✨️❤️ ശാലിനിസിദ്ധാർത്ഥം 4  ❤️✨️ [??????? ????????] 219

“ എന്തോന്നാടാ നിന്റെ പ്രൊപോസൽ ??? നിനക്ക് മരിക്കാൻ എന്തെങ്കിലും ചോയ്സ് വേണോ ??? “

“വേണം ചേട്ടാ… എന്നെ ഇരണ്ട് പേർ വീതം വന്നു വെട്ടികൊല്ലണം… നിങ്ങൾ ഇത്രേം പേരെ ഒരുമിച്ചു കാണുമ്പോൾ എനിക്ക് പേടിയാവുന്നു….” സോഡ കുടിച്ചു കൊണ്ടിരുന്ന ജിത്തു പറഞ്ഞു.

“ആണോ… എന്നാ ശെരി…” ഇത്രയും പറഞ്ഞിട്ടയാൾ, ഗുണ്ടകളുടെ നേരെ ആംഗ്യം കാണിച്ചു.

അതോടെ ഗുണ്ടകൾ ചിന്നിച്ചിതറി നിന്നു. ശേഷം രണ്ട് ഗുണ്ടകൾ, കൈയിൽ വടി വാളുമായി ജിത്തുവിന്റെ ഇരു വശത്തുമായി വന്നു നിന്നു.

“എന്നാ തുടങ്ങാം…” കൈയും കെട്ടി അവന്റെ മുന്നിലെത്തിയ പ്രധാന ഗുണ്ട അവനോട് ചോദിച്ചു.

അത് കേട്ട വിദ്യാർഥികളുടെ മുഖത്ത് അതീവദുഃഖം നിറഞ്ഞു…

ഗുണ്ടകളുടെ കണ്ണുകൾ ക്രൂരമായി തിളങ്ങി..

കാറിന്റെ ബോണറ്റിൽ ചാരിനിന്ന് രംഗം വീഷിക്കുകയായിരുന്ന മിത്ര പോലും ഉദ്ദേഗത്തിന്റെ മുൾമുനയിലായിരുന്നു…

എന്നാൽ ഇതൊക്കെ കണ്ടിട്ടും അഗ്നിജിത്തിന് യാതൊരു കുലുക്കവുമുണ്ടായില്ല… അവൻ ശാന്തനായി, മിത്രയെ നോക്കി…

അവളാകട്ടെ, വളരെയധികം ടെൻഷനിലായിരുന്നു… തന്റെ പ്രിയ പ്പെട്ടവൻ എന്താണ് ചെയ്യാൻ പോകുന്നതെന്നു അവൾ ഉറ്റു നോക്കി കൊണ്ടിരുന്നു..

അവൻ അവളെ നോക്കി കണ്ണിറുക്കിയിട്ട്, തന്റെ കൈത്തണ്ടയിൽ കിടന്ന ബ്രേസ്ലെറ്റിന്റെ പുറം ഭാഗത്തൊന്ന് ആരും കാണാത്ത ഡബിൾ ടാപ്പ് ചെയ്തു…

അപ്പോൾ അതിന്റെ സ്വർണനിറം മാറി, തിളക്കമുള്ള കറുപ്പ് നിറമായി മാറി.

അത് കണ്ട് മിത്ര,

‘നീയെന്താ ജിത്തു, ചെയ്യുന്നത്… ‘camouflage’ മോഡ് ഓഫ്‌ ചെയ്യരുത്’ എന്ന് കണ്ണുകൾ കൊണ്ട് അവനോട് അപേക്ഷിച്ചു. എന്നാൽ അഗ്നിജിത്ത് അത് കേട്ടതായി ഭാവിച്ചില്ല.

അവനൊന്നു പുഞ്ചിരിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു… തുടങ്ങാം ചേട്ടാ…

“ങും വെട്ടെടാ അവനെ…” അയാൾ, തന്റെ കൂട്ടുകാരോട് ഉത്തരവിട്ടു.

രണ്ട് ഗുണ്ടകളും വടിവാൾ, അവന്റെ കഴുത്ത് ലക്ഷ്യമാക്കി വീശിയതും…

“ശേ..! എന്റെ ദാഹം തീര്ണിലല്ലോ…

അടുത്ത കുപ്പിയെടുക്കാം.. “ എന്ന് പറഞ്ഞു കൊണ്ട് കുനിഞ്ഞു,

താഴെയിരുന്ന സോഡാ കുപ്പികളിൽ രണ്ടെണ്ണം ഇരുകൈകളിലായി എടുത്ത് അവൻ ഉയർന്നു വന്നു. തന്നെ ‘മിസ്സ്‌’ ആയി പോയ രണ്ടു ഗുണ്ടകളുടെയും തലമണ്ട നോക്കി ആ കുപ്പികൾ കൊണ്ട് അടിച്ചു.

7 Comments

  1. ഈ part നന്നായിരുന്നു ❕
    കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
    സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
    Waiting for next part ❤️✨

    1. അശ്വിനി കുമാരൻ

      തേങ്ക്സ് ?❤️✨️
      അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.

  2. അടിപൊളി…. ????❤❤

    1. അശ്വിനി കുമാരൻ

      താങ്ക്സ് ബ്രോ ??✨️

  3. അശ്വിനി കുമാരൻ

    Congratzz ?

  4. °~?അശ്വിൻ?~°

    Angane vannu alle…
    E part um adipwoli…?❤️

  5. ഉണ്ണിയേട്ടൻ first ✌️

Comments are closed.