⚔️ ദേവാസുരൻ ⚒️ ?2 ꫀρ 20 ( ᦔꫀꪑꪮꪀ ??ꪀᧁ DK ) 703

‘”” നിങ്ങളാരും പരിചയപ്പെടുത്തിയില്ല…..
ഞങ്ങൾ ആദ്യമായി കാണുന്നതല്ലേ…..'””

ബാലൻ ചോദിച്ചു……

‘”” അതൊക്കെ പരിചയപ്പെടുത്താം…..
മുത്തശ്ശി എവിടെ ചെറിയച്ചാ…..'””

പാറു ചോദിച്ചു….

‘”” അമ്മ അകത്തുണ്ട് മോളെ…..
മരുന്നൊക്കെ കഴിച്ച് മയക്കത്തിലാണ്….
കുറച്ചു കഴിഞ്ഞ് കാണാം….
നീ എല്ലാവരെയും ഒന്ന് പരിചയപ്പെടുത്ത്….””

ബാലൻ പറഞ്ഞു…..

‘”” ശരി…..
ചെറിയച്ഛ ഇതാണ് ഇന്ദ്രൻ…..
നമ്മുടെ ഇന്ദു മോളുടെ ഭർത്താവ്….
പിന്നെ ഇത് നന്ദു… ഇത് നന്ദുവിന്റെ ഭാര്യ അശ്വതി…. നന്ദു ഇന്ദ്രന്റെ ചെറിയമ്മയുടെ മകനാണ്…. കൂട്ടുകുടുംബം ആയതിനാൽ എല്ലാരും ഒരു വീട്ടിൽ തന്നെയാണ് അവിടെ…..'””

പാർവതി പറഞ്ഞു…..

‘”” ആണോ…..
അതെന്തായാലും നന്നായി…..
ഈ കാലത്തൊക്കെ കൂട്ടുകുടുംബം കാണുക എന്ന് വെച്ചാൽ അപൂർവമാണ്….
ആട്ടെ മോൾടെ ഭർത്താവ് എവിടെ…. കണ്ടില്ല…..'””

ബാലൻ ചോദിച്ചു….

അത്ര സമയം പ്രസന്നതയോടെ ഇരുന്ന പാർവതിയുടെ മുഖത്ത് ഇരുൾ നിറഞ്ഞു….
എന്തു പറയണമെന്ന് അറിയാതെ അവൾ ആകെ വിഷമിച്ചു…..

‘”” അത് പിന്നെ അങ്കിളേ അല്ല ചെറിയച്ഛ….
പാറുവിന്റെ ഭർത്താവിന്റെ പേരാണ് രുദ്രൻ…
അവനൊരു ജോലിയുടെ ആവശ്യത്തിന് പോയിരിക്കുകയാണ്….
രണ്ടുദിവസത്തിനുള്ളിൽ ഇങ്ങോട്ടേക്ക് വരാം എന്നാണ് പറഞ്ഞത്…..'””

അച്ചുവാണ് മറുപടി പറഞ്ഞത്…..

‘”” ആണോ…
ഞാൻ ആ കുഞ്ഞിനെയും പ്രതീക്ഷിച്ചതാണ്…..
ഹാ…..
സാരല്ല……
രണ്ടുദിവസം കഴിഞ്ഞാൽ വരുമല്ലോ….
അപ്പോൾ കാണാം…..'””

അയാൾ പറഞ്ഞു……

‘”” അല്ല…..
ഇവിടെ എല്ലാവരെയും ഒന്ന് പരിചയപ്പെടുത്താമോ….. ആദ്യമായി കാണുകയല്ലേ ഞങ്ങളും…….'””

നന്ദു പറഞ്ഞു…..

‘”” ഇവിടെ അങ്ങനെ കുറെ ആൾ ഒന്നുമില്ല മോനെ…..
എന്റെ പേര് ബാലൻ…..
ഈ നാട്ടുകാരൻ തന്നെയാണ്….
ഇവിടെ കവലയിൽ ചെറിയൊരു കടയും ഉണ്ട്….. പിന്നെ കുറച്ച് കൃഷിയും കാര്യങ്ങളും ഒക്കെ നോക്കി അങ്ങനെ ഇങ്ങനെ പോകുന്നു…..
ഇതെന്റെ ഭാര്യ ഭാനുമതി….”

അവർ സ്വയം പരിചയപ്പെടുത്തി…..

‘”” രണ്ടും ലൗ മേരേജ് ആയിരുന്നു ട്ടോ…..'””

ഇന്ദു ഒരു കള്ളച്ചിരിയോടേ പറഞ്ഞു…..

‘”” ആഹാ……
പ്രേമിച് കല്യാണം കഴിച്ചവർ ആയിരുന്നൊ….'””

ഇന്ദ്രൻ ചോദിച്ചു……

‘”” അതിലിപ്പോ എന്തിരിക്കുന്നു മോനെ…..
നിങ്ങളും പ്രേമിച് തന്നെയല്ലേ കെട്ടിയത്….'””

അദ്ദേഹം ഒരു ചെറിയ ചിരിയോടെ ചോദിച്ചു…..

‘”” ഞങ്ങടെ കാര്യം വിട്…..
ഇപ്പോൾ ഇതൊക്കെ സാധാരണമല്ലേ …..
അന്നത്തെ കാലത്ത് അങ്ങനെയല്ലല്ലോ….'””

നന്ദു പറഞ്ഞു…..

‘”” ചെറിയച്ഛന് പറയാൻ മടിയായിരിക്കും…..
പ്രേമിച്ചു പുറകെ നടന്ന് വളച്ചത് പുള്ളിക്കാരൻ അല്ല ദേ ഈ ഭാനുമതി അമ്മയാണ്…..
അല്ലേടി കള്ളി….'””

ഇന്ദുവരെ ഇക്കിളി കൂട്ടിക്കൊണ്ട് ചോദിച്ചു…

‘”” ശോ ഈ പെണ്ണിന്റെ കാര്യം…..
ഒന്ന് അടങ്ങിയിരിക്ക് ഇന്ദു….'””

അവർ തലയ്ക്ക് കൈയും വെച്ച് പറഞ്ഞു….

‘”” അയ്യടാ എന്താ നാണം…..
80s ലെ യുവതികളുടെ സ്വപ്ന പുരുഷനായ സഖാവ് ബാലനെ വളച്ചു കുപ്പിയിലാക്കി കല്യാണം കഴിച്ച മുതലാണ് ഇത്…..
പക്ഷേ വളക്കാൻ എന്റെ ചെറിയമ്മ വല്ലാണ്ട് കഷ്ടപ്പെട്ടിട്ടുണ്ട്…..
മൂന്നു കൊല്ലമാണ് വരുന്ന കല്യാണ ആലോചനകൾ മുടക്കി നമ്മുടെ സഖാവ് ബാലനുവേണ്ടി കാത്തിരുന്നത്…. അവസാനം പുള്ളിക്കാരി നേടി……'””

ഇന്ദു പറഞ്ഞു…..

‘”” അതെന്തായാലും നന്നായല്ലോ….. ‘”

ഇന്ദ്രൻ പറഞ്ഞു…..

‘”” ഞങ്ങൾ രണ്ടാളും മാത്രമല്ലട്ടോ…
എന്റെ അമ്മയുണ്ട്….
ഇപ്പോ വയ്യാതെ കിടക്കുകയാണ്….
പേര് പത്മാവതി…..
പിന്നെ ഒരു മോളും…..
കിച്ചു എന്നാണ് വിളിക്കുക….
എന്നാലും അവളുടെ പേര് ആതിര എന്നാണ്….'””

