⚔️ ദേവാസുരൻ ⚒️ ?2 ꫀρ 20 ( ᦔꫀꪑꪮꪀ ??ꪀᧁ DK ) 703

‘”അ.. ആഹ്…….'””

അയാൾ തല താഴ്ത്തിക്കൊണ്ട് സമ്മതിച്ചു……

‘”” എന്നിട്ട് ഇപ്പോഴാണോടാ നായെ നീ ഇത് പറയുന്നത്…..
ഈ കാര്യങ്ങൾ ഒക്കെ പോലീസിൽ നേരത്തെ അറിയിക്കണം എന്ന് അറിയില്ലേ….??'””

മാർട്ടിൻ കോപത്തോടെ ചോദിച്ചുകൊണ്ട് അവന്റെ കോളറിൽ കടന്ന് പിടിച്ചു….

‘”” പേടി കൊണ്ട് പറയാഞ്ഞതാ സാറേ….
എനിക്കൊന്നും അറിയില്ല…..'””

അയാൾ ഭയത്തോടേ കൈകൾ കൂപ്പി….

‘”നിന്നെ ഞാൻ അറിയിച്ചു തരാടാ…..
അവൻ വിളച്ചിൽ എടുക്കാൻ വന്നേക്കുന്നു….
പറയടാ….അന്നാ സ്റ്റോപ്പിൽ ആരെങ്കിലും ഇറങ്ങിയോ….. “”

“” അ…അത്…..
ഓർമയില്ല സാറേ….
ഇറങ്ങി എന്നാ തോന്നുന്നത്…..'””

അയാൾ പറഞ്ഞു…..

“” മ്മ്…..
ആരാ ഇറങ്ങിയത്……??'””

‘”” ബസിൽ എത്ര ആളുകൾ കേറുന്നതാ….
എനിക്ക് അതൊന്നും ഓർമ്മ പോലുമില്ല സാറേ….
ആരെങ്കിലും ഇറങ്ങാൻ ഉണ്ടെങ്കിൽ വണ്ടി നിർത്തും… അത്രേ അറിയൂ…..'””

അയാൾ കൈ കൂപ്പി പറഞ്ഞു…. മാർട്ടിൻ അവന്റെ കോളറിൽ നിന്നും കയ്യെടുത്തു…. ശേഷം ആ 3മത് നിൽക്കുന്ന ആളെ നോക്കി…. അതൊരു ചെറുപ്പക്കാരൻ ആണ്…..അവന്റെ മുഖത്തും ഭയം ഉണ്ട്….

‘”” നീ ആണോടാ ഈ ബസ്സിന്റെ കണ്ടക്ടർ…..'””

മാർട്ടിൻ കോപത്തോടെ ചോദിച്ചു….

“”” അ.. അതെ സാർ…..'”

‘”” എങ്കിൽ പറാ….
ആരാ അവടെ ഇറങ്ങിയത്……
ആളെ കേറ്റുമ്പോ സ്ഥലം ചോദിക്കുന്നതും പൈസാ വാങ്ങുന്നതും നീയല്ലേ…..'””

“”” എനിക്ക് അറിയില്ല സാറേ….
ഞാൻ പുതിയതായി വന്ന കണ്ടക്ടർ ആണ്….. ‘””

അവൻ കൈ കൂപ്പി പറഞ്ഞു…. മാർട്ടിൻ ബസിന്റെ ഓണർ കൃഷ്ണൻ നായരെ നോക്കി…..

‘”” ആണോടോ……??'””

‘”” അതെ സാർ….
ഇവൻ വന്നിട്ട് 7-8 മാസം ആയെ ഉള്ളു….
മുമ്പ് നിന്നിരുന്നത് ഒരു പയ്യനാ….
പേര് മുസ്തഫ….. അവൻ പോയപ്പോഴാണ് ഇവനെ കേറ്റിയത്…..'””

അയാൾ വിനയപൂർവ്വം പറഞ്ഞു…..

‘”” മുസ്തഫ…..
അവനിപ്പോ എവിടെയുണ്ട്…..???'”

‘”” അറിയില്ല…..
കോട്ടയം റൂട്ടിൽ ഏതോ ബസിൽ കേറി എന്നാ കേട്ടത്…. അവടെ ഉണ്ടോ അതോ അവിടെ നിന്നും മാറിയോ എന്നൊന്നും അറിയില്ല…. വിളിച്ചിട്ട് തന്നെ മാസങ്ങൾ ആയി…..'””

കൃഷ്‌ണൻ നായർ പറഞ്ഞു…..

“” അവന്റെ നമ്പറോ……??'””

‘” നമ്പർ ഉണ്ട്….
പക്ഷെ വിളിച്ചിട്ട് കിട്ടുന്നില്ല….
സാറ് ഞങ്ങളെ വിളിച്ചപ്പോൾ തന്നെ ഞാനവനെ കോൺടാക്ട് ചെയ്യാൻ നോക്കിയിരുന്നു….
സ്വിച്ച് ഓഫ് ആണ്…..'””

അയാൾ പറഞ്ഞു…..
മാർട്ടിന് എല്ലാം കൂടെ കലി കയറി അവിടെയുള്ള ബെഞ്ചിൻ മേൽ ശക്തിയിൽ ആഞ്ഞടിച്ചു….. അയാളുടെ ഭാവം കണ്ട് എല്ലാവരും ഭയന്നിരുന്നു……

“”” ഡോ പുല്ലേ……
ആ ചെറുക്കന്റെ ഡീറ്റൈൽസും തന്റെ കയ്യിലുള്ള നമ്പറും ഒരു പേപ്പറിൽ എഴുതി കൊടുത്ത് വിട്ടോ…..
നിങ്ങളിപ്പോ പറഞ്ഞതിലും അധികം എന്തെങ്കിലും നിങ്ങൾക്ക് അറിയാന്നും മറച്ചു വച്ചു എന്നും ഞാൻ അറിഞ്ഞാൽ…..
പുന്നാര മക്കളെ…..
വച്ചേക്കില്ല ഞാൻ……””

മാർട്ടിൻ കോപത്തോടെ അത് പറഞ്ഞതും എല്ലാവരും ആകെ ഭയന്ന് വിറച്ചു…. അവർ മൂവരും ജീവൻ തിരിച്ചു കിട്ടിയ പോലെ പുറത്തേക്ക് പോയി….

