✨️❤️ ശാലിനിസിദ്ധാർത്ഥം 4  ❤️✨️ [??????? ????????] 219

അയ്യോ ആഹ്…” തല പൊട്ടി ചോരയൊലിച്ച അവന്മാർ, ബോധം കെട്ട് വീണു. ഇതെല്ലാം രണ്ടു മൂന്ന് സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് സംഭവിച്ചത്.

ഗുണ്ടകളും, വിദ്യാർഥികളുമടക്കം ആ രംഗം കണ്ടവരൊക്കെ ഞെട്ടിതരിച്ചു…

“അയ്യോ… ഇതെന്താ ചേട്ടാ സംഭവിച്ചേ….??? ആരാ ചേട്ടന്മാരുടെ തലയടിച്ചു പൊട്ടിച്ചേ…???

ഒന്നും സംഭവിക്കാത്ത മട്ടിൽ ജിത്തു, അവരെ തുറിച്ചു നോക്കി കൊണ്ട് ചോദിച്ചു.

“എടാ നീ ഞങ്ങളുടെ പിള്ളേരെ അടിക്കും അല്ലേടാ…”

ഗുണ്ടകളിലൊരുത്തൻ അവന് നേരെ ആക്രോശിച്ചു കൊണ്ട് അവന് നേരെ കുതിച്ചു വന്നു.

“ഹ്മ്.. “ അവൻ ചിറി കോട്ടി. എന്നിട്ട്

തന്റെ നേർക്ക് കുതിച്ചു വന്ന അയാളെ വലത് കൈകൊണ്ട്, കൊരവള്ളിക്ക് പിടിച്ചു നിലത്തു നിന്ന് ഉയർത്തി. എന്നിട്ട് കഴുത്തിൽ ഇറുക്കി.

അവന്റെ കരുത്തുറ്റ കരത്തെ പ്രതിരോധിക്കാനാവാതെ അയാൾ ശ്വാസം കിട്ടാതെ, പ്രാണന് വേണ്ടി പിടഞ്ഞു.

ജിത്തു, തന്റെ കൈ സ്വതന്ത്രമാക്കി കൊണ്ട് അയാളെ മോചിപ്പിച്ചു.

‘ധും’…

“അമ്മേ.. ആ…” തറയിൽ വീണ ഗുണ്ടയ്ക്ക് കഴുത്ത് നന്നായി വേദനിച്ചിരുന്നു… അയാൾ ആഞ്ഞു ശ്വാസമെടുത്തു കൊണ്ട് ജിത്തുവിന്റെ മുഖത്തേക്ക് നോക്കി.

തീക്ഷണമായ മുഖഭാവത്തോടെ നിൽക്കുന്ന അഗ്നിജിത്തിനെ കണ്ട് ഭയന്നുപോയ ആ ഗുണ്ട തറയിൽ നിന്ന് എഴുനേറ്റ് ഓടി.

“ബലേ ഭേഷ്…! ജിത്തൂസേ പൊളിച്ചടുക്കടാ…” മിത്ര, ജിത്തുവിന്നെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.

“ഹി ഹി അല്ല പിന്നെ… നീ വേണ്ടപ്പെട്ടവരെ ഒക്കെ വിളിച്ചോടി…???” ജിത്തു, മിത്രയുടെ നേർക്ക് തിരിഞ്ഞു നിന്ന് ചോദിച്ചു.

“ഇല്ലടാ.. വിളിക്കാം “ അവൾ മറുപടി നൽകിയിട്ട് ഫോണെടുത്ത് അവിടെ നിന്നും മാറി ആരെയോ ഡയൽ ചെയ്തു.

“ എടാ… പന്ന കഴുവേറിടെ മോനേ… നിന്റെ കളി ഞാനിന്നു അവസാനിപ്പിക്കുന്നുണ്ട്.” ദേഷ്യം കൊണ്ട് വിറച്ച പ്രധാനി ജിത്തുവിന് നേരെ കൈചൂണ്ടി കൊണ്ട് അലറി.

“ഹോ എന്നതാ ചേട്ടാ ഇത്… രാവിലെ ചേട്ടൻ നല്ല ചൂടിൽ ആണല്ലോ..! തണുക്കാൻ ദാ ഈ സോഡാ ബെസ്റ്റ് ആണ്. ഒരെണ്ണം ട്രൈ ചെയ്യുന്നോ…???”

ജിത്തു തന്റെ കാൽചുവട്ടിലിരുന്ന സോഡാപ്പെട്ടിയിൽ നിന്നൊരു സോഡാബോട്ടിലെടുത്തു അയാൾക്ക് നേരെ നീട്ടി കൊണ്ട് അയാളെ കളിയാക്കാനായി ചോദിച്ചു.

7 Comments

  1. ഈ part നന്നായിരുന്നു ❕
    കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
    സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
    Waiting for next part ❤️✨

    1. അശ്വിനി കുമാരൻ

      തേങ്ക്സ് ?❤️✨️
      അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.

  2. അടിപൊളി…. ????❤❤

    1. അശ്വിനി കുമാരൻ

      താങ്ക്സ് ബ്രോ ??✨️

  3. അശ്വിനി കുമാരൻ

    Congratzz ?

  4. °~?അശ്വിൻ?~°

    Angane vannu alle…
    E part um adipwoli…?❤️

  5. ഉണ്ണിയേട്ടൻ first ✌️

Comments are closed.