✨️❤️ ശാലിനിസിദ്ധാർത്ഥം 4  ❤️✨️ [??????? ????????] 219

ശേ… ഓരോ തലവേദനയും കൊണ്ട് വരും… നാശം പിടിച്ച… ആ പെൺകൊച്ചിനെ ഞാൻ എങ്ങനെ കണ്ടു പിടിക്കും… എന്റെ കർത്താവേ…!” അലോഷി പുലമ്പി.

“ഏ… എന്താ സാറേ വിഷയം… മാഡം എന്തിനാ വിളിച്ചേ…???” കോൺസ്റ്റബിൾ, സംശയം തോന്നി അയാൾക്കടുത്തെത്തി കാര്യം ആരാഞ്ഞു.

“എടോ, സിറ്റി കമ്മിഷണറുടെ ഏക മകളെ

ആരോ തട്ടികൊണ്ടു പോകാൻ ശ്രമിച്ചു എന്ന് കേട്ടു. പക്ഷ, ഈ നാട്ടിലെ പ്രധാന ബിസിനസുകാരനായ ചേട്ടായിക്ക് ഈ കേസിൽ പങ്ക് ഉണ്ടെന്ന് മാഡം പറഞ്ഞു. അതെങ്ങനെയെന്ന് ഒട്ടും പിടി കിട്ടുന്നില്ലടോ. ഇനി ആ കൊച്ചിനെ ഞാൻ എങ്ങനെ കണ്ടുപിടിക്കും.”

ഇൻസ്‌പെക്ടർ അലോഷി തലയ്ക്ക് കൈവെച്ചു കൊണ്ട് പറഞ്ഞു.

 

“ഏയ്‌… അലോഷി സാറേ, സാറുദേശിക്കുന്ന കുട്ടി, ദോ ദൂരെകിടക്കുന്ന ആ ഒമിനി വാനിൽ ഉണ്ട് സാറേ…”

ഇൻസ്‌പെക്ടറുടെ സംസാരം കേട്ട ജിത്തു, അയാൾക്ക് വിവരം നൽകി.

“ശ്ശി.. പോടാ… ആ കൊച്ചിനെ കണ്ടുപിടിക്കാനുള്ള വഴിയൊന്നും നീ പറഞ്ഞു തരേണ്ടടാ. നീയെന്നെ കളിപ്പിക്കല്ലേ മോനേ…” അലോഷി, കഷുഭിതനായി.

“ഞാൻ പറയുന്നത് ഒന്ന് കേൾക്ക് സാറേ…” അവൻ പിന്നെയും പിന്നെയും അയാളെ അക്കാര്യം പറഞ്ഞു ശല്യപെടുത്തികൊണ്ടിരുന്നു.

“ശ്ശെടാ ഇത് വല്യ തൊന്തരവായല്ലോ…”

“ഇനി നീ മിണ്ടിയാലുണ്ടല്ലോ…! മാഡം നിന്നെ ഉദ്ദേശിച്ച് പറഞ്ഞ കാര്യമങ്ങു വിടും… എന്നിട്ട് നിന്നെ ഞാൻ തല്ലും… കേട്ടോടാ.”

“എന്നാപ്പിന്നെ ഞാൻ മിണ്ടുന്നില്ല… പോരേ… അല്ല സാറേ, ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ. മാഡം എന്താ എന്നെ ഉദ്ദേശിച്ച് പറഞ്ഞേ..???”

“ പറയാൻ മനസ്സില്ലെടാ നായിന്റെ മോനേ…” അയാൾ അപ്പോഴും ചൂടിൽ തന്നെയായിരുന്നു…

“മ്മ്… പറയുന്നില്ലെങ്കിൽ പറയണ്ടാ..” ജിത്തു നെടുവീർപ്പിട്ടു.

“അല്ല സാറേ, ഇനി ഇവൻ പറഞ്ഞത് പോലെ ആ കിടക്കുന്ന ഒമിനി വാനിൽ ആ കൊച്ച് ഉണ്ടെങ്കിലോ…ഒന്ന് നോക്കിയാലോ ???” രമേശനു സംശയം തോന്നി.

“താൻ പോടോ… ഇവന്റെ വാക്കും കേട്ട് ഞാനവിടെ പോയി നോക്കണമെന്നാണോ താൻ പറയുന്നത്…!” അയാൾ രമേശന്റെ വാക്കുകൾ അവഗണിച്ചു.

7 Comments

  1. ഈ part നന്നായിരുന്നു ❕
    കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
    സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
    Waiting for next part ❤️✨

    1. അശ്വിനി കുമാരൻ

      തേങ്ക്സ് ?❤️✨️
      അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.

  2. അടിപൊളി…. ????❤❤

    1. അശ്വിനി കുമാരൻ

      താങ്ക്സ് ബ്രോ ??✨️

  3. അശ്വിനി കുമാരൻ

    Congratzz ?

  4. °~?അശ്വിൻ?~°

    Angane vannu alle…
    E part um adipwoli…?❤️

  5. ഉണ്ണിയേട്ടൻ first ✌️

Comments are closed.