മാർട്ടിന്റെ ചോദ്യം ചെയ്യൽ കണ്ട് സാക്ഷിയും ആകെ ഭയന്ന് നിൽക്കുക തന്നെയാണ്….

‘”” സാക്ഷി…….'””

‘”” സാർ…..??'””

‘”” മറ്റേ ആ മുസ്തഫയെ തേടുന്ന പണി വേഗം നോക്കണം…. എത്രയും വേഗമെന്ന് വച്ചാൽ അത്രയും വേഗം….'””

മാർട്ടിൻ പറഞ്ഞു…..

‘”” ഇന്ന് തന്നെ അന്വേഷണം തുടങ്ങാം സാർ…..'””

അവൾ പറഞ്ഞു…..
മാർട്ടിൻ വേറൊന്നും പറഞ്ഞില്ല…. ഓഫീസ് മുറിയാണെന്ന് പോലും നോക്കാതെ അയാൾ സ്ഥിരം ചെയ്യും പോലെ സിഗരറ്റ് എടുത്ത് കത്തിച്ചു….

☠️☠️☠️☠️☠️☠️☠️

ദൂരങ്ങൾ ഏറെ താണ്ടി കഴിഞ്ഞു….

പൂരങ്ങളുടെ നാടായ തൃശ്ശൂരിൽ നിന്നും വേലകളുടെ നാടായ പാലക്കാട്ടേക്ക് അവരുടെ വാഹനം ചേക്കേറി…..

ചൂട് കാറ്റിനു മണ്ണിന്റെ മണമുള്ള പാലക്കാട്….

കാറിന്റെ വിൻഡോ സീറ്റിന്റെ അടുത്ത് ഇരുന്ന പാറുവും ഇന്ദുവും പുറത്തേക്ക് തന്നെ നോക്കി ഇരിപ്പാണ്…. വർഷങ്ങൾക്ക് ശേഷം തങ്ങൾ കളിച്ചു വളർന്ന ആ നാടിനെ കണ്ടുകൊണ്ട്…. ഒത്ത നടുക്ക് ഇന്ദ്രൻ കിടന്ന് ഉറങ്ങുന്നു….

അവൻ ഇതെല്ലാം എന്നെ കണ്ടതാണ്…..
മുമ്പിൽ ഇരിക്കുന്നത് അച്ചുവും നന്ദുവും ആണ്…..

വണ്ടി ഓടിക്കുന്ന നന്ദുവിന്റെയും അതിനടുത്ത് ഇരിക്കുന്ന അച്ചുവിന്റെയും നാവുകൾ വിശ്രമം ഇല്ലാതെ ചലിച്ചുകൊണ്ടേ ഇരിക്കുന്നു…..

അതൊന്നും പാറുവും ഇന്ദുവും ചെവിക്കൊണ്ടത് പോലുമില്ല…. അവർ അവരുടേതായ ലോകത്ത് ആയിരുന്നു…..

തിരക്കേറിയ വഴിയിൽ നിന്നും അവർ പതിയെ പതിയെ ഒറ്റപ്പാലം എന്ന ഗ്രാമത്തിലേക്ക് വഴിതിരിഞ്ഞു വന്നു…

അവസാനം അവർ കാത്തിരുന്ന ആ ഇടം എത്തി…..

‘”” ഏട്ടാ…. ഏട്ടാ…..
വേഗം എണീക്ക്…. ദേ നോക്കിയേ…..'”

ഇന്ദു ഒരു കുഞ്ഞിനെ പോലെ ആവേശത്തോടെ ഇന്ദ്രനെ വിളിച്ചുണർത്തി…..

അവൻ എന്താണെന്ന് നോക്കാൻ പെട്ടെന്ന് കണ്ണ് തുറന്ന് ഇന്ദു കാണിച്ച ഇടത്തേക്ക് നോക്കി……
ഉറക്കച്ചടവ് ആ മുഖത്ത് ഏറെ ഉണ്ട്…. എങ്കിലും ഇന്ദു കാണിച്ച ആ കാഴ്ചയെ തള്ളി കളയാൻ അവൻ നിന്നില്ല…. ഇന്ദ്രൻ അവിടേക്ക് നോക്കി….

ഒരു വലിയ സ്കൂൾ കോമ്പോണ്ട്……

‘”” ഏട്ടാ…..
ഇതാ ഞങ്ങൾ പഠിച്ച സ്കൂൾ…..
എങ്ങനെ ഉണ്ട്…..'””

ഇന്ദു ആവേശത്തോടെ ചോദിച്ചു…….

‘”” ആഹ്……
ഇതാണോ അത്…..
എന്നാ ശരി ഗുഡ് നൈറ്റ്‌….., ‘””

അതും പറഞ്ഞുകൊണ്ട് അവൻ വീണ്ടും കണ്ണുകൾ അടച്ചു….

‘”” ദേ പിന്നേം ഉറങ്ങുന്നു…..
എണീക്ക് ഏട്ടാ…..'””

അവൾ കിണുങ്ങിക്കൊണ്ട് വിളിച്ചു….

‘”” എന്നെ ഉറങ്ങാൻ അനുവദിക്കു ഭാര്യേ…..
ക്ഷീണം മാറിയിട്ടില്ല എനിക്ക്…..'””

അവൻ തളർച്ചയോടെ പാറുവിന്റെ തോളിലേക്ക് ചാരിക്കൊണ്ട് പറഞ്ഞു….
അത് കണ്ട് പാറു ചിരിക്കുകയാണ്….

