“ഇതാരാടാപ്പാ ഈ കാറിൽ…??? ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ ഈ കാർ…! ആരാണാവോ ???… എടാ ജോണിയേ…”
ഇതൊക്കെ കണ്ട് സംശയം തോന്നിയ ചേട്ടായി, റോഡിൽ കാർ നോക്കിക്കൊണ്ടിരുന്ന ഒരുത്തനെ വിളിച്ചു.
“എന്നതാ ചേട്ടായി…??? “ ചേട്ടായിയുടെ അടുത്തെത്തിയ ജോണി ചോദിച്ചു.
“എടാ നീയാ കാറിൽ ഇരിക്കുന്നത് ആരാണെന്നു നോക്കിയിട്ട് വാടാ ശത്രു വല്ലതും ആണെങ്കിൽ പൂളിയേക്ക് .” ചേട്ടായി ഉത്തരവിട്ടു.
“ശെരി ചേട്ടായി..” ജോണി ശെരിയെന്നു പറഞ്ഞു കൊണ്ട്, താൻ സൂക്ഷിച്ചിരുന്ന വടിവാളെടുത്ത് കൈയിൽ വെച്ചു കൊണ്ട് ആ കാറിനടുത്തേക്ക് നടന്നടുത്തു.
“ഡേയ് ആരാടാ നീ ??? പുറത്തേക്ക് ഇറങ്ങി വാടാ …”
കാറിന്റെ ഫ്രണ്ട് ഡോറിന്റെ വിൻഡോയിൽ തട്ടികൊണ്ട് ജോണി ചോദിച്ചു.
അയാളുടെ ചോദ്യത്തിന് ഉത്തരമൊന്നും ലഭിച്ചില്ല…
“എടാ ചോദിച്ചത് കേട്ടില്ലേ… ഡേയ്”
മറുപടിയൊന്നും ലഭിക്കതായപ്പോൾ ജോണി ഷുഭിതനായി.
പെട്ടന്നു ഫ്രണ്ട് ഡോറിന്റെ കറുത്ത വിൻഡോ താഴ്ന്നു വന്നു, കാറിനകത്തു നിന്ന് ഒരു യുവാവിന്റെ കൈ വന്ന്, നിർത്താൻ ആംഗ്യം കാണിച്ചു.
അത് കണ്ട് അയാൾ ആദ്യമൊന്ന് അമ്പരന്നെങ്കിലും, കാറിന്റെ ഉടമസ്ഥനാരെന്ന് നോക്കുന്നതിനു വേണ്ടി കാറിന്റെ ഉള്ളിലേക്ക് ചുഴിഞ്ഞു നോക്കി. പക്ഷേ ഒന്നും കാണുവാൻ സാധിച്ചില്ല.
പെട്ടന്ന് കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന്, കോ ഡ്രൈവർ സീറ്റിൽ
നിന്ന് ഒരു ദൃഢഗാത്രനായ യുവാവ് ഇറങ്ങി വന്നു.
ബോളിവുഡ് നടന്മാരെ അനുസ്മരിപ്പിക്കുന്ന രൂപവും ഭാവവുമായിരുന്നു അവന് ഉണ്ടായിരുന്നത്. അവനെ കണ്ടാൽ പ്രായം 27-28 വയസ്സ് തോന്നിക്കുമായിരുന്നു.
ഒരു ചുവന്ന ലെതർ ജാക്കറ്റും കൂടാതെ അതിന് ചേരുന്ന രീതിയിലുള്ള ഒരു ബ്ലാക്ക് ഷർട്ടും, പാന്റ്സും, ബ്രൗൺ ഷൂസുമായിരുന്നു അവന്റെ വേഷം.
“ഏഹ് ഇവനേതാ ???… “
“ ടേയ് ഏതോ വരത്തൻ ആണല്ലോ”
“വൗ ! ആ ചേട്ടനെ കാണാൻ സൂപ്പറാ അല്ലേടി…”
“ഈ ചേട്ടൻ ഇനി ഏതെങ്കിലും കോടീശ്വരന്റെ മോനാണോ എന്തോ…”
അവന്റെ ആ വരവ് റോഡിലുണ്ടായിരുന്നവരിൽ സമ്മിശ്ര വികാരങ്ങളുണ്ടാക്കി.
Ent dramatic aanu ezhuthu…
TV serialne kaalum artificiality ulla dialogues & sandharbham….
Ee collegente frntl vann nilkunna gundakal, penn kttiye keri pidikkunnathm okke eth kaala khattam aadeyyyy
ഇതിപ്പോൾ എന്താ സംഭവം…
Oh no… ?
അതൊക്കെ ഉണ്ട്..
Waiting
Kurachu confusion tharunna part anallo..
Action with comedy any ..anyway liked it❣️❣️
Thank You Bro.. ?
അവർ രണ്ടാളും മനുഷ്യർ aano Robot aano❔
അവസാനം എത്തിയപ്പോൾ കഥ full comedy ആക്കിയല്ലോ
ഈ part വായിച്ചപ്പോളും കുറേ confusions ഉണ്ട് ?
അടുത്ത part il എല്ലാം set ആക്കുമെന്ന് വിചാരിക്കുന്നു, waiting❤️✨
മനുഷ്യർ ആണ്. നെക്സ്റ്റ് ടൈം എല്ലാം ക്ലിയർ ആവും. എഴുതി വന്നപ്പോൾ ഉദ്ദേശിച്ചയിടത്ത് കഥ നിന്നില്ല… അതോണ്ട് ഇത്തിരി കോമഡി ആക്കിയതാ…
???
?❤️