✨️❤️ ശാലിനിസിദ്ധാർത്ഥം 4  ❤️✨️ [??????? ????????] 219

“ ഹേയ്… മൈ ഡിയർ പ്യാരേ വിദ്യാർഥി, വിദ്യാർഥിനിയോം… ഇതാണ് നിങ്ങൾ അന്നെഷിച്ചു കൊണ്ടിരുന്ന ചേട്ടൻ… ആള് കാണാൻ എങ്ങനാ പൊളിയല്ലേ…???, ക്യൂട്ടല്ലേ ???. മിത്ര ചോദിക്കുന്ന ചോദ്യം കേട്ട് ജിത്തു, ‘ഇവൾ ഇതെന്തിനുള്ള പുറപ്പാടാ ‘ എന്ന ഭാവത്തിൽ അവളെ നോക്കി.

“തന്നെ, ചേച്ചി… ഈ ചേട്ടനെ കിട്ടിയത് ചേച്ചീടെ ഭാഗ്യാ…!” അവിടെ കൂടിയിരുന്ന പെൺകുട്ടികൾ ഒരുമിച്ചു പറഞ്ഞു.

“അതാണ്… ഇനി ഈ ചേട്ടന്റെ പേരും, ജോലിയും പറയൂ…”

ആ പിള്ളേർ അതും കൃത്യമായി പറഞ്ഞത് കേട്ട് ജിത്തുവിന്, മിത്ര നേരത്തെതന്നെ അവരോട് സൗഹൃദം സ്ഥാപിച്ചിരുന്നു എന്ന് മനസിലാക്കാൻ താമസമൊന്നുമുണ്ടായില്ല.

“അല്ല ചേച്ചി, ഈ ചേട്ടൻ എന്താ മിണ്ടാതെ നിൽക്കുന്നത്.. “ കൂട്ടത്തിൽ നിന്ന് ഒരു പയ്യൻ ചോദിച്ചു.

“അതിനെന്താ.. ഇവൻ മിണ്ടുമല്ലോ…!” ‘എടാ, എന്തെങ്കിലും സംസാരിക്ക് ‘….. അവൾ ജിത്തുവിനോടായി പറഞ്ഞു.

“അപ്പോൾ ഈ മനോഹരമായ പ്രകടനങ്ങൾ കണ്ട്  പ്രോത്സാഹനം നൽകിയ എല്ലാവർക്കും നന്ദി നമസ്കാരം.. ബൈ” ജിത്തുവിന്റെ ഡയലോഗ് കേട്ട് വിദ്യാർഥികൾ ആദ്യം അന്തംവിട്ടെങ്കിലും, പിനീടുണ്ടായത് ഒരു ഉഗ്രൻ കരഘോഷമായിരുന്നു….

“ജിത്തു ചേട്ടാ, ചേട്ടൻ ഞങ്ങൾക്ക് ക്ലാസ്സ്‌ എടുത്ത് തരുമോ…മിത്ര ചേച്ചി, ചേട്ടൻ നന്നായി ക്ലാസ്സ്‌ എടുക്കാറുണ്ടെന്ന് പറഞ്ഞു.” സ്മാർട്ടെന്ന് തോന്നിക്കുന്ന

ഒരു പെൺകുട്ടി അവനോട് ചോദിച്ചു.

“അത് വേണോ…!” അവൻ ആ കുട്ടിയുടെ മുഖത്തേക്കും, മിത്രയുടെ മുഖത്തേക്കും നോക്കി.

“വേണം… പ്ലീസ് ചേട്ടാ… ഒരു അവേർനെസ്സ് ക്ലാസ്സെങ്കിലും എടുക്കണം..”

ആ കുട്ടി അപേക്ഷിച്ചു…

പെട്ടന്ന് മറ്റുള്ളവരും അത് വേണമെന്ന് ആവശ്യപെട്ടപ്പോൾ അവൻ സമ്മതിച്ചു :

“ശെരി ശെരി… അപ്പോൾ അടുത്ത ബുധനാഴ്ച്ച, നിങ്ങൾക്ക് ഒരു അവേർനെസ്സ് ക്ലാസ്സ്‌ ഉണ്ടായിരിക്കും… ”

“ഹേയ്… ഹോയ്.. ജിത്തുചേട്ടൻ ഞങ്ങടെ മുത്താണേ… ജിത്തുചേട്ടനൊരു ജയ് കൊടുക്കൂ… ജിത്തു ചേട്ടൻ കീ ജയ്… ജയ്.. ജയ് “ വിദ്യാർഥികൾ അതീവസന്തോഷത്തിലായി…

“ഓക്കേ.. അപ്പോൾ എല്ലാവരും ബൈ.. നമുക്ക് ബുധനാഴ്ച്ച കാണാം…”

“ബൈ ചേച്ചി, ബൈ ചേട്ടാ…”

7 Comments

  1. ഈ part നന്നായിരുന്നു ❕
    കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
    സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
    Waiting for next part ❤️✨

    1. അശ്വിനി കുമാരൻ

      തേങ്ക്സ് ?❤️✨️
      അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.

  2. അടിപൊളി…. ????❤❤

    1. അശ്വിനി കുമാരൻ

      താങ്ക്സ് ബ്രോ ??✨️

  3. അശ്വിനി കുമാരൻ

    Congratzz ?

  4. °~?അശ്വിൻ?~°

    Angane vannu alle…
    E part um adipwoli…?❤️

  5. ഉണ്ണിയേട്ടൻ first ✌️

Comments are closed.