‘”” എന്റെ ഇന്ദു…..
ഇവന് ഇതൊക്കെ കണ്ടാ ഇന്ട്രെസ്റ് വരോ…
അവൻ ഉറങ്ങട്ടെ…..'””

പാറു അവനെ പിന്തങ്ങിക്കൊണ്ട് പറഞ്ഞു….

‘”” അങ്ങനെ പറഞ്ഞു കൊട് ഏട്ടത്തി അമ്മേ…..
എന്റെ ഭാര്യക്ക് നല്ല പുത്തി വരട്ടെ…..'”

ഇന്ദ്രൻ കണ്ണ് തുറക്കാതെ മൊഴിഞ്ഞു……അത് കേട്ടതും ഇന്ദുവിന്റെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തിരുന്നു….

‘” എന്റെ ഇന്ദു…..
നേരത്ത് കിടത്തി ഉറക്കിയിരുന്നെങ്കിൽ ഇവനിങ്ങനെ പോത്ത് പോലെ ഉറങ്ങോ….
റൊമാൻസിനും ഒരു പരുതി ഇണ്ട് ട്ടാ…..'””

നന്ദു ഇതെല്ലാം കണ്ട് മുന്നിൽ ഇരുന്ന് കളിയാക്കി……

‘”” ആഹ്…..
ഇനി എന്റെ തലേൽ വക്ക്…..
ആക്രാന്തം കാണിച്ച് വരുന്നത് ഞാനോ അതോ ഈ കാണ്ടാ മൃഗമോ….
നിങ്ങളിത് കേൾക്കുന്നില്ലേ മനുഷ്യാ…..'””

ഇന്ദു അവനെ കുലുക്കിക്കൊണ്ട് ചോദിച്ചു….

.
“” അവൻ പറഞ്ഞോട്ടെ ഇന്ദുട്ടി…..
ചെക്കന്റെ പാന പാത്രം ഇനിയും ഉടഞ്ഞിട്ടില്ല അതാ…. അച്ചാറു കുപ്പി ഉടഞ്ഞു കിടക്കല്ലേ….'””

ഇന്ദ്രൻ മയക്കത്തിൽ പറഞ്ഞ വാക്കുകൾ അവർക്കിടയിൽ ചിരി പടർത്തി…. അച്ചുവും നന്ദുവും ആകട്ടെ ആകെ ചൂളിയും പോയി….

‘” എടാ നാറി…..നീ അവസരം മുതലെടുക്കല്ലേ തെണ്ടി…..'”

‘”” ഞാനൊരു കോമഡി പറഞ്ഞതല്ലേ അളിയാ….. നീയെന്റെ മുത്തല്ലേ…..'”

“” ഓ….. മുത്ത് തന്നെ….
എടാ ഇന്ന് പൊട്ടിയ കുപ്പി ഒക്കെ മാറ്റുന്ന ദിവസമാ മോനെ…..
ഞങ്ങളിന്ന് ആഘോഷിക്കും…. അല്ലേടി അച്ചു…..'”.

അവനത് പറഞ്ഞതും അച്ചു അവന്റെ കയ്യിലേക്ക് പതിയെ കുത്തി…..

‘”” ഹ ഹ ഹ ഹ ഹ……
നല്ല ബെസ്റ്റ് ദിവസം…..
എടാ അളിയാ ഇവളു പറഞ്ഞത് വച്ചു നോക്കുമ്പോ അവടെ ഒരു മുയലിനു കിടക്കാനുള്ള സ്ഥലം പോലും കാണില്ല….
കുഞ്ഞു വീടാ…..
നീയിങ്ങനെ കന്നി പയ്യനായി കൊറേ നാൾ ഇരിക്കേണ്ടി വരും…..'””

ഇന്ദ്രൻ ഉറക്കം എല്ലാം മാറ്റി വച്ച് പൊട്ടി ചിരിച്ചു…..

“” ശവത്തിൽ കുത്തല്ലേടാ തെണ്ടി…..'””

നന്ദു ദയനീയമായി പറഞ്ഞു…..

‘””” ബു ഹ ഹ ഹ ഹ…..കുത്തുമെടാ കുത്തും….. എന്തൊക്കെ ആയിരുന്നു അവന്റെ ഡയലോഗ്…..
എനിക്ക് പെണ്ണ് വേണ്ടാ….
സന്യാസി ആയി ജീവിക്കും….
ദേ ഇപ്പൊ ഡിങ്കോൾഫിക്ക് സമയം നോക്കി നടക്കുന്നു……നാണം ഉണ്ടോടാ…..'””

“”” അത് അറിവില്ലാത്ത പ്രായത്തിൽ അറിവില്ലാണ്ട് പറഞ്ഞതല്ലേ…..
നീയെന്നെ ഇങ്ങനെ തീ തീറ്റിക്കല്ലേ ഇന്ദ്രാ…..'”

നന്ദുവിന്റെ ദയനീയ രോദനം കേട്ടപ്പോൾ അച്ചു അടക്കം എല്ലാവരും പൊട്ടി ചിരിച്ചു…
അവരുടെ യാത്ര ആനന്ദത്തോട് കൂടെ മുന്നോട്ട് പോയി……തടസ്സങ്ങൾ ഒന്നും ഇല്ലാതെ തന്നെ…..

???

ഇന്ദു പറഞ്ഞ വഴിയേ നന്ദു വണ്ടി ചലിപ്പിച്ചു….
ചെറു റോഡുകളിലൂടെ പോയ അവന്റെ വണ്ടി ഒരു മൺ റോഡിലേക്ക് പ്രവേശിച്ചു….
പിന്നെ കണ്ടതെല്ലാം രണ്ട് ഭാഗത്തായി നീണ്ടു നിവർന്നു കിടക്കുന്ന പാടവരമ്പാണ്…..

