കാർഡിലെ വിവരങ്ങൾ വായിച്ച അലോഷിയുടെ സർവനാഡിയും തളർന്നു :
താനൊരു ‘അറ്റ്മോസ് ഏജന്റിനോടാണ്’ കളിക്കുന്നതെന്നോർത്ത് അയാളുടെ ശിരസ്സുകുനിഞ്ഞു.
“എന്താ സാറേ, സാറിന്റെ മുഖമെന്താ വല്ലാതെയിരിക്കുന്നത്…???”
ശബ്ദം കേട്ടയാൾ തലയുയർത്തി നോക്കി…
രമേശനാണ്…
“എന്താടോ…???” അയാൾ ധൈര്യം വീണ്ടെടുത്ത് കൊണ്ട് ചോദിച്ചു.
“സാറ് വേഗമിങ്ങോട്ട് വന്നേ… ആ ഒമിനി വാനിൽ ഒരു പെൺകുട്ടിയെ ബന്ധനസ്ഥയായി അബോധാവസ്ഥയിൽ കണ്ടു സാറേ.
“വാട്ട്…. എന്ത്???” രമേശന്റെ വാക്കുകൾ കേട്ട് അലോഷി ഞെട്ടി.
“അതേ സാറേ… സാറ് വേഗം വാ. കോൺസ്റ്റബിൾ ധൃതി കൂട്ടി.
“മ്മ്… വരാം. പിന്നെ ഇയാളേം കൂടെ കൂട്ടിക്കോ…”
ഇൻസ്‌പെക്ടർ അത്രയും രമേശനോട് പറഞ്ഞിട്ട് ജിത്തുവിന് മുഖം കൊടുക്കാതെ, അവന്റെ രേഖകളും പേഴ്സും അവനു തിരികെ നൽകി. എന്നിട്ടയാൾ രമേശന്റെ മുഖത്തേക്ക് നോക്കി.
അയാൾക്ക് കാര്യം മനസിലായി. അയാളുടനെ തന്നെ ജിത്തുവിന് അവന്റെ കൂളിംഗ് ഗ്ലാസ്സ് തിരികെ നൽകി.
എന്നിട്ട് അവർ, ആ ഒമിനി വാൻ കിടക്കുന്നിടത്തേക്ക് പോയി.
നേരെത്തെ തല്ലു നടന്ന സ്ഥലത്തു നിന്നും ഒരു അമ്പത് മീറ്റർ മാറി റോഡരികിൽ ഒരു മരത്തിനു കീഴെ ഒരു ചുവപ്പ് ഒമിനി വാൻ കിടക്കുന്നുണ്ടായിരുന്നു.
“മ്മ്… ഡോർ തുറക്കടോ…” ഇൻസ്‌പെക്ടർ, കോൺസ്റ്റബിളിനോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
അയാൾ ആ വണ്ടിയുടെ ബാക്ക് ഡോർ സൈഡിലേക്ക് വലിച്ചു നീക്കി.
അപ്പോൾ അയാൾ കണ്ടത്, വെളുത്തു കൊലുന്നനെയുള്ള ഒരു പെൺകുട്ടി, ആ വണ്ടിയുടെ ബാക്ക് സീറ്റിൽ, മയങ്ങി കിടക്കുന്നതാണ്. ആ പെൺകുട്ടിയുടെ കൈകലുകൾ ബന്ധിക്കപ്പെട്ടിരുന്നു.
“ഓ ഷിറ്റ്… ഇനി കമ്മിഷനറുടെ മോള് ഇതാങ്ങാന്നും ആണെങ്കിൽ പണികിട്ടുമല്ലോ കർത്താവേ…!
പെട്ടനാണ് അവിടേക്ക് രണ്ട് പോലീസ് വാഹനങ്ങൾ ബീക്കൺ ലൈറ്റ് തെളിയിച്ചു കൊണ്ട് പാഞ്ഞു വന്നത്.
മിത്രയടക്കം ദൂരെ നിന്നവരെല്ലാം അത് കണ്ടു.
“അപ്പോൾ ഡി വൈ എസ് പി യും, കമ്മിഷണറും വന്നുകഴിഞ്ഞു. ഇനി കാര്യങ്ങളെല്ലാം ശുഭമാകും….’’ തന്നെ പൊതിഞ്ഞു നിൽക്കുന്ന വിദ്യാർഥികളോടായി, മിത്ര പറഞ്ഞു. ജിത്തുവിനെ അലോഷി കൊണ്ടു പോയതിനു ശേഷം, അവൾ വിദ്യാർത്ഥികളുടെ അടുക്കലെത്തിയിരുന്നു.
ഈ part നന്നായിരുന്നു ❕
കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
Waiting for next part ❤️✨
തേങ്ക്സ് ?❤️✨️
അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.
അടിപൊളി…. ????❤❤
താങ്ക്സ് ബ്രോ ??✨️
Congratzz ?
Angane vannu alle…
E part um adipwoli…?❤️
ഉണ്ണിയേട്ടൻ first ✌️