ജിത്തുവിനെയും കൊണ്ട് ജീപ്പിനടുത്തെത്തിയ അലോഷി, ജീപ്പിനകത്ത് ഇരിക്കുകയായിരുന്ന, രണ്ട് പോലീസ് കോൺസ്റ്റബിൾമാരോടായി പറഞ്ഞു :
“എടോ നിങ്ങൾ പോയി, അവിടെ കിടക്കുന്ന ആ മനുഷ്യനെ വേഗം സിറ്റി ഹോസ്പിറ്റലിൽ എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യ്.”
“ശെരി സാർ..” അവർ അവിടെ നിന്നും പോയി.
അലോഷി എന്നിട്ട് തന്റെ ഡ്രൈവർ രമേശനോട് ഉത്തരവിട്ടു : എടാ രമേശാ, നീയിവന്റെ പേരും നാളും ചോദിച്ച് എഴുതിവെക്ക്… സ്റ്റേഷനിൽ കൊണ്ട് പോയിട്ട് ഇവനെ ഉരുട്ടണം.. എന്നാലേ ഇവൻ സത്യം പറയുകയുള്ളു.
“ശെരിയാ സാറേ ഇവനെ കണ്ടാൽ അറിഞ്ഞൂടെ, ഏതോ കൊമ്പൻസ്രാവാ ഇവൻ.. ജാക്കറ്റും, കൂളിംഗ് ഗ്ലാസും ഇട്ടോണ്ടിക്കുന്നത് കണ്ടില്ലേ…
അവന്റെയൊരു കൂളിംഗ് ഗ്ലാസ്സ്…” രമേശൻ, ജിത്തുവിന്റെ മുഖത്തിരുന്ന ഗ്ലാസ്സ് എടുത്തു മാറ്റി.
ഇനി ആ സാറിനോട് വിരോധമുള്ള ആരെങ്കിലും ഇവനെ വിട്ടു തല്ലിച്ചതാണെങ്കിലോ. ഇവനെയൊക്കെ സാറ് പറഞ്ഞത് പോലെ ഉരുട്ടുക തന്നെ വേണം സാറേ..”
ജീപ്പിൽ നിന്നു ഫയൽ എടുത്ത്, ജിത്തുവിനെ രൂക്ഷമായി നോക്കി കൊണ്ട് രമേശൻ പറഞ്ഞു.
“മ്മ് … ഞാൻ സ്രാവ് തന്നെയാടാ… സമൂഹത്തിൽ അനീതികൾ ഉയർത്തുന്ന ദുഷ്ടജന്മങ്ങളെ വിഴുങ്ങുന്ന കൊലയാളിസ്രാവ്…” ജിത്തു പിറുപിറുത്തു.
“ങേ… എന്തനോനാടാ നീ പറഞ്ഞത്…???”
ജിത്തു എന്തോ പിറുപിറുക്കുന്നത് കണ്ട് കോൺസ്റ്റബിൾ രമേശൻ അവനെ സമീപിച്ചു.
“അയ്യോ സാറേ ഞാൻ അതിന് ഒന്നും പറഞ്ഞില്ലല്ലോ.” ജിത്തു അയാളെ തൊഴുതു കൊണ്ട് പറഞ്ഞു.
“അല്ല.. നീ എന്തോ പറഞ്ഞു..” അയാൾ തിരിച്ചടിച്ചു.
“ഇല്ലന്ന് പറഞ്ഞില്ലേ…”
“പ്ഫാ.. പന്ന… മോനേ നീ ആരോടാ കളിക്കുന്നതെന്നു ഓർമ വേണം…”കുറച്ചെങ്ങോട്ട് മാറിനിൽക്കുകയിരുന്ന അലോഷി, ജിത്തുവിനെ താക്കിത് ചെയ്തു.
“ എടോ, ഇവന്റേൽ എന്തെങ്കിലും രേഖകൾ ഉണ്ടോ എന്ന് തിരഞ്ഞു നോക്കിയേ… ങും.
അലോഷിയുടെ നിർദ്ദേശമനുസരിച്ചു കോൺസ്റ്റബിൾ അവനെ ദേഹപരിശോധന നടത്തിയപ്പോൾ, അവന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നൊരു പേഴ്സ് കിട്ടി.
“അയ്യോ എന്റെ പേഴ്സിങ്ങു താ സാറേ…”
ജിത്തു കരഞ്ഞുകൊണ്ട് പറഞ്ഞു.
“ഛെ മിണ്ടാതിരിയാടാ… അവന്റെയൊരു പേഴ്സ്… രമേശൻ അവനെ ശകാരിച്ചു.
ഈ part നന്നായിരുന്നു ❕
കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
Waiting for next part ❤️✨
തേങ്ക്സ് ?❤️✨️
അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.
അടിപൊളി…. ????❤❤
താങ്ക്സ് ബ്രോ ??✨️
Congratzz ?
Angane vannu alle…
E part um adipwoli…?❤️
ഉണ്ണിയേട്ടൻ first ✌️