ആ വഴി പോയി അവസാനിക്കുന്നത് ഒരു വീട്ട് മുറ്റത്തും…. ചുറ്റിനും വിളഞ്ഞു നിക്കുന്ന വയൽ പറമ്പിനെ അവർ കണ്ണെടുക്കാതെ ആസ്വദിച്ചു കണ്ടു…..

‘”ഈയിടം കൊള്ളാല്ലോ ഇന്ദു…..
എന്താ ഭംഗി…..'””

ഇന്ദ്രൻ പറഞ്ഞു…..

‘”” ആഹ് ആഹ്…..
ഈ തോട്ടം ഒക്കെ ഞങ്ങടെയാ…..
ചെറിയച്ഛനാ എല്ലാം നോക്കി നടത്തുന്നത്….'””

ഇന്ദു പറഞ്ഞു…..

‘”” ആഹാ…..
എനിക്ക് ഇഷ്ട്ടായി…..
എന്തൊരു ശാന്തി നിറഞ്ഞ ഇടം….
ഹൊ…..
ആം ത്രിൽഡ്…..'””

ഇന്ദ്രൻ ആവേശത്തോടെ പറഞ്ഞു….

“” പിന്നെ വെറുതെയാണോ ഞങ്ങൾക്ക് ഇവടെ മറക്കാൻ പറ്റാത്തത്….
ഈ പാടവരമ്പിലൂടെ എത്ര ഓടി കളിച്ചതാ ഞങ്ങൾ…..
അല്ലേടി ഇന്ദു…..'””

പാറു പറഞ്ഞു…..

‘”” ആഹ്ന്ന്നെ…..
എല്ലാം ഇന്നലെ കഴിഞ്ഞ പോലെ….'””

ഇന്ദു പഴയതെല്ലാം ഓർത്തുകൊണ്ട് മൊഴിഞ്ഞു….

‘”” നല്ല വൈബ് സ്ഥലം….
ഇത്രയും മനോഹരമായ ഗ്രാമ ഭംഗി അങ്ങ് സിനിമയിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളു….
നീണ്ടു കിടക്കുന്ന നേൽപ്പാടം….
വൈകുന്നേരം ഞാറു അരിഞ്ഞു പണി കഴിഞ്ഞു പോകുന്ന പണിക്കാർ….
മനോഹരമായ അമ്പലവും അമ്പല പുഴയും…..
ആ പുഴയിൽ നീരാടാൻ വരുന്ന യവ്വന സുന്ദരികൾ…..
അരെ വാ വാ…..
എന്തൊരു കുളിർമ എന്തൊരു ഉത്തേചകം…..
പാഠപുസ്തകത്തിൽ പഠിച്ച കവിത പോലെ….
നമുക്ക് ഇനി പെട്ടെന്നൊന്നും പോണ്ടാ ഇന്ദുസേ……'””

പ്രകൽഭനായ ഒരു കവിയുടെ ഭാഷയിൽ ഇന്ദ്രൻ മൊഴിഞ്ഞു…. അത് കേട്ടതും ഇന്ദുവിന്റെ മുഖമൊന്നു കനത്തിരുന്നു….

‘”” വൈകി പോയിട്ട് എന്തിനാ….
പെണ്ണുങ്ങളുടെ കുളിസീൻ കാണാനാ….
കാല് തല്ലി ഓടിക്കും ഞാൻ… എന്നിട്ട് 3 നേരം വച്ചു വിളമ്പി തരും…. അടങ്ങി ഇരുന്നോ അവടെ…..'””

ഇന്ദുവിന്റെ വാക്കുകൾ കേട്ടതും അവനൊരു പൂച്ചയെ പോലെ അടങ്ങി…..
അവരുടെ വണ്ടി ആ പാടവഴിയും താണ്ടി വീട്ട് മുറ്റത്തേക്ക് കയറി നിന്നു…..

വണ്ടിക്കകത്ത് നിന്നും എല്ലാവരും പുറത്തേക്ക് ഇറങ്ങി…. ആദ്യമായി വരുന്നത് കൊണ്ട് തന്നെ ഇന്ദ്രന്റെയും നന്ദുവിന്റെയും അച്ചുവിന്റെയും കണ്ണുകൾ ചുറ്റിനും പരതി…. ആ ചുറ്റുവട്ടത്തെ മനസ്സിലാക്കാൻ….

അത്യാവശ്യം വിസ്തീർണ്ണമായ മുറ്റം തന്നെയാണ്…..

പഴയ നാലുകെട്ട് മോഡലിൽ ഉള്ള വീട്…. മുറ്റത്ത് ചാണകം തളിച്ച് വൃത്തിയാക്കി വച്ചിരിക്കുന്നു…..

വീടിന്റെ സൈഡിൽ ഒരു ചെറു തൊഴുത്തും കാണാം…വണ്ടിയുടെ സ്വരം കേട്ടതിനാൽ ആവാം… ആ മിണ്ടാപ്രാണികൾ ഉറക്കെ ശബ്ദം ഉയർത്തി കരഞ്ഞു….

അവർ പതിയെ വരാന്തക്ക് പക്കലിലേക്ക് നടന്നു….. അപ്പോഴാണ് ഒരു 50 ന് അടുത്ത്
പ്രായം വരുന്ന സ്ത്രീ പുറത്തേക്ക് വന്നത്….

ഉമ്മറത്തു വന്നു നിൽക്കുന്നവരെ അവർ ശരിക്കുമോന്ന് നോക്കി…പ്രായം ഏറിയതിനാൽ കണ്ണിനു കാഴ്ച കുറവാണ്….

പെട്ടെന്ന്….
അവരുടെ മുഖത്ത് ആനന്ദം നിറഞ്ഞു….
അവർ മാത്രമല്ല…..
പാറുവും ഇന്ദുവും അതെ അവസ്ഥയിൽ തന്നെയാണ്……

‘”” ചെറിയമ്മേ…..'””

എന്നും വിളിച്ചുകൊണ്ട് അവർ രണ്ടും മുന്നിട്ടേക്ക് നടന്നു….. ആ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞിരുന്നു….

