പക്ഷെ എങ്ങനെയോ ആ ആത്മാവ് വീണ്ടും തിരിച്ചുവന്നിരിക്കുന്നു… അതിനെ പിടിച്ചുകെട്ടിയില്ലെങ്കിൽ സംഭവിക്കുന്ന ദുരന്തങ്ങൾ കണ്ട് നോക്കി നിൽക്കാനേ നമുക്കെല്ലാം സാധിക്കൂ….”
“സിസ്റ്റർക്ക് എന്ത് തോന്നുന്നു… എങ്ങനെയാവും ആ ആത്മാവ് പുറത്ത് വന്നിരിക്കുക…!!”
“അറിയില്ല ഫാദർ… പക്ഷെ എനിക്ക് ഒരു സംശയമുണ്ട്…!!”
“എന്താത്…?”
സിസ്റ്റർ റീന ബെഞ്ചമിൻ തന്നോട് അലനെ പറ്റി പറഞ്ഞ കാര്യങ്ങളെല്ലാം അച്ചനോട് പറഞ്ഞു… അച്ചൻ അതെല്ലാം ഗൗരവത്തോടെ കേട്ടു
“ഇതിൽ എന്താണ് സിസ്റ്ററുടെ സംശയം…??”
“അത് മഠത്തിൽ ഉണ്ടായിരുന്നപ്പോൾ ജെസ്സി സിസ്റ്റർ എന്നോട് പറഞ്ഞ ഒരു കാര്യമാണ്…!!”
“എന്ത് കാര്യം…??”
“ഒരു ആത്മാവിന് ഒരിക്കലും ഒരു മനുഷ്യനെ നേരിട്ട് ഉപദ്രവം ഏൽപ്പിക്കാൻ പറ്റില്ല… ഭയപ്പെടുത്താനും ചിന്തകളെ സ്വാധീനിക്കാനും മാത്രമേ കഴിയൂ….. പക്ഷെ മനോബലം ഇല്ലാത്തവരെ ഭയപ്പെടുത്തി അവരുടെ ആത്മാവിനെ കീഴടക്കി വേണമെങ്കിൽ പ്രതികാരം ചെയ്യാം…!!”
“സിസ്റ്റർ പറഞ്ഞുവരുന്നത് അലനെ…??”
“അന്ന് അപകടമുണ്ടായ സമയത്ത് അവന്റെ പ്രായമുള്ള ഒരു കുട്ടിയെയാണ് ഞാൻ ആദ്യം കണ്ടത്… അത് അവൻ ആവില്ലെന്നാണ് ആദ്യം വിചാരിച്ചത് പക്ഷെ ഇപ്പൊ അവൻ തന്നെയാണെന്ന് തോന്നുന്നു… അങ്ങനെയാണെങ്കിൽ അലൻ വഴിയായിരിക്കും എല്ലാ പ്രശ്നങ്ങളും ഉണ്ടാവാൻ പോവുന്നത്….!!!”
“ഈ കുട്ടിയെ ഞാനിതുവരെ കണ്ടിട്ടില്ലല്ലോ ഫാദർ…??” ഫാ. സ്റ്റീഫൻ അടുത്ത് നിന്നിരുന്ന ബെനഡിക്ട് അച്ചനോട് ചോദിച്ചു…
“അവൻ കുറച്ച് ദിവസമായി ഒറ്റക്കാണ് നടപ്പും ഇരിപ്പുമെല്ലാം… അവന് ഒരുപാട് സങ്കടങ്ങളുണ്ടച്ചോ… പാവം പയ്യനാണ്…!!” ബെനഡിക്ട് അച്ചൻ മറുപടി പറഞ്ഞു…
സ്റ്റീഫനച്ചൻ മറുപടിയൊന്നും പറഞ്ഞില്ല…
“എന്നാ ഞങ്ങൾ ഇറങ്ങുന്നു സിസ്റ്ററേ… ദൈവം കൂടെയുണ്ടാവട്ടെ…!!” സിസ്റ്ററുടെ നെറ്റിയിൽ കുരിശുവരച്ചുകൊണ്ട് ഫാ. സ്റ്റീഫൻ പറഞ്ഞു…
“അച്ചന് ആവശ്യമുള്ളത് കിട്ടിയില്ലല്ലേ…??” നിർവികാരയായി അച്ചന്റെ മുഖത്തേക്ക് നോക്കി സിസ്റ്റർ റീന ചോദിച്ചു…
“ശെരിയായ വഴിയെന്ന് തോന്നിയതെല്ലാം തെറ്റിപ്പോയി… ഇപ്പോഴും തമ്മിൽ ബന്ധിപ്പിക്കാൻ പറ്റാത്ത കാര്യങ്ങൾ കുറച്ചുണ്ട് അത് കൂട്ടിയെടുക്കാൻ പറ്റിയാലേ ഇനി മുന്നോട്ട് വഴിയുള്ളു…!!” ഫാ. സ്റ്റീഫൻ പറഞ്ഞു…
എന്ത് മറുപടി കൊടുക്കണമെന്ന് അറിയാത്തത് പോലെ സിസ്റ്റർ നിശബ്ദയായി… തൊട്ടടുത്ത് ഫാ. ബെനടിക്ടും…
അവർ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയപ്പോൾ വൈകിട്ട് 6 മണിയായി…
“ഓർഫനെജിലേക്കല്ലേ അച്ചാ…??” കാറിൽ കയറി ഒന്നും മിണ്ടാതിരുന്ന ഫാ. സ്റ്റീഫനോട് ബെനഡിക്ട് അച്ചൻ ചോദിച്ചു…
“അല്ല ആ വീട്ടിലേക്ക് പോണം…!!” എന്തോ ആലോചിച്ചെന്നപോലെ ഫാ. സ്റ്റീഫൻ പറഞ്ഞു…
“ഏത് വീട്..??”