അയാൾ എല്ലാവരെയും പരിചയപ്പെടുത്തി…..
വീണ്ടും ആ സംസാരം അവടെ തുടർന്നു….
വർഷങ്ങളായി കാണാത്ത ആ പരിഭവവും വിഷമവും അവസാനിക്കുന്ന നിമിഷമായിരുന്നു അത്……

??

ആ തിരക്കിൽ നിന്നെല്ലാം മാറി ഇന്ദ്രനും ഇന്ദുവും പുറത്തേക്ക് ഇറങ്ങി…. ആ ഇടത്തെ മുഴുവനായി കാണുവാനായി…..

‘”” നല്ല വീടും അന്തരീക്ഷവും….
ആദ്യമായി വന്നെന്റെ ഒരു ബുദ്ധിമുട്ടും എനിക്ക് തോന്നുന്നില്ല….
ഇപ്പോഴൊക്കെ ഇതുപോലുള്ള വീട് ഇടിച്ചു കളഞ്ഞു പുതിയ മോഡേൺ വീടുകൾ കെട്ടുന്ന ആളുകളല്ലേ ഉള്ളെ….'””

ഇന്ദ്രൻ അവളോട് പറഞ്ഞു….

‘”” ഇതൊന്നും അങ്ങനെ ആരും ഇടിച്ചു കളയില്ല ഏട്ടാ…..
ഈ കാണുന്ന മണ്ണിനു പോലും ഓരോ കഥയും ഓർമയും ഉണ്ട്….
ഞാനും ന്റെ അമ്മയും ഒക്കെ ജനിച്ചു വളർന്ന ഇടമാ ഇത്…'””

“”” സാധാരണ ഇവരൊക്കെ നിൽക്കേണ്ടത് ചെറിയച്ഛന്റെ വീട്ടിൽ അല്ലെ ഇന്ദു….???'””

‘”” ആഹ്….
അങ്ങനെയാ വേണ്ടേ…. പക്ഷെ ചെറിയച്ഛൻ അനാഥനാണ്…. ആൾക്ക് നമ്മളൊക്കെയാ ലോകം…. അമ്മക്ക് വേറെ ആങ്ങളമാർ ഒന്നും ഇല്ലാത്തത് കൊണ്ട് ചെറിയച്ഛനോട് ഇവടെ കൂടാൻ പറഞ്ഞു…. അതൊന്ന് സമ്മതിപ്പിക്കുവാൻ ഇവരൊക്കെ പെട്ട പാട്….
എന്റെ അച്ഛന്റെ വല്യ കൂട്ടായിരുന്നു ബാലൻ ചെറിയച്ഛൻ…. അതുകൊണ്ടാ പണ്ട് നാട്ടിൽ അത്രയേറെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഇവിടേക്ക് തന്നെ അയച്ചത്…..
ഇവടെ സഞ്ജയ്‌ അണ്ണനും കൂട്ടർക്കും വലുതായി ഒന്നും ചെയ്യാൻ പറ്റില്ല….. അത് അച്ഛനും നന്നായി അറിയാ…..'””

ഇന്ദു പറഞ്ഞു…..

‘”” സഞ്ജയ്‌ അണ്ണൻ…..
ആ പൊലയാടി മോനെ ഒക്കെ അണ്ണാ എന്ന് ചേർത്ത് വിളിക്കാൻ നിനക്ക് നാണമില്ലേ ഇന്ദു…..'””

ഇന്ദ്രൻ അനിഷ്ടത്തോടെ ചോദിച്ചു…..

“”” ബന്ധം അങ്ങനല്ലേ വരുന്നേ ഏട്ടാ…..
വായിന്നു അണ്ണാ എന്ന് ചേർന്ന് വരും…
മനുഷ്യന്മാരുടെ ഓരോ കാര്യങ്ങൾ ആലോചിക്കുകയാണ് ഞാൻ….
ഞാനും ചേച്ചിയും ഒക്കെ അവരുടെ അനിയത്തികളുടെ സ്ഥാനത്ത് വരേണ്ടവരാണ്….
എന്നിട്ട് പോലും കുടുംബ പക തലക്ക് കേറിയപ്പോ എന്തൊക്കെ ദുഷ്ട്ട വിചാരമാ അവരിൽ വന്നത്….'””

അവൾ വിഷമത്തോടെ ചോദിച്ചു….

‘”” മനുഷ്യൻ എന്ന് വച്ചാൽ തന്നെ അങ്ങനാണ് മോളെ…..
അവനെക്കൊണ്ട് ജീവന് തുല്യം സ്നേഹം തരാനും പറ്റും…ഒരു മൃഗത്തേക്കാൾ ക്രൂരൻ ആവാനും പറ്റും….. നമ്മള് വെറുതെ അതെ പറ്റി ആലോചിച്ച് തല പുണ്ണാക്കണോ…..
നീ പറാ…..'””

“” മ്മ്…..
ഞാനതൊക്കെ മറക്കാൻ ആഗ്രഹിക്കുന്ന കാര്യമാ…. എനിക്കും ചേച്ചിക്കും ഇങ്ങനെ കാലങ്ങളോളം ഏട്ടന്റേം കുടുംബത്തിന്റേം ഒപ്പം സന്തോഷായി കഴിയണം…..'””

അവൾ മൊഴിഞ്ഞു….

“” അതെല്ലാം ഉറപ്പായും കഴിയും….'””

അവർ സംസാരിച്ചുകൊണ്ട് തന്നെ നടന്ന് ആ വീട്ട് മുറ്റത്തെ മാവിൻ ചുവട്ടിൽ എത്തപ്പെട്ടു…. അതിന്റെ ചില്ലകളിലൂടെ ഓടി കളിക്കുന്ന പുളിയുറുമ്പുകളെ അവർ നോക്കി നിന്നു…..

‘”” ഏട്ടാ……'”

‘” എന്താടി…..'”

ഇന്ദ്രൻ ചോദിച്ചു…..

‘” ഈ മാവിലെ മാങ്ങക്ക് നല്ല രുചിയാ….'”

അവൾ കുറുമ്പോടെ പറഞ്ഞു….

‘” അതിന്…..??'””

‘”” എനിക്കൊരെണ്ണം പറച്ചു തരാവോ…..'”

അവൾ കൊഞ്ചിക്കൊണ്ട് ചോദിച്ചു….

‘”” ആഹ്….
അതായിരുന്നോ…..
ഇതില് മുഴുവൻ ഉറുമ്പാ….
നിന്റെ കെട്ട്യോനെ കടിച്ചു ചീഞ്ഞ ആപ്പിളു പോലെ ആക്കും…. എന്നിട്ട് തന്നെ എന്റെ മോൾക്ക് മാങ്ങ തിന്നണോ….. ‘””

ഇന്ദ്രൻ ചോദിച്ചു….

‘”” അതേയ്…ഞാൻ അങ്ങ് സഹിച്ചു…..
എനിക്ക് മാങ്ങ വേണം മനുഷ്യാ…..
പറച്ചു താ…..'””

ഇന്ദു പറഞ്ഞു…..

‘”” ഇതിപ്പോ വയറ്റിലു വല്ലോം ആയോ ഈശ്വരാ….. പെട്ടെന്ന് മാങ്ങാ ഒക്കെ തിന്നാൻ…. നമുക്കൊന്ന് ടെസ്റ്റ്‌ ചെയ്താലോ ഇന്ദു പെണ്ണെ……'””

ഇന്ദ്രൻ മീശ പിരിച്ചുകൊണ്ട് ചോദിച്ചു….