‘” ഇന്ദു മോളെ…..
പാറു……എന്റെ മക്കളെ……'”

എന്ന് നെഞ്ചത്ത് കയ്യും വച്ച് മുറ്റത്തേക് ഇറങ്ങി….. ഇന്ദുവും പാറുവും അവരെ പോയെ കെട്ടിപ്പിടിച്ചു…..

‘”” ന്റെ മക്കളെ……'””

എന്നും വിളിച്ച് അവർ ആനന്ദപൂർവ്വം കണ്ണീർ വാർത്തു….

‘” എന്തിനാ ചെറിയമ്മേ കരയണേ….
ഞങ്ങളിങ് വന്നില്ലേ….'””

പാറു അവരുടെ കവിളിൽ സ്നേഹത്തോടെ തലോടിക്കൊണ്ട് പറഞ്ഞു……

‘”” സന്തോഷം കൊണ്ടാ എന്റെ പൊന്ന് മോളെ…..
മരിക്കും മുമ്പ് ന്റെ കുട്ടികളെ കാണാൻ പറ്റിയല്ലോ…..'””

ആ സ്ത്രീ അവരെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു…..

‘”” അങ്ങനെ മരിക്കുന്ന കാര്യമൊന്നും പറയണ്ടാ ചെറിയമ്മേ…..
ഞങ്ങളെ ഇനീം സഹിക്കേണ്ടി വരും….'”

കുറുമ്പോടെ ഉള്ള ഇന്ദുവിന്റെ വാക്കുകൾ കേട്ടപ്പോൾ അവരും ചിരിച്ചുപോയി…..

‘”” നിനക്കൊരു മാറ്റവും ഇല്ല….
എന്റെ കുറുമ്പി പെണ്ണെ…..
യാത്രയൊക്കെ സഖായിരുന്നോ….
രണ്ടാളും വളർന്നു….
എത്ര കൊല്ലായി ഒന്ന് കണ്ടിട്ട്….
ഈ നെഞ്ചിൽ കിടന്ന് ഉറങ്ങിയവർ അല്ലെ….'”

‘” ഞങ്ങളിങ് എത്തിയില്ലേ അമ്മേ…..
ചെറിയച്ഛൻ എവടെ….. എല്ലാരേം കാണാൻ കൊതിയാവാ…..'””

പാറു ആവേശത്തോടെ പറഞ്ഞു…..

‘”” അകത്തുണ്ട് മോളെ….
നിങ്ങള് വരുമെന്ന് അറിഞ്ഞപ്പോ കടക്കൊന്നും പോയില്ല…..
വാ…..'”

അതും പറഞ്ഞുകൊണ്ട് ആ സ്ത്രീ അവൾക്ക് പുറകിലേക്ക് നോക്കി….

‘”” മക്കളെ….
വാ…. അകത്തേക്ക് കേറി ഇരിക്ക്…..'””

അവർ ഇന്ദ്രനെയും നന്ദുവിനെയും അച്ചുവിനെയും നോക്കി പറഞ്ഞു….
അവർ സന്തോഷപൂർവ്വം അകത്തേക്ക് നടന്നു…..

‘”” ബാലേട്ടാ…….
അവരെത്തി ട്ടോ……'””

അകത്തേക്ക് കയറും വഴി അവർ ഉറക്കെ വിളിച്ചു പറഞ്ഞു….. ആ നാലുകെട്ട് തറവാടിന് ഉള്ളിൽ നിന്നും അല്പം പ്രായം തോന്നിക്കുന്ന ഒരാൾ പുറത്തേക്ക് നടന്നുവന്നു…..

പ്രായത്തിൽ ഒരു 53 വയസ്സെങ്കിലും തോന്നിക്കും…. അല്പം തടിച്ച ശരീരം…. തലയിലും താടിയിലുമായി കറുപ്പിൽ നര വീണ മുടികൾ…. കണ്ണിൽ ഒരു പഴയ പവർ ഗ്ലാസും…. അയാളെ കണ്ടതും ഇന്ദുവും പാറുവും ആ സ്ത്രീയിൽ നിന്നും മാറി അദ്ദേഹത്തെ പോയി കെട്ടിപ്പിടിച്ചു…..

‘”” ചെറിയച്ചാ……..'””

എന്ന് അവർ സ്നേഹത്തോടെ വിളിച്ചു….

‘” ഹ ഹ ഹ ഹ ഹ…..
എന്റെ മക്കള് വന്നോ……
എത്ര നാളായി ദേവി നിങ്ങളെ ഒക്കെ കണ്ടിട്ട്….'””

അയാൾ ആനന്ദപൂർവ്വം അരുളി….

‘”” ചെറിയച്ഛനെ ഞങ്ങൾ ഒത്തിരി മിസ്സ്‌ ചെയ്തു….. ആകെ നരച്ചല്ലോ ഇത്….'””

പാറു അദ്ദേഹത്തിന്റെ താടിയിൽ കൈവച്ചുകൊണ്ട് പറഞ്ഞു…..

‘”” പിന്നെ നരക്കാതെ…..
നാലുകൊല്ലം കഴിഞ്ഞില്ലേ….
വയസ്സ് 55 ആയി…. അപ്പോൾ താടിയും മുടിയും ഒക്കെ നരച്ചല്ലേ മതിയാവു…..'””

അയാൾ പറഞ്ഞു…..

“” എന്നാലും ഞങ്ങളുടേയാ പഴയ ചെറിയച്ഛൻ ആണ് സുന്ദരൻ…. ഇതാകെ വെളുത്തു വരച്ച് കിളവന്മാരെ പോലെ…..
നമുക്ക് ഇതൊന്നു കറുപ്പിക്കേണ്ടെ ചെറിയച്ഛ……'””

ഇന്ദു പറഞ്ഞു…..