“ജെസ്സിയും പോളും തിരികെ വന്നു താമസിച്ച ആ വീട്…!! അതെനിക്ക് കാണണം…!!” വിരലുകൾ തമ്മിലുരസിക്കൊണ്ട് മറ്റേതോ ലോകത്തിലെന്ന പോലെ പുറത്തേക്ക് നോക്കിക്കൊണ്ട് ആലോചനയിൽ മുഴുകി ഫാ. സ്റ്റീഫൻ പറഞ്ഞു…
പക്ഷെ അത് കേട്ട ഫാ. ബെനഡിക്ടിന്റെ തൊണ്ട വരണ്ടുപോയി… ഇന്നലെ സെമിത്തേരിയിൽ പോയ പേടി മാറിയില്ല അപ്പോഴാണ് ഇനി ജെസ്സിയുടെ മടയിലേക്ക്…
“ഞാനും വരണോ….??” ഫാ. ബെനഡിക്ട് സ്റ്റിയറിങ്ങിൽ വെച്ച കൈ അതേപോലെ പിൻവലിച്ച് ചോദിച്ചു…
ഫാ. സ്റ്റീഫൻ തന്റെ ചിന്ത വിട്ട് ഫാ. ബെൻഡിക്ടിനെ ഒന്ന് നോക്കി..
“കൂടെ വന്നാൽ ഒന്നും പറ്റാതെ ഞാൻ നോക്കിക്കോളാം… ഒറ്റക്ക് മേടയിൽ ഇരുന്നാൽ ദൈവം നേരിട്ട് വരേണ്ടി വരും… എന്ത് വേണം….!!” ഒരു പ്രതേക ഭാവത്തോടെ അച്ചനെ നോക്കികൊണ്ട് ഫാ. സ്റ്റീഫൻ ചോദിച്ചു…
ആ നോട്ടത്തിൽ ഫാ. ബെനഡിക്ട് അറിയാതെ വണ്ടി സ്റ്റാർട്ട് ആക്കിപ്പോയി… കാരണം ഒറ്റക്ക് ഇതൊന്നും നേരിടാൻ പത്ത് ജന്മമെടുത്താലും തനിക്ക് കഴിയില്ലെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു…
ഏകദേശം 6.30 കഴിഞ്ഞപ്പോൾ, ഇരുട്ട് വീണ് തുടങ്ങുന്ന സമയത്താണ് അവർ ആ വീട്ടിൽ എത്തിയത്… അന്നത്തെ അപകടത്തിന് ശേഷം ഏകദേശം പൂർണ്ണമായി നശിച്ച ആ വീടിനടുത്ത് ഇന്നും വലിയ ആൾതാമസമില്ല… അന്നത്തേതിനേക്കാളും ഒറ്റപെട്ട ഒരു സ്ഥലമായി അത് തുടരുന്നു…
മരങ്ങളുടെ ഇലകൾ വീണ് മറഞ്ഞ മണ്ണും കാടുപിടിച്ചുകിടക്കുന്ന ആ പ്രദേശവും ഇരുട്ട് മൂടിത്തുടങ്ങുന്ന ആ സമയത്ത് ഫാ. ബെനെഡിക്ടിനെ ചെറുതായി ഭയപ്പെടുത്തി…
അത്യാവശ്യം വലിയൊരു വീടായിരുന്നു അത്… മുന്നിൽ നാല് വലിയ തൂണുകൾ ഉള്ള കാർപോർച്ചുണ്ട് … ആ പൊട്ടിത്തെറിയിൽ നശിക്കാത്തതായി ആകെ അത് മാത്രമേ ഉള്ളൂ… ബാക്കി ഭാഗങ്ങളെല്ലാം ഭാഗികമായെങ്കിലും നശിച്ചിരുന്നു…
ആ വീടിന് മുന്നിൽ നിന്നപ്പോഴേ ശക്തമായ പൈശാചിക സാന്നിധ്യം ഫാ. സ്റ്റീഫന് അനുഭവപ്പെട്ടു… അച്ചന്റെ മുഖത്തുള്ള പുഞ്ചിരി മാഞ്ഞ് ഗൗരവമായി.. ഫാ. ബെനഡിക്ട് ഇതെല്ലാം ശ്രദ്ധിക്കുന്നുന്നുണ്ടായിരുന്നു…
അവർ ആ തകർന്ന് കാടുപിടിച്ച വീടിന്റെ പടികൾ കയറി മുന്നിലുള്ള വാതിൽ തുറന്നു… ഒരുപാട് വർഷങ്ങളായി അനങ്ങാതിരുന്ന ആ വാതിൽ വലിയ ശബ്ദത്തോടെ മുരണ്ടുകൊണ്ട് തുറന്നു….
