✨️❤️ ശാലിനിസിദ്ധാർത്ഥം 4  ❤️✨️ [??????? ????????] 219

✨️❤️ ശാലിനിസിദ്ധാർത്ഥം 4❤️✨️

Author :??????? ????????

Previous Part

❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️

തറയിലിരുന്ന സോഡാപെട്ടിയിലെ കുപ്പികൾ ഓരോന്നായി എടുത്തു കൊണ്ട് മിത്ര, ജിത്തുവിന് അടുത്തേക്ക് വന്നു…

എന്നിട്ട് എല്ലാ കുപ്പിയും അവന്റെ അടുക്കൽ തറയിലായി വെച്ചു, അവളതിൽ നിന്ന് ഒരു കുപ്പിയെടുത്തു, അതിന്റെ അടപ്പ് തുറന്നു.

“ദാ പിടിച്ചോടാ നിനക്കുള്ള ട്രീറ്റ്‌…” എന്ന് പറഞ്ഞു കൊണ്ട് അവൾ ആ കുപ്പിയിലിരുന്ന സോഡാ വെള്ളം അവന്റെ തലയിൽ ഒഴിച്ചു.

അവളാ വെള്ളം അവന്റെ തലയിൽ ഒഴിച്ചപ്പോൾ അവന് ഏതെന്നില്ലാത്ത ഒരു അനുഭൂതിയുണ്ടായി… നഷ്ടപ്പെട്ടുപോയ ശക്തിയും ജാഗത്രയും തിരികെ വന്നത് പോലെ അവന് തോന്നി.

“വൗ.. ഹോ… എന്നാ തണുപ്പാ… ഇതെന്താ ഫ്രീസറിൽ വെച്ചേക്കുവായിരുന്നോ ഇത്…??? ഹാവൂ ഇപ്പോഴാണ് സമാധാനമായത്… “

ജിത്തു ദീർഘനിശ്വാസമുതിർത്തു കൊണ്ട് സ്വയം പറഞ്ഞു.

“എങ്ങനെ ഉണ്ടടാ… “ മിത്ര ചോദിച്ചു.

ജിത്തു, അവൾ ചോദിച്ചതിന്നുള്ള ഉത്തരം, അവിടെയുള്ള എല്ലാവരും കേൾക്കെ ഉറക്കെ പറഞ്ഞു : “ഹ്മ്മ് നല്ല തണുപ്പാടി… ആ ചൂടൊക്കെ പോയി.

അവനൊന്നു നിർത്തി… എന്നിട്ട് അവളോട് അടുത്ത് നിന്നിട്ട് അവളുടെ ചെവിയിൽ പതിയെ മന്ത്രിച്ചു : “ ഇനി നീ അങ്ങോട്ട്‌ മാറിക്കോ.. കാര്യങ്ങൾ ഞാൻ നോക്കിക്കോളാം…”

“ശെരി…” മിത്ര, അവളുടെ കൈയിലിരുന്ന കുപ്പി അവന് കൈമാറിയിട്ട്, ഒരൽപ്പമങ്ങോട്ട് മാറിനിന്നു. എന്നിട്ട് അവന്റെ കണ്ണുകളിലേക്ക് നോക്കി. അവന്റെ കണ്ണുകൾ പൂർവ്വാധികം ശക്തിയോടെ ജ്വലിക്കുന്നതായി അവൾ കണ്ടു. അതോടെ അവളുടെ അധരങ്ങളിൽ ഒരു പുഞ്ചിരി വിരിഞ്ഞു : “ഇനിയാണ് അഗ്നി, ദഹിപ്പിക്കാൻ പോകുന്നത്…” എന്നിട്ട് കാറിനടുത്തേക്ക് നടന്നു.

“ആ ചേട്ടനന്മ്മാരെ.. വാ. അവളുടെ പരിപാടി കഴിഞ്ഞു… “

ഉന്മേഷം വീണ്ടെടുത്ത ജിത്തു, തന്നെ നോക്കിക്കൊണ്ടിരുന്ന ഗുണ്ടകളെ കൈ വീശി വിളിച്ചു.

“എന്താടാ കഴിഞ്ഞോ ??? എന്നാ നീ ചാവാൻ റെഡി ആയിക്കോ…! വാടാ പിള്ളേരെ… ഇവനെ വെട്ടി കൊല്ലാം.. “

ഗുണ്ടകളിലെ പ്രധാനി, ജിത്തുവീനോടും പിന്നെ തന്റെ കൂട്ടുകാരോടുമായി പറഞ്ഞു.

അവർ ഓരോത്തരായി അവന്റെയടുത്തേക്ക് നടന്നു. എന്നിട്ട് ജിത്തുവിന് ചുറ്റുമായി അണിനിരന്നു.

അല്ല ചേട്ടന്മാരെ, എങ്ങനെയാ എന്നെ കൊല്ലാൻ പോകുന്നത് ???. ഞാൻ ഒരു പ്രൊപോസൽ വെക്കട്ടെ…” അവൻ ചോദിച്ചു.

7 Comments

  1. ഈ part നന്നായിരുന്നു ❕
    കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
    സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
    Waiting for next part ❤️✨

    1. അശ്വിനി കുമാരൻ

      തേങ്ക്സ് ?❤️✨️
      അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.

  2. അടിപൊളി…. ????❤❤

    1. അശ്വിനി കുമാരൻ

      താങ്ക്സ് ബ്രോ ??✨️

  3. അശ്വിനി കുമാരൻ

    Congratzz ?

  4. °~?അശ്വിൻ?~°

    Angane vannu alle…
    E part um adipwoli…?❤️

  5. ഉണ്ണിയേട്ടൻ first ✌️

Comments are closed.