✨️❤️ ശാലിനിസിദ്ധാർത്ഥം 4  ❤️✨️ [??????? ????????] 219

എന്താടാ അവിടെ…??? മാറിനില്ലെടാ അങ്ങോട്ട്‌ …! “ ആ ഇൻസ്‌പെക്ടർ ആൾക്കൂട്ടത്തിനടുത്തേക്ക് നടന്നു വരുന്നത് കണ്ട് അവിടേക്കൂടി നിന്നവരെല്ലാം ഓരോ വശങ്ങളിലേക്കായി മാറിനിന്നു.

“ങ്‌ഹേ ഇത്… ഇത് ചേട്ടായിയല്ലേ… അയ്യോ ചേട്ടാ…” തറയിൽ ബോധമറ്റു കിടന്ന ചേട്ടായിയെ കണ്ട് ആ ഇൻസ്‌പെക്ടർ നടുങ്ങി.

“ആരാടാ എന്റെ ചേട്ടനെ ഈ അവസ്ഥയിലാക്കിയത്…! ആരായാലും വിടില്ല ഈ അലോഷി. പറയടാ ആരാണെന്നു.” ചേട്ടായിയെ വിട്ട് മുന്നോട്ട് കുതിച്ച അലോഷി, അവിടെ ദയനീയത യോടെ നിന്ന പ്രധാനിയുടെ കോളറിൽ കുത്തിപിടിച്ചു കൊണ്ട് ചോദിച്ചു.

ഭയന്നുപോയ അയാൾ, വിറച്ചു വിറച്ച് ഒരു ദിക്കിലേക്ക് ചൂണ്ടി കാണിച്ചു.

ഇൻസ്‌പെക്ടർ അലോഷി എബ്രഹാം, അയാൾ കാണിച്ചു കൊടുത്ത ഭാഗത്തേക്ക്‌ നോക്കി.

അവിടെ ഡോഡ്ജ് കാറിനടുത്ത്, ജിത്തുവും, മിത്രയും കൈയും കെട്ടി അവിടെ നടക്കുന്ന സംഭവവികാസങ്ങൾ നോക്കിയിരിക്കുകയായിരുന്നു.

അവരെ കണ്ടതും, അലോഷി അങ്ങോട്ട് നടന്നു.

“ശ്ശ് ശ്.. ഡേയ്, ദോ ആ ഇൻസ്‌പെക്ടർ ഇങ്ങോട്ട് വരുന്നുണ്ട് കേട്ടോ…നോക്കീം കണ്ടും നിക്കണേ… കാരണം നിങ്ങളാ ചേട്ടായിയെ വെടിവെച്ചത് കേട്ടോ.”

മിത്ര ജിത്തുവിനെ ഓർമിപ്പിച്ചു.

“ഓക്കേ ഓക്കേ…! അതൊക്കെ ഞാനേറ്റു. കമ്മിഷണറെ കോൺടാക്ട് ചെയ്ത് വിവരം അറിയിക്കാൻ, നീ കൃഷ്ണദേവിനെ വിളിച്ചു പറഞ്ഞല്ലോ അല്ലേ ???

“മ്മ്.. അവൻ നാസറിനോടൊപ്പം ഇങ്ങോട്ട് വരുകയാണെന്ന് പറഞ്ഞു.” അവൾ മറുപടി നൽകി.

“ആണോ… ഓക്കേ” അവൻ തലയാട്ടി.

‘ടിക്‌… ടിക്‌..’ “ഹേയ് മിസ്റ്റർ..! ഇങ്ങോട്ട് “

ശബ്ദം കേട്ട ഭാഗത്തേക്ക്‌ അവർ അങ്ങോട്ട് നോക്കി.

മുന്നിലതാ ഇൻസ്‌പെക്ടർ ക്രുദ്ധനായി നിൽക്കുന്നു.

“ഹോ… സാറായിരുന്നോ..! എന്താ സാറെ കാര്യം??? , സാറവിടെ വന്നുനിൽക്കുന്നത് കണ്ടായിരുന്നല്ലോ.”

ആശ്ചര്യമഭിനയിച്ചു കൊണ്ട് ജിത്തു ചോദിച്ചു.

“കാര്യമെന്താണെന്നു അറിയിച്ചു തരാമെടാ നിനക്ക്… വാടാ ഇങ്ങോട്ട്…!” അലോഷി, ജിത്തുവിന്റെ ജാക്കറ്റിന്റെ കോളറിൽ കുത്തി പിടിച്ചു അലറി. എന്നിട്ട് അവന്റെ കൈയിൽ വിലങ്ങണിയിച്ചിട്ട്, വലിച്ചു നടത്തി കൊണ്ട് പോകാൻ ശ്രമിച്ചു.

“ങേഹ് അയ്യോ, സാറെ എന്റെ ഏട്ടനെ കൊണ്ടുപോകല്ലേ പ്ലീസ്…!”

മിത്ര അലോഷിയുടെ വഴി വിലങ്ങികൊണ്ട് നിന്നു.

“പ്ഫാ.. മാറി നില്ലടി അങ്ങോട്ട്…!” അലോഷി അവളെ ഗൗനിക്കാതെ അവളെ തള്ളിമാറ്റിയിട്ട് അവനെയും കൊണ്ട് പോലീസ് ജീപ്പിനടുത്തേക്ക് നടന്നു.

7 Comments

  1. ഈ part നന്നായിരുന്നു ❕
    കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
    സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
    Waiting for next part ❤️✨

    1. അശ്വിനി കുമാരൻ

      തേങ്ക്സ് ?❤️✨️
      അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.

  2. അടിപൊളി…. ????❤❤

    1. അശ്വിനി കുമാരൻ

      താങ്ക്സ് ബ്രോ ??✨️

  3. അശ്വിനി കുമാരൻ

    Congratzz ?

  4. °~?അശ്വിൻ?~°

    Angane vannu alle…
    E part um adipwoli…?❤️

  5. ഉണ്ണിയേട്ടൻ first ✌️

Comments are closed.