‘”” എന്റെ പൊന്ന് മനുഷ്യാ ഇത് അതൊന്നുമല്ല….
കൊതി തോന്നിട്ടാ…. ഒന്ന് കേറ്…..'”

അവൾ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു….
ഇന്ദ്രൻ അവളെയൊന്ന് നോക്കി നിലത്ത് നിന്നും ഒരു കല്ലെടുത്തു…..

‘”” എറിയാൻ അറിയുന്നവൻ എന്തിന് കേറണം…..'”

ഇന്ദ്രൻ അതും പറഞ്ഞുകൊണ്ട് മുകളിലേക്ക് നോക്കി…. അവിടെ ഇവിടെയായി കൊറേ മാങ്ങകൾ തൂങ്ങി കിടപ്പുണ്ട്…. അതിൽ ചില്ലകളുടെ മറവില്ലാത്ത ഒരു മാങ്ങയെ അവൻ ഉന്നം വച്ചു….. ഇന്ദു അവൻ എറിയുന്നത് സൂക്ഷ്മം വീക്ഷിച്ചു…..അത് കണ്ടുനിൽക്കാൻ അവൾക്കേറെ ആവേശം തന്നെയായിരുന്നു….

പെട്ടെന്ന്…..
ഇന്ദ്രന്റെ കയ്യിലെ കല്ല് വേഗത്തിൽ മുകളിലേക്ക് പറന്നു…. എന്നാൽ ലക്ഷ്യസ്ഥാനം തെറ്റി ആ മാങ്ങയുടെ അടുത്തെ ചില്ലയിലാണ് കല്ല് കൊണ്ടത്…

‘”” ശേ….. ജസ്റ്റ്‌ മിസ്സ്‌…..'””

അവൻ തലക്ക് കയ്യും കൊടുത്ത് പറഞ്ഞു….

‘”” വല്യ ഉന്നക്കാരൻ വന്നേക്കുന്നു….
ഒന്ന് വീഴ്ത്തി താ മനുഷ്യാ…..'”

ഇന്ദു ചിണുങ്ങി….

‘”” പെടക്കാതെ നിക്ക് പെണ്ണെ…..
ആദ്യത്തെ ഏറിൽ തന്നെ വീഴ്ത്താൻ ഞാൻ മാങ്ങാ എറിഞ്ഞു നടക്കൊന്നും ആയിരുന്നില്ല പണി….

അവൻ പറഞ്ഞു…..
ശേഷം വീണ്ടും ഒരു കല്ലെടുത്ത് നേരത്തെ എറിഞ്ഞു മാങ്ങക്ക് ഉന്നം വച്ചു…. ഇത്തവണ അത് കൃത്യം അതിൽ തന്നെ കൊണ്ട് മാങ്ങ താഴേക്ക് വീണിരുന്നു….

ഇന്ദു ആഹ്ലാത്തതോടെ തുള്ളിചാടി ആ മാങ്ങ കയ്യിലെടുത്തു….

‘” സൊന്നെല്ലേ…..
അയ്യാ കില്ലാടിന്ന്……'””

ഇന്ദ്രൻ വല്യ ഗമയോടേ തന്റെ കോളർ പൊക്കി അവളോട് പറഞ്ഞു….എന്നാൽ അവളിതൊന്നും ശ്രദ്ധിക്കാതെ മാങ്ങയിൽ പറ്റിയ ചെളി തന്റെ ഡ്രെസ്സിൽ തുടച്ച് അതിലൊരു കടി കടിച്ചു….

പച്ച മാങ്ങയുടെ പുളിപ്പിൽ അവളുടെ മുഖത്തൊരു വിറയൽ വന്നു….

‘”” ഏട്ടാ…..
എന്ത് പുളിപ്പാ…..'””

അവൾ ആവേശത്തോടെ പറഞ്ഞു….

‘” മാങ്ങ ആയ പുളിയൊക്കെ കാണും….
അല്ലാ…. എന്റെ ഏറു എങ്ങനെ ഉണ്ടാർന്നു….'”

‘”” മ്മ്….. ക്.. ഴ്…പ്പില്ല…..'””

അവളത് ചവച്ചരച്ചുകൊണ്ട് പറഞ്ഞു….

‘”” ഇവൾക്കൊക്കെ മാങ്ങാ പറക്കാൻ പോയ എന്നെ പറഞ്ഞാ മതിയല്ലോ….
ചവക്കുന്ന ചവപ്പ് കണ്ട് കഴിഞ്ഞ ജന്മത്തിൽ ആടായിരുന്നു എന്ന് തോന്നുന്നു….'”

ഇന്ദ്രന്റെ വർത്തമാനം കേട്ടപ്പോൾ അവൾ അവനെയൊന്ന് കൂർപ്പിച്ചു നോക്കി….

‘” നീ ഇങ്ങനെ കാളി ഭാവത്തിൽ നടക്കാതെ എനിക്കീ വീടൊക്കെ കാണിച്ചു താ ഇന്ദു….'””

അവൻ പറഞ്ഞു….

‘”” ഇതിനി പ്രത്യേകിച്ച് കാണാൻ ഒന്നുല്ല ഏട്ടാ…. പുറകിൽ ഒരു പൈ തൊഴുത്തുണ്ട്….'”

‘””അതെങ്കിൽ അത്…. വാ ഇങ്ങോട്ട്….'””

ഇന്ദ്രൻ അവളെ വലിച്ചുകൊണ്ട് അവിടേക്ക് നടന്നു…..

പോകും വഴി നല്ല ചാണകത്തിന്റെ വാസന വന്നു….. നോക്കിയപ്പോ ഒരു ചാണക കുഴി….

പിന്നെ കുറച്ചു അപ്പുറെ ആയി കുന്ന് കൂടി കിടക്കുന്ന വയ്ക്കോൽ കൂട്ടവും….
പിന്നെ ഒരിടത്ത് ചേർത്ത് വച്ചിരിക്കുന്ന ഒരു പഴയ കാള വണ്ടി…..

‘”” ഇതെന്താടി കാള വണ്ടി ഒക്കെ….
ഇവടെ കാളയും ഉണ്ടായിരുന്നോ…..'””

അവൻ ചോദിച്ചു…..

‘”” മ്മ്….
പണ്ട് അമ്മേടെ അച്ഛന്റെ കയ്യിൽ 2, 3 കാളകൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്…. ആ കാലത്ത് ഉള്ളതാ ഇത്….

ഇപ്പൊ ഇവടെ ഇങ്ങനെ വെറുതെ കിടക്കുന്നു….'””

അവൾ പറഞ്ഞു…. അതൊക്കെ നോക്കി അവർ മുന്നോട്ട് നടന്നു….

തൊഴുത്തിൽ കെട്ടിയിട്ട പശുക്കൾ അവരെ കണ്ടതും ഒച്ച ഉണ്ടാക്കുവാൻ തുടങ്ങി….
അവിടെ ഒരു അമ്മ പശുവും 4 കുട്ടികളും ഉണ്ടായിരുന്നു

‘”” ഇതാണല്ലേ അമ്മിണിയും മക്കളും…'””

ഇന്ദ്രൻ ചോദിച്ചു….

‘”” മ്മ്മ്…..
ഇതന്നെയാ…..
ഞാൻ അവടെ പഠിക്കാൻ വരുമ്പോ കുഞ്ഞു കിടാവ് ആയിരുന്നു…. ഇപ്പൊ വയസായി….

അവൾ പറഞ്ഞു….

“” ആതിക്ക് ഭയങ്കര ഇഷ്ട്ടാണെന്ന് തോനുന്നു….'”