വാതിൽ തുറന്ന ഫാ. സ്റ്റീഫൻ അകത്തേക്ക് മാത്രം ശ്രദ്ധ കൊടുത്ത് ഉള്ളിലേക്ക് കയറി… കൂടെ കരുതാറുള്ള കൊന്ത എടുത്ത് കയ്യിൽ പിടിച്ച് ഫാ. ബെനഡിക്ട് ഫോണിന്റെ ടോർച്ച് ഓൺ ആക്കി… അകത്ത് ആകെ ഇരുട്ടായിരുന്നു…. യാതൊരുവിധ ശല്യങ്ങളും അതുവരെ അനുഭവപ്പെട്ടില്ലെങ്കിലും അച്ചൻ വല്ലാതെ ഭയപ്പെട്ടിരുന്നു…
“അച്ചൻ കൊന്ത എടുത്തിട്ടുണ്ടോ…??” ചുവരിലെ മാറാല പിടിച്ച, ദ്രവിച്ച ക്ലോക്കിൽ ടോർച് അടിച്ച് നോക്കിക്കൊണ്ട് ഫാ. സ്റ്റീഫൻ ചോദിച്ചു….
“ഉണ്ടച്ചോ… ഒരു ധൈര്യത്തിന്…!!” കയ്യിലിരുന്ന ജപമാല ഒന്നുകൂടി മുറുകെപ്പിടിച്ച് ഫാ. ബെനഡിക്ട് പറഞ്ഞു…
“എന്നാ അതങ്ങ് പുറത്ത് വെച്ചിട്ട് വാ…. ആ കാർപോർച്ചിനും പുറത്ത്….!!” ചുവരിൽ തന്നെ ശ്രദ്ധിച്ച് നോക്കിക്കൊണ്ട് ഫാ. സ്റ്റീഫൻ പറഞ്ഞു…
ഫാ. ബെനഡിക്ട് കയ്യിലിരുന്ന കൊന്തയും മുന്നിൽ നിന്ന സ്റ്റീഫനച്ചനെയും മാറിമാറി നോക്കി… ചുവരിൽ നോക്കി നടന്ന ഫാ. സ്റ്റീഫൻ തിരിഞ്ഞ് അദ്ദേഹത്തെ നോക്കി.. ആ നോട്ടത്തിൽ ‘പറഞ്ഞത് ചെയ്യൂ’ എന്നൊരു ആജ്ഞ ഉണ്ടായിരുന്നു… ഫാ. ബെനഡിക്ട് വേഗം തന്നെ കൊന്ത പുറത്ത് കൊണ്ടുവെച്ച് അകത്തേക്ക് വന്നു… സ്റ്റീഫനച്ചൻ അപ്പോഴും ഓരോ ഫോട്ടോ നോക്കി നിൽപ്പായിരുന്നു…
“കൊന്ത ഉണ്ടെങ്കിൽ പ്രശ്നമാണോ അച്ചോ…??” ഫാ. ബെനഡിക്ട് ചെറിയ പരിഭ്രമത്തോടുകൂടി ചോദിച്ചു…
“അവളുടെ സാന്നിധ്യം എനിക്ക് അറിയാൻ പറ്റുന്നില്ല… ഇനി ഇവിടെ ഉണ്ടെങ്കിൽ നമ്മുടെ മുൻപിൽ വരാൻ അതൊരു തടസ്സമാവാണ്ടെന്ന് കരുതി പറഞ്ഞതാ…!!” ഫാ. സ്റ്റീഫൻ മുന്നോട്ട് നടന്നുകൊണ്ട് പറഞ്ഞു…
സന്തോഷിക്കണോ ഭയക്കണോ എന്നറിയാതെ ബെനഡിക്ട് അച്ചൻ ഫാ. സ്റ്റീഫനെ നോക്കി… രണ്ട് കാര്യങ്ങളാണ് അച്ചന് മനസിലായത്… ഒന്ന് ആ ആത്മാവ് ഇവിടെയില്ല രണ്ട് ഇയാൾ അതിനെ വിളിച്ചുവരുത്തും… അച്ചന്റെ മനസിലൂടെ പല ചിന്തകൾ പാഞ്ഞു…
അപ്പോഴേക്കും ഫാ. സ്റ്റീഫൻ മറ്റൊരു മുറിയിലേക്ക് പോയിരുന്നു… ഒറ്റക്ക് നിന്ന് ഓരോന്ന് ആലോചിച്ച് പേടിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ബെനഡിക്ട് അച്ചനും പുറകെ ചെന്നു…
ഫാ. സ്റ്റീഫൻ അടുത്ത മുറിയിൽ മാറാലകൾ മാറ്റിക്കൊണ്ട് എന്തൊക്കെയോ എടുത്ത് നോക്കുകയായിരുന്നു… നിലത്തും മതിലിലും നിറയെ പൊടിയാണ്… ഫാ. ബെനഡിക്ട് ഫോണിലെ ടോർച്ച് അടിച്ച് മതിലിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നോക്കുകയായിരുന്നു.. പെട്ടന്ന് ഒരു ഫോട്ടോ കണ്ട് നിന്നു….