“”””ഹഹഹ ഹ ഹ…..
ഇനിയിപ്പോ കറുപ്പിച്ചിട്ട് ആരെ കാണിക്കാനാ മോളെ …..
ആകെ കാണാനുള്ളത് ദേ ഇവളാണ്….
ഞാൻ ഇനിയും സുന്ദരനായാൽ എന്റെ ഭാരതിക്ക് പ്രായം തോന്നിക്കില്ലേ….. ‘””

അങ്ങേരുടെ വർത്തമാനം കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു….

‘”” ഓ….
എന്നെ സുഖിപ്പിക്കാൻ വേണ്ടിയൊന്നും നിങ്ങളു നരച് കോലംകെട്ട് നടക്കേണ്ട….
എനിക്കൊട്ടു അസൂയയും ഇല്ലെനും….
ഒരു സുന്ദരൻ വന്നെക്കുന്നു…..'””

ആ സ്ത്രീ പിറുപിറുത്തു…..

“” ഞങ്ങൾ വന്നു കയറിയല്ലേ ഉള്ളൂ ചെറിയച്ചാ….. അപ്പോഴേക്കും നിങ്ങള് പോരു തുടങ്ങുകയാണോ…..'””

പാർവതി ചോദിച്ചു….

‘”” ഇതൊക്കെ ഞങ്ങളുടെ ഓരോ കളി തമാശയല്ലേ പാറു മോളെ……””

അയാൾ അതും പറഞ്ഞുകൊണ്ട് പുഞ്ചിരിച്ചു…..

‘””. മ്മ്മ്……
എന്തൊക്കെയായാലും തമാശക്കാരന്റെ കുംമ്പയൊന്ന് വലുതായിട്ടുണ്ട്….
ഇതിപ്പോ എത്രാം മാസമാണ് ബാലൻ സഖാവേ…..'””

ഇന്ദു ചോദിച്ചു…..

‘”” ഈ ചിങ്ങത്തിൽ 20 കൊല്ലം തികയും കുട്ട്യേ…..
കെട്ടു കഴിഞ്ഞിട്ടും നിന്റെയീ പിള്ള കളി മാറിയിട്ടില്ലല്ലേ……'””

അദ്ദേഹം അത് ചോദിച്ചപ്പോൾ അവൾ പല്ലിളിച്ചു കാണിച്ചു …..

‘”” മ്മ്……
വന്ന കാലിൽ നിൽക്കാതെ എല്ലാവരും ഇരിക്ക്….. ഭാനുമതി….
കുട്ടികൾക്ക് കുടിക്കാൻ വല്ലതും എടുക്ക് ….'””

അദ്ദേഹം പറഞ്ഞു…..

‘”” അയ്യോ അങ്കിളേ…. അതൊന്നും വേണ്ട….
ഞങ്ങൾ വരുന്ന വഴിക്ക് ചായയൊക്കെ കുടിച്ചതാണ്…..'””

നന്ദുവാണ് അത് പറഞ്ഞത്….

“” അത് സാരമില്ല മക്കളെ…..
ഒരു ചായ കൂടി കുടിച്ചെന്നു വെച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല….
പിന്നെ ഈ അങ്കിളേ എന്നുള്ള വിളി ഒന്നും വേണ്ടട്ടോ….
ഇവരെന്നെ ചെറിയച്ഛ എന്നാ വിളിക്കാറ്….
നിങ്ങളും അതിന്നെ വിളിച്ചോ…..'””

അദ്ദേഹം അവരോട് പറഞ്ഞു…

‘”” എല്ലാം അങ്ങ് പറയുന്നതുപോലെ….
ചെറിയച്ഛാ…..'”

ഇന്ദ്രൻ ഒരു ചിരിയോട് കൂടെ പറഞ്ഞു….

‘”” ഹഹഹ…..
നിങ്ങൾ ഇരിക്ക്….
സംസാരിക്കാം…..'””

അവരാ ഹാളിൽ കണ്ട സോഫയിലും കസേരയിലുമൊക്കെയായി ഇരുന്നു….

‘”” കിച്ചു എവിടെ ചെറിയച്ചാ…..
കണ്ടില്ല…….??'””

പാർവതി ചോദിച്ചു…. ഈ സമയം ഇന്ദു ഭാനുമതിക്കൊപ്പം അടുക്കളയിലേക്ക് പോയിരുന്നു….

‘”” ആഹ്……
ഇത്ര സമയം നിങ്ങളെയും നോക്കിയിരുന്നു……
ഇപ്പോ അമ്മിണിക്ക് കഴിക്കാൻ പുല്ലു വെട്ടാൻ പോയേക്കുവാ…..'””

അദ്ദേഹം മറുപടി പറഞ്ഞു…..
ഇന്ദ്രൻ പതിയെ പാർവതിയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു….

‘”” എടി അമ്മിണിക്ക് ചോറും കറിയും ഒന്നും ഇറങ്ങില്ലേ….
ഇനി വല്ല ആയുർവേദ പുല്ലും ആണോ….'””

അവൻ വളരെ സ്വകാര്യമായി ചോദിച്ചു…..

‘”” എടാ പൊട്ടാ….
അമ്മിണി ഇവിടത്തെ പശുവാടാ ……'””

‘”” അതങ്ങ് നേരത്തെ പറഞ്ഞൂടെ…..
വെറുതെ ഞാൻ തെറ്റിദ്ധരിച്ചു…..'””

അവൾ അവനെ ഒന്നു നോക്കി എന്നല്ലാതെ ഒന്നും തന്നെ പറഞ്ഞില്ല…..

‘”” എന്താ മരുമോൻ ഒരു സ്വകാര്യം പറച്ചിൽ…..'””

ചെറിയച്ഛൻ ചോദിച്ചു….

‘”” അതൊന്നുമില്ല ചെറിയച്ഛ…..
ചായ എന്താ വരാത്തെ എന്ന് ചോദിച്ചതാ…..'””

പാറു മറുപടി പറഞ്ഞു…..

