ചേച്ചി, ചേച്ചി സത്യത്തിൽ ആരാ ???” “ചേച്ചി, എന്താ എവിടെ സംഭവിക്കുന്നത് ???”
“ആ ചേട്ടൻ, ചേച്ചിയുടെ ലൗവർ ആണോ” ???
ഇങ്ങനെ പലരും ചോദ്യങ്ങൾ അവളോട് ചോദിച്ചു കൊണ്ടിരുന്നു. ആ ചോദ്യങ്ങൾ കേട്ട് അവൾക്ക് ചിരിവന്നു.
“അതൊക്കെ നിങ്ങൾക്ക് സമയമാകുമ്പോൾ വ്യക്തമാകും.. ഇപ്പോൾ നിങ്ങൾ കാത്തിരിക്കൂ…” അവൾ ചിരിയടക്കി കൊണ്ട് മറുപടി നൽകി.
വിദ്യാർഥികൾ സമ്മതിച്ചു.
ആ രണ്ടു ബൊലേറോ ജീപ്പുകളും ആ ഒമിനി വാനിന്റെ മുന്നിൽ നിർത്തി..
അതിലെ നെയിം ബോർഡുകൾ കണ്ട് അലോഷിയുടെ നെഞ്ചോന്നു കാളി…
ഒരു വാഹനതിൽനിന്നു,ഡി വൈ എസ് പി, ഭാനുചിത്ര ഐ പി എസും, മറ്റേ വാഹനത്തിൽ നിന്നു, ജില്ലാ കമ്മിഷണർ,എസ് പി, ഹേമചന്ദ്രകുമാർ ഐ പി എസും ഇറങ്ങി വന്നു. അവരുടെ കൂടെ ഏതാനും പോലീസുകാരും ഉണ്ടായിരുന്നു…
തന്റെയടുത്തേക്കക്കെതിയ, ഡി വൈ എസ് പി ഭാനുചിത്രയെയും, എസ് പി ഹേമചന്ദ്രകുമാറിനെയും, ഇൻസ്‌പെക്ടർ സല്യൂട്ട് ചെയ്തു.
“എന്തായടോ…. കുട്ടിയെ താൻ കണ്ടു പിടിച്ചോ ???”
“അത് മാഡം, ഞാൻ…ക..ണ്ടു പിടി… ക്കാൻ ശ്രെമിക്കുകയാണ്.
ഭാനുചിത്രയുടെ ചോദ്യത്തിൽ ഉത്തരം മുട്ടിപ്പോയ അലോഷി, വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.
“പ്ഫാ… ഇഡിയറ്റ്… താൻ ഇനി ഒന്നും ശ്രമിക്കണ്ടടോ… ബ്ലഡി ഫൂൾ.”
“തന്റെ മൂക്കിന് താഴെ, ഒരു കുട്ടി ദാരുണമായ അവസ്ഥയിൽ കിടക്കുമ്പോഴും, താൻ ഇങ്ങനെ പ്രവർത്തിക്കുമ്പോൾ, ഈ നാട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ താനത് എങ്ങനെ സോൾവ് ചെയ്യുമെടോ???”
ഭാനുചിത്രയുടെ കടുത്ത വാക്കുകളിൽ അലോഷി പതറിപ്പോയി.
“ഇൻസ്‌പെക്ടർ, നിങ്ങൾ ഒരു വലിയ തെറ്റാണ് എന്നോടും , പോലീസ് ഡിപ്പാർട്മെന്റിനോടും ചെയ്തിരിക്കുന്നത്.. അതെന്താണെന്നു തനിക്ക് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ… അങ്ങോട്ട് മാറി നിൽക്കടോ.”
വാഹനത്തിന്റയടുത്ത് അവർക്ക് മുന്നിൽ ഒരു തടസ്സം പോലെ അപ്പോൾ നിൽക്കുകയായിരുന്ന ഇൻസ്‌പെക്ടറോട് എസ് പി, അലറി.
ഇൻസ്‌പെക്ടർ പേടിച്ചു മാറിനിന്നു.
ഉടനെ വാഹനത്തിന്റെ ഉള്ളിലേക്ക് നോക്കിയ എസ്. പി ഹേമചന്ദ്രകുമാർ , ഞെട്ടി…
തന്റെ ഏക മകൾ ശിവാനി, ആ വണ്ടിയുടെ ബാക്ക് സീറ്റിൽ മയങ്ങികിടക്കുന്നു…
ഈ part നന്നായിരുന്നു ❕
കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
Waiting for next part ❤️✨
തേങ്ക്സ് ?❤️✨️
അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.
അടിപൊളി…. ????❤❤
താങ്ക്സ് ബ്രോ ??✨️
Congratzz ?
Angane vannu alle…
E part um adipwoli…?❤️
ഉണ്ണിയേട്ടൻ first ✌️