‘””പിന്നെ അല്ലാതെ….
അവളുടെ കയ്യിലേക്ക് പിറന്നു വീണതാ….
ഒത്തിരി ഇഷ്ട്ടമാ അവൾക്ക്…..'””

ഇന്ദു പറഞ്ഞു….

ഇന്ദ്രൻ കൗതുകത്തോടെ ആ പയ്യിനെ തലോടുവാൻ പോയതും അമ്മിണി കൊമ്പ് കുലുക്കി ആ കയ്യിനെ തട്ടി മാറ്റി….

ഇന്ദ്രൻ പതിയെ അതിനെ തൊഴുതു….

‘”” എന്റെ പൊന്ന് അമ്മിണി ചേച്ചി….
ഞാൻ അന്യനൊന്നും അല്ലാ…. ദീ വീട്ടിലെ മരുമോനാ മരുമോൻ….
എന്നോടിങ്ങനെ ദേഷ്യം കാണിക്കരുത്….
അടിയനൊരു പാവല്ലേ…..'””

അവൻ വിനീത പൂർവ്വം അപേക്ഷിക്കുന്നത് കണ്ടപ്പോ അമ്മിണി ഇതെന്താപ്പാ എന്ന വ്യാജെന അവനെ തല ചെരിച്ചു നോക്കി….

ഇന്ദു ഇതൊക്കെ കണ്ട് പുറകിൽ നിന്ന് ചിരിക്കുകയാണ്….

‘”” എന്റെ ഏട്ടാ….
എന്താ ഈ കാണിക്കുന്നത്….. “”

അവൾ ചോദിച്ചു….

‘”” ഇന്ദു…..
ഞാൻ ഗോ മാതാവിനെ സ്തുതിക്കുകയാണ്….

‘ഗോമാ പാലാ സൂപ്ശ്മിതം…
കർമ്മ കാലേ….
ഗോമൂത്രാ…. ചാണക ചാവിണ്ടി..
സൂപഷ്മിതം എന്നല്ലേ പ്രമാണം’….””

ഇന്ദ്രൻ ചോദിച്ചത് കേട്ടപ്പോൾ അവൾക്ക് പിന്നേം ചിരി പൊട്ടി….

‘”” എന്റെ ഏട്ടാ…..
നിങ്ങളിത് എന്തൊക്കെയാ പറയണേ….
വട്ടായോ ശരിക്കും………””

‘”” വട്ട് നിന്റെ വല്യമ്മക്ക്……'”

‘”” അതിനെനിക്ക് വല്യമ്മ ഇല്ലല്ലോ…..'””

‘”” അതന്നെ അവരെ തന്നെ വിളിച്ചത്….
എടി പൊട്ടിക്കാളി….
ഈ പശു എന്ന് വച്ച എന്താ….
ദൈവത്തിന്റെ പ്രതിരൂപമാണ്…അതിനെ ബഹുമാനിക്കാൻ പഠിക്ക്….. “””

അവൻ പറഞ്ഞു…..

‘”” ഓഹോ…..
വല്ല ഹോട്ടലിലും കേറിയാ ബീഫും പൊറോട്ടയും മാക്ക് മാക്ക് എന്ന് വെട്ടി വിഴുങ്ങുന്ന നിങ്ങള് തന്നെ ഇത് പറയണം…..'””

ഇന്ദു പറഞ്ഞു…..

‘”” ഇവളെന്റെ മൂഡ് മുഴോൻ കളയും….'””

‘”” എന്റെ പൊന്ന് മനുഷ്യാ…..
നിങ്ങളാ പശുവിന്റെ അടുത്തുന്നു മാറി നിക്ക്….
ഇല്ലേൽ അത് കുത്തും…..'”

ഇന്ദു അവനെ കളിയാക്കികൊണ്ട് പറഞ്ഞു….

“” നീ പോടീ……
മതി തിന്നത്….
അമ്മിണി…. ഇതെന്റെ വക ഒരു പാരിദോഷികം….
വച്ചോ…മ്മ്…..'”

അവൻ അവളുടെ കയ്യിൽ നിന്നും മിച്ചം വന്ന ആ മാങ്ങ തട്ടിപ്പറിച്ച് അമ്മിണിക്ക് കൊടുത്തു…

അപരിചിതരോട് അകലം പാലിക്കുന്ന അമ്മിണി ആ മൂവാണ്ടൻ മാങ്ങയോട് അകൽച്ച പാലിച്ചില്ല…. നീളൻ നാവ് നീട്ടികൊണ്ട് ഇന്ദ്രന്റെ കയ്യിൽ നിന്നും ആ മാങ്ങയെ അവൾ വായിലാക്കി ചവച്ചു….

ഇന്ദു ആകട്ടെ മാങ്ങ പോയ പരിഭവത്തിൽ അവനെ നോക്കി….

‘”” ഇത് വല്യ കഷ്ട്ടമാ ട്ടോ….
എന്റെ മാങ്ങ…..'”

അവൾ ചുണ്ട് കൂർപ്പിച്ചു…..

‘”” മാങ്ങ അല്ലെ…ഞാൻ വേറെ എറിഞ്ഞു തരാ പെണ്ണെ….
നീ ഇങ് വാ…..'”

അവൻ അവളെയും കൂട്ടി അവിടെ നിന്നും നടന്നു…. പോയതിനു പകരം വേറെ കിട്ടുമല്ലോ എന്ന് ഓർത്തപ്പോ അവൾക്കും സന്തോഷമായി….

പെട്ടെന്നാണ് ഇന്ദു അത് കണ്ടത്….. വീടിന്റെ പുറകിലെ വരമ്പിലൂടെ ഒരു പെൺകുട്ടി വലിയ പുൽ കെട്ടും തലയിൽ ഏറ്റി വരുന്നു….

‘” ഏട്ടാ ഏട്ടാ……'””

ഇന്ദു ആഹ്ലാത്തതോടെ അവനെ തോണ്ടി വിളിച്ചു….

‘”” എന്താടി……'”

അവൻ വിളി കേട്ടു…..

‘”” ദേ…..
കിച്ചു വരുന്നു……'””

ഇന്ദു പറഞ്ഞു…
അപ്പോഴാണ് അവനും അങ്ങോട്ടേക്ക് നോക്കിയത്…..

ഒരു 18 വയസ്സ് പ്രായം തോന്നിക്കുന്ന പെണ്ണ് തലയിൽ വലിയ പുൽ കെട്ടും ഏറ്റി വരുന്നു…
കണ്ടപ്പോ തന്നെ അവന് പാവം തോന്നി….

അവളുടെ ഇരട്ടി വലിപ്പം കാണും ആ കെട്ടിന്….. ചുരിതാറിന് മുകളിൽ ധരിച്ച ഫുൾ കൈ ഷർട്ടിൽ ആകെ മണ്ണാണ്….

ക്ഷീണം ബാധിച്ച ആ മുഖത്ത് വിയർപ്പ് ഒറ്റുന്നു….. അതൊക്കെ കാണുമ്പോൾ എന്തോ വല്ലാത്തൊരു നൊമ്പരം….

ഇന്ദു ആഹ്ലാത്തതോടെ അവൾക്കടുത്തേക്ക് ഓടാൻ നിന്നതും ഇന്ദ്രന്റെ ബലിഷ്ടമായ കൈ അവളെ തടഞ്ഞു…..

ഇന്ദു അവനെയൊന്ന് നോക്കി….

‘”” ഇപ്പൊ പോണ്ടാ…..
അവടെ നിക്ക്…..'””

