✨️❤️ ശാലിനിസിദ്ധാർത്ഥം 3 ❤️✨️ [??????? ????????] 201

അതേ ചേട്ടാ…”

മിത്ര, അയാളുടെ പുറത്ത് തോണ്ടിക്കൊണ്ട് പറഞ്ഞു : “ചേട്ടൻ, ആ കടേൽ ഇരിക്കുന്ന സോഡ മൊത്തോം അവന് വാങി കൊടുക്ക്… ഇവന് സോഡ എന്ന് വെച്ചാൽ ജീവനാ.. വീട്ടിൽ ഒരു ലോഡ് സോഡ വാങ്ങി, ഇവന്റെ സ്ഥിരം പരിപാടിയായ സോഡാ ട്രീറ്റ്മെന്റ് ചെയ്യിക്കുന്നത് എന്നെ കൊണ്ട് ആണ് ഈ കാലമാടൻ ചെയ്യിക്കുന്നത്.

 

ഞങ്ങളുടെ മാതാപിതാക്കൾ, ഇവന്റെ സോഡാ കൊതി മൂലം പണ്ടാരമടങ്ങിയിട്ടുണ്ട്. അറിയാമോ ചേട്ടന്… വേഗം വാങ്ങി കൊടുക്ക് ഇല്ലെങ്കിൽ…”

പറഞ്ഞു വന്നത് അവൾ നിർത്തി.

 

“ഇല്ലെങ്കിൽ…” അയാൾക്ക് ആകാംഷയായി…

“ഇല്ലെങ്കിൽ ചേട്ടന്മാർ ഒന്നിനും കൊള്ളാത്ത മൊണ്ണകൾ ആണെന്ന് ദാ, ഈ നിൽക്കുനവർ വിചാരിക്കും…. അതൊക്കെ മോശമല്ലേ ചേട്ടാ. അവൾ വിദ്യാർഥികളെ ചൂണ്ടി പറഞ്ഞു.

 

“ങ്ഹാ നീയൊന്നും അങ്ങനെ വിചാരിക്കണ്ട… ഡേയ് എല്ലാവരും ഇങ്ങു വന്നേടാ “ അയാൾ തന്റെ കൂടെയുള്ളവന്മാരെ കൈകാട്ടി വിളിച്ചു.

“എടാ നിങ്ങള് പോയി ആ പ്പെട്ടികടകളിൽ ഇരിക്കുന്ന സോഡ മൊത്തോം ഇങ്ങോട്ട് കൊണ്ടുവാടാ. ഇവന്റെ അവസാനത്തെ ആ പൂതി ഒന്ന് തീർത്തേക്കാം…”

 

അവർ അതനുസരിച്ചു , ആ പെട്ടി കടകളിൽ ഇരുന്ന നിറഞ്ഞ സോഡയുടെ പെട്ടികളെല്ലാം അവന്റെ അടുക്കൽ കൊണ്ട് വെച്ചിട്ട് മാറി നിന്നു.

 

“ താങ്ക്സ് ചേട്ടാ … ഞാനീ സോഡയിൽ കുളിക്കേം, കുടിക്കേം ചെയ്തിട്ട് ചേട്ടനും കൂട്ടർക്കും എന്നെ കൊല്ലാം… അല്ല ചേട്ടാ, നിങ്ങളുടെ ചേട്ടായി എവിടെ പോയി…??? കണ്ടില്ലല്ലോ…”

 

“ആാാ.. എനിക്കറിയില്ല… ചിലപ്പോൾ പോലീസ് സ്റ്റേഷനിൽ പോയതായിരിക്കും. നീയതിൽ കുളിക്കേ, കുടിക്കേ എന്താണെന്ന് വെച്ചാൽ ചെയ്തോ.. ഇത് നിന്റെ അവസാന നിമിഷങ്ങൾ ആണെന്ന് ഓർത്തോണം പറഞ്ഞേക്കാം.” അയാളവന് മുന്നറിയിപ്പ് നൽകി.

അത് കേട്ടതും ജിത്തു മിത്രയെ ഒന്ന് നോക്കി… അവൾ, താനത് ഡീൽ ചെയ്തോളാം എന്ന് ആംഗ്യം കാണിച്ചു.

 

“ചേട്ടാ ഒരു കാര്യം കൂടെ… ചേട്ടൻ അത് സമ്മതിക്കണം… “

“എന്തോന്നാടാ… വേഗം പറഞ്ഞു തൊലയ്ക്കടാ പന്നി…” അയാൾക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു.

 

“എന്റെ സഹോദരി വേണം എന്നെ ‘സോഡാ ട്രീറ്റ്‌’ ചെയ്യാൻ.. എനിക്ക് നല്ല ക്ഷീണമുണ്ട് ചേട്ടാ.. ഒറ്റയ്ക്ക് ചെയ്യാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്.”

 

“ആഹ് ശെരി ശെരി.. മോളെ നീ പ്പോയി അവന് അവന്റെ സോഡാ ട്രീറ്റ്‌ കൊട്…”

അയാൾ, മിത്രയോട് അവനെ ട്രീറ്റ്‌ ചെയ്യാൻ പറഞ്ഞു.

 

“ ഒടുക്കത്തെ നിന്റെ ട്രീറ്റ്‌ ചെയ്യിക്കൽ ഞാൻ ശെരിയാക്കി തരുന്നുണ്ടടാ മോനേ… “

തറയിലിരുന്ന സോഡാപെട്ടിയിലെ കുപ്പികൾ ഓരോന്നായി എടുത്തു കൊണ്ട് മിത്ര, ജിത്തുവിന് അടുത്തേക്ക് വന്നു.

തുടരും….

 

 

 

10 Comments

  1. Ent dramatic aanu ezhuthu…
    TV serialne kaalum artificiality ulla dialogues & sandharbham….

    Ee collegente frntl vann nilkunna gundakal, penn kttiye keri pidikkunnathm okke eth kaala khattam aadeyyyy

  2. നിധീഷ്

    ഇതിപ്പോൾ എന്താ സംഭവം…

    1. അശ്വിനി കുമാരൻ

      Oh no… ?

      അതൊക്കെ ഉണ്ട്..

  3. Waiting

  4. Kurachu confusion tharunna part anallo..
    Action with comedy any ..anyway liked it❣️❣️

    1. അശ്വിനി കുമാരൻ

      Thank You Bro.. ?

  5. അവർ രണ്ടാളും മനുഷ്യർ aano Robot aano❔
    അവസാനം എത്തിയപ്പോൾ കഥ full comedy ആക്കിയല്ലോ
    ഈ part വായിച്ചപ്പോളും കുറേ confusions ഉണ്ട് ?
    അടുത്ത part il എല്ലാം set ആക്കുമെന്ന് വിചാരിക്കുന്നു, waiting❤️✨

    1. അശ്വിനി കുമാരൻ

      മനുഷ്യർ ആണ്. നെക്സ്റ്റ് ടൈം എല്ലാം ക്ലിയർ ആവും. എഴുതി വന്നപ്പോൾ ഉദ്ദേശിച്ചയിടത്ത് കഥ നിന്നില്ല… അതോണ്ട് ഇത്തിരി കോമഡി ആക്കിയതാ…

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.