അവൻ ജോണിക്കടുത്തേക്ക് പതുക്കെ നടന്നു വന്നു. എന്നിട്ട് എന്താ കാര്യമെന്നു ആംഗ്യ ഭാഷയിൽ ചോദിച്ചു..
“എന്താടാ… ഞാൻ ചോദിച്ചതിന് മറുപടി തരാത്തത്…”
അവൻ താൻ ഊമയാണെന് കാണിച്ചു.
“ഓഹോ നീ ഊമയാണല്ലേ. ഹ ഹ കേട്ടോ ചേട്ടായി.. ഇവൻ ഊമയാ വെറും ഊമ.”
അവന്റെ ആംഗ്യം കണ്ട് ചിരി വന്ന ജോണി, ചേട്ടായിയോട് പറഞ്ഞു.
“ആഹാ എടാ അവൻ ഊമയാണോ…???
പക്ഷേ ഇവനെ കണ്ടിട്ട് ഊമയാണെന്നു തോന്നുന്നില്ലല്ലോ. എടാ കിട്ടുണ്ണി നിനക്ക് തോന്നുന്നുണ്ടോ… ??? ഇവൻ ഊമയാണെന്നു.”
“ഇല്ല ചേട്ടായി, എനിക്ക് തോന്നുന്നില്ല…” “നിനക്കോടാ…”
“ ഇല്ല ചേട്ടായി…”
ചേട്ടായി, തന്റെ ആളുകളോട് ചോദിച്ചു.
അവർ ഇല്ലെന്നു മറുപടിയും പറഞ്ഞു.
അപ്പോഴാണ് അവൻ ജീപ്പിന്റെ ബോനെറ്റിൽ ഇരിക്കുന്ന മധ്യവയസ്ക്കനെ കണ്ടത്. അയാളെ കണ്ടതും അവന്റെ ഒരു പുഞ്ചിരി വിരിഞ്ഞു.
“ദേ എടാ അവൻ എന്നെ നോക്കി ചിരിക്കുന്നു.”
“ ങ്ങാഹാ ഞങ്ങളുടെ ചേട്ടായിയെ നോക്കി ചിരിക്കുന്നോടാ പുല്ലേ.. ചേട്ടായിയുടെ മുന്നിൽ ആരായാലും പഞ്ചപുച്ഛമടക്കി നിന്നോണം അതാണ് ഇവിടത്തെ നിയമം. നിനക്ക് അറിയുമോ ഇവിടെത്തെ വല്യ കൊമ്പത്തെ നേതാക്കന്മാർക്കും, വീരവാദം പറയുന്ന പോലീസ് ഏമാന്മാർക്കും ചേട്ടായിയെ പേടിയാടാ.” അവൻ അത്രയും പറഞ്ഞിട്ടും ആ യുവാവിന് യാതൊരു ഭാവമാറ്റവുമില്ല.
“എന്നാലും ജോണിയളിയാ, ഇവൻ എന്താ പേടിക്കാതെ ഇരിക്കുന്നത്.” ഒരു ഗുണ്ട അവനെ ചൂണ്ടി ചോദിച്ചു.
“എടാ ഇവൻ വരത്തനല്ലേ… അതാ ഇങ്ങനെ. സാധാരണ ഇവിടെ ഉള്ളവർക്ക് ചേട്ടായി ആരാണെന്നു അറിയാം. ഇവന് അതറിയില്ല.
“ എന്നാ നമ്മുക്ക് ഇവനെ നമ്മൾ ആരാണെന്നു അറിയിച്ചു കൊടുത്താലോ…??? “
“കൊടുക്കണമല്ലോ…”
“എടാ പിള്ളേരെ നിൽക്ക്… നിൽക്ക്. അതൊക്കെ നമ്മുക്ക് വഴിയേ അറിയിക്കാം. അതിന് മുൻപ് ആദ്യം ഇവൻ ഊമയാണോ എന്ന് ചെക്ക് ചെയ്യണ്ടേ…??? അവനെ ഇങ്ങു കൊണ്ടു വാ.” ചേട്ടായി വിളിച്ചു പറഞ്ഞു.
Ent dramatic aanu ezhuthu…
TV serialne kaalum artificiality ulla dialogues & sandharbham….
Ee collegente frntl vann nilkunna gundakal, penn kttiye keri pidikkunnathm okke eth kaala khattam aadeyyyy
ഇതിപ്പോൾ എന്താ സംഭവം…
Oh no… ?
അതൊക്കെ ഉണ്ട്..
Waiting
Kurachu confusion tharunna part anallo..
Action with comedy any ..anyway liked it❣️❣️
Thank You Bro.. ?
അവർ രണ്ടാളും മനുഷ്യർ aano Robot aano❔
അവസാനം എത്തിയപ്പോൾ കഥ full comedy ആക്കിയല്ലോ
ഈ part വായിച്ചപ്പോളും കുറേ confusions ഉണ്ട് ?
അടുത്ത part il എല്ലാം set ആക്കുമെന്ന് വിചാരിക്കുന്നു, waiting❤️✨
മനുഷ്യർ ആണ്. നെക്സ്റ്റ് ടൈം എല്ലാം ക്ലിയർ ആവും. എഴുതി വന്നപ്പോൾ ഉദ്ദേശിച്ചയിടത്ത് കഥ നിന്നില്ല… അതോണ്ട് ഇത്തിരി കോമഡി ആക്കിയതാ…
???
?❤️