‘”” എന്താ ഏട്ടാ……??'””

‘”” ആദ്യമായി കാണല്ലേ….. എന്നെ….?? “”

അവൻ ചോദിച്ചു….

‘”” ഹ്മ്മ്…..
കല്യാണ ഫോട്ടോ പോലും അയച്ചിട്ടില്ല….
നേരിട്ട് കണ്ടാ മതി എന്ന് ഞാനും ചേച്ചിയും തീരുമാനിച്ചതാ…….'””

ഇന്ദു പറഞ്ഞു….

“” ആഹ്…..
അത് ഏതായാലും നന്നായി….
നീയൊന്ന് അങ്ങോട്ട് മാറി നിന്നോ….'””

ഇന്ദ്രൻ പറഞ്ഞു……

‘”” എന്തിനാ ഏട്ടാ……'””

അവൾ ചോദിച്ചു…..

‘”” കാര്യം ഉണ്ടെന്ന് തന്നെ കൂട്ടിക്കോ…..
അവള് കാണാതെ എവിടേലും മാറി നിൽക്ക്….'””

ഇന്ദ്രൻ പറഞ്ഞു…. അല്പം മടിച്ചാണെങ്കിലും ഇന്ദു അവടെ ആ വൈക്കോൽ കൂട്ടത്തിന്റെ പുറകിൽ പോയി ഒളിച്ചു നിന്നു…

ഇന്ദ്രൻ കിച്ചു വരുന്നതും നോക്കി അവിടെ തന്നെ കൈകെട്ടി മീശയും പിരിച്ച് നിന്നു…

അല്പം ഗൗരവത്തോടെ…..

????

കിടാക്കൾക്ക് രാത്രി കൊടുക്കാനുള്ള പുല്ലും അരിഞ്ഞു ക്ഷീണിച്ചാണ് കിച്ചു വരുന്നത്….

തൊഴുത്തിന്റെ അടുത്ത് എത്തിയപ്പോൾ ആറടിയോളം പൊക്കമുള്ള ഒരു അജാനുബാഹുവായ ചെറുപ്പക്കാരൻ അവിടെ നിൽക്കുന്നു…

അവളൊന്ന് സംശയത്തോടെ അയാളെ നോക്കി…. ശേഷം അവിടേക്ക് തന്നെ പോയി…. തൊഴുത്തിന്റെ സൈഡിൽ പുല്ലൊക്കെ ഇടാനുള്ള ഒരിടമുണ്ട്…. അവിടേക്ക് അവളാ പുൽ കെട്ടിനേ ഇറക്കി വച്ച് നെടുവീർപ്പിട്ടു….

ഭാരം ഇറക്കി വച്ചപ്പോൾ വല്ലാത്തൊരു ആശ്വാസം…. അരയിൽ തിരികിയിരുന്ന അരിവാളും അവൾ ഒരു ഓരത്ത് വച്ചു…ശേഷം അയാൾക്കടുത്തേക്ക് നടന്നു അവൾ….

അവനവളെ വല്യ മൈൻഡ് ഒന്നും ചെയ്യുന്നില്ല….

‘”” ആരാ…..
ഇന്ദു ചേച്ചിടെ കൂടെ വന്നതാണോ…..'””

ആദ്യം തന്നെ സംശയത്തോടെ ചോദിച്ചു അവൾ…കാരണം അവരിന്ന് വരുമെന്ന് പറഞ്ഞതാണ്….

ഇന്ദ്രൻ അവളെയൊന്ന് നോക്കി….

‘”” ഇന്ദുവോ….
അതാര്….
ഞാൻ അതിനൊന്നും വന്നതല്ല….'””

അവൻ മുഖത്ത് നിലനിർത്തിയ ഗമയോടെ തന്നെ മറുപടി നൽകി….

‘”” ആണോ….
ഞാൻ കരുതി അവരാവുമെന്ന്….
ചേട്ടൻ അപ്പൊ ആരാണാവോ….??'””

കിച്ചു ഇടുപ്പിന് കയ്യും കൊടുത്ത് ചോദിച്ചു….

‘”” കുട്ടി ഇവിടത്തെ പണിക്ക് വന്നതല്ലേ….
ഭാരിച്ച കാര്യമൊന്നും അന്വേഷിക്കാൻ വരണ്ടാ…..'””

അവൻ പറഞ്ഞു…..

‘”” പണിക്ക് വന്നതോ…..??
ഇത് നല്ല കൂത്ത്….. ഞാനിവടത്തെ കുട്ടിയാ ചേട്ടാ….. ഇതെന്റെ വീടാ…..
നിങ്ങളാരാ…..??'””

‘”” ഓഹ്….
ഇവിടത്തെ കുട്ടി ആയിരുന്നോ…..??
അറിഞ്ഞില്ലാ ട്ടോ…..ഈ വേഷമൊക്കെ കണ്ടപ്പോ ജോലിക്കാരി ആണെന്ന് കരുതി…
ഞാനീ അമ്മിണിയെയും കൂട്ടരേം കാണാൻ അങ്ങ് പൊള്ളാച്ചിയിൽ നിന്ന് വന്നതാ…
പേര് മുത്തു…..'””

അവൻ പറഞ്ഞു….

‘”” മുത്തുവോ….
അതിനു നിങ്ങൾ തമിഴൻ അല്ലെ…. എന്നിട്ട് പച്ചവെള്ളം പോലെ ആണല്ലോ മറുപടി പറയുന്നത്….'””

അവൾ അന്തം വിട്ട് ചോദിച്ചു…..

‘”” എനക്ക് തമിഴും മലയാളവും തെളിങ്ങും എല്ലാം പച്ച തണ്ണി മാതിരി വരും അമ്മ…..'”

അവനത് കേട്ടതും ഒരു ചെറു ചിരിയോടേ പറഞ്ഞു…..

‘”” ആഹ്…..
ശരി…. അല്ലാ എന്തിനാ വന്നെന്ന് പറഞ്ഞില്ല….'””

അവൾ വീണ്ടും ചോദിച്ചു…..

‘”” നാൻ സൊന്നേനെ അമ്മാ….
ഇന്ത അമ്മിണിയെ പാക്കാതാ വന്തേ….
സുമ്മാ കേൾവിയെ കേട്ട് കിട്ട്….'””

ഇന്ദ്രൻ പറഞ്ഞു…..

“” എന്റെ പൊന്ന് ചേട്ടാ….
ചുമ്മാ എന്നെ ഇട്ട് കളിപ്പിക്കാതെ കാര്യം പറാ…..
അമ്മിണിയെ കാണാൻ പൊള്ളാച്ചിയിൽ നിന്ന് വരാനും മാത്രം ആരാ നിങ്ങൾ…. “”

കിച്ചു ഇത്തവണ കുറച്ചു കടുപ്പത്തോടെ തന്നെയാണ് ചോദിച്ചത്…..

“” ഇന്ത പുള്ളയാലേ റൊമ്പ തൊല്ലയാ പോച്ചേ പെരുമാളെ…….
ഇത് എനക്കും അമ്മിണിക്കും നടുവിലെ ഇറുക്കും വിഷയം…'””

ഇന്ദ്രൻ വിടാതെ പിടിച്ചു നിന്നു….
ഇത്തവണ കിച്ചുവിന്റെ മുഖഭാവം ആകെ മാറിയിരുന്നു….. അവളവനെ ദഹിപ്പിക്കുന്ന നോട്ടം നോക്കി….

‘”” താനെന്തിനാടോ എന്റെ അമ്മിണിയെ കാണാൻ വന്നേക്കുന്നെ….'”

