വന്നയുടനെ തന്നെ ഗുരുക്കൾ ആ രൂപത്തിന്റെ മുഖത്തെ മൂടിയിരുന്ന കറുത്ത തുണി വലിച്ചൂരി…
“മോനേ. കണ്ണാ, കാർത്തികേയാ..” തന്റെ മുന്നിൽ തെളിഞ്ഞു വന്ന ധനുഷിന്റെ മുഖം കണ്ട് അയാളൊന്നു ഞെട്ടി.
അത് താൻ കണ്ട ധനുഷേയല്ലായിരുന്നു.. മുടിയും താടിയും വളർന്ന്, ജടകെട്ടി, മുഖമാകെ ഇടിയേറ്റ് ചതഞ്ഞ്, മെലിഞ്ഞ്, അബോധാവസ്ഥയിൽ, കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത വിധം അവൻ മാറിയിരിക്കുന്നത് കണ്ട് അയാളുടെ നെഞ്ച് പിടഞ്ഞു.
“എന്നോട് സംസാരിക്കൂ പുത്രാ.. “സംസാരിക്കാൻ ശ്രമിക്കൂ…” പരമേശ്വരഗുരുക്കൾ തന്റെ കൈവശമുണ്ടായിരുന്ന മൂർച്ചയുള്ള ഏറു കത്തിയുപയോഗിച്ച് അവനെ ബന്ധനത്തിൽ നിന്ന് മുക്തനാക്കി.
“ഇ..ല്ല എനി.. ക്ക് ഒട്ടും സംസാ..രിക്കാനാ…വുന്നില്ല… അ…ങ്ങെ..ന്തിനാ..ണ് ഗുരുജി ഇ..വി..ടെക്ക് വന്ന..ത് ???” ധനുഷ്, വേദന നിറഞ്ഞ സ്വരത്തിൽ ഗുരുവിനോടായി ചോദിച്ചു.
“നിന്നെ രക്ഷിക്കാൻ… എന്റെ കുട്ടിയെ രക്ഷിക്കാൻ.. അതിന് വേണ്ടിയാണു നിന്റെയടുത്തേക്ക് ഞാൻ വന്നത്.”
“എന്തിനു ഗുരു…ജി.. എന്തിന്.. അങ്ങേയ്ക്ക് എന്തെ..ങ്കിലും പറ്റിയാ..ൽ ഞാൻ…” അപ്പോഴേക്കും ധനുഷ് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി തുടങ്ങിയിരുന്നു.
“എന്ത്… എന്താ കണ്ണാ നിനക്ക് സംഭവിച്ചത്…???.” തന്റെ മടിയിൽ വീണു കിടക്കുകയായിരുന്ന ധനുഷിന് പെട്ടന്ന് സംഭവിച്ചത് എന്തെന്ന് മനസ്സിലാക്കാനാവാതെ കണ്ണുനീരോഴുക്കിക്കൊണ്ട് ആ വൃദ്ധൻ ചോദിച്ചു.
“വിഷം…” അത് മാത്രമേ ധനുഷിന് പറയാൻ അപ്പോഴേക്കും ശ്വാസം നേർത്തുവന്നു കൊണ്ടിരുന്ന ധനുഷിന്റെ നാഡിസ്പന്ദനം പതിയെ താഴ്ന്നു വരുന്നതായി, വൈദ്യജ്ഞാനിയായ ആ ഗുരുവിനു മനസ്സിലായി.
“എന്ത് വിഷമോ…??? നാമിനി എന്താണ് ചെയ്യുക…” ധനുഷ് പറഞ്ഞത് കേട്ട് ഞെട്ടിയ പരമേശ്വരൻ അകലെ നിൽക്കുകയായിരുന്ന ഇമ്രാനെയൊന്നു നോക്കി.
Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??
എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?
love
?
?
♥️♥️♥️♥️
കമന്റ് on മോഡറേഷൻ ?
? ശ്ശെടാ ?
? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക് വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ
Vokey… ?
️?
ee lakkam othiri ishtappettu. fast moving and action packed
Thanks ?
️?
Adipoli aayittund
അപ്പോൾ ഇനി പൂരം ആണ്… ????
Yep… ?

️
Ulsavathinu kodiyeriyallo
????? super bro
Thanks Bro.??
️
അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്
നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??
♥️♥️♥️♥️♥️
???
?
️