‘”” ഹോ അതാണോ…..
അതിപ്പോ വരും മോനെ…..
കുറച്ച് കൊതിയുള്ള കൂട്ടത്തിലാല്ലേ ……'””

അവൻ വെറുതെ ഒന്ന് ചിരിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല….

‘”” ആട്ടെ ചെറിയച്ഛാ…..
പുല്ലൊക്കെ വെട്ടുന്നത് ഇപ്പോ കിച്ചുവാണോ….'”

പാർവതി ചോദിച്ചു….

‘”” ആടി മോളെ…..
ഭാനുമതിക്ക് ഇപ്പോൾ കാലിന് തീരെ വയ്യ….
അപ്പോ ആ പണിയൊക്കെ ചെയ്യുന്നത് കിച്ചു തന്നെയാണ്…..'””

‘”” എന്തിനാ ചെറിയച്ഛ….
അതിനെ വിറ്റൂടായിരുന്നോ……
അത് കുഞ്ഞല്ലേ…. അവൾ ഈ പ്രായത്തിൽ പുല്ലു വെട്ടാനും ചാണകം കോരാനും ഒക്കെ നിൽക്കുക എന്ന് വെച്ചാൽ….'””

പാർവതി വിഷമത്തോടെ ചോദിച്ചു…..

‘”” ആ പണി മാത്രമല്ല മോളെ…..
ഇവർക്ക് മൂന്ന് നേരം കാടിവെള്ളം കൊടുക്കുക, കുളിപ്പിക്കൽ , മേക്കാൻ കൊണ്ടുപോകൽ, പുല്ല് വെട്ടൽ , രാവിലെ അമ്മിണിയുടെ പാല് കറക്കൽ എല്ലാം ന്റെ മോളാണ് ചെയ്യുന്നത്……'””

അയാൾ പറഞ്ഞു….
ഇതെല്ലാം കേട്ട് അവിടെയുള്ളവർ അന്തം വിട്ടിരിക്കുകയാണ്….. കാരണം കിച്ചു ഒരു പ്ലസ് വണ്ണിൽ പഠിക്കുന്ന കുട്ടിയാണെന്ന് എല്ലാവർക്കും അറിയാം……

‘”” ന്റെ ദേവി…..
അപ്പോൾ എല്ലാം ചെയ്യുന്നത് ആ പാവമാണോ……??'””

പാർവതി കണ്ണുമിഴിച്ചുകൊണ്ട് ചോദിച്ചു….

‘”” ഞാനെന്തു ചെയ്യാനാ മോളെ…..
ഭാനുമതിക്ക് വയ്യാതായപ്പോൾ തന്നെ അതുങ്ങളെ വിൽക്കാൻ പോയതാ….
അപ്പോ കരഞ്ഞ് അലറി ആ കച്ചവടം തന്നെ മുടക്കി അവൾ…..
അതും പോരാതെ അതുങ്ങളുടെ കാര്യം ഇനി അവൾ ശ്രദ്ധിച്ചോളാം എന്നും വാക്ക് തന്നു…..
കൊച്ചു കുട്ടിയല്ലേ ഒരു രണ്ടാഴ്ച കഴിഞ്ഞാൽ ബുദ്ധിമുട്ടി മടുത്തു മനസ്സുമാറ്റും എന്ന് വിചാരിച്ചപ്പോൾ അമ്പിനും വില്ലിനും അടുക്കുന്നില്ല…..
അതിന്റെ ബുദ്ധിമുട്ട് കണ്ട് അവൾ ക്ലാസ്സിൽ പോയ തക്കം നോക്കി വിൽക്കാൻ നോക്കിയപ്പോ എവിടുന്നൊക്കെയോ മണത്തറിഞ്ഞു പാഞ്ഞുവന്നു അവൾ…
അന്നിവടെ അവളുണ്ടാക്കിയ അങ്കം….
ഹൊ…..
നാൾ ഇത്രയായിട്ടും അതുങ്ങളുടെ കാര്യത്തിന് ഒരു കുറവ് ആ പെണ്ണ് വരുത്തിയിട്ടില്ല…..
അമ്മിണിയുടെ പാലുവിറ്റ് കിട്ടുന്ന കാശ് അവളുടെ കോളേജ് ചിലവിനു വേണ്ടി ഉപയോഗിക്കും….. അത്രതന്നെ….. ‘””

അദ്ദേഹം പറഞ്ഞു….
പാർവതി ഇതെല്ലാം അത്ഭുതത്തോടെയാണ് കേട്ടിരുന്നത്….

‘”” എന്റെ കയ്യിൽ തൂങ്ങിനടന്ന പെണ്ണ…..
അവൾ ഇത്ര അധ്വാനിയാണെന്ന് ഞാൻ ഇപ്പോഴാണ് അറിഞ്ഞത്…'”

പാറു പറഞ്ഞു…..

‘”” നീ ചെയ്യാത്ത ജോലി ഒന്നുമല്ലല്ലോ മോളെ…..
പണ്ട് ഭാനുമതിക്കൊപ്പം നീയും ഉണ്ടായിരുന്നല്ലോ ഇതൊക്കെ ചെയ്യാൻ….
അതുകണ്ട് വളർന്ന കൊച്ചായത് കൊണ്ടാവാം അവളും ഇങ്ങനെയായി….'””

അദ്ദേഹം പറഞ്ഞു….

‘”” അല്ല ചെറിയച്ഛാ…..
ഈ ഇന്ദു……
ഇതുപോലെ ഒരു കഴിവും കാണിച്ചിട്ടില്ലേ….'””

ഇന്ദ്രൻ ചോദിച്ചു…..

‘”” അവളു കുഞ്ഞല്ലേ മോനെ…..
ഞങ്ങൾ അങ്ങനെ ഭരിച്ച പണിയൊന്നും അവളെക്കൊണ്ട് എടുക്കാൻ സമ്മതിച്ചിട്ടില്ല…. ഒരു പാവമാ…..'””