ഇത്തവണ കിച്ചുവിന്റെ സ്വരം ഉയർന്നിരുന്നു….

‘”” യേൻ അമ്മാ കോപപ്പെടറേ…..
അമ്മിണി യെന്ന ഉങ്ക മാമിയാരാ….
പസു മാട് ല്ലേ…..
നാൻ യതവും സയ്യമാട്ടെങ്കോ…….
അഴകാ പാത്തിട്ട് പൊള്ളാച്ചിക്ക് അള്ളിട്ട്
പോകാപ്പോറേ അവളോ താ…..
ഉങ്ക അപ്പാ കൂടെ എന്റെ കയ്യിലെ ഇരുന്ത് 20000 വാങ്കിപുട്ടാ…..'””

ഇന്ദ്രൻ നല്ല പച്ച വെള്ളം പോലെ തമിഴ് പറഞ്ഞു…. ഇന്ദു ഇതെല്ലാം മറഞ്ഞു വീക്ഷിച്ചിരുന്നു….. അവന്റെ സംസാരം കേട്ട് വാ പൊത്തി ചിരിക്കുകയാണ് കക്ഷി….

കിച്ചുവിന് എല്ലാം കൂടെ കേട്ടപ്പോ കലി കയറി…..

‘”” പൈസ വാങ്ങി എന്നൊ…..
ആരോട് ചോദിച്ചിട്ട്..
ഇതെന്റെ കിടാവാ…
അണ്ണൻ കൊടുത്ത കാശ് തിരികെ വാങ്ങി നാട് വിടാൻ നോക്ക്…..'”

കിച്ചു അവനെ നോക്കി പറഞ്ഞു…. ഇന്ദ്രൻ അവളെ നോക്കിയൊന്ന് വികടമായി ചിരിച്ചു…

‘” യെന്നെ പുള്ളെ ഇപ്പുടി സൊള്ളിപുട്ടെ….
ഇത് ഉങ്ക അപ്പാ വാങ്കിന മാഡ് താനേ….
അപ്പൊ അവര് താനേ ഓണർ….
കാശു വാങ്ങി കാല് വാര പാക്കിരിയാ….'””

ഇന്ദ്രൻ ചോദിച്ചു….
കിച്ചുവിനാകെ ദേഷ്യം വരാൻ തുടങ്ങിയിരുന്നു…..

‘”” ദേ വയസ്സിനു മുതിർന്നതാണെന്ന് ഞാൻ നോക്കില്ല…..
പോക്കോ എന്റെ മുന്നിന്ന്….
ഇവടെ ആർക്കും പശുവിനെ കൊടുക്കുന്നില്ല……'””

“” അപ്പുടിയാ…..
ആണാ നാൻ പൈസാ കൊടുത്തിട്ടേനേ….
ഇന്ത നിമിഷത്തിൽ ഇരുന്ത് അമ്മിണി എന്നോടെ മാഡ്….
നാൻ ഇവളെ തമിഴ്നാട്ട്ക്ക് കടത്തിട്ട് പോയി….
മാരിയമ്മൻ കോവിലിൽ പൂജ പണ്ണ പോരെ…
അപ്പുറം ഇവ പേര് അമ്മിണി കിടയാത്….
മുത്തു ലച്മി….
എങ്ക പാട്ടി മുത്തു ലച്മി….
നീ ഇപ്പുടി അവസകുനമാ നിക്കാമെ മാറു പുള്ളെ……'””

അവൻ അവളെ നോക്കി പറഞ്ഞു…അവൻ കളിതമാശ കളിക്കുകയാണെന്ന് പോലും അറിയാതെ കിച്ചു ഭദ്ര കാളിയെ പോലെ ഉറഞ്ഞു തുള്ളി…..
വേഗത്തിൽ പുല്ലിന്റെ അടുത്ത് വച്ച അരിവാൾ എടുത്ത് കിച്ചു ഇന്ദ്രന്റെ കഴുത്തിൽ വച്ചു…..

പെട്ടെന്നുള്ള അവളുടെ പെരുമാറ്റം കണ്ട് ഇന്ദ്രന്റെ രണ്ട് കണ്ണും പുറത്തേക്ക് വന്നിരുന്നു…..

‘”” എന്ന പുള്ളെ ഇത്…..
യേൻ ഉയിർ എടുക്കപ്പൊരിയാ……'””

അവൻ വിറച്ചുകൊണ്ട് ചോദിച്ചു….

‘”” ആഹ്…..
എടുക്കും…. തനിക്ക് കാണണോടോ…..
എന്റെ അമ്മിണിയെ കൊണ്ടോവാൻ മാത്രം വളർന്നോ നീ….. കൊല്ലും ഞാൻ…
അവന്റെ ഒരു മുത്തു ലക്ഷ്മി……'””

അവൾ ഇന്ദ്രന്റെ കഴുത്തിൽ ആ കത്തി കൂടുതൽ അടുപ്പിച്ചുകൊണ്ട് അലറി…..

‘”” കിച്ചു………….'”

പെട്ടെന്നാണ് ഗാഭീര്യം നിറഞ്ഞ ഒരു പുരുഷ ശബ്ദം അവിടെ ഉയർന്നത്….. അവൾ തിരിഞ്ഞു നോക്കി….

സഖാവ് ബാലൻ ആയിരുന്നു അത്….

അയാളെ കണ്ടിട്ട് പോലും അവള കത്തി മാറ്റിയില്ല…

‘”” എന്താ കിച്ചു നീയീ കാട്ടണേ….
വീട്ടിൽ വന്നവരോട് ഇങ്ങനാണോ പെരുമാറുന്നത്….. “””

അയാൾ ഓടി വന്ന് അവളുടെ കയ്യിൽ നിന്നും അരിവാൾ ബലത്തോടേ പിടിച്ചുമാറ്റിക്കൊണ്ട് പറഞ്ഞു……

‘”” അച്ഛനോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് ഇതുങ്ങളെ കൊടുക്കല്ലേ എന്ന്…. എന്നിട്ട് വീണ്ടും ആളെ അയച്ചേക്കുവാണോ….??'””

കിച്ചു ബാലാനോട് ചോദിച്ചു….

‘”” ആളെയോ…..
നീ എന്തൊക്കെയാ എന്റെ മോളെ പറയണേ….
ഇതാരാ എന്ന് അറിയോ നിനക്ക്….??'””

ബാലൻ ചെറിയച്ഛൻ അവളെ നോക്കി ചോദിച്ചു…. ഇന്ദ്രൻ ഇതെല്ലാം നോക്കി ചിരിച്ചുകൊണ്ട് നിൽക്കുകയാണ്….
അവളവനെ സംശയത്തോടെ നോക്കി….

‘”” എന്റെ അമ്മിണിയെ വാങ്ങാൻ വന്ന പാണ്ടി അല്ലെ…..'””

അവൾ ചോദിച്ചു….
ബാലൻ ചെറിയച്ഛൻ ഇന്ദ്രനെ ഒന്ന് നോക്കി….
അവൻ അയാളെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു…. അതിൽ നിന്ന് തന്നെ മനസ്സിലായിരുന്നു അവനവളെ കളിപ്പിച്ചതാണെന്ന്…. അയാളുടെ ചുണ്ടിലൊരു ചിരി വിടർന്നു….

‘”” എന്താ കുഞ്ഞേ ഇത്….
എന്റെ മോളെ വട്ട് കളിപ്പിക്കാർന്നോ….?'”

അദ്ദേഹം ചോദിച്ചു….

