✨️❤️ ശാലിനിസിദ്ധാർത്ഥം 4  ❤️✨️ [??????? ????????] 219

ആാാ യെസ്…! കിട്ടി… മിത്രേടത്തി….

അമ്മേ, മിത്രേടത്തിയുടെയും ജിത്തുവേട്ടന്റെയും കാര്യമാണ് അച്ഛൻ പറയുന്നത്.” അവർണനീയമായ സന്തോഷം, അവളുടെ സ്വരത്തിലുണ്ടായിരുന്നു.

 

“സത്യമാണോ മോളേ …! നീയി പറയുന്നത്…???” ഭാമയുടെ മുഖമൊന്നു തിളങ്ങി.

“പിന്നല്ലാതെ… ഈയൊരു കാര്യത്തിൽ ഞാൻ കള്ളം പറയുവോ..???”

ഏട്ടാ… അപ്പോൾ അവളും, ജിത്തുമോനും ഇന്ന് തന്നെ വരുമോ…???” അവൾ അയാളോട്, താൻ കേട്ടത് സത്യമാണോ എന്നറിയുന്നതിനുവേണ്ടി ചോദിച്ചു.

“ഇന്ന് തന്നെ വരുമടി.. പക്ഷേ, അവർ വരുമ്പോൾ താമസിക്കുമെന്നാ മിത്രമോൾ നേരെത്തെ എന്നെ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞത്…”

“അതെന്താ അങ്ങനെ…???” ഭാമയുടെ സംശയം പിന്നെയും തല പൊക്കി.

“ആ എനിക്കറിയില്ല… അവര് വരുന്ന വഴിയിൽ ഏതോ പിള്ളേരുടെ തമ്മിൽ തല്ല് മൂലം, റോഡ് ബ്ലോക്കായെന്നും അത് കൊണ്ട് താമസിക്കും

എന്നൊക്ക പറയുന്നുണ്ടായിരുന്നു മിത്രമോൾ…”

“അയ്യോ…! ഭാഗവാനേ… ഞാനിതെന്താ ഈ കേക്കണേ …! എന്റെ കുഞ്ഞുങ്ങൾ കൂട്ടതല്ലിലെങ്ങാനും പെട്ടോ ഏട്ടാ…???”

ഭാമയുടെ മുഖത്ത് ആധി നിറഞ്ഞു.

“ശോ… അമ്മയിങ്ങനെ ടെൻഷനടിക്കാതെ. അവര് കൊച്ചു പിള്ളേരോന്നും അല്ലല്ലോ…! മിത്രേടത്തിയും, ജിത്തുവേട്ടനും തല്ലിലൊന്നും പെട്ടിട്ടുണ്ടാവില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.” സിതാര അമ്മയെ സമാധാനപ്പെടുത്തി.

“അതെ ഞാനും അത് തന്നെയാ പറയുന്നത്… നീയിങ്ങനെ ടെൻഷനടിക്കാതെ ഭാമേ, ഉച്ചയ്ക്ക് മുൻപ് അവരിങ്ങെത്തില്ലേ. എന്തായാലും അവരിരുവരും ഇങ്ങോട്ട് വന്നാൽ ഒരു മൂന്നാലു ദിവസമൊക്കെ സ്റ്റേ ചെയ്തിട്ടേ പോകുകയുള്ളു… എന്നാണ് എനിക്ക് തോന്നുന്നത്..”

“ഹായ് അടിപൊളി… അപ്പോൾ ചേച്ചി മൂന്നാലു ദിവസം ഇവിടെ കാണുമല്ലേ അച്ഛാ …??? എങ്കിൽ ഞാനൊരു പൊളി പൊളിക്കും.” അത് വരെ മിണ്ടാതെ ആഹാരം കഴിച്ചു കൊണ്ടിരുന്ന സിദ്ധാർഥ്, ആവേശഭരിതനായി.

“കാണും മോനേ… നിന്റെ മിത്ര ചേച്ചി തീർച്ചയായും കുറച്ച് ദിവസം ഇവിടെയുണ്ടാകും…” അച്ഛൻ മറുപടി നൽകി.

“ങ്ഹാ എന്തോനായാലും, രണ്ടു പേരും ഇങ്ങു വരട്ടെ…വല്ല അടിപിടി കേസിലും രണ്ടും ഉൾപ്പെട്ടു എന്ന് ഞാനറിഞ്ഞാൽ രണ്ടിനും ചുട്ടപെട കൊടുത്തിട്ടേ അകത്തേക്ക് കേറാൻ സമ്മതിക്കുകയുള്ളു നോക്കിക്കോ.” ഭാമ അത്രയും പറഞ്ഞിട്ട് വേഗം തന്നെ അടുക്കളയിലേക്ക് പോയി.

അവർ മൂന്നു പേരും അന്തംവിട്ട് ഭാമയുടെ ആ പോക്ക് നോക്കി നിന്നു.

 

തുടരും….

 

 

 

 

 

 

 

 

 

7 Comments

  1. ഈ part നന്നായിരുന്നു ❕
    കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
    സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
    Waiting for next part ❤️✨

    1. അശ്വിനി കുമാരൻ

      തേങ്ക്സ് ?❤️✨️
      അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.

  2. അടിപൊളി…. ????❤❤

    1. അശ്വിനി കുമാരൻ

      താങ്ക്സ് ബ്രോ ??✨️

  3. അശ്വിനി കുമാരൻ

    Congratzz ?

  4. °~?അശ്വിൻ?~°

    Angane vannu alle…
    E part um adipwoli…?❤️

  5. ഉണ്ണിയേട്ടൻ first ✌️

Comments are closed.