✨️❤️ ശാലിനിസിദ്ധാർത്ഥം 4  ❤️✨️ [??????? ????????] 219

“അതല്ല സാറേ, ഞാനൊന്നു പറഞ്ഞുവെന്നേയുള്ളു. എന്തായാലും ഞാനൊന്നു നോക്കിയിട്ട് വരാം സാർ. സാറ് ഇവന്റെ പേഴ്സ് പരിശോധിച്ചു നോക്ക് ” രമേശൻ അത്രയും പറഞ്ഞിട്ട് തിരിഞ്ഞു, ദൂരെ കിടക്കുന്ന ഒമിനി വാനിനടുത്തേക്ക് നടന്നു.

‘ഹും മേലാധികാരിയോട് ഒട്ടും ബഹുമാനമില്ലാത്തവൻ. തനിക്ക് ഞാൻ വെച്ചിട്ടുണ്ടടോ രമേശാ…’ ഇൻസ്‌പെക്ടർ ആരോടാന്നില്ലാതെ പറഞ്ഞു.

 

“ഇൻസ്‌പെക്ടർ സാറേ, സാറെന്താ ഒറ്റയ്ക്ക് സംസാരിക്കുന്നത്..??? സാറിനെന്താ വല്ല ബുദ്ധിഭ്രമവും സംഭവിച്ചോ…???” ജിത്തു, അയാളെ കളിയാക്കി ചോദിച്ചു.

 

“പ്ഫാ ഐരണംകെട്ടവനെ… കളിയാക്കുന്നോടാ എന്നെ…!” അലോഷി, അവന്റെ അടുത്തതിയിട്ട് അവന്റെ കരണത്തടിച്ചു.

 

“ഹൗ… അമ്മേ..! ” വലത് കവിളിൽ ഭാരമുള്ള എന്തോ ഒരു വസ്തു കൊണ്ട് ഏറ് കിട്ടിയത് പോലെ ജിത്തുവിന് തോന്നി.

തന്നെ അടിച്ച ഇൻസ്‌പെക്ടറെ തീഷ്ണമായ കണ്ണുകളോടെ ജിത്തു, ദഹിപ്പിക്കുന്ന മട്ടിൽ നോക്കി.

 

“എന്തോന്നാടാ നോക്കി പേടിപ്പിക്കുന്നോ…???. ആ മനുഷ്യനെ, എന്റെ ചേട്ടായിയെ വേദനിപ്പിച്ചത് നീയാണെങ്കിൽ, അതിന് നീ വലിയ വില കൊടുക്കേണ്ടി വരും.. കരുതിയിരുന്നോ നീ.”

അലോഷി, അവനെ നോക്കി ഗർജിച്ചു.

 

“ഹ്മ്മ്… ” ജിത്തു അയാളെ നോക്കി പുച്ഛച്ചിരി ചിരിച്ചു.

 

ഇൻസ്‌പെക്ടർ എന്നിട്ട് അയാളുടെ കൈയിലിരുന്ന, ജിത്തുവിന്റെ പേഴ്സ് പരിശോധിച്ചു… അപ്പോൾ അയാൾക്കൊരു തിരിച്ചറിയൽ കാർഡ് കിട്ടി.

അയാളാ കാർഡിലെ വിവരങ്ങളിലേക്ക് കണ്ണോടിച്ചപ്പോൾ , അയാൾക്ക് തന്റെ കണ്ണുകൾ മങ്ങുന്നതായി തോന്നി. എന്നിട്ടയാൾ ജിത്തുവിന്റെ മുഖത്തേക്ക് നോക്കി.. എന്നിട്ടും വിശ്വാസം വരാത്ത വിധത്തിൽ ആ കാർഡിലേക്ക് നോക്കികൊണ്ടിരുന്നു.

 

ലോകത്തിലെ തന്നെ പരമോന്നതമായ രാജ്യാന്തര ഭീകരവിരുദ്ധസംഘടനയുടെ പേര് അതിലുണ്ടായിരുന്നു : ആന്റി.ടെററിസ്റ്റ് & .മിലിട്ടറി. ഓപ്പറേഷൻസ്. സെക്യൂരിറ്റി. സർവീസ്. അഥവാ A.T.M.O.S.S’, എന്ന് ആ കാർഡിൽ രേഖപ്പെടുത്തിയിരുന്നു.

 

” Official Name : Agnijith Ajay Varma

Age: 27

Nationality : Indian (universal )

Operative Designation : 2nd Line Commander of

C’ Division in Alpha Régime.

Agent Name & Code : Agni Dev (Alpha C’2)

Non Operative Designation : Biomedical Engineer.”

………….

………….

7 Comments

  1. ഈ part നന്നായിരുന്നു ❕
    കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
    സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
    Waiting for next part ❤️✨

    1. അശ്വിനി കുമാരൻ

      തേങ്ക്സ് ?❤️✨️
      അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.

  2. അടിപൊളി…. ????❤❤

    1. അശ്വിനി കുമാരൻ

      താങ്ക്സ് ബ്രോ ??✨️

  3. അശ്വിനി കുമാരൻ

    Congratzz ?

  4. °~?അശ്വിൻ?~°

    Angane vannu alle…
    E part um adipwoli…?❤️

  5. ഉണ്ണിയേട്ടൻ first ✌️

Comments are closed.