✨️❤️ ശാലിനിസിദ്ധാർത്ഥം 4  ❤️✨️ [??????? ????????] 219

“അലോഷി സാറേ, ഇവന്റെയൊരു പേഴ്സ് കിട്ടി…” രമേശൻ ഇൻസ്‌പെക്ടറോട് പറഞ്ഞു.

“ഇങ്ങു താടോ അത്…” അലോഷി ആ പേഴ്സ് വാങ്ങി.

അയാൾ ആ പേഴ്സ് പരിശോധിക്കാൻ ഒരുങ്ങുമ്പോഴാണ് , ജീപ്പിലിരുന്ന അയാളുടെ ഫോൺ റിങ് ചെയ്തത്.

ശേ… നാശം പിടിക്കാനായിട്ട്…! ആരാടോ കോൺസ്റ്റബിളെ ഫോണിൽ…??? നോക്കടോ വേഗം..

അലോഷി മുറുമുറുത്തു.

“അയ്യോ സാറേ ഡി വൈ എസ് പി മാഡമാണ് വിളിക്കുന്നത്….!” രമേശൻ, ബഹുമാനത്തോടെ ആ ഫോൺ അലോഷിയെ ഏൽപ്പിച്ചു.

“ഏഹ്.. ഡി വൈ എസ് പി മാഡമോ…! അയാളാ ഫോൺ പരിഭ്രമത്തോടെ വാങ്ങി കാൾ അറ്റൻഡ് ചെയ്തു.

“ഹലോ മാഡം…” ഫോണെടുത്ത അലോഷിയുടെ സ്വരത്തിൽ, തന്റെ മേലധികാരിയോടുള്ള ഭയഭക്തി ബഹുമാനം കലർന്നിരുന്നു.

“ഇൻസ്‌പെക്ടർ അലോഷി എബ്രഹാം, താങ്കൾ ഇപ്പോൾ എവിടെയാണ് ???

ഒരു ബോൾഡായ സ്ത്രീശബ്ദം അയാൾ കേട്ടു..

” ഞാനിവിടെ സിറ്റിയിൽ ഉണ്ട് മാഡം… രാവിലെ പതിവ് സർകീട്ടിനു ഇറങ്ങിയതാ.. ഇപ്പോൾ സിറ്റിയിലെ കോളേജ് റോഡിൽ നിൽക്കുകയാണ് മാഡം.

” ഓ ഗ്രേറ്റ്‌… ഞാൻ താങ്കളോട് ഒരു സുപ്രധാനമായ കാര്യം പറയാനാണ് വിളിച്ചത്.. ഒരു അർജന്റ് കേസുണ്ട്..

“ഇനി പറയുന്ന കാര്യങ്ങൾ താൻ ശ്രദ്ധിച്ചു കേൾക്കണം”. “എന്താണ് മാഡം…???” അലോഷി, ജാഗരൂകനായി.

ഡി വൈ എസ് പി മാഡം അതിന് ശേഷം പറഞ്ഞ കാര്യങ്ങൾ കേട്ട് അലോഷി ഞെട്ടിതരിച്ചു. അയാൾ ഇടയ്ക്കികിടക്ക് ദൂരെ ചേട്ടായി കിടന്ന ഭാഗത്തേക്ക്‌ നോക്കിക്കൊണ്ടിരുന്നു. അയാൾ ഇടയ്ക്ക് ‘ശെരി മാഡം’ എന്നൊക്കെ പറയന്നുണ്ടായിരുന്നു.

“പക്ഷേ മാഡം, ഇവിടെ ഞാൻ കുറ്റം ചെയ്തവനെന്നു സംശയിക്കുന്ന ഒരുത്തനെ അറസ്റ്റ് ചെയ്തിട്ടുണ്ട്… അപ്പോൾ…”

“താൻ ഇനി ഒന്നും ചെയ്യേണ്ടടോ ചെയ്തതൊക്കെ മതി… പിന്നെ പറഞ്ഞത് ഓർമയുണ്ടല്ലോ ആ യുവാവിനു ഒന്നും സംഭവിക്കരുത്.” അപ്പുറത്തു ഡി വൈ എസ് പി, അയാളോട് തറപ്പിച്ചു പറഞ്ഞു.

” ശെരി മാഡം, ഞാനാ കുട്ടിയെ കണ്ടുപിടിക്കട്ടെ… ഞാൻ ഉറപ്പു തരുന്നു അയാൾക്ക് ഒന്നും സംഭവിക്കാതെ നോക്കിക്കോളാം.”

അയാൾ ഫോൺ കട്ട്‌ ചെയ്തു.

7 Comments

  1. ഈ part നന്നായിരുന്നു ❕
    കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
    സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
    Waiting for next part ❤️✨

    1. അശ്വിനി കുമാരൻ

      തേങ്ക്സ് ?❤️✨️
      അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.

  2. അടിപൊളി…. ????❤❤

    1. അശ്വിനി കുമാരൻ

      താങ്ക്സ് ബ്രോ ??✨️

  3. അശ്വിനി കുമാരൻ

    Congratzz ?

  4. °~?അശ്വിൻ?~°

    Angane vannu alle…
    E part um adipwoli…?❤️

  5. ഉണ്ണിയേട്ടൻ first ✌️

Comments are closed.