” പരമുവങ്ങുന്നേ… ദയവ് ചെയ്ത് ധനുഷിനെ മോചിപ്പിക്കാൻ അങ്ങും കൂടെ ഇറങ്ങിതിരിക്കാതിരിക്കൂ. അത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളു.” ആ വൃദ്ധന്റെ തൊട്ടടുത്തിരുന്ന ശിവരാജൻ അയാളോട് അപേക്ഷിച്ചു.
ഒരു അൻപത് വയസ് തോന്നിക്കുന്ന രൂപവും, കഷണ്ടിയും ഉണ്ടെങ്കിലും, മുഖം സദാ കുലീനതയുള്ള, കണ്ണുകളിൽ ആഞ്ജതാഭാവം തോന്നിക്കുന്ന ആറടി ഉയരമുള്ള ഒരു മനുഷ്യനായിരുന്നു, തിരുതേവനാർ ശിവരാജൻ.
ഒരു ഗ്രേ കളർ ലിനെൻ സ്യൂട്ടായിരുന്നു ശിവരാജന്റെ വേഷം. തന്റെ കൂടെയുള്ള വൃദ്ധന്റെ സംസാരം അദ്ദേഹത്തെ വിഷമിപ്പിക്കുന്നതായി അവരുടെ മുന്നിലിരുന്ന ഭാനുചിത്രയ്ക്ക് തോന്നി.
” ഇല്ല ശിവാ… നിനക്കെന്നെ ഒരിക്കലും പിന്തിരിപ്പിക്കാവില്ല… എന്ത് വില കൊടുത്തും ഞാനെന്റെ കണ്ണനെ രക്ഷിക്കും… അവനെനിക്ക് ഭദ്രമായി ഏൽപ്പിക്കുവാൻ തന്ന അഗ്നിമണി, എപ്പോൾ, ഏത് അവസ്ഥയിലായിരുന്നാലും അവന്റെ കൈയിൽ സുരക്ഷിതമായി തിരികെ നൽകുമെന്ന്,
അവന് വാക്ക് കൊടുത്തത് എനിക്ക് പാലിച്ചേ തീരൂ.” ശിവരാജന്റെ കൂടെയുണ്ടായിരുന്ന ആ വൃദ്ധൻ തറപ്പിച്ചുപറഞ്ഞു. കണ്ടാൽ പ്രായം അറുപതുവയസ്സ് തോന്നിച്ചിരുന്നെങ്കിലും അതിന്റെ യാതൊരു വിധ ലക്ഷണങ്ങളും ഇല്ലാതെ, ഒരു നാൽപ്പതുകാരന്റെ ചുറുചുറുക്കൊടെ മുഖത്ത് വല്ലാത്തൊരു തേജസ്സ് പ്രസരിപ്പിച്ച അദ്ദേഹത്തിന്റെ വേഷം,
നെറ്റിയിൽ, തന്റെ ശൈവബന്ധത്തെ കുറിക്കുന്ന തരത്തിലുള്ള ഭസ്മകുറിയും, പൊട്ടും, കഴുത്തിൽ രുദ്രാക്ഷമാലയും, ഒരു കറുത്ത മുണ്ടും, ഇളംചുവപ്പ് ഖാദി വസ്ത്രവും, തോളിൽ ഒരു നീളൻ തുണി സഞ്ചിയുമായിരുന്നു. പിന്നെ കൂട്ടിനു തുണയായി ഒരു പ്രതേക രീതിയിലുള്ള ഊന്നുവടിയുമുണ്ടായിരുന്നു.
“ദയവ് ചെയ്ത് അങ്ങ് ആ അഗ്നിമണിയെന്ന രത്‌നത്തെ കുറിച്ച് സംസാരിക്കരുത്. സത്യത്തിൽ ഒരു പ്രശ്നവുമില്ലാത്ത രീതിയിൽ പോയിരുന്ന എന്റെ മോന്റെ ജീവിതം താറുമാറായത്, അവന്റെ പതിനഞ്ചാം വയസ്സിൽ അവന് ഏതോ സിദ്ധൻ കൊടുത്ത ആ ഒരൊറ്റ സാധനം കാരണമാണ്…
Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??
എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?
love
??
♥️♥️♥️♥️
️️
കമന്റ് on മോഡറേഷൻ ?
? ശ്ശെടാ ?
? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക് വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ
Vokey… ?️?
ee lakkam othiri ishtappettu. fast moving and action packed
Thanks ?️?
Adipoli aayittund
️?
അപ്പോൾ ഇനി പൂരം ആണ്… ????
Yep… ?
️
Ulsavathinu kodiyeriyallo
????? super bro
Thanks Bro.??️
അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്
നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??
♥️♥️♥️♥️♥️
️
???
?️