ഓക്കേ ഷുവർ മാഡം. ഐ വിൽ ചെക്ക് ഇറ്റ്. സാറിന്റെ റെറ്റിന കാണിക്കു മാഡം…” ആ രൂപം മിത്രയ്ക്ക് മറുപടി നൽകി എന്നിട്ട് ആ രൂപം മാഞ്ഞു പോവുകയും, പകരം ഒരു ‘ഐ സ്കാൻ റീഡറിന്റെ’ ഹോളോഗ്രാം രൂപം തെളിഞ്ഞു വരുകയും ചെയ്തു.
“എടാ നീ നിന്റെ കണ്ണൊന്നു കാണിച്ചേ…സ്കാൻ ചെയ്യട്ടെ.” മിത്രയെ ചാരി നിൽക്കുകയായിരുന്ന ജിത്തുവിനോട് അവൾ പറഞ്ഞു.
“ശെരി…” അവൻ ഇരുകണ്ണുകളും നന്നായി തുറന്നു കാണിച്ചു കൊടുത്തു.
മിത്ര, ബ്രേസ്ലെറ്റിലെ ഹോളോഗ്രാം രൂപം അവന്റെ കണ്ണിനോടടുപ്പിച്ചു. മൂന്ന് സെക്കന്റ് നേരം അങ്ങനെ വെച്ചപ്പോൾ ഒരു ബീപ് ശബ്ദം അവൾ കേട്ടു :
സ്കാനിംഗ് പൂർത്തിയായിരിക്കുന്നു…
“ഹലോ ആമി… എന്താണ് ജിത്തുവിന്റെ സ്കാൻ റിസൾട്ട്…??? എന്തെങ്കിലും പ്രോബ്ലെംസ് ഉണ്ടോ…???” അവൾ ഹോളോഗ്രാമിനോട് ചോദിച്ചു.
“ നോ പ്രോബ്ലം മാഡം… അദ്ദേഹത്തിന്റെ എനർജി ലെവൽ, ടെമ്പർറേചർ വേരിയേഷൻ മൂലം കുറഞ്ഞിട്ടുണ്ടായിരുന്നു… പിന്നെ വളരെ പെട്ടെന്ന് ബ്രെയിന് ആഘാതമുണ്ടായത് കാരണം ബോഡി അതിനെ മറികടക്കാൻ റിയാക്റ്റ് ചെയ്തതാണ്… അത്രേയുള്ളൂ. ഇതിന് ഒരു ക്വിക്ക് സൊല്യൂഷൻ ഉണ്ട് മാഡം…
“എന്ത് സൊല്യൂഷൻ ???” അവൾ തിരികെ ചോദിച്ചു.
“അദ്ദേഹത്തിന് തണുപ്പുള്ള കാർബോനേറ്റഡ് വാട്ടർ കൊടുത്താൽ മതി മാഡം.”
“വാട്ട്…എന്ത്…???” മിത്ര അതിശയത്തോടെ ചോദിച്ചു.
“യെസ് മാഡം. കൊടുത്തോളു… കുഴപ്പമൊന്നും വരില്ല… ഞാൻ ഗ്യാരന്റി.” ആമി മറുപടി നൽകി.
“മ്മ്… ശെരി ശെരി.”
‘ പക്ഷേ ഞാനെങ്ങനെ ഇവന് അത് കൊടുക്കും… അപ്പുറത്തു പെട്ടിക്കടകൾ ഉണ്ട് അവിടെ കാണുമായിരിക്കും.’ അവൾ അൽപ്പനേരം ചിന്തിച്ചു നിന്നു.
“ നീയെന്താ മിത്രേ, ഇങ്ങനെ ആലോചിച്ചു നിൽക്കുന്നത്.. വേഗം എനിക്ക് വെള്ളം മേടിച്ചു താ…” അവളുടെ തോളിൽ തട്ടികൊണ്ട് ജിത്തു പറഞ്ഞു.
“മേടിച്ചു തരാമെടാ… പക്ഷേ, ഒരു പ്രശ്നമുണ്ട്…”
“എന്ത് പ്രശ്നം…”
“എന്റേൽ കാർഡ് മാത്രമേയുള്ളു… കറൻസി നോട്സ് ഒന്നുമില്ലടാ… ആ കടയിലാണെങ്കിൽ കാർഡ് എടുക്കില്ലെന്നു വെണ്ടയ്ക്കാ അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട്.
Ent dramatic aanu ezhuthu…
TV serialne kaalum artificiality ulla dialogues & sandharbham….
Ee collegente frntl vann nilkunna gundakal, penn kttiye keri pidikkunnathm okke eth kaala khattam aadeyyyy
ഇതിപ്പോൾ എന്താ സംഭവം…
Oh no… ?
അതൊക്കെ ഉണ്ട്..
Waiting
Kurachu confusion tharunna part anallo..
Action with comedy any ..anyway liked it❣️❣️
Thank You Bro.. ?
അവർ രണ്ടാളും മനുഷ്യർ aano Robot aano❔
അവസാനം എത്തിയപ്പോൾ കഥ full comedy ആക്കിയല്ലോ
ഈ part വായിച്ചപ്പോളും കുറേ confusions ഉണ്ട് ?
അടുത്ത part il എല്ലാം set ആക്കുമെന്ന് വിചാരിക്കുന്നു, waiting❤️✨
മനുഷ്യർ ആണ്. നെക്സ്റ്റ് ടൈം എല്ലാം ക്ലിയർ ആവും. എഴുതി വന്നപ്പോൾ ഉദ്ദേശിച്ചയിടത്ത് കഥ നിന്നില്ല… അതോണ്ട് ഇത്തിരി കോമഡി ആക്കിയതാ…
???
?❤️