✨️❤️ ശാലിനിസിദ്ധാർത്ഥം 3 ❤️✨️ [??????? ????????] 201

നഗരത്തിലെ പ്രമുഖ കോളേജിലേക്ക് ക്ലാസ്സിനായി കോളേജ് റോഡിലൂടെ കടന്ന് പോയികൊണ്ടിരിക്കുന്ന വിദ്യാർഥി-വിദ്യാർഥിനികൾ…

 

അവർക്കിടയിൽ പരസ്പരം തമാശ തള്ളുന്ന ‘ചങ്ങായിമാരും’, പിന്നെ പരസ്പരം കണ്ണുകളുടെ മൗനം

കൊണ്ട് പ്രണയം ചൊല്ലുന്ന ‘കപ്പിൾസും’ എല്ലാം അക്കൂട്ടത്തിലുണ്ട്.

 

കോളേജിലേക്കുള്ള ആ വഴിയിൽ പറയത്തക്ക കെട്ടിടങ്ങൾ ഒന്നും തന്നെയില്ല ഒരു പലചരക്ക് കടയും പിന്നെ ഏതാനും പെട്ടിക്കടകളും മാത്രമേയുള്ളു.

അതിലൊന്നിലെ കടയുടെ മുന്നിൽ കിടക്കുന്ന കറുത്ത മഹീന്ദ്ര താർ ജീപ്പിന്റെ ബോനെറ്റിൽ സിഗരറ്റും വലിച്ചുകൊണ്ട്

മധ്യവയസൊടടുത്ത ഒരാളിരിക്കുന്നു. ഒരു ടിപ്പിക്കൽ ഗുണ്ടാ നേതാവിന്റെ എല്ലാ ലക്ഷ്ണങ്ങളും അയാൾക്കുണ്ട്. അയാളുടെ ശിങ്കിടികൾ എന്ന് തോന്നിക്കുന്ന വേറെയും ഗുണ്ടകൾ അയാളുടെ അടുത്തായിട്ട് നിൽപ്പുണ്ടായിരുന്നു.

 

അവരുടെ അടുത്തുകൂടെ ചില വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ നടന്നുപോയപ്പോൾ, അവരിലൊരുത്തൻ :

“എത്രയെത്ര ചരക്കുകളാ, ചേട്ടായി ഈ നടന്നു പോകുന്നത്. ഒരെണ്ണത്തിന്നെ കിട്ടിയിരുന്നുന്നെങ്കിൽ… ഹോ !”

 

“അതിനെന്താടാ… നീ ചെന്ന് മുട്ടി നോക്ക്, ആരെന്ത് പറയാനാ എന്നും നമ്മൾഇങ്ങനെ ചെയ്യുന്നതല്ലേ … ഉം ചെല്ലടാ.” അവന്റെ ‘ചേട്ടായി’ അവനെ പ്രോത്സാഹിപ്പിച്ചു.

 

അത് കേട്ടയുടനെ അവൻ വികൃതമായി ചിരിച്ചു. എന്നിട്ട് , നടന്നു പൊയ്ക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥിനികളെ നോട്ടമിട്ടു കൊണ്ട് അവരുടെ അടുത്തേക്ക് നടനടുത്തു.

തങ്ങളുടെ അടുത്തേക്ക് വരുന്ന ആ ഗുണ്ടയെ കണ്ട്, പെൺകുട്ടികൾ തമ്മിൽ തമ്മിൽ ഭയത്തോടെ : അയ്യോ കുങ്ഫു കുഞ്ഞുണ്ണി വരുന്നു. എന്ന് പറഞ്ഞു കൊണ്ട് ഭയന്ന് ഓടിപ്പോയി.

 

“ശേ ഇവരെന്താ ഇങ്ങനെ. ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ”

എന്ന് ചിന്തിച്ചു കൊണ്ട് അയാൾ, തന്നിൽ നിന്ന് ഓടിയകലുകയായിരുന്ന ഒരു പെൺകുട്ടിയുടെ കയ്യിൽ കേറി പിടിച്ചു.

തന്റെ കയ്യിൽ ശക്തമായ പിടുത്തവും, വേദനയും അനുഭവപ്പെട്ട അവൾ പിറകോട്ടു നോക്കിയപ്പോൾ, തന്നെ വല്ലാത്തൊരു നോട്ടത്തോടെ നോക്കുന്ന ഒരു ഗുണ്ടയെ ആണ്.

“അയ്യോ ആഹ്, വിടെന്നെ. എന്നെ ഒന്നും ചെയ്യരുതേ പ്ലീസ്…”

അവൾ നിലവിളിച്ചു കരഞ്ഞു.

 

ആ രോദനം കേട്ട അയാൾ ഒന്ന് ക്രൂരമായി ചിരിച്ചു. എന്നിട്ട് പറഞ്ഞു. “അയ്യേ എന്താ മോളെ ഇത് ഞാൻ നിന്റെ കൈയിൽ ഒന്ന് തൊട്ടതല്ലേയുള്ളു. അപ്പോഴേക്കും നീ ഇങ്ങനെയായോ അയ്യയ്യേ മോശം മോശം !

ഞാൻ വിചാരിച്ചു നീ ഇത്തിരി എതിർത്തു നിൽക്കുമെന്ന്..”

10 Comments

  1. Ent dramatic aanu ezhuthu…
    TV serialne kaalum artificiality ulla dialogues & sandharbham….

    Ee collegente frntl vann nilkunna gundakal, penn kttiye keri pidikkunnathm okke eth kaala khattam aadeyyyy

  2. നിധീഷ്

    ഇതിപ്പോൾ എന്താ സംഭവം…

    1. അശ്വിനി കുമാരൻ

      Oh no… ?

      അതൊക്കെ ഉണ്ട്..

  3. Waiting

  4. Kurachu confusion tharunna part anallo..
    Action with comedy any ..anyway liked it❣️❣️

    1. അശ്വിനി കുമാരൻ

      Thank You Bro.. ?

  5. അവർ രണ്ടാളും മനുഷ്യർ aano Robot aano❔
    അവസാനം എത്തിയപ്പോൾ കഥ full comedy ആക്കിയല്ലോ
    ഈ part വായിച്ചപ്പോളും കുറേ confusions ഉണ്ട് ?
    അടുത്ത part il എല്ലാം set ആക്കുമെന്ന് വിചാരിക്കുന്നു, waiting❤️✨

    1. അശ്വിനി കുമാരൻ

      മനുഷ്യർ ആണ്. നെക്സ്റ്റ് ടൈം എല്ലാം ക്ലിയർ ആവും. എഴുതി വന്നപ്പോൾ ഉദ്ദേശിച്ചയിടത്ത് കഥ നിന്നില്ല… അതോണ്ട് ഇത്തിരി കോമഡി ആക്കിയതാ…

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.