“ഡാ പിള്ളേരെ ഇവനെ തൂക്കിയെടുത്ത് വണ്ടിയിലിടടാ എന്നിട്ട് നമ്മുടെ ഔട്ട് ഹൗസിലേക്ക് കൊണ്ട് പോ. പിന്നെ… എടാ
കുഞ്ഞുണ്ണി, “ എന്താ ചേട്ടായി, “കുഞ്ഞുണ്ണി തിരികെ ചോദിച്ചു.
നീയാ പെണ്ണിനെ വണ്ടിയിലാക്കിയോടാ..
ഓ ചേട്ടായി. “എന്നാ പിന്നെ നീ വിട്ടോ…”
ഈ സമയം കൊണ്ട് ചേട്ടായിയുടെ ആജ്ഞയനുസരിച്ചു, ചില ഗുണ്ടകൾ അവിടേക്കെത്തി. എന്നിട്ട്, തറയിൽ വീണു കിടന്ന ആ യുവാവിനെ എടുത്തു കൊണ്ട് പോകാൻ ഒരുങ്ങിയതും, ഒരു ഇടിനാദം പോലൊരു സ്വരമവർ കേട്ടു…
“ആരാടാ എന്റെ ചെറുക്കന്നെ തൊട്ടത്….???.
നോക്കിയപ്പോൾ ജ്വലിക്കുന്ന കണ്ണുകളുമായി, അതീവ സുന്ദരിയായ ഒരു പെൺകുട്ടി ആ യുവാവിന്റെ കാറിൽ നിന്ന് ഇറങ്ങുന്നതാണവർ കണ്ടത്. ആ യുവാവിന്റെ അതേ വേഷസംവിധാനമായിരുന്നു അവൾക്കും
ഉണ്ടായിരുന്നത്.
ഗുണ്ടകളുടെ കണ്ണുകൾ അവളുടെ ശരീരത്തിൽ പരതി നടന്നു.
“ആഹാ നീയേതാ പെണ്ണേ…??? ഇവന്റെ കൂട്ടുകാരിയാണോ… അതോ സഹോദരിയോ…???”
“എന്തായാലും നീ കൊള്ളാല്ലോ… എന്തായാലും നിന്നെയും ഞങ്ങൾ കൊണ്ടു പോകും..” ചേട്ടായി അവളെ ഒരു വഷളൻ ചിരിയോടെ സമീപിച്ചു…
ഓ അങ്ങനെയാണോ ചേട്ടായി, എങ്കിൽ അതൊന്നു കാണണമല്ലോ. അവൾ തിരിച്ചടിച്ചു.
“അതിനെന്താ സംശയം…??? ദാ അങ്ങോട്ട് നോക്ക്… ഞങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്ന എന്തിനെയും, ആരെയും ഞങ്ങൾ സ്വന്തമാക്കിയിരിക്കും എന്നതിന്റെ ഉദാഹരണമാണ് ആ കാണുന്നത്…” അയാൾ ക്രൂരമായി ചിരിച്ചു എന്നിട്ട് ഒരു ദിക്കിലേക്ക് കൈ ചൂണ്ടി.
അവൾ അയാൾ ചൂണ്ടിയ ദിക്കിലേക്ക് നോക്കിയപ്പോൾ കണ്ടത് : ഒരു തടിമാടൻ ഗുണ്ട ഒമിനി വാനിൽ ബന്ധനസ്ഥയായി കിടക്കുന്ന ഒരു പെൺകുട്ടിയുടെ വലതു കൈതണ്ടയിൽ ദ്രാവകം നിറച്ച ഒരു സിറിഞ്ച് ഉപയോഗിച്ച് അവളെ മയക്കുന്നതാണ്.
“ദുഷ്ടാ.. നിന്റെ ചെയ്തികൾക്കുള്ള ഫലം നീ ഇന്ന് അനുഭവിക്കുന്നതായിരിക്കും…” ആ ദൃശ്യം കണ്ട് അവൾ ജ്വലിച്ചു.
“ഹ്മ്മ് ഒന്നും നടക്കാൻ പോകുന്നില്ല. അവളെയും പിന്നെ നിന്റെ ഈ ചെറുക്കനെയും എന്റെ വഴിക്ക് കൊണ്ട് വന്നത് പോലെ നിന്നെയും ഞങ്ങൾ കൊണ്ടുപോകും. അയാൾ പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞു.
പെട്ടന്ന് അവൾ എന്തോ കണ്ടിട്ടെന്ന പോലെ പുഞ്ചിരിച്ചു.
‘ങേ…! ഇത്രയും പറഞ്ഞിട്ടും ഇവൾക്ക് ഒന്നും ഏറ്റില്ലേ…’ അയാൾ അവളെ കുറച്ച് നേരം നോക്കി നിന്നു.
Ent dramatic aanu ezhuthu…
TV serialne kaalum artificiality ulla dialogues & sandharbham….
Ee collegente frntl vann nilkunna gundakal, penn kttiye keri pidikkunnathm okke eth kaala khattam aadeyyyy
ഇതിപ്പോൾ എന്താ സംഭവം…
Oh no… ?
അതൊക്കെ ഉണ്ട്..
Waiting
Kurachu confusion tharunna part anallo..
Action with comedy any ..anyway liked it❣️❣️
Thank You Bro.. ?
അവർ രണ്ടാളും മനുഷ്യർ aano Robot aano❔
അവസാനം എത്തിയപ്പോൾ കഥ full comedy ആക്കിയല്ലോ
ഈ part വായിച്ചപ്പോളും കുറേ confusions ഉണ്ട് ?
അടുത്ത part il എല്ലാം set ആക്കുമെന്ന് വിചാരിക്കുന്നു, waiting❤️✨
മനുഷ്യർ ആണ്. നെക്സ്റ്റ് ടൈം എല്ലാം ക്ലിയർ ആവും. എഴുതി വന്നപ്പോൾ ഉദ്ദേശിച്ചയിടത്ത് കഥ നിന്നില്ല… അതോണ്ട് ഇത്തിരി കോമഡി ആക്കിയതാ…
???
?❤️