പാതി പൊടിപിടിച്ച ആ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ പുറകിലും മുന്നിലുമായി നിറയെ എട്ടുകാലിവലകൾ മൂടിയിരുന്നു… അച്ചൻ ആ ഫോട്ടോയിൽ സൂക്ഷിച്ച് നോക്കി…
സാരിയുടുത്ത് അതിന്റെ മുന്താണി തലവഴി ഇട്ട് നിൽക്കുന്ന ഒരു സ്ത്രീ… അവരോടൊപ്പം ആരോഗ്യദൃഡഗാത്രനായ ഒരു ചെറുപ്പക്കാരൻ… അയാളുടെ മുഖം തീരെ വ്യക്തമല്ലാത്തവിധം കറുത്ത് പോയിരുന്നു…
ബെനഡിക്ട് അച്ചൻ ഫാ. സ്റ്റീഫനെ നോക്കി…
“അവൾ തന്നെയാണത്….!!” അദ്ദേഹത്തിന്റെ മനസ്സ് വായിച്ചതുപോലെ ഫാ. സ്റ്റീഫൻ പറഞ്ഞു…
ബെനഡിക്ട് അച്ചൻ ഒന്നുകൂടി ആ ഫോട്ടോയിലേക്ക് നോക്കി… സുന്ദരിയായ യുവതി.. ഒട്ടും നിറമില്ലാത്ത പൊടിപിടിച്ച ആ ഫോട്ടോയിൽ പോലും അവർക്ക് ഇത്ര സൗന്ദര്യമുണ്ടെങ്കിൽ നേരിട്ട് എന്തായിരുന്നിരിക്കും.. അച്ചൻ അറിയാതെ ആലോചിച്ചുപോയി…
“ഇപ്പൊ ഇത്ര സൗന്ദര്യം ഉണ്ടാവില്ല…!!” ആ ഫോട്ടോയിൽ തന്നെ നോക്കിനിന്ന ഫാ. ബെനക്ടിനടുത്ത് വന്നു ഫാ. സ്റ്റീഫൻ പറഞ്ഞു… ബെനഡിക്ട് അച്ചൻ അതിൽ നിന്ന് കണ്ണെടുത്തു….
” നമ്മൾ അല്ലാതെ ഇപ്പൊ ഇവിടെ ആരെങ്കിലും ഉണ്ടോ ഫാദർ…??” പെട്ടന്ന് ഫാ. ബെനഡിക്ട് ചോദിച്ചു…
“കണ്ണിൽ കാണാവുന്ന ആരുമില്ല… ഒരുപാട് ആത്മാക്കളുടെ സാന്നിധ്യം അറിയാൻ പറ്റുന്നുണ്ട് പക്ഷെ കാണാൻ പറ്റുന്നില്ല… അതെന്തുകൊണ്ടാണെന്നും അറിയില്ല… പക്ഷെ അച്ചൻ പേടിക്കണ്ട.. ജെസ്സിയുടെ ആത്മാവ് ഇവിടെയില്ല…!!”
“ഒരിടത്തും ഇല്ലെങ്കിൽ പിന്നെ…??”
“അറിയില്ല… ഒന്നുകിൽ ആ ആത്മാവല്ല ഇത് ചെയ്യുന്നത്.. അല്ലെങ്കിൽ മറ്റെന്തിനോ വേണ്ടി അത് മാറിനിൽക്കുന്നു…!!”
“ഇനി അച്ചനുള്ളതുകൊണ്ടാണോ…??” ഫാ. സ്റ്റീഫന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്ന ബെനഡിക്ട് അച്ചൻ ചോദിച്ചു
“ദൈവീകമായ ഒരാത്മാവിനെ പിടിച്ചുവെക്കാനും ഇത്രയും പൈശാചികശക്തികളെ അനുസരിപ്പിക്കാനും കഴിവുള്ളവളാണ് ആ ആത്മാവെങ്കിൽ ഞാൻ അതിന് മുന്നിൽ നിസ്സാരനാണ് ഫാദർ…!! ഈ നിമിഷം വേണമെങ്കിലും അതിന് എന്നെ കൊല്ലാം…!!” ഫാ. ബെൻഡിക്ടിനോട് മുഖാമുഖം ചേർന്നുനിന്നുകൊണ്ട് ഫാ. സ്റ്റീഫൻ പറഞ്ഞു…
അത് കേട്ടതും ഫാ. ബെൻഡിക്ടിന്റെ നട്ടെല്ലിലൂടെ ഒരു തരിപ്പ് കടന്നുപോയി… ‘എന്നിട്ടാണോ ഇവിടെ വന്നു നിൽക്കുന്നത് വേഗം പോവാ’ മെന്ന് പറയണമെങ്കിലും പറയാനാവാത്ത അവസ്ഥ…
“അവൾ നമ്മളെ തേടി വരണം ഫാദർ… അതിനാണ് ഞാനിവിടെ വന്നത് പക്ഷെ കാര്യമുണ്ടായില്ല… വരും വരാതെവിടെ പോവാൻ…!!”
