✨️❤️ ശാലിനിസിദ്ധാർത്ഥം 4  ❤️✨️ [??????? ????????] 219

എന്തോന്നാടാ പൊട്ടന്മാരെ നോക്കി നിൽക്കുന്നത്…??? തല്ലി കൊല്ലടാ അവനെ… !”

പ്രധാനി, ജിത്തുവിന്റെ പ്രകടനം കണ്ട് അന്തംവിട്ടു നിന്ന

ഗുണ്ടകളോടായി പറഞ്ഞു.

അത് കേട്ട് ഗുണ്ടകൾ അവന് നേരെ ചെന്നു.

പിന്നെ അവിടെ നടന്നത് ഒരു തകർപ്പൻ പ്രകടനമാണ്…

തങ്ങളുടെ കണ്മുന്നിൽ,

ആക്ഷൻ സിനിമകളിൽ കാണുന്നത് പോലെയുള്ള രംഗങ്ങൾ കണ്ട് വിദ്യാർത്ഥികളും കടക്കാരും ശ്വാസമടക്കി പിടിച്ചു നിന്നു.

വടിവാളുകളും ഹോക്കി സ്റ്റിക്കുകളുമായി അവനു നേരെ പാഞ്ഞടുത്ത ഗുണ്ടകളിൽ പലരുടെയും കൈയും കാലും ഒടിഞ്ഞു…

ഒരുത്തൻ ജിത്തുവിന് നേരെ വന്നപ്പോൾ ജിത്തു ചാടി വായുവിലുയർന്ന്, കാലുകൾ രണ്ടും മടക്കി ആ ഗുണ്ടയുടെ ചുമലിൽ ഇരുന്നു. എന്നിട്ട് അയാളുടെ കഴുത്ത് തിരിച്ചൊടിച്ചു…

“ക്രാക്ക്…” വെട്ടിയിട്ട വാഴതണ്ട് പോലെ അയാൾ ശബ്‌ദിക്കാനാവാതെ കഴുത്തൊടിഞ്ഞു നിലം പതിച്ചു.

അങ്ങനെയങ്ങനെ എത്രയോ ഗുണ്ടകൾ അവന്റെ കൈകരുത്ത് അനുഭവിച്ചു.

എന്നിട്ടും അരിശം തീരാതെ ജിത്തു, അവിടെ തറയിലിരുന്ന ബാക്കി കുപ്പികൾ, അവിടെ ബാക്കിയുണ്ടായിരുന്ന ഗുണ്ടകൾക്ക് നേരെ എറിഞ്ഞു അവരെ തറപറ്റിച്ചു.

പെട്ടനാണ്, അവിടേക്ക് കുറച്ച് ജീപ്പുകൾ പാഞ്ഞു വന്ന്, അവരുടെ മുന്നിലെത്തിയത്. അതിൽ നിന്ന് ചേട്ടായിയും കൂടെ കുറച്ച് ഗുണ്ടകളും ഇറങ്ങി.

അതോടെ പ്രധാനിയുടെ മുഖം തെളിഞ്ഞു.

“ങഹാ… നീയാള് കൊള്ളാമല്ലോ ചെറുക്കാ… ഞാനിവിടന്നു പോയ തക്കത്തിന്നു നീ എല്ലാവരെയും അടിച്ചു ശെരിയാക്കിയോ…??? ഞാൻ വിചാരിച്ചത് പോലെ നീയാള് കില്ലാടിയാണല്ലോ…. ഹ ഹ ഹാ…” ജീപ്പിൽ നിന്നും ഇറങ്ങിയ ചേട്ടായി, അവനെ നോക്കി പരിഹസിച്ചു ചിരിക്കാൻ തുടങ്ങി.

പിന്നെ… നിനക്ക് തല്ലി കൈതരിപ്പ് മാറിയില്ല എന്നാണങ്കിൽ ഇതാ… ഇവന്മാർ നിന്റെ പരാതി തീർത്തോളും കേട്ടോ… മുന്തിയ ഇനങ്ങളാ”… തല്ലി കൊല്ലടാ അവനെ അയാൾ കൂട്ടിചേർത്തു. എന്നിട്ട് കൂടെയുണ്ടായിരുന്ന ഗുണ്ടകളെ അവനു പരിചയപ്പെടുത്തി.

പ്രൊഫഷണൽ വാടക ഗുണ്ടകളായ അവർ കറുത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ആ ഗുണ്ടാ ടീം ജിത്തുവിനരികിലേക്ക് അടുത്തു…

“ഹാ അതോ, അത് പിന്നെ ഇവിടെ സ്ട്രീറ്റിൽ ഒരു അടി നടക്കുന്നതാ…”

ഇതേ സമയം മിത്ര ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു. ജിത്തു, കാറിന്റെ ബോനെറ്റും ചാരി സംസാരിക്കുകയായിരുന്ന അവളെ നോക്കി പുഞ്ചിരിച്ചിട്ട്, അടുത്ത പോരിന് തയ്യാറായി.

7 Comments

  1. ഈ part നന്നായിരുന്നു ❕
    കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
    സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
    Waiting for next part ❤️✨

    1. അശ്വിനി കുമാരൻ

      തേങ്ക്സ് ?❤️✨️
      അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.

  2. അടിപൊളി…. ????❤❤

    1. അശ്വിനി കുമാരൻ

      താങ്ക്സ് ബ്രോ ??✨️

  3. അശ്വിനി കുമാരൻ

    Congratzz ?

  4. °~?അശ്വിൻ?~°

    Angane vannu alle…
    E part um adipwoli…?❤️

  5. ഉണ്ണിയേട്ടൻ first ✌️

Comments are closed.