✨️❤️ ശാലിനിസിദ്ധാർത്ഥം 3 ❤️✨️ [??????? ????????] 201

അമ്മേ എന്റെ തല… ഹോ എന്തൊരു വേദന… എടാ…! “ ദേഷ്യം വന്ന അവൻ, തന്റെ തലയിൽ അടിച്ചവന്റെ വയറ്റിൽ ആഞ്ഞൊരു ചവിട്ട് കൊടുത്തു. ചവിട്ടു കിട്ടിയവൻ ദൂരേക്ക് തെറിച്ചു വീണു. അത് കണ്ട് മറ്റുള്ള ഗുണ്ടകൾ ജിത്തുവിനെ തല്ലാനായി ഓടിവന്നപ്പോൾ, അവരെ ദൂരെ നിന്ന് കൈകൊണ്ട് വിലക്കി

ജിത്തു ഉറക്കെ പറഞ്ഞു : ഞാനൊരു ബ്രേക്ക്‌ എടുക്കട്ടെടാ കഴുവേറികളെ… എനിക്ക് നല്ല ക്ഷീണം തോന്നുന്നു…

 

നല്ല രീതിക്ക് തല വേദനിച്ച ജിത്തുവിന് തന്റെ ശരീരമാകെ ചൂടും, തളർച്ചയും തോന്നി.

“എടി മിത്രേ ഒന്ന് എന്നെ പിടിച്ചേടി..”

ജിത്തു മിത്രയുടെ നേരെ നോക്കി.

“അയ്യോ എന്താടാ എന്ത് പറ്റി…???”

 

പരിഭ്രാന്തിയോടെ അവനരികിലേക്ക് ഓടിയെത്തിയ മിത്ര, തളർന്നു വീഴാൻ പോയ ജിത്തുവിന്റെ തോളിലൂടെ കൈയിട്ട് അവനെ താങ്ങി നിർത്തി.

“എന്താടാ പെട്ടെന്ന് സംഭവിച്ചത്… സാധാരണ ഇങ്ങനെ സംഭവിക്കാറില്ലല്ലോ”

അവൾ അവനെ നിറകണ്ണുകളോടെ നോക്കി.

 

“ഹേയ് എടീ പേടിക്കാൻ ഒന്നുമില്ല… അവന്റെ അടി വല്ലാതെ കടുത്തുപോയി അത്രേയുള്ളൂ.” തലയ്ക്ക് കൈവെച്ചു കൊണ്ട് അവൻ പറഞ്ഞു.

“ഹ്മ്മ് അതൊന്നുമല്ല… നീ അനങ്ങാതെ നില്ല്.

ഞാൻ ആമിയോട് ചോദിക്കട്ടെ”

 

മിത്ര അത്രയും പറഞ്ഞിട്ട്, അവളുടെ ജാക്കറ്റിലെ സൈഡ് പോക്കറ്റിൽ നിന്ന് ഒരു ബ്ലാക്ക് ഡിസൈനർ ബ്രേസ്ലെറ്റ്‌ എടുത്ത് കൈയിലണിഞ്ഞു. എന്നിട്ട് അതിൽ ചെറുതായിട്ടൊന്ന് അമർത്തി.

അത് വൈബ്രേറ്റ് ചെയ്ത്, ഒരു ഇളം ചുവപ്പ് പ്രകാശത്തോട് കൂടി തിളങ്ങിനിന്നു.

 

അതിന് ശേഷം, അതിൽ നിന്നൊരു സ്ത്രീയുടെ ഹോളോഗ്രാം രൂപം പ്രത്യഷപ്പെട്ട്, അവളോട് സംസാരിച്ചു തുടങ്ങി :

“യെസ് മിസ്. അഗ്നിമിത്ര… എങ്ങനെയാണ് ഞാൻ ഹെൽപ്പ് ചെയ്യേണ്ടത്… “

“യെസ്…! ആമി, ഐ വാണ്ട്‌ യുവർ ഹെൽപ്പ്. മിസ്റ്റർ. അഗ്നിജിത്തിന്റെ ബോഡി സ്കാൻ നടത്താമോ.

മിത്ര, ബ്രേസ്ലെറ്റിൽ നോക്കി ആ രൂപത്തോട് പറഞ്ഞു.

10 Comments

  1. Ent dramatic aanu ezhuthu…
    TV serialne kaalum artificiality ulla dialogues & sandharbham….

    Ee collegente frntl vann nilkunna gundakal, penn kttiye keri pidikkunnathm okke eth kaala khattam aadeyyyy

  2. നിധീഷ്

    ഇതിപ്പോൾ എന്താ സംഭവം…

    1. അശ്വിനി കുമാരൻ

      Oh no… ?

      അതൊക്കെ ഉണ്ട്..

  3. Waiting

  4. Kurachu confusion tharunna part anallo..
    Action with comedy any ..anyway liked it❣️❣️

    1. അശ്വിനി കുമാരൻ

      Thank You Bro.. ?

  5. അവർ രണ്ടാളും മനുഷ്യർ aano Robot aano❔
    അവസാനം എത്തിയപ്പോൾ കഥ full comedy ആക്കിയല്ലോ
    ഈ part വായിച്ചപ്പോളും കുറേ confusions ഉണ്ട് ?
    അടുത്ത part il എല്ലാം set ആക്കുമെന്ന് വിചാരിക്കുന്നു, waiting❤️✨

    1. അശ്വിനി കുമാരൻ

      മനുഷ്യർ ആണ്. നെക്സ്റ്റ് ടൈം എല്ലാം ക്ലിയർ ആവും. എഴുതി വന്നപ്പോൾ ഉദ്ദേശിച്ചയിടത്ത് കഥ നിന്നില്ല… അതോണ്ട് ഇത്തിരി കോമഡി ആക്കിയതാ…

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.