✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 312

“മാഡം, പ്ലീസ്‌ എന്റെ കൂടെയൊന്നു വരാമോ.. എനിക്കൊരു സീരീയസ് മാറ്റർ സംസാരിക്കാനുണ്ട്…”

“ഓക്കേ ഷുവർ ഇമ്രാൻ. നമ്മൾക്ക് പുറത്ത് നിന്ന് സംസാരിക്കാം.”

പരമേശ്വരഗുരുക്കളുടെ വാശി നിറഞ്ഞ സ്വഭാവം കണ്ടതും അത് ഇഷ്ടപ്പെടാതിരുന്ന മുഹമ്മദ്‌ ഇമ്രാൻ, ഭാനുചിത്രയോടൊപ്പം ഓഫീസിനു പുറത്തേക്ക് ആരുമില്ലാത്തയിടത്തേക്ക് നടന്നു.

*******************************************

“എന്താണ് ഇമ്രാൻ.. എന്താണ് തനിക്ക് ചോദിക്കാനുള്ളത്.???”

“മാഡം, രാജൻസാറിന്റെ കൂടെയുള്ളത്…? അയാളെന്തിനാണ് ആ യുവാവിനെ രക്ഷിക്കാൻ നമ്മളെക്കാളും തിടുക്കം കാണിക്കുന്നത്. ഏതേലും സന്യാസി വല്ലതും ആണോ അയാൾ…???”

“ഓ…അതാണോ. അത് കേട്ടാൽ തനിക്ക് വിശ്വാസം വരില്ല ഇമ്രാൻ… അദ്ദേഹം ധനുഷിന്റെ ഗുരുവാണ്…”

“വാട്ട്‌… ഗുരു ???” ഇമ്രാൻ അവരെ സംശയത്തോടെ നോക്കി.

“അതെ ഇമ്രാൻ.. താൻ കേട്ടിട്ടുണ്ടാകും, കേരളാപൊളിറ്റിക്സിലെ അതികായനും, പേരുകേട്ട വസ്ത്രവ്യവസായിയും കൂടിയായ ശിവരാജന്റെ വേരുകൾ തമിഴ്നാട്ടിൽ നിന്നാണെന്ന്…

അത്കൊണ്ട് തന്നെ ധനുഷ്, അയാളുടെ ആറാം വയസ്സ് മുതൽ പതിനെട്ടാം വയസ്സ് വരെ പഠനം നടത്തിരുന്നത് തിരുനെൽവേലിയിലെ ഈ പറയുന്ന ഗുരുക്കളുടെ ഗുരുകുലത്തിലും, പിന്നെ അവിടെയുള്ള സ്കൂളുകളിലുമാണ്…

ഇപ്പോൾ തന്റെ ശിഷ്യൻ വലിയൊരു അപകടത്തിൽ പെട്ട വിവരമറിഞ്ഞ് അവനെ എങ്ങനെയെങ്കിലും രക്ഷിക്കാനുള്ള വ്യഗ്രതയിലാണ് അയാളിപ്പോൾ ഇങ്ങോട്ട് വന്നിരിക്കുന്നത്.” ഭാനുചിത്ര പറഞ്ഞു നിർത്തി.

“നമ്മളിപ്പോൾ എന്താ മാഡം ചെയ്യുക… അങ്ങനെത്തെ സ്ഥിതിയിലേക്ക് അയാളെ കൂട്ടിക്കൊണ്ട് പോയാൽ അവിടെ വെച്ച് അദ്ദേഹത്തിന് എന്തെങ്കിലും പറ്റിയാൽ…???” ഇമ്രാൻ നിരാശ നിറഞ്ഞ ഭാവത്തിൽ നോക്കി.

“താൻ പറഞ്ഞത് ശെരി തന്നെയാണ് മുഹമ്മദ്‌… ധനുഷിനെ തട്ടികൊണ്ട് പോയവരുടെ ആക്ച്വൽ മോട്ടീവ് എന്തെന്നും, അവരുടെ കൃത്യമായ ലൊക്കേഷനും, അവരാവശ്യപ്പെടുന്ന കൃത്യമായ റാൻസോം എമൗണ്ടും എത്രയെന്നു നമ്മൾക്ക് അറിയില്ല…”

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.