✨️❤️ ശാലിനിസിദ്ധാർത്ഥം 4  ❤️✨️ [??????? ????????] 219

ആ ബെസ്റ്റ്…! നിനക്ക് ഇപ്പോഴെങ്കിലും സമയം ചോദിക്കാൻ തോന്നിയല്ലോ.”

എന്നിട്ടവൾ കൈയിലെ റിസ്റ്റ് വാച്ചിൽ സമയം നോക്കി. എന്നിട്ട് തുടർന്നു :

“എടാ, ഇപ്പോൾ തന്നെ സമയം പതിനൊന്നു മണിയായി… മറ്റ് ആൾക്കാർ വരുന്നതിനു മുൻപ് നമുക്കിവിടം വിടണം.

“എന്താ അഗ്നിമിത്രാ, നിങ്ങൾ പോവുകയാണോ ???” എസ് പി അവളോട്‌ ചോദിച്ചു.

“യെസ് സർ..ഞങ്ങൾക്ക് പോകേണ്ടതുണ്ട്.

സത്യം പറഞ്ഞാൽ ഞങ്ങൾ ഇപ്പോൾ മുംബൈ ബേസ്ഡ് ആണ് വർക്ക്‌ ചെയ്യുന്നത്. ഒരു മാസത്തേക്ക് ഇവിടെ നാട്ടിലേക്ക് റീലാക്സിങ് വർക്ക്‌ എടുത്തതാണ്. ഇന്നലെയാണ് ഞങ്ങൾ ഇവിടെ ലാൻഡ് ചെയ്തത്…”

“ഇവിടെ നാട്ടിൽ ആരാണുള്ളത്… റിലേറ്റീവ്സ് ഉണ്ടോ ???

“യെസ് മാഡം… ഉണ്ട് അവരുടെ അടുത്തേക്ക് പോകുന്ന വഴിയാണ്…” അഗ്നിജിത്ത് മറുപടി നൽകി.

“ ഓക്കേ അപ്പോൾ കാര്യങ്ങൾ നടക്കട്ടെ… ബൈ… പിന്നെ ഞങ്ങൾക്ക് സംശയങ്ങൾ ഇനിയുമുണ്ട് നമ്മൾക്ക് ഇനി ഒരിക്കൽ കൂടിയൊന്നു മീറ്റ് ചെയ്യുവാൻ സാധിക്കുമോ ???”

“തീർച്ചയായും സർ.. ഞങ്ങൾ വരാം.. പിന്നെ, മാഡം.. ഞങ്ങൾക്കൊരു ഫേവർ ചെയ്യാമോ ???”

“എന്താണ്…??? നിങ്ങൾ പറഞ്ഞു കൊള്ളു.. ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നതാണെങ്കിൽ ചെയ്യാം…

“മാഡം, നമ്മൾ തമ്മിലുള്ള സംഭാഷണങ്ങളൊന്നും ആരും അറിയരുത്… ഞങ്ങളുടെ ഒഫീഷ്യൽ ഡീറ്റെയിൽസ് ഒന്നും ആരും അറിയരുത്.. ആഭ്യന്തരതലത്തിൽ ഞങ്ങളുടെ പ്രവർത്തങ്ങൾ രഹസ്യസ്വഭാവമുള്ളവയാണ്…. അത് കൊണ്ട്…”

“ഓക്കേ.. നിങ്ങൾ പറഞ്ഞു വരുന്നത് ഞങ്ങൾക്ക് മനസിലാകുന്നുണ്ട്… ഈ കാര്യങ്ങൾ ഞങ്ങൾ ഇരുവരുമല്ലാതെ വേറെ ആരും അറിയില്ല.. ഞങ്ങൾ ഉറപ്പ് തരുന്നു… അഥവാ വേറെ ആരെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ അവരെ ഞങ്ങൾ മാനേജ് ചെയ്തോളാം…” എസ്. പി ഹേമചന്ദ്രൻ അവർക്ക് ഉറപ്പ് നൽകി.

ജിത്തുവും മിത്രയും പരസ്പരം മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു.

എന്നിട്ട് ആ ഐ പി എസുകാരോട് വിടപറഞ്ഞു. എന്നിട്ട് കാറിനടുത്തേക്ക് നടന്നു.

“എടാ ഒരു രണ്ടു മിനിറ്റ്… നീയിങ്ങു വന്നേ…”

“എന്താടി.. കാര്യങ്ങളെല്ലാം കഴിഞ്ഞില്ലേ ഇനിയെന്താ…???”

“നീ വന്നേ..”

മിത്ര അവനെ വിളിച്ചു കൊണ്ടു പോയി…

തങ്ങളുടെയടുത്തേക്ക് ആ ചേട്ടനും ചേച്ചിയും വരുന്നത് കണ്ട്, വിദ്യാർഥികൾ തെല്ല് അമ്പരന്നു…

7 Comments

  1. ഈ part നന്നായിരുന്നു ❕
    കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
    സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
    Waiting for next part ❤️✨

    1. അശ്വിനി കുമാരൻ

      തേങ്ക്സ് ?❤️✨️
      അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.

  2. അടിപൊളി…. ????❤❤

    1. അശ്വിനി കുമാരൻ

      താങ്ക്സ് ബ്രോ ??✨️

  3. അശ്വിനി കുമാരൻ

    Congratzz ?

  4. °~?അശ്വിൻ?~°

    Angane vannu alle…
    E part um adipwoli…?❤️

  5. ഉണ്ണിയേട്ടൻ first ✌️

Comments are closed.