വിദ്യാർത്ഥികൾ അവരെ യാത്രയാക്കി.
ജിത്തുവും, മിത്രയും തങ്ങളുടെ ചുവപ്പ് കളർ ഡോഡ്ജിൽ കേറി അവിടെനിന്നും യാത്രയായി.
*****:*******::::::********:+::::::::***********
സഹസ്രമംഗലം തറവാട് :
മിത്രയുമായി സംസാരിച്ചതിന് ശേഷം, വളരെയധികം സന്തോഷത്തിലായിരുന്നു രാംചന്ദ്രൻ…
മൂന്ന് വർഷത്തിന് ശേഷം തന്റെ മാനസപുത്രിയായ അഗ്നിമിത്ര, അവളുടെ മുറചെറുക്കനായ അഗ്നിജിത്തിന്നോടൊപ്പം നാട്ടിലേക്ക് വരുന്നുവെന്ന കാര്യം അയാൾക്ക് സന്തോഷവും അതോടൊപ്പം ആശ്വാസവും നൽകി.
റാം, ഡൈനിംഗ്ഹാളിലേക്ക് വന്ന് ബ്രേക്ഫാസ്റ് കഴിക്കാനായി കസേരയിലിരുന്നു…
ഭർത്താവ് ഡൈനിംഗ്ഹാളിലേക്ക് വന്നുവെന്ന് മനസിലാക്കിയ സത്യഭാമ, അദ്ദേഹത്തിനും കുട്ടികൾക്കുമുള്ള ബ്രേക്ഫാസ്റ്, അടുക്കളയിൽ നിന്ന് ഡൈനിംഗ്ഹാളിലെ ടേബിളിൽ കൊണ്ടു വെച്ചു. എന്നിട്ട് സിദ്ധുവിനെയും താരയെയും ബ്രേക്ഫാസ്റ് കഴിക്കാൻ വിളിച്ചു…
നിമിഷങ്ങൾക്കം, ഒരാൾ സിറ്റൗട്ടിൽ നിന്നും, മറ്റെയാൾ അവളുടെ ബെഡ്‌റൂമിൽ നിന്നും ഇറങ്ങി വന്ന്, രണ്ടു പേരും ടേബിളിനടുത്തു കസേര നീക്കിയിട്ട് ഇരുന്നു.
“എന്താ പിള്ളേരെ… നിങ്ങൾ, ഇഞ്ചി കടിച്ച കുരങ്ങന്റെ മാതിരി ഇരിക്കുന്നെ…”
സിദ്ധാർഥിന്റെയും താരയുടെയും മുഖഭാവം കണ്ട്, റാം ചോദിച്ചു.
ആരുമൊന്നും മിണ്ടിയില്ല…
ങേ..! എടീ ഭാമേ, ഈ പിള്ളേരെന്താ ഇങ്ങനെ…???
“ആവോ.. എനിക്കറിയില്ല….അതിന്റെ കാരണം ഇവറ്റകളോട് തന്നെ ചോദിച്ചു നോക്ക്…! “ ഭക്ഷണം വിളമ്പുകയായിരുന്ന സത്യഭാമ, മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു…
‘മ്മ്.. എനിക്ക് മനസിലായി… നിങ്ങൾ മൂന്നുപേരും എന്ത് കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന്… മിത്ര വരുന്ന കാര്യം അറിയിക്കുകയും ഉം.. ഒരു വഴിയുണ്ട്.’ റാം ഒരുനിമിഷം ചിന്തിച്ചിരുന്നിട്ട് ഇങ്ങനെ പറഞ്ഞു :
“ഇന്ന് എന്റെ മോളും മോനും വരുമല്ലോ…”
റാമിന്റെ വർത്തമാനം കേട്ട്, സിതാരയും സിദ്ധാർഥും തലയുയർത്തി നോക്കി. സത്യഭാമ വായും പൊളിച്ചിരുന്നു.
“ഏ… നിങ്ങളെന്താ മനുഷ്യാ ഈ പറയുന്നേ…??? വട്ടായോ നിങ്ങൾക്ക് ???”
ഭാമയ്ക്ക് ഒന്നും മനസിലായില്ല…
“വട്ടൊന്നുമല്ല… എടീ, ഇന്ന് എന്റെയും നിന്റെയും മറ്റ് രണ്ടു മക്കൾ, വളരെയേറെ നാളുകൾക്ക് ശേഷം വീട്ടിലേക്ക് വരുന്നു… എന്നാ ഞാൻ പറഞ്ഞത്. റാം, ഒരു ക്ലൂ നൽകി.
“മ്… അതിന് നമ്മുക്ക് രണ്ടു മക്കളെല്ലേയുള്ളു ഏട്ടാ ???. അപ്പോൾ പിന്നെ വേറെ ഏത് മക്കളുടെ കാര്യമാ ഏട്ടൻ പറയുന്നേ…” ഭാമയ്ക്ക് വളരെയേറെ ആലോചിച്ചിട്ടും ഒന്നും തെളിഞ്ഞില്ല.
ഈ part നന്നായിരുന്നു ❕
കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
Waiting for next part ❤️✨
തേങ്ക്സ് ?❤️✨️
അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.
അടിപൊളി…. ????❤❤
താങ്ക്സ് ബ്രോ ??✨️
Congratzz ?
Angane vannu alle…
E part um adipwoli…?❤️
ഉണ്ണിയേട്ടൻ first ✌️