✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

അതിന് ശേഷം അവൻ, പ്രപഞ്ചനന്മയ്ക്കെന്നു പറഞ്ഞ് ഞാനറിയാതെ എവിടെയെക്കയോ പോയി, ഞങ്ങൾക്ക് പോലും അറിവില്ലാത്ത കുറെ പ്രവർത്തികൾ കാണിച്ചു കൂട്ടി. അതിന് അങ്ങേയുടെ പ്രോത്സാഹനവും കാരണം, അമ്മയില്ലാതെ വളർന്ന എന്റെ കുട്ടി എന്നിൽ നിന്നും, അവന്റെയേട്ടൻ മിഥുനിൽ നിന്നും അകന്നു തുടങ്ങി.

അതിനെല്ലാം തടയിടാനായിട്ടാണ് അവനെ ഞാൻ ഇവിടെക്ക് കൊണ്ടുവന്നത്.. പക്ഷേ എന്റെ പ്രതീക്ഷകളെല്ലാം തകർത്ത് കൊണ്ട് അവൻ കൂടുതൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് കടന്നു പോയിക്കൊണ്ടിരിരുന്നു…. ഇപ്പോഴാകട്ടെ അവനെ, എന്റെ രാഷ്ട്രീയ ശത്രുക്കൾ തട്ടിക്കൊണ്ടു പോയിരിക്കുകയാണ്.”

അപ്പോഴേക്കും ധനുഷിനോടുള്ള വാത്സല്യവും സ്നേഹവും നിറഞ്ഞിരുന്ന ശിവരാജന്റെ വാക്കുകൾ ഇടറുകയും അയാളുടെ കണ്ണുകളിൽ നിന്ന് രണ്ട് മിഴി നീർ തുള്ളികൾ അടർന്നു വീഴുകയും ചെയ്യുന്നത് കണ്ട് ഭാനുചിത്രയും പരമേശ്വരഗുരുക്കളും,അയാളെ അത്ഭുതത്തോടെയും വിഷമത്തോടെയും നോക്കിയിരുന്നു.

കാരണം തങ്ങളറിയുന്ന തിരുത്തേവനാർ ശിവരാജൻ ഇങ്ങനെയൊന്നും ഉള്ള ആളേയല്ലായിരുന്നു.. ജനങ്ങൾക്ക് വേണ്ടിയുള്ള നിലപാടുകളിൽ കാൽക്കശ്യം പുലർത്തുന്നവനും, തീരുമാനങ്ങളിൽ നീതിയും പുലർത്തുന്ന ഒരു പരുക്കനായ മനുഷ്യനായിരുന്നു അയാൾ. ആ അങ്ങനെയുള്ള മനുഷ്യനാണ് ഇവിടെയിരുന്നു കണ്ണുനീർ വാർക്കുന്നത്.

“ശിവാ…” തനിക്ക് ശിഷ്യണെന്നതിലുപരി മകനും എല്ലാമെല്ലാമായ കണ്ണന്റെ അപ്പ, സങ്കടമടക്കാൻ പാടുപെടുന്നത് കണ്ട് ഗുരുക്കൾ അയാളെ ആർദ്രമായി വിളിച്ചു.

“എന്താ അങ്ങേയ്ക്കിനി പറയാനുള്ളത്… കുറ്റപ്പെടുത്തി മതിയായില്ലെങ്കിൽ ഇനിയും ആയിക്കോ…”

“എന്താ ശിവാ ഇത്…ഞാൻ നിന്നെ കുറ്റപ്പെടുത്തിയതല്ല അനിയാ. ഞാനും, നിന്റെ മകൻ ധനുഷും തമ്മിലുള്ള ബന്ധമെന്തെന്നു നിനക്ക് അറിയാവുന്നതല്ലേ… അവനെ എന്റെ ശിഷ്യനായിട്ടല്ല. സ്വന്തം മകനായിട്ടാണ് ഞാൻ കാണുന്നത്…

പെട്ടന്നൊരു ദിവസം കണ്ണനെ, ആരൊക്കെയോ തട്ടിക്കൊണ്ട് പോയെന്നും അവനെയവർ ഉപദ്രവിച്ചെന്നും അറിഞ്ഞപ്പോൾ മുതൽ വല്ലാത്തൊരു അവസ്ഥയിലാണ് ശിവാ ഞാൻ.. അവനെ രക്ഷിക്കാൻ അവന്റെ സ്വന്തം അഗ്നിമണിക്ക് മാത്രമേ സാധിക്കുകയുള്ളു.

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.