‘”” ചുമ്മാ ഒരു രസത്തിനു ചെയ്തതല്ലേ ചെറിയച്ച……'””

അവന്റെ സംസാരം കേട്ടപ്പോ അവൾക്കാകെ സംശയമായി…. കിച്ചു ഇരുവരെയും മാറി മാറി നോക്കി….

‘”” കിച്ചമ്മേ………'””

പുറകിൽ നിന്ന് കേട്ട ഒരു സ്ത്രീ ശബ്ദമാണ് അവളെ ഉണർത്തിയത്…. ഏറെ പരിചിതമായ സ്വരം…. അവൾ വേഗത്തിൽ തിരിഞ്ഞു നോക്കി….

അവിടെ അവളെ നോക്കി ചിരിച്ചുകൊണ്ട് ഇന്ദു നിൽക്കുന്നു…..
ആ കണ്ണുകൾ എന്തുകൊണ്ടോ നിറഞ്ഞൊഴുകി…ഏറെ നാളുകൾക്ക് ശേഷം തന്റെ കൂടപ്പിറപ്പിനെ ദർശിച്ചതിനുള്ള ആനന്ദം ആയിരുന്നു അത്….

“” ഇന്ദുവേച്ചി……'””

എന്നും വിളിച്ചുകൊണ്ട് കിച്ചു അവളുടെ അടുത്തേക്ക് പാഞ്ഞു…. അവർ തമ്മിൽ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു….

‘”” ചേച്ചി……
എത്ര നാളായി കണ്ടിട്ട്….'”

‘”” മ്മ്…..
നീ ആകെ അങ്ങ് മാറി….
കൊച്ചു പെണ്ണായിരുന്നില്ലേ…..'”

“” ഒന്ന് പോ ചേച്ചി……എന്നാലും ചേച്ചി കൊറേ കൂടെ സുന്ദരി ആയി ട്ടോ….'””

കിച്ചു വാത്സല്യത്തോടെ അവളുടെ കവിളിൽ എല്ലാം തലോടിക്കൊണ്ട് പറഞ്ഞു…..

‘”” മ്മ് മ്മ്…. സോപ്പിട്ടു മിനുക്കല്ലേ മോളെ….
എന്നാലും അമ്മിണിക്ക് വേണ്ടി കഴുത്തിൽ കത്തി വക്കാൻ പാകത്തിന് വളന്നല്ലോടി കാ‍ന്താരി നീ…..
പാവം എന്റെ ഏട്ടൻ….
പേടിച്ചുപോയി…..'””

ഇന്ദു ഒരു കളിചിരിയോടെ പറഞ്ഞു….. കിച്ചു ഒന്നും മനസ്സിലാവാതെ അവളെ കണ്ണും മിഴിച്ചു നോക്കിപ്പോയി…

‘”” എടി പൊട്ടി പെണ്ണെ….
ഇതിയാൻ മുത്തു ഒന്നുമല്ല….
എന്റെ കെട്യോനാ….
ഇന്ദ്രൻ….. “”

ഇന്ദു അത് പറഞ്ഞതും ഒരു ഞെട്ടലോടെ വായിലേക്ക് കൈ വച്ചുപോയി അവൾ…
കിച്ചു വീണ്ടും കണ്ണും മിഴിച്ച് അവനെ നോക്കി….

ഇന്ദ്രൻ അവളുടെ അടുത്ത് പോയി പതിയെ ഒന്ന് വിരൽ ഞൊടിച്ചു…. അവളൊന്ന് വിറച്ചുപോയി….

‘” എന്താ ഇങ്ങനെ മിഴിച്ചു നോക്കണേ….
ഞാൻ തന്നെയാ ആ മുതൽ….. “”

അവനൊരു ചെറിയ ചിരിയോടെ അവളോട് പറഞ്ഞു….

‘”” സ്.. സോറി…..
ഞാൻ അറിയാണ്ട് എന്തൊക്കെയോ പറഞ്ഞു…..'””

അവൾ അവന് മുന്നിൽ തല താഴ്ത്തിപ്പോയി…. സ്വന്തം ചേച്ചിയുടെ ഭർത്താവിന്റെ കഴുത്തിൽ കത്തി വച്ചതു ഓർത്തപ്പോ അവൾക്കാകെ വല്ലാതെ തോന്നിയിരുന്നു….

‘”” അതിനിപ്പോ ഞാനെന്താ തന്നോട് ചൂടായോ മോളെ….
നേരിട്ട് കണ്ടില്ലെങ്കിലും ഇന്ദു പറഞ്ഞിട്ട് നല്ല പരിജയം ഉണ്ട് നിന്നെ …ആ ഒരു ഇഷ്ട്ടം കൊണ്ടാ പറ്റിച്ചേ….എന്നാലും നീയെന്നെ വിറപ്പിച്ചു കളഞ്ഞല്ലോടി ബീഡിക്കുറ്റി…'”

ഇടുപ്പത്ത് കയ്യും വച്ച് അവനത് പറഞ്ഞപ്പോൾ കിച്ചു നാണത്തോടെ തല താഴ്ത്തിയിരുന്നുപോയി……

‘”” അവളുടെ മുഖത്തെ നാണം കണ്ടോ ഏട്ടാ….. പുലി പൂച്ച ആയ പോലെ…..'””

ഇന്ദു അവളെ വീണ്ടും കളിയാക്കി….

‘”” ഒന്ന് പോ ചേച്ചി….
ഞാൻ പുലി ഒന്നുമല്ല…..
വെറുതെ എല്ലാരും കൂടേ എന്നെ പറ്റിച്ചു ല്ലേ….'””

കിച്ചു പരിഭവത്തോടെ ചോദിച്ചു….

‘”” അത് മറന്നേക്ക് ന്നെ….
പകരം ഒരു ഡയറി മിൽക്ക് വാങ്ങി തരാ….
മതിയോ…..'””

ഇന്ദ്രൻ അവളെ നോക്കി ചോദിച്ചു….

‘”” അതൊക്കെ ഓക്കേ….
പക്ഷെ സാധാ ഡയറി മിൽക്കൊന്നും പോരാ… നടുക്ക് ഹാർട്ടിന്റെ ചിഹ്നം ഉള്ളത് തന്നെ വേണം…. “”

അവളൊരു കൊഞ്ചലോടെ ഇന്ദ്രനോട് പറഞ്ഞു…..

‘”” ഹാർട്ടോ വൃക്കയോ എന്ത് വേണേലും വാങ്ങി തന്നോളാ…..
പിണക്കം മാറ്റുമോ….'””

‘”” പിണക്കമോ…. ആർക്ക് പിണക്കം….
ഇതൊക്കെ എന്റെ ഓരോ നമ്പർ അല്ലയോ…'””

“” ഓഹോ…..
നീ കൊള്ളാല്ലോടി പെണ്ണെ….'”

ഇന്ദ്രനും കിച്ചുവും നിമിഷങ്ങൾ കൊണ്ടാണ് നല്ല കൂട്ടുകാരെ പോലെ ആയത്…. അപരിചിതരോട് പോലും ഓപ്പൺ ആയി കളിച്ചു ചിരിച്ചു സംസാരിക്കുന്ന ഇന്ദ്രന്റെ വ്യക്തിത്വം അവളെ വല്ലാതെ ആകർഷിച്ചിരുന്നു….. ആ വ്യക്തിത്വത്തിന് മുന്നിൽ വല്ലാത്തൊരു ആത്മബദ്ധം അവളിൽ ഉടലെടുത്തു…..
മറ്റൊരു കൂടപ്പിറപ്പിനോടുള്ള സ്നേഹം….

