിച്ചു വന്ന് ഇടിക്കാനാഞ്ഞതും അവൻ അതിൽ നിന്ന് ഒഴിഞ്ഞു മാറി. എന്നിട്ട് അവന്റെ മോന്ത നോക്കി ഇടിച്ചു… പക്ഷേ അവന്റെയാ ഇടി തടുത്തിട്ട് അയാൾ തിരികെ അവനെ ഇടിച്ചു തെറിപ്പിക്കുകയാണുണ്ടായത്. ഇടി കൊണ്ട ജിത്തു, തറയിൽ കിടന്ന പൊട്ടിയതും പൊട്ടാത്തതുമായ കുപ്പികളുടെ മണ്ടയ്ക്ക് തെറിച്ചു വീണു.

“ച്ചിലിം…. ക്ടും.. “

ജിത്തു തറയിൽ വീണപ്പോൾ അവിടെ കൂടി നിന്നവരെല്ലാം വിചാരിച്ചത് അവൻ തീർന്നുവെന്നാണ്. കാരണം കൂർത്ത കുപ്പിച്ചില്ലുകളിലേക്കാണ് അവൻ വന്നു വീണത്.

എന്നാൽ തനിക്ക് യാതൊരു പ്രശ്നവുമില്ല എന്ന ഭാവത്തിൽ അവൻ അവിടെന്നു ചാടിയെഴുനേറ്റു.

‘ഹൊ ഈ ജാക്കറ്റ് ഉണ്ടായത് കൊണ്ട് രക്ഷപെട്ടു… അല്ലേൽ ഇപ്പ കാണാമായിരുന്നു…’ അവനൊന്നു നിശ്വസിച്ചു.

“ഹാ ഹാ… ഒരു വീരന്റെ അവസ്ഥ കണ്ടോടാ പിള്ളേരെ… എന്തൊക്കെയായിരുന്നു… മലപ്പുറം കത്തി അമ്പും വില്ലും മെഷീൻ ഗണ്ണ്…അങ്ങനെ പവനായി എന്തായി പിള്ളേരെ…??? “

“ശവമായി….” ഗുണ്ടകൾ അതേറ്റു പറഞ്ഞു.

ചേട്ടായിയും, ആ പ്രൊഫഷണൽ ഗുണ്ടകളും കൂടെ അവനെ നോക്കി പരിഹസിച്ചു ചിരിക്കാൻ തുടങ്ങി.

ജിത്തുവിന്റെ മട്ടും, ഭാവവും കണ്ട് അവിടെ നിന്ന പ്രധാനിക്ക് വരെ ചിരിപൊട്ടി.

തന്നെ കളിയാക്കിയ ചേട്ടായിയേം ഗുണ്ടകളുടെ ടീമിനെയും നോക്കി ജിത്തു പല്ലിറുമ്മി… അവൻ, തന്നെ ചവിട്ടിയ ഗുണ്ടയുടെ നേരെ ചെന്ന് അലറിക്കൊണ്ട് ഒരൊറ്റ ചവിട്ട്…

പിനീടവർ കണ്ടത് അയാൾ പൊത്തോന്നു വീഴുന്ന കാഴ്ചയാണ്…

“എടാ വിടില്ലടാ നിന്നെയൊന്നും ഞങ്ങ… “ അപ്പോൾ അവിടെയുണ്ടായിരുന്ന ഗുണ്ടകളിലൊരുത്തൻ അവനു നേരെ ചീറിയതും ജിത്തു കൈയിൽ കരുതിയിരുന്ന പാതി പൊട്ടിയ ചില്ലുകുപ്പി അവന്റെ വയറ്റിൽ കുത്തിയിറക്കിയതും ഒരുമിച്ചായിരുന്നു.

കുത്തേറ്റ അവൻ രക്തം ഛർദിച്ചു കൊണ്ട് തറയിൽ വീണു… ആ കാഴ്ച കാണുവാൻ സാധിക്കാതെ വിദ്യാർഥികളിൽ പലരും മുഖം തിരിച്ചു.

അതോടെ ദേഷ്യത്തോടെ, അവനെ നശിപ്പിക്കാനായി തുനിഞ്ഞിറങ്ങിയ എല്ലാ ഗുണ്ടകകളും അവനു ചുറ്റും നിരന്നു നിന്നു.

എന്നിട്ട് നേരെത്തെ നടന്ന തല്ലിന്റെ ആവർത്തനം പോലെ അവർ അവനു നേരെ കുതിച്ചു.

7 Comments

  1. ഈ part നന്നായിരുന്നു ❕
    കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
    സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
    Waiting for next part ❤️✨

    1. അശ്വിനി കുമാരൻ

      തേങ്ക്സ് ?❤️✨️
      അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.

  2. അടിപൊളി…. ????❤❤

    1. അശ്വിനി കുമാരൻ

      താങ്ക്സ് ബ്രോ ??✨️

  3. അശ്വിനി കുമാരൻ

    Congratzz ?

  4. °~?അശ്വിൻ?~°

    Angane vannu alle…
    E part um adipwoli…?❤️

  5. ഉണ്ണിയേട്ടൻ first ✌️

Comments are closed.