അയാളത് പറഞ്ഞു തീർന്നതും, രണ്ട് പയ്യന്മാർ അയാളുടെ നേർക്ക് പാഞ്ഞെടുത്തു…
പക്ഷേ, നല്ലൊരു ആയോധനാഭ്യാസിയായ അയാൾ അവരെ നിഷ്പ്രയാസം തറപറ്റിച്ചു.
“ഹാഹാ എന്താടാ ചെറുക്കന്മാരെ, നിന്റെയൊക്കെ സ്റ്റാമിന പോയോ… ഈ കുഞ്ഞുണ്ണിയോട് കളിക്കാൻ പോന്ന ആരുമില്ലെടാ ഈ തൃശ്ശിവപേരൂരിൽ.”
“ഇല്ലന്ന് നീയങ്ങു പറഞ്ഞാൽ മതിയോ…” വിദ്യാർഥികളുടെ കൂട്ടത്തിൽ നിന്ന് കൂടുതൽ പേർ അയാളെ വളഞ്ഞു.
“ഹ്മ്മ് കൊള്ളാലോ പിള്ളേർ. ഇവന്മാർക്ക് ഇത്രേം പോരെന്നു തോന്നുന്നു. എന്നാ ശെരി…” അയാൾ അത്രയും പറഞ്ഞിട്ട് ഒരു ചൂളമടിച്ചു.
പെട്ടന്ന്, ജീപ്പിലിരുന്ന ഗുണ്ടകളും കൂടെ അൽപ്പം ദൂരയായി കിടന്ന ഒമിനി വാനിലുണ്ടായിരുന്ന
ഗുണ്ടകളും അവിടേക്ക് ആയുധങ്ങളുമായി പാഞ്ഞെത്തി.
അത്രയുമായപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോകാൻ തുടങ്ങി.
വിദ്യാർത്ഥികളും ഗുണ്ടകളും തമ്മിൽ പൊരിഞ്ഞ അടി നടന്നു.
ആ തക്കം നോക്കി ആ പാവം പെൺകുട്ടി അവിടെ നിന്നും രക്ഷപ്പെടുവാൻ ശ്രെമിച്ചു.
പക്ഷേ കാര്യമായ ഫലമുണ്ടായില്ല…
അയാൾ അവളെ കടന്നുപിടിച്ചു. എന്നിട്ട് അവളുടെ എതിർപ്പുകൾ വക വെക്കാതെ
പൊക്കിയെടുത്തു. ദൂരെ കിടന്ന ഒമിനി വാണിനടുത്തേക്ക് നടന്നു.
അത് കണ്ടുനിന്ന പെൺകുട്ടികൾ നിലവിളിച്ചു ആളെക്കൂട്ടാൻ ശ്രമിച്ചപ്പോൾ ചില തടിമാടന്മാരായ ഗുണ്ടകൾ അങ്ങോട്ട് വന്നു എന്നിട്ട് അവരുടെ കഴുത്തിൽ വടിവാൾ വെച്ച്, ‘ആളെക്കൂട്ടാൻ ശ്രമിച്ചാൽ കൊന്നുകളയും’ എന്ന് ഭീഷണിപ്പെടുത്തി.
ഈ സമയം, കോളേജ് റോഡിലൂടെ ഒരു ചുവപ്പ് 2023’ മോഡൽ ഡോഡ്ജ് ചാർജർ കാർ ഒരു ഇരമ്പത്തോടെ ചീറിപ്പാഞ്ഞു അവരുടെ മുന്നിൽ വന്നു നിന്നു.
അതോടെ ഗുണ്ടകളോട് തല്ലു കൂടിക്കൊണ്ടിരുന്നവർ തല്ലു നിർത്തിയിട്ട് ആ കാറിലേക്ക് വിസ്മയത്തോടെ നോക്കികൊണ്ടിരുന്നു. ചിലർ അതിനെ കുറിച്ച് തമ്മിൽ തമ്മിൽ സംസാരിക്കാൻ തുടങ്ങി ചിലരാക്കട്ടെ, അതിന്റെ ഫോട്ടോ എടുക്കാനും തുടങ്ങി. കാറിന്റെ വരവും ബഹളവും മൂലം ഗുണ്ടകൾ കുറച്ച് നിമിഷത്തേക്ക് പതറിപ്പോയി. നടക്കുന്നത് എന്താണെന്നു ഗുണ്ടകൾക്കോ അവരുടെ നേതാവിനോ മനസ്സിലായില്ല. കൂട്ടത്തിൽ വില്ലൻ ഗുണ്ടയും ഇതൊക്കെ കണ്ട് കിളിപോയത് പോലെ നിന്നു.
Ent dramatic aanu ezhuthu…
TV serialne kaalum artificiality ulla dialogues & sandharbham….
Ee collegente frntl vann nilkunna gundakal, penn kttiye keri pidikkunnathm okke eth kaala khattam aadeyyyy
ഇതിപ്പോൾ എന്താ സംഭവം…
Oh no… ?
അതൊക്കെ ഉണ്ട്..
Waiting
Kurachu confusion tharunna part anallo..
Action with comedy any ..anyway liked it❣️❣️
Thank You Bro.. ?
അവർ രണ്ടാളും മനുഷ്യർ aano Robot aano❔
അവസാനം എത്തിയപ്പോൾ കഥ full comedy ആക്കിയല്ലോ
ഈ part വായിച്ചപ്പോളും കുറേ confusions ഉണ്ട് ?
അടുത്ത part il എല്ലാം set ആക്കുമെന്ന് വിചാരിക്കുന്നു, waiting❤️✨
മനുഷ്യർ ആണ്. നെക്സ്റ്റ് ടൈം എല്ലാം ക്ലിയർ ആവും. എഴുതി വന്നപ്പോൾ ഉദ്ദേശിച്ചയിടത്ത് കഥ നിന്നില്ല… അതോണ്ട് ഇത്തിരി കോമഡി ആക്കിയതാ…
???
?❤️