വളരെ ശാന്തനായി അത് പറഞ്ഞിട്ട് ഫാ. സ്റ്റീഫൻ പുറത്തേക്കിറങ്ങി… ഫാ. ബെനഡിക്ട് ഭയംകൊണ്ട് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ അവിടെ നിന്നുപോയി…
അച്ചൻ ആ ഫോട്ടോയിലേക്ക് ഒന്നുകൂടി നോക്കി… അതിൽ നോക്കുന്തോറും മുൻപത്തെ ആകർഷണീയത പോയി പകരം ഭീതിയാണ് അച്ചന് തോന്നിയത്… ആ കണ്ണുകൾ തുറിച്ച് നോക്കുന്നുണ്ടോ..?? അത് തന്നെയാണോ നോക്കുന്നത്..??
ആവശ്യമില്ലാത്ത ചിന്തകൾ വരുന്നതിന് മുന്നേ ഫാ. ബെനഡിക്ട് അവിടെനിന്ന് പുറത്തേക്കോടി….
“എല്ലാ വാതിലുകളും അടയുകയാണല്ലേ ഫാദർ….??” തിരികെ ഓർഫനേജിൽ എത്തിയപ്പോൾ ഫാ. ബെനഡിക്ട് ചോദിച്ചു…
“ഇല്ല ഒരു വാതിൽ കൂടിയുണ്ട്….!” വണ്ടിയിൽ നിന്നിറങ്ങി അതും പറഞ്ഞ് ഒരു ചെറിയ പുഞ്ചിരിയോടെ ഫാ. സ്റ്റീഫൻ ഓർഫണേജിനുള്ളിലേക്ക് നടന്നു… ഫാ. ബെനഡിക്ട് തിരികെ പള്ളിമേടയിലേക്ക് പോയി…
പിറ്റേന്ന് രാവിലെ കുർബാനക്ക് ശേഷം ഫാ. ബെൻഡിക്ടിനെ കൂട്ടാതെ ഒറ്റക്ക് ഫാ. സ്റ്റീഫൻ ഒരു ദൂരയാത്ര പോയി… സിസ്റ്റർ റീന പറഞ്ഞ കഥയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെയും അന്വേഷിച്ച്….
ഫാദർ ഗ്രിഗറി….
അതിശക്തയായിരുന്ന ജെസ്സിയുടെ ആത്മാവിനെ അടക്കിയ അതേ വൈദീകൻ…. നേരിട്ട് ഒന്നോ രണ്ടോ വട്ടം കണ്ടതിൽ തന്നെ ഫാ. സ്റ്റീഫൻ തന്റെ മനസ്സിൽ ഗുരുസ്ഥാനീയർക്കൊപ്പം പ്രതിഷ്ഠിച്ചിരുന്ന മനുഷ്യൻ…
രണ്ടരമണിക്കൂറോളം യാത്ര ചെയ്താണ് സ്റ്റീഫനച്ചൻ ഫാ.ഗ്രിഗറി താമസിക്കുന്ന ആശ്രമത്തിലെത്തിയത്…. 60 വയസ്സിനുമേൽ പ്രായമുള്ള വൈദീകനാണ് ഫാ. ഗ്രിഗറി…. അദ്ദേഹത്തെ ഫാ. സ്റ്റീഫന് മുന്നേ പരിചയമുണ്ട്… തമ്മിൽ കണ്ടിട്ടുള്ളത് കുറവാണെങ്കിലും പരസ്പരം ഒരു ബഹുമാനം ആദ്യകാഴ്ചയിലെ ഇരുവർക്കും തോന്നിയിരുന്നു….
