✨️❤️ ശാലിനിസിദ്ധാർത്ഥം 4  ❤️✨️ [??????? ????????] 219

അവൻ നടന്നു മിത്രയുടെ അടുത്തെത്തിയപ്പോൾ, അവിടെ കൂടി നിന്ന വിദ്യാർത്ഥികളെല്ലാവരും ഇരുവശത്തേക്കുമായി ഒതുങ്ങി നിന്നു.

“സർ… മാഡം, മീറ്റ്…. Mrs. ‘Agnimitra Vijay Varma’

1st Line Commander in “A.T.M.O.S.S.”

ജിത്തു, അഗ്നിമിത്രയെ അവരിരുവർക്കും

പരിചയപ്പെടുത്തി.

“ഓ വൗ… എന്താണ് ഇവിടെ സംഭവിക്കുന്നത്. ഒരു ഇന്റർനാഷണൽ റെക്കോഗ്നിഷനുള്ള ഏജന്റ് നമ്മളെ സഹായിച്ചിരിക്കുന്നു. അല്ലേ സർ…” ഭാനു ചിത്ര അത്ഭുതപെട്ടു.

“അതെ ഭാനുചിത്രാ, ഇതിൽപരം എന്ത് സൗഭാഗ്യമാണ് നമ്മൾക്കും, നമ്മുടെ പോലീസ് ഡിപ്പാർട്മെന്റിനും വരുവാനുള്ളത്… എന്റെ മകളെ രക്ഷ പെടുത്തിയത് ഒരു അറ്റ്മോസ് ഏജൻറ്റാണെന്നോർക്കുമ്പോൾ അഭിമാനം തോന്നുന്നു…”

“താങ്ക്യൂ മിസ്സ്‌ അഗ്നിമിത്രാ മാഡം.. താങ്ക് യൂ …” അവരിരുവരും അവൾക്ക് ഹസ്തദാനം നൽകി.

“ ഇറ്റ് ഈസ്‌ ഓക്കേ സർ… സത്യത്തിൽ എനിക്ക് മാത്രമുള്ളതല്ല ഇതിന്റെ ക്രെഡിറ്റ്‌…” അവൾ പുഞ്ചിരിച്ചു..

“പിന്നെ..”

ആ രണ്ടു ഐ പി എസുകാരും അത്ഭുതത്തിൽ തന്നെയായിരുന്നു…

“സർ, മാഡം… മീറ്റ് Mr. ‘Agnijith Ajay Varma’.

2nd Line Commander in A.T.M.O.S.S.”

അവൾ അഗ്നിജിത്തിനെയും അത് പോലെ അവർക്ക് പരിചയപ്പെടുത്തി.

“ഓ മൈ ഗോഡ്, നമ്മളെ രണ്ടു അറ്റ്മോസ് ഏജന്റുകളാണ് സഹായിച്ചിരിക്കുന്നത്… “ ഡി വൈ എസ് പിയും , എസ് പിയും ഒരു പോലെ വണ്ടറടിച്ചു. അറ്റ്മോസ് ഏജന്റുകളെ കുറിച്ച് അവർക്ക് നന്നായി അറിയാമായിരുന്നു.

“അപ്പോൾ ശിവാനിയെക്കുറിച്ചുള്ള ഇൻഫർമേഷനും, പിന്നെ ആ ഇൻസ്‌പെക്ടറും ,ആ ബിസിനസ്‌മാൻ, മാറ്റുകാട്ടിൽപറമ്പൻ ജോൺ, അഥവാ ചേട്ടായിയും തമ്മിലുള്ള റിലേഷനെകുറിച്ചുള്ള ഇൻഫർമേഷൻ തന്നത് ആരാണ്… നിങ്ങളായിരുന്നോ ???” ഡി വൈ എസ്. പി അവരോട് ചോദിച്ചു.

“യെസ് മാഡം…! ഞങ്ങൾ വഴി ഞങ്ങളുടെ സഹപ്രവർത്തകരാണ് ആ ശിവാനിയെ കുറിച്ചുള്ള ഇൻഫർമേഷൻ മാഡത്തിന്റെ ഓഫീസിലേക്ക് അറിയിച്ചത്.

“ഓ ഗ്രേറ്റ്‌…! അല്ല… മിസ്റ്റർ അഗ്നിജിത്ത്,

ഒരു ഡൌട്ട് ചോദിച്ചോട്ടെ…? നിങ്ങൾ

ഇന്റർനാഷണൽ സൈനികേതര ഓപ്പറേഷൻസ് നടത്തുന്നവരല്ലേ… അപ്പോൾ നിങ്ങൾക്കെങ്ങനെ ഇതുപോലെയുള്ള ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ കഴിയുന്നു…???”

“അതാണ് മാഡം അറ്റ്മോസിനെ മറ്റേത് സുരക്ഷാ സംഘടനകളിൽ നിന്നും ചാരസംഘടനകളിൽ നിന്നും വ്യത്യസ്തതയുള്ളതാക്കി മാറ്റുന്നത്…”

7 Comments

  1. ഈ part നന്നായിരുന്നു ❕
    കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
    സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
    Waiting for next part ❤️✨

    1. അശ്വിനി കുമാരൻ

      തേങ്ക്സ് ?❤️✨️
      അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.

  2. അടിപൊളി…. ????❤❤

    1. അശ്വിനി കുമാരൻ

      താങ്ക്സ് ബ്രോ ??✨️

  3. അശ്വിനി കുമാരൻ

    Congratzz ?

  4. °~?അശ്വിൻ?~°

    Angane vannu alle…
    E part um adipwoli…?❤️

  5. ഉണ്ണിയേട്ടൻ first ✌️

Comments are closed.