ഒട്ടും വൈകാതെ പാർവതിയും നന്ദുവും അച്ചുവുമൊക്കെ അവിടെ എത്തി….
എല്ലാവരെയും കണ്ടപ്പോൾ കിച്ചുവിനും ആകെ സന്തോഷമായി…..

ഈയടുത്തകാലത്ത് അവളുടെ മുഖത്ത് ഇത്രയേറെ പ്രകാസമേറിയ ചിരി ആരും കണ്ടുകാണില്ല….

☠️☠️☠️☠️☠️☠️

സമയമെന്ന ഖടികാരം ആർക്കും വേണ്ടി കാത്തിരിക്കാതെ മുന്നോട്ട് ചലിച്ചു….
ഉദയ സൂര്യൻ തന്റെ കുങ്കുമ നിറത്തെ ആവാഹിച്ചു കഴിഞ്ഞിരുന്നു….

പെട്ടെന്ന്….

ആകാശം ഇരുണ്ടതായി മാറി…. സൂര്യദേവൻ കാർമേഖങ്ങൾക്ക് പുറകിൽ ഭയത്തോടെ മറഞ്ഞിരുന്നു…..

പറവകൾ മാനത്തിന് ചുറ്റും ഭ്രാന്ത്‌ പിടിച്ച പോലെ വട്ടമിട്ടു പറന്നു…..
ആ പ്രദേശമാകെ പിടിച്ചു കുലുക്കും വിധം ഒരു ഭീമനായ കഴുകാൻ ചിറകടിച്ചു പറന്നു….

അതിന്റെ കണ്ണുകൾ പൂർണ്ണമായും രക്ത നിറത്തിൽ തിളങ്ങിയിരുന്നു…. അസുര ഗുണമുള്ള ആ കഴുകന്റെ കാലുകളിൽ ഒരു വലിയ നാഗം ചുറ്റി കിടക്കുന്നു…..

കാറ്റിന്റെ ദിശ പോലും അവനു അനുകൂലം ആയിരുന്നു…. മിന്നൽ വേഗത്തിൽ ആ കഴുകൻ തന്റെ ലക്ഷ്യ സ്ഥാനത്തെ നോക്കി മുന്നേറി…..

ആ ചിറകുകൾ പതിയെ ഭൂമിക്ക് നേരെ താഴ്ന്ന് പറന്നു…. കീഴെ കാണുന്നത് വലിയ നെൽവയലുകൾക്ക് നടുക്കായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വീട് ….

ആ രാക്ഷസ്സ കഴുകൻ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി…. ഒരുതരം അട്ടഹാസം പോലെ…

അവൻ തന്റെ കാലിൽ ചുറ്റപ്പെട്ടിരുന്ന നാഗത്തെ ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു…..

ആകാശത്തിലൂടെ ഭൂമിയിലേക്ക് വീണ ആ നാഗം ഒരു മനുഷ്യ രൂപം സ്വീകരിച്ചിരുന്നു…

പാമ്പിന്റെ തൊലിയും കണ്ണുകളുമായ ഒരുതരം വികൃത പിറവി….
നാഗാസുരൻ

അസുരത നിറഞ്ഞ ആ ചോര കണ്ണുകൾ അവനു മുന്നിൽ കാണുന്ന ആ ഭവനത്തിൽ പതിച്ചു…..

പാർവതിയുടെ മാതൃ ഭാവനമായ ആ വീട് കാണുമ്പോൾ അവനിൽ പകയും വൈരാഗ്യ ബുദ്ധിയും ആവോളം വന്നു നിറഞ്ഞു…..

പാർവതി എന്ന ശക്തിയിൻ അന്ദ്യം കുറിക്കുവാൻ അവൻ എല്ലാ അർത്ഥത്തിലും തയ്യാറായി കഴിഞ്ഞു….

അവൻ അവിടേക്ക് നോക്കി പതിയെ ചിരിച്ചു…
ചെകുത്താന്റെ മുഖമുള്ള ഒരു അസുരന്റെ ചിരി….

അവനുള്ളിൽ മറഞ്ഞിരുന്ന വിഷം കലർന്ന നീളൻ നാവ് പുറത്തേക്ക് വന്നു…. അത് നീല നിറത്തിൽ ഉഗ്രതയോടെ പ്രകാശിച്ചിരുന്നു….

10 Comments

  1. ????❤️❤️❤️

  2. Bro vere eth platformilaa ee story ollath enn onn parayaavoo

  3. അദ്വൈത്

    ‘” എടാ അളിയാ…. ഞാൻ ഓടിച്ചാ ഉറങ്ങിപ്പോവും….
    ഇന്നലെ ഒന്നും നേരെ ഉറങ്ങീട്ട് പോലുമില്ല….
    നീ ഓടിക്കടാ…..’”???

    നീലകണ്ഠ ആശ്രമം അതി മനോഹരമായാണ് വരച്ചു കാട്ടിയത്. അവിടെ ചെലവഴിച്ച ഓരോ നിമിഷവും രുദ്രനെ പോലെ തന്നെ ഞാനും ഒരുപാട് അങ്ങ് ആസ്വദിച്ചു. നീലകണ്ഠന്റെ കുടുംബവും പിള്ളേരും ലക്ഷ്മി ചേച്ചിയും സ്വർഗം തന്നെ. ചൂട് കഞ്ഞിയുടെ കാര്യം പിന്നെ പറയേണ്ട…. അഡാറ് കഞ്ഞി തന്നെയായിരുന്നു.

    ‘”” മ്മ്….. ക്.. ഴ്…പ്പില്ല…..’”” wow!!! ഇങ്ങനെയൊക്കെ സന്ദർഭോചിതമായിട്ട് ആർക്ക് എഴുതാൻ പറ്റും

  4. ❤️❤️❤️

  5. അദ്വൈത്

    ഹെൻ്റെ പൊന്നോ

    എന്തോരം സന്തോഷം തോന്നിയെന്നു പറഞ്ഞറിയിക്കാൻ വയ്യാ. എന്താ ആനക്ക് ഞങ്ങളെ മറക്കാൻ കഴിയില്ലെന്ന് അറിയാം. സന്തോഷം മോനേ സന്തോഷം. ശരീരമാസകലം ധമനികളിലൂടെ രക്തം പ്രവഹിക്കുന്നത് അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു ഇത്. Anyway thanks മച്ചാ. വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കുക ട്ടോ.

    സ്നേഹപൂർവ്വം

    അദ്വൈത്

  6. Can’t say any words. Amazing..

  7. വിശാഖ്

    ❤️❤️❤️❤️enthayalum orupadu gap veezhathe part tharane atrayum ishtamanu e kadha❤️❤️❤️

  8. ?രാക്ഷസൻ ?

    Dk അണ്ണാ എല്ലാപ്രവിശ്യത്തെപോലെയും ഇപ്രാവശ്യവും കലക്കി. ത്രില്ല് അടിച്ചിരുന്നുപോയി. പിന്നെ വേറെ 2 പ്ലാറ്റഫോം എന്ന് പറഞ്ഞില്ലേ അത് ഏതൊക്കെ ആണ് എന്ന് പറഞ്ഞു തരോ? Pls
    ഞാൻ ഇവിടെ പുതിയതാ അതാ?

  9. ഈ ഭാഗവും സൂപ്പർ, അടുത്ത ഭാഗം എത്രയും വേഗം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. രണ്ടു ഭാഗങ്ങൾ കിട്ടിയത്തുകൊണ്ട് സന്തോഷം ആയി. വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.
    ???????????????????????????

Comments are closed.