✨️❤️ ശാലിനിസിദ്ധാർത്ഥം 3 ❤️✨️ [??????? ????????] 201

അയാൾ അവളുടെ കയ്യിലെ പിടുത്തം കൂടുതൽ മുറുക്കിക്കൊണ്ട് പറഞ്ഞു , “മോള് ചേട്ടന്റെ കൂടെ വരുന്നോ കറങ്ങാൻ… കൂടെ, ദോ ആ ചേട്ടന്മാരും കാണും.” അയാൾ റോഡിന്റെ മറുവശത്തു ജീപ്പിലിരിക്കുന്ന തന്റെ നേതാവിനെയും കൂട്ടുകാരെയും ചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞു. “വേണേൽ മോളുടെ കൂട്ടുകാരികളെയും കൂടെ കൂട്ടിക്കോ. നമ്മുക്ക് അടിച്ചുപൊളിച്ചു ജോളിയായിട്ട് അങ്ങ് പോവാം എന്താ റെഡിയാണോ.”

 

“ഇല്ല… വിടടാ ദുഷ്ടാ എന്നെ… അവൾ അയാളെ എതിർത്തു നിൽക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു… “ഹ അങ്ങനെയങ്ങു പോയാലോ മോളെ… നീ ഇന്ന് എന്റെ കൂടെ വരും.. വന്നിരിക്കും ഈ കുങ്ഫു കുഞ്ഞുണ്ണി മോഹിച്ച ഒരു പെണ്ണും ഇതുവരെ രക്ഷപെട്ടു പോയിട്ടില്ല… കേട്ടോടി പൂ %&*.. മോളെ ! വാടി ഇങ്ങോട്ട്…” അയാൾ അവളെ ബലമായി പിടിച്ചുകൊണ്ടു പോകാൻ ശ്രെമിച്ചു.

 

“പ്ഫാ വിടടാ പന്ന… പിന്നെ എല്ലാവരും കേട്ടത് ഒരു അടിയുടെ ശബ്ദമാണ്.

“ആാാ… എടീ നീയെന്നെ അടിക്കും അല്ലേടി… ചേട്ടായി, ഇവളെ എന്താ ചെയ്യേണ്ടേ..??? പിടിച്ചു വണ്ടിയിലാക്കട്ടേയോ ???.”

 

ചെകിട്ടിൽ അടികിട്ടിയ അവൻ, അവളുടെ മുടിക്കെട്ടിൽ കുത്തിപിടിച്ചുകൊണ്ട് അലറി. എന്നിട്ട് ‘ചേട്ടായി’യോട് ഉപദേശം ചോദിച്ചു.

 

“ഇതൊക്കെ എന്നോടാണോടാ പുല്ലേ ചോദിക്കുന്നത്… നിന്നെയൊക്കെ പോത്ത് പോലെ വളർത്തിയ എന്നെ വേണം പറയാൻ.” ജീപ്പിന്റെ ബോനെറ്റിലിരുന്ന അയാൾ, താൻ വലിച്ചു കൊണ്ടിരുന്ന ഗോൾഡ്ഫ്ലേക്ക് സിഗരറ്റ് വലിച്ചെറിഞ്ഞു കളഞ്ഞു. എന്നിട്ട് അവനോട് പറഞ്ഞു, “നീയവളെ പിടിച്ചു വണ്ടിയിലാക്കടാ. ബാക്കി കാര്യം പിന്നെ…”

 

അതുകേട്ടതും അവൾ ഭയന്ന് വിറച്ചു.

അത് കണ്ട്, ക്രൂരമായി ചിരിച്ചുകൊണ്ട് അവൻ, അവളുടെ മുടിക്കെട്ടിൽ കുത്തിപിടിച്ചു കൊണ്ട് അവളെ വലിച്ചിഴച്ചുകൊണ്ട് പോയി.

 

“ഡാ… വിടടാ അവളെ. അവളെ വിട്ടില്ലേൽ നീയൊക്കെ ഞങ്ങളുടെ കൈയുടെ കരുത്തറിയും….”

അത്രെയും നേരം ഒന്നും തന്നെ ചെയ്യാനാകാതെ നിൽക്കുകയായിരുന്ന വിദ്യാർത്ഥികളിൽ ചിലർ, അവളെ രക്ഷിക്കുന്നതിനു വേണ്ടി മുന്നോട്ടു വന്നു.

“ങേ…! ആഹാ നിയൊക്കെ ഇവിടെ ഉണ്ടായിരുന്നോ മക്കളേ.. എന്നിട്ടെന്താ ഇവളെ രക്ഷിക്കാൻ നേരത്തെ വരാതിരുന്നേ…. മ്മ് വാടാ വാ.

10 Comments

  1. Ent dramatic aanu ezhuthu…
    TV serialne kaalum artificiality ulla dialogues & sandharbham….

    Ee collegente frntl vann nilkunna gundakal, penn kttiye keri pidikkunnathm okke eth kaala khattam aadeyyyy

  2. നിധീഷ്

    ഇതിപ്പോൾ എന്താ സംഭവം…

    1. അശ്വിനി കുമാരൻ

      Oh no… ?

      അതൊക്കെ ഉണ്ട്..

  3. Waiting

  4. Kurachu confusion tharunna part anallo..
    Action with comedy any ..anyway liked it❣️❣️

    1. അശ്വിനി കുമാരൻ

      Thank You Bro.. ?

  5. അവർ രണ്ടാളും മനുഷ്യർ aano Robot aano❔
    അവസാനം എത്തിയപ്പോൾ കഥ full comedy ആക്കിയല്ലോ
    ഈ part വായിച്ചപ്പോളും കുറേ confusions ഉണ്ട് ?
    അടുത്ത part il എല്ലാം set ആക്കുമെന്ന് വിചാരിക്കുന്നു, waiting❤️✨

    1. അശ്വിനി കുമാരൻ

      മനുഷ്യർ ആണ്. നെക്സ്റ്റ് ടൈം എല്ലാം ക്ലിയർ ആവും. എഴുതി വന്നപ്പോൾ ഉദ്ദേശിച്ചയിടത്ത് കഥ നിന്നില്ല… അതോണ്ട് ഇത്തിരി കോമഡി ആക്കിയതാ…

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.