“ആരാണ് എന്റെ കുഞ്ഞിന് നേരെയി ഹീനകൃത്യം ചെയ്തത്…” എസ്. പി ഹേമചന്ദ്രൻ, ഭ്രാന്തനെ പോലെ പുലമ്പി.
“ചേട്ടായിയും അയാളുടെ ശിങ്കിടികളും ഇയാളുടെ സഹകരണത്തോടെ നടത്തിയ കൃത്യമാണിത്.” ഒരു Well planned ആക്ഷൻ ആയിരുന്നു അത്”. അത് കേട്ടതും, അലോഷിക്ക് താൻ എനെന്നേക്കുമായി കുടുങ്ങിയതായി മനസിലാക്കി.
“അലോഷി… യൂ ബ്ലഡി ബിച്ച്…! ഇനി നിങ്ങളുടെ സേവനം ഞങ്ങൾക്കും, പോലീസ് സേനയ്ക്കും ആവശ്യമില്ല…. You are Dismissed…”
എന്ന് പറഞ്ഞു കൊണ്ട് ഭാനുചിത്ര, അയാളുടെ യൂണിഫോമിലെ നെയിംപ്ലേറ്റു പൊട്ടിച്ചെറിഞ്ഞു കളഞ്ഞു.
തൊപ്പിയും, മറ്റു മുദ്രകളെല്ലാം അവർ അയാളുടെ യൂണിഫോമിൽ നിന്ന് മാറ്റുകയും ചെയ്തു.
എന്നിട്ട് അയാളെ, അവരുടെ കൂടെയുണ്ടായിരുന്ന പോലീസുകാർക്ക് കൈമാറി.
“ഡി വൈ എസ് പി ഭാനുചിത്ര, ഇയാൾക്കെതിരെ, ഇന്ന് തന്നെ Police Misconduction എന്ന വകുപ്പിൽ കേസ് എടുക്കണം… ഇനിയവൻ കുറച്ച് നാൾ ജയിലിലും കിടക്കട്ടെ… ഇത് എസ്. പി ഹേമചന്ദ്രന്റെ ഓർഡറല്ല.
ശിവാനി ഹേമചന്ദ്രന്റെ അച്ഛൻ എന്ന നിലയ്ക്കുള്ള എന്റെ റിക്വസ്റ്റാണ്.”
“ഷുവർ സർ… കൊണ്ടു പോടോ ഇയാളേം പിന്നെ ആ ഡ്രൈവറെയും …” ഭാനുചിത്ര പോലിസുകാരോട് ആഞാപിച്ചു. പോലീസുകാരിൽ കുറച്ച് പേർ അയാളേം, രമേശനെയും വിലങ്ങണിയിച്ചു കൊണ്ട് അവിടെനിന്നും പോയി.
“സർ, കുട്ടിയെ എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം” അഗ്നിജിത്ത്, ശിവാനിയുടെ നെറ്റിയിൽ തലോടിക്കൊണ്ട് പറഞ്ഞു. ഉടെനെ തന്നെ ഒരു ബൊലേറോയിൽ ശിവാനിയെം കൊണ്ട് 2 വനിതാ പോലീസുകാരും പോലീസ് ഡ്രൈവറും കൂടെ പുറപ്പെട്ടു.
“താങ്ക്യൂ മിസ്റ്റർ… താങ്കൾ ഇല്ലായിരുന്നെങ്കിൽ എനിക്ക് എൻറെ മകളെ രക്ഷിക്കാൻ സാധിക്കുമായിരുന്നില്ല.. എങ്ങനെ നന്ദിപറയണമെന്ന് എനിക്ക് അറിയില്ല…”
എസ്. പി ഹേമചന്ദ്രൻ ജിത്തുവിന്റെ കരം ഗ്രഹിച്ചു കൊണ്ട് പറഞ്ഞു.
“എന്നാലും താനെങ്ങനെ, ആ ചേട്ടായി എന്ന, ക്രിമിനൽ പശ്ചാത്തലമുള്ള ബിസിനസ്‌മാനെ ഇത്രകൃത്യമായി കുടുക്കി…??? അയാൾക്കെതിരെ കേരളത്തിനകത്തും പുറത്തുമായി ഇരുപതോളം കേസുകൾ ഉണ്ട്…!”
“പറയാം മാഡം… ദയവായി നിങ്ങൾ എന്റെ കൂടെ വരൂ.. ഞാനൊരാളെയും കൂടെ പരിചയപ്പെടുത്തി തരാം…”
ജിത്തുവിന്റെ മറുപടി കേട്ട് അവർ മുഖത്തോട് മുഖം നോക്കി എന്നിട്ട് അവന്റെ കൂടെ നടന്നു…
ഈ part നന്നായിരുന്നു ❕
കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
Waiting for next part ❤️✨
തേങ്ക്സ് ?❤️✨️
അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.
അടിപൊളി…. ????❤❤
താങ്ക്സ് ബ്രോ ??✨️
Congratzz ?
Angane vannu alle…
E part um adipwoli…?❤️
ഉണ്ണിയേട്ടൻ first ✌️