✨️❤️ ശാലിനിസിദ്ധാർത്ഥം 4  ❤️✨️ [??????? ????????] 219

ശിവാനി മോളെ…” അയാൾ, വാഹനത്തിൽ നിന്ന് ശിവാനിയെ കൈകളിൽ കോരിയെടുത്തു, പുറത്തേക്ക് കൊണ്ടു വന്നു…

“ഓ മൈ ഗോഡ്.. അപ്പോൾ ആ ഇൻഫോർമർ നൽകിയ വിവരം സത്യമായിരുന്നു…” ഭാനുചിത്ര, തന്റെ സഹപ്രവർത്തകരോടായി പറഞ്ഞു.

“എന്റെ ഈശ്വരാ, എന്താ എന്റെ കുട്ടിക്ക് പറ്റിയത്…??? മോളേ, ശിവാ… എഴുനേൽക്ക് മോളേ… അച്ഛനാ വിളിക്കുന്നെ.. മോളേ…” തന്റെ കൈകളിൽ കിടക്കുകയായിരുന്ന ശിവാനിയെ നോക്കി ഹേമചന്ദ്രൻ വിതുമ്പിപോയി.

“സാർ കുട്ടിയെ എനിക്കൊന്നു ചെക്ക് ചെയ്യാമോ…???” അപ്പോൾ അഗ്നിജിത്ത്, എസ്. പിയുടെ മുന്നിലെത്തി.

അപ്പോഴാണ്, തങ്ങളുടെ അടുത്ത് ഒരു യുവാവ്, കൈവിലങ്ങുമായി നിൽക്കുന്നത് അവർ കണ്ടത്.

“താങ്കൾ ആരാണ് ??? ഭാനുചിത്ര, ജിത്തുവിനോട് ചോദിച്ചു…

എല്ലാം ഞാൻ വിശദമായി പറയാം മാഡം…

ആദ്യം ഈ കൈവിലങ്ങൊന്നു അഴിക്കണം.

അപ്പോഴാണ് ഭാനുചിത്രയ്ക്ക് കാര്യം മനസിലായത്… ഇൻസ്‌പെക്ടർ അലോഷി, താൻ ഒരു യുവാവിനെ അറസ്റ്റ് ചെയ്തുവെന്ന കാര്യം സൂചിപ്പിച്ചിരുന്നു.

ആ യുവാവാണ് തന്റെ മുന്നിൽ നിൽക്കുന്നത്.

“എടോ അലോഷി, ഞാൻ തന്നോടെതാ ഞാൻ പറഞ്ഞത്, ഇയാളുടെ മേൽ കേസ് ചാർജ് ചെയ്യരുത് എന്നല്ലേ… എന്നിട്ട് താൻ.. വേഗം ഇദ്ദേഹത്തിന്റെ ചെയിൻ അഴിച്ചു മാറ്റടോ…” നുരഞ്ഞു പൊന്തിയ ദേഷ്യമടക്കിക്കൊണ്ട് ഭാനുചിത്ര, അലോഷിയോട് ഉത്തരവിട്ടു.

“സോറി, മാഡം… ഞാൻ അഴിക്കാം..!” ഗദ്ധ്യന്തരമില്ലാതെ, അലോഷി ജിത്തുവിന്റെ കൈയിലെ വിലങ് അഴിച്ചു മാറ്റി.

“സാർ… ഹേമചന്ദ്രൻ സാറ് വിഷമിക്കണ്ട… സാറിന്റെ മോളെ നമുക്ക് രക്ഷിക്കാൻ സാധിക്കും..

ശിവാനിയെ നോക്കി കണ്ണുനീർ തൂകികൊണ്ടിരുന്ന ഹേമചന്ദ്രനെ ജിത്തു, ആശ്വാസവാക്കുകൾ പറഞ്ഞു സമാധാനപ്പെടുത്തി..

അതിന് ശേഷം ജിത്തു, ആ കുട്ടിയുടെ കൈത്തണ്ടയിലെ നാഡിമിടിപ്പ് നോക്കി. അതിന് ശേഷം, കൺപോള തുറന്ന് കണ്ണുകൾ നോക്കി. ജിത്തുവിന് ചെറിയൊരു ഉൾക്കിടിലമുണ്ടായി.

“ സർ, എത്രയും പെട്ടന്ന് തന്നെ കുട്ടിയെ സിറ്റി ഹോസ്പിറ്റലിൽ എത്തിക്കണം..” ജിത്തു, മുഴങ്ങുന്ന ശബ്ദത്തിൽ പറഞ്ഞു.

“വാട്ട്‌ … എന്താനുണ്ടായത്…മിസ്റ്റർ ???”

ടെൻഷനോടെ അവനടുത്തെത്തിയ ഭാനുചിത്ര, ചോദിച്ചു.

“കൊക്കയിൻ ഇന്റോക്സിഫിക്കേഷൻ…!

അവന്മാർ കുട്ടിയുടെ ശരീരത്തിലേക്ക് കൊക്കയിൻ ഇൻജെക്റ്റ് ചെയ്തിട്ടുണ്ട് സർ…” ജിത്തുവിന്റെ വെളിപ്പെടുത്തൽ കേട്ടു അവിടെയുണ്ടായിരുന്ന സകലരും ഞെട്ടി.

7 Comments

  1. ഈ part നന്നായിരുന്നു ❕
    കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
    സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
    Waiting for next part ❤️✨

    1. അശ്വിനി കുമാരൻ

      തേങ്ക്സ് ?❤️✨️
      അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.

  2. അടിപൊളി…. ????❤❤

    1. അശ്വിനി കുമാരൻ

      താങ്ക്സ് ബ്രോ ??✨️

  3. അശ്വിനി കുമാരൻ

    Congratzz ?

  4. °~?അശ്വിൻ?~°

    Angane vannu alle…
    E part um adipwoli…?❤️

  5. ഉണ്ണിയേട്ടൻ first ✌️

Comments are closed.