അദ്ദേഹം പറഞ്ഞു…..

‘”” വെറുതെ അല്ല നിന്റെ പെങ്ങളിങ്ങനെ മടിച്ചി ആയത്…..'””

ഇന്ദ്രൻ വീണ്ടും പാറുവിന്റെ ചെവിയിൽ കളിയാക്കി കൊണ്ട് പറഞ്ഞു…..

അവൾ അവനെ ഒന്ന് തുറിച്ചു നോക്കി….

‘”” വീണ്ടും എന്താ മരുമോൻ സ്വകാര്യം പറയുന്നത്…. ചായ വന്നില്ലേ എന്നാണോ…..'””

ചെറിയച്ഛൻ ചോദിച്ചു…..

‘”” അതല്ല ചെറിയച്ഛൻ….
ചായ മാത്രമേ ഉള്ളോ കടി വല്ലതും വരുമോ എന്നാണ് ചോദിച്ചത്…..'””

പാർവതി പറഞ്ഞു….. സത്യം പറയാൻ ഒക്കില്ലല്ലോ…..

‘”” അതെന്തു വർത്തമാനമാമോനെ …..
അച്ചപ്പം,കുഴലപ്പം, പൊക്കവട, നല്ല ചൂട് പഴംപൊരി എല്ലാം ഉണ്ടാക്കി റെഡിയാക്കി വെച്ചിട്ടുണ്ട് അവിടെ…. നിങ്ങൾ വരുന്നെന്ന് അറിഞ്ഞതുകൊണ്ട്….
മോൻ ഇഷ്ടത്തിന് കഴിച്ചോ……'””

അയാൾ ആനന്ദത്തോടെ പറഞ്ഞു……

ആ സമയം ഒരു ഡ്രെയിൽ ചായയുമായി ഇന്ദു വന്നിരുന്നു…. തൊട്ടു പുറകെ ബാലൻ പറഞ്ഞ പലഹാരങ്ങൾ കൊണ്ട് ഭാരതിയമ്മയും എത്തി…..

‘”” എങ്കിൽ ചായ കുടിച്ചിട്ട് ആവാം സംസാരം ല്ലേ…..'”

ബാലൻ പറഞ്ഞു……

‘”” ആവാം……
അമ്മായി ഇരിക്കു……'””

ഇന്ദ്രൻ അവരെ നോക്കി പറഞ്ഞു….

‘”” ഞാൻ പിന്നെ ഇരുന്നോളാം മോനെ …..
നിങ്ങള് ചായ കുടിക്ക്…..'””

ഭാനുമതി പറഞ്ഞു…..

‘”” എന്തിനാ അമ്മായി ഈ ഫോർമാലിറ്റി…..
ഇവരെയൊക്കെ പോലെ തന്നെയല്ലേ ഞങ്ങളും…..
ഇവിടെ ഇരിക്ക്…..'””

അവന്റെ സ്നേഹത്തോടെയുള്ള വാക്ക് കേട്ടപ്പോൾ അവർക്ക് നിഷേധിക്കുവാൻ തോന്നിയില്ല… ഭാനുമതിയും അവർക്കൊപ്പം ഇരുന്നു…..

10 Comments

  1. ????❤️❤️❤️

  2. Bro vere eth platformilaa ee story ollath enn onn parayaavoo

  3. അദ്വൈത്

    ‘” എടാ അളിയാ…. ഞാൻ ഓടിച്ചാ ഉറങ്ങിപ്പോവും….
    ഇന്നലെ ഒന്നും നേരെ ഉറങ്ങീട്ട് പോലുമില്ല….
    നീ ഓടിക്കടാ…..’”???

    നീലകണ്ഠ ആശ്രമം അതി മനോഹരമായാണ് വരച്ചു കാട്ടിയത്. അവിടെ ചെലവഴിച്ച ഓരോ നിമിഷവും രുദ്രനെ പോലെ തന്നെ ഞാനും ഒരുപാട് അങ്ങ് ആസ്വദിച്ചു. നീലകണ്ഠന്റെ കുടുംബവും പിള്ളേരും ലക്ഷ്മി ചേച്ചിയും സ്വർഗം തന്നെ. ചൂട് കഞ്ഞിയുടെ കാര്യം പിന്നെ പറയേണ്ട…. അഡാറ് കഞ്ഞി തന്നെയായിരുന്നു.

    ‘”” മ്മ്….. ക്.. ഴ്…പ്പില്ല…..’”” wow!!! ഇങ്ങനെയൊക്കെ സന്ദർഭോചിതമായിട്ട് ആർക്ക് എഴുതാൻ പറ്റും

  4. ❤️❤️❤️

  5. അദ്വൈത്

    ഹെൻ്റെ പൊന്നോ

    എന്തോരം സന്തോഷം തോന്നിയെന്നു പറഞ്ഞറിയിക്കാൻ വയ്യാ. എന്താ ആനക്ക് ഞങ്ങളെ മറക്കാൻ കഴിയില്ലെന്ന് അറിയാം. സന്തോഷം മോനേ സന്തോഷം. ശരീരമാസകലം ധമനികളിലൂടെ രക്തം പ്രവഹിക്കുന്നത് അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു ഇത്. Anyway thanks മച്ചാ. വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കുക ട്ടോ.

    സ്നേഹപൂർവ്വം

    അദ്വൈത്

  6. Can’t say any words. Amazing..

  7. വിശാഖ്

    ❤️❤️❤️❤️enthayalum orupadu gap veezhathe part tharane atrayum ishtamanu e kadha❤️❤️❤️

  8. ?രാക്ഷസൻ ?

    Dk അണ്ണാ എല്ലാപ്രവിശ്യത്തെപോലെയും ഇപ്രാവശ്യവും കലക്കി. ത്രില്ല് അടിച്ചിരുന്നുപോയി. പിന്നെ വേറെ 2 പ്ലാറ്റഫോം എന്ന് പറഞ്