ഫാ. ഗ്രിഗറി സ്റ്റീഫനച്ചനെ വലിയ സ്നേഹത്തോടെയാണ് സ്വാഗതം ചെയ്തത് … പരിചയം പുതുക്കലിനും ചെറിയ സൽക്കാരത്തിനും ശേഷം അവർ ഫാ. ഗ്രിഗറിയുടെ മുറിയിൽ ഇരുന്നു…
താൻ വന്നതിന്റെ ഉദ്ദേശവും സിസ്റ്റർ റീന പറഞ്ഞ കാര്യങ്ങളും ഇതുവരെയുണ്ടായ അനുഭവങ്ങളും അച്ചന്റെ നിഗമനങ്ങളും അദ്ദേഹം ഫാ. ഗ്രിഗറിയോട് പങ്കുവെച്ചു… എല്ലാം വളരെ ഗൗരവത്തോടെ കേട്ട് മനസിലാക്കിയ ഫാ. ഗ്രിഗറി അദ്ദേഹം പറഞ്ഞു നിർത്തിയപ്പോൾ തന്റെ കസേരയിലേക്ക് ചാഞ്ഞിരുന്നു…
“അച്ചനൊന്നും പറഞ്ഞില്ല….??” ഫാ. സ്റ്റീഫൻ ചോദിച്ചു…
“അച്ചന് ടൈറ്റാനിക് മുങ്ങിയ കഥയറിയില്ലേ…??” ഫാ. ഗിഗറി പറഞ്ഞുതുടങ്ങിയപ്പോൾ സ്റ്റീഫനച്ചൻ ശ്രദ്ധയോടെ അത് കേട്ടു…
“ദൈവം വിചാരിച്ചാൽ പോലും കപ്പലിന് ഒന്നും സംഭവിക്കില്ലെന്ന് വാദിച്ച ആ കപ്പൽ വെറുമൊരു മഞ്ഞുമലയിൽ ഇടിച്ച് തകർന്നു…!!” ഫാ. ഗ്രിഗറി തന്റെ കസേരയിൽ നിന്നെഴുന്നേറ്റുപതിയെ നടന്നു…
“അന്ന് അതിനെ തകർത്തുകളഞ്ഞത് കടലിന് മുകളിൽ കണ്ട മഞ്ഞുമലയല്ല… അവർ കാണാതെപോയ മഞ്ഞുകട്ടയുടെ അടിഭാഗമാണ്….!! അതേപോലെയാണ് അച്ചന്റെ അറിവും… ജെസ്സി ജലോപരിതല ഭാഗമാണ്… അതിനെ തകർക്കാനുള്ള കരുത്ത് അച്ചനുണ്ട്… പക്ഷെ അതിന്റെ ഒഴുക്ക് നിയന്ത്രിക്കുന്ന അതിശക്തമായ ഒരു ഭാഗമുണ്ട്… അച്ചൻ ഇതുവരെ കാണാത്ത മഞ്ഞുമലയുടെ അദൃശ്യമായ ഭാഗം…!! അതാണ് അച്ചനെ തകർക്കാൻ പോവുന്നത്…!!”
ഫാ. ഗ്രിഗറി സ്റ്റീഫനച്ചനെ നോക്കിക്കൊണ്ട് പറഞ്ഞു… പറഞ്ഞുവന്നത് മുഴുവനായി കേൾക്കാനുള്ള ആകാംഷയോടെ ഫാ. സ്റ്റീഫൻ എഴുന്നേറ്റ് ഫാ. ഗ്രിഗറിയുടെ മുഖത്ത് തന്നെ നോക്കി…
“പ്രതികാരം ജെസ്സിയുടേതല്ല ഫാദർ…!! സ്വന്തം ആത്മാവിനെപ്പോലും സാത്താന് സമർപ്പിച്ച് സ്വയം ചെകുത്താനായി രൂപാന്തരപ്പെട്ടവന്റേതാണ്… അന്ന് ജെസ്സിയുടെ ആത്മാവ് പോലും എന്നോട് ആവശ്യപ്പെട്ടത് അവന്റെ അടുത്ത് നിന്ന് രക്ഷപ്പെടുത്താനാണ്…. അവനെയാണ് നീയറിയേണ്ടത്… അവനെയാണ് ഭയക്കേണ്ടത്.. !!”
ആ പേര് കേൾക്കാൻ ആകാംഷയോടെ ഫാ. സ്റ്റീഫൻ കാത്തുനിന്നു….
“പോൾ….!!”
(തുടരും….)
ഈ പാർട്ടിൽ കഴിഞ്ഞ ഭാഗങ്ങളിലെപ്പോലെ ഒരുപാട് പേടിക്കാനില്ല ചിലപ്പോൾ സ്പീഡ് കൂടിയതുപോലെയും തോന്നാം പക്ഷെ അത് വരും ഭാഗങ്ങളിലെ ആവർത്തനവിരസത ഒഴിവാക്കാനാണ്… നിങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി കാത്തിരിക്കുന്നു
Ponnu bro adutha part pettannu venam..oru rakshayumilla pwolichu bro..adhikam wait cheyikalle
Thanks bro ഒരുപാട് വൈകിപ്പിക്കില്ല ❤❤❤
?♂️?♂️?♂️
enggotta ente appumama ningal kadha konde pokunne adi powli yayittunde ee bhagavum ?
odukkathe twist ?
poual the sathanic evil ?
pinne nxt part enne barum ??
Thanks രാജാവേ… ❤❤ അടുത്ത ഭാഗം ഒരുപാട് വൈകില്ല ??
Thanks for the support ❤❤
??
