“മനസിലായില്ല…”
“സർ, ലോകത്തിലെ ഇപ്പോഴുള്ള സംഘടനകളിൽ വളരെ ചുരുക്കം സംഘടനകൾ മാത്രമാണ് അന്തർദേശീയമായും, ദേശീയമായും പിന്നെ ആഭ്യന്തരമായിട്ടുമുള്ള രീതിയിൽ പ്രവർത്തിക്കുന്നത്.
അതിലൊരു സംഘടനയാണ് അറ്റമോസ്…” അഗ്നിമിത്ര വിശദീകരിച്ചു.
“അപ്പോൾ നിങ്ങൾ ഞങ്ങളെ സഹായിച്ചത് നിങ്ങളുടെ മിഷന്റെ ഭാഗമായിട്ടായിരുന്നോ ???”
“അല്ല… മാഡം, അത് വേറെ സെറ്റപ്പ് ആണ്…! മിഷന്റെ ഭാഗമായിട്ടല്ലാതെ ഞങ്ങൾക്ക് ഇഷ്ടമുള്ള അസ്സൈൻമെന്റുകൾ തിരഞ്ഞെടുക്കാൻ സാധിക്കും.. അങ്ങനെ അത് വഴി എടുത്തതാണിത്.
“ഓ ഓക്കേ… അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ…! എനിവേ, രണ്ടു പേർക്കും താങ്ക്സ്….” നിങ്ങളുടെ സഹായത്തിനു നന്ദിയുണ്ട്.. “ ഹേമചന്ദ്രൻ കൈകൂപ്പികൊണ്ട് പറഞ്ഞു.
“ഹേയ് സർ… എന്താ ഇത്…
ഞങ്ങൾ,ഞങ്ങളുടെ സേവനമാണ് ചെയ്തത് അല്ലാതെ സഹായമല്ല…”
ജിത്തു, എസ് പിയുടെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
മറുപടിയായി, എസ് പി പുഞ്ചിരിച്ചു.
“ങ്ഹാ… എടാ ഞാനിപ്പോൾ വരാം… “
മിത്ര, ജിത്തുവിനോടായി പറഞ്ഞു.
“എവിടേക്കാടി, “ അവൻ കാര്യമന്നേഷിച്ചു..
‘എടാ ഞാൻ പോയി, ഇവർക്ക് കൊടുക്കാനുള്ള ഫയൽ എടുത്തിട്ട് വരാം അവൾ അവന്റെയടുത്തെത്തിട്ട് കാതിൽ പറഞ്ഞു.
“ ശെരി… വേഗം പോയിട്ട് വാ “…
അവൾ വേഗം തന്നെ അവിടെനിന്നും പോയി.
“മ്.. എന്താ രണ്ടു പേരും കൂടെ???” ഡി വൈ എസ് പി ചോദ്യഭാവത്തിൽ അവരെ നോക്കി.
“മാഡം, അവളൊരു ഫയൽ എടുക്കാൻ പോയതാ…”
“എന്ത് ഫയൽ ??? ആ റിലേഷനെ കുറിച്ചുള്ളതാണോ..??? “
“യെസ് സർ…! ഞങ്ങളുടെ ടീം, കഴിഞ്ഞ 2 ആഴ്ചയായി ഇരുവരുടെയും പിന്നാലെ ഉണ്ടായിരുന്നു…”
“വാട്ട്… റിയലി ???”
“അതെ… സർ, ഇതാ ഫയൽ…” കാറിൽ നിന്ന് ഫയലുമെടുത്തു അവിടെക്ക് തിരിച്ചു വന്ന മിത്ര ആ ചോദ്യം കേട്ട് ഉത്തരമേകി.
“നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം ഈ ഫയലിൽ ഉണ്ടാകും മാഡം.” അവരോട് അത്രയും പറഞ്ഞിട്ട്, ആ ഫയൽ കൈമാറിയിട്ട്, ജിത്തു മിത്രയോടായി :
“ എടീ, ഇപ്പോൾ എത്രയായി സമയം…”
ഈ part നന്നായിരുന്നു ❕
കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
Waiting for next part ❤️✨
തേങ്ക്സ് ?❤️✨️
അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.
അടിപൊളി…. ????❤❤
താങ്ക്സ് ബ്രോ ??✨️
Congratzz ?
Angane vannu alle…
E part um adipwoli…?❤️
ഉണ്ണിയേട്ടൻ first ✌️