അപ്പൂസ്…. വല്ലാത്ത twist aayi poyi…….. Last ഡയലോഗ് ഒക്കെ എന്താ ത്രിൽ അടിച്ച് ഒരു വിധമായി…. പോൾ.,,,
ജെസി പോലും അയാളെ ഭയക്കുണ്ടെങ്കിൽ അവൻ ശക്തനയിരിക്കും………..,,,,
അടുത്ത ഭാഗം പെട്ടന്ന് തരണേ…. കട്ട വെയ്റ്റിംഗ്..?????
സ്നേഹത്തോടെ…??
ഒരുപാട് തവണ മാറ്റിയെഴുതി വന്നതുകൊണ്ട് എത്രത്തോളം നന്നാവുമെന്നറിയില്ലായിരുന്നു… ഇഷ്ടമായതിൽ സന്തോഷം…
കഥ ഒരുപാട് വൈകില്ല
ഒരുപാട് സ്നേഹം ❤❤
അപ്പൂസ്….
Unexpected ട്വിസ്റ്റ്.. തീരെ പ്രതീക്ഷിച്ചില്ല..
“സ്വന്തം ആതമാവിനെ വരെ സാത്താന് സമർപിച്ചവൻ്റെ ആണ് പ്രതികാരം.” സാധാരണ പെണ്ണുങ്ങൾ ആണ് പ്രേതമായി വരിക. ഇതിപ്പോ സലിം കുമാർ പറഞ്ഞ പോലെ!!! ട്വിസ്റ്റ്, ട്വിസ്റ്റ്, ട്വിസ്റ്റ്…
അപ്പോ ഇനി പോളിൻ്റെ വിളയാട്ടത്തിനായി കാത്തിരിക്കുന്നു.
കഥ ചെറുതായൊന്നു ട്രാക്ക് മാറിയതാണ് ഒട്ടും വൈകാതെ തിരിച്ച് വരും.. കുറച്ച് സസ്പെൻസ് കൂടി ബാക്കിയുണ്ട്…
Keep supporting as always ❤❤
അപ്പൂ ഈ പാർട്ടും പൊളി ?
രാത്രി ആവാൻ കാത്തിരിക്കുക ആയിരുന്നു വായിക്കാൻ ഇയ്യി മനുഷ്യനെ പേടിപ്പിച്ചു കൊല്ലും… അവസാനം “പോൾ….!!” ഈ ഒരു പേര് വായിച്ചപ്പോ ശരീരം മൊത്തത്തിൽ ഒന്ന് കോരിത്തരിച്ചു… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്‌നേഹത്തോടെ
♥️♥️♥️
രാത്രി തന്നെയിരുന്നു വായിച്ചത് നന്നായി ?? ഇനിയുള്ള ഭാഗങ്ങളും ഇതുപോലെ തന്നെ വായിക്കൂ… ആ കോരിതരിപ്പ് കൂട്ടാം ??
Sarvam Illuminandi Mayam
???
Bro…. ?????
❤❤❤
അമ്മേ…
അപ്പു.. ഇത് ഇനി ഞാൻ വായ്ക്കണോ.. എനിക്ക് എന്തോപോലെ.?. അയ്യോ അവസാനത്തെ ആ വരി.
//
പ്രതികാരം ജെസ്സിയുടേതല്ല ഫാദർ…!! സ്വന്തം ആത്മാവിനെപ്പോലും സാത്താന് സമർപ്പിച്ച് സ്വയം ചെകുത്താനായി രൂപാന്തരപ്പെട്ടവന്റേതാണ്… അന്ന് ജെസ്സിയുടെ ആത്മാവ് പോലും എന്നോട് ആവശ്യപ്പെട്ടത് അവന്റെ അടുത്ത് നിന്ന് രക്ഷപ്പെടുത്താനാണ്…. അവനെയാണ് നീയറിയേണ്ടത്… അവനെയാണ് ഭയക്കേണ്ടത്.. !!”
//
ദാ ഇത്.. എനിക്ക് പേടി ആവാണ്. ഇങ്ങനെ ഒന്നും എഴുതല്ലെ.. ഇതിൽ പേടിക്കാൻ ഒന്നുമില്ല എന്ന് നി commnetil പറഞ്ഞ്. പക്ഷേ എനിക്ക് ഇതൊക്കെ മതി പേടിക്കാൻ. പക്ഷേ interesting. പറയാതെ വയ്യ. പിടിച്ച് ഇരിതുന്ന എഴുത്ത് തന്നെയാ നിൻ്റെത്.
അടുത്ത് ഭാഗം കാത്തിരിക്കുന്നു.
സ്നേഹത്തോടെ❤️
ഈ ഭാഗത്തിൽ വന്ന കഥകൾ ഇനിയുള്ളതിലും വരാനുണ്ട് അപ്പൊ വീണ്ടും വീണ്ടും പറയണ്ടല്ലോ എന്ന് വെച്ച് ഓടിച്ചാണ് പറഞ്ഞത് അതിൽ പേടിക്കാനുള്ളതൊന്നും ഇല്ലായിരുന്നു.. പിന്നെ ഒരു ഭാഗം നിർത്തുമ്പോൾ അടുത്തതിന് കാത്തിരിക്കാൻ എന്തെങ്കിലും വേണ്ടേ.. അതോണ്ട് വെച്ചതാ ??
Bro സൂപ്പർ ❤❤❤❤❤
Thanks bro ❤❤
മോനെ അപ്പുക്കുട്ടാ തൊപ്പിക്കാരാ പേടിപ്പിച്ചില്ലങ്കിലും പേടിക്കാനായി തയാറായിക്കോ എന്ന് പറഞ്ഞു നിർത്തിയല്ലോ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Thank you ❤❤ ഒരുപാട് വൈകിപ്പിക്കാതെ അടുത്തതും തരാം ❤
ആകാംഷ അടക്കാൻ വയ്യ മോനെ അടുത്ത ഭാഗം വേഗം തായോ………
ഈ പാർട്ട് കിടുക്കി പൊളിച്ചു തകർത്ത്………..
❤❤❤❤
ആകാംഷ നല്ലതല്ലേ മുത്തേ.. അടുത്തത് ഒരുപാട് വൈകില്ല ❤❤
മനോഹരം… അടുത്ത ഭാഗം വേഗം ഇടൂ ?
കഥ എഴുതുന്നത് അനുസരിച്ച് മാറിപ്പോവുന്നുണ്ട് അങ്ങനെ മാറ്റം വരുമ്പോഴാണ് താമസിക്കുന്നത് അടുത്ത ഭാഗം ഒരുപാട് വൈകില്ലെന്ന് വിചാരിക്കുന്നു ❤❤
machane….adipoli aayittund keetto….nalloru horror feel ooro partlum tharaan machanu kaziyunnund athu machane oru + point aanu… Continue…..
Thanks രാജാവേ… ❤❤ ആ ഫീൽ കിട്ടിയാ മതി ??
Supr bro കിടുക്കിട്ടുണ്ട്
Thanks bro ♥️♥️♥️
Pedippikkan onnumilla.. sathyam… But chuttinum entho nadakkunna poloru feeling… Onnumillayirikkum alle… 12 manikku vaayikkan vanna enne paranjaal mathi…
Enthayalum nalla ambience create cheyyanund… Ishtappettu.. ee bhagam tharan wait cheythathu pole aduthabhaagam late aakkalle.. pettennu kondu varane…
ഒന്നുമില്ലെന്ന് പറയാൻ പറ്റില്ല രാത്രിയല്ലേ ?
ഈ ഭാഗം പലരീതിയിൽ എഴുതിനോക്കി അതുകൊണ്ടാണ് കുറച്ച് വൈകിയത് അടുത്തതിനെപ്പറ്റി ഇപ്പൊ കൃത്യമായ ഒരു ധാരണയുണ്ട് എഴുതി വരുമ്പോ അത് മാറിയില്ലെങ്കിൽ ഉടനെ വരും
അടിപൊളി ബ്രോ പേജ് കുട്ടി എഴുതണം ഇത് പോലെയുള്ള കഥകൾ എനിക്ക് ഒത്തിരി ഇഷ്ടം ആണ് താങ്ക്സ് ബ്രോ
Thanks bro..❤❤
പേജ് കൂട്ടാൻ ശ്രമിക്കാറുണ്ട് പക്ഷെ ഇത്രയൊക്കെ ആവുന്നുള്ളൂ.. അടുത്തിൽ ശെരിയാക്കാം ❤❤
?????
ഇതിൽ പേടിപ്പിക്കാൻ ഒന്നുമില്ല
ശെരിയാണ് ഈ ഭാഗം ഇങ്ങനെ പോയെ മതിയാവൂ അതുകൊണ്ടാണ് ഇങ്ങനെ ആക്കിയത് അടുത്ത ഭാഗം വായിക്കാൻ മറക്കരുത് എല്ലാം ഉണ്ടാവും ❤❤
അപ്പുവേ രാവിലെ വായിക്കാം……
കാര്യം എന്താന്ന് അറിയാല്ലോ ????
ഇതിൽ പേടിക്കാനൊന്നുമില്ല ??
Vayichathilum appuram vayikan irikunnu ennorkumbo sherikum pedi thonnunnu. Apara ezhuth. Bro sherikum bhayapeduthunna feel
Thanks bro ❤❤ വിശദീകരിച്ച് എഴുതുന്നതിൽ നിന്ന് മാറി ഈ ഭാഗത്തിൽ കുറച്ച് സ്‌പീഡ് ആയിട്ടാണ് എഴുതിയത് എത്രത്തോളം ഇഷ്ടമാവുമെന്ന് സംശയമായിരുന്നു
Thanks for the words
??
Da njàn ith nale pakal vaaykam atha ente ആരോഗ്യത്തിന് നല്ലത്?
ശോകം
കഥയാണോ അതോ???
ഈ ഭാഗത്ത് പേടിക്കാൻ ഒന്നുമില്ല
Pwoli adipwoli bro ???
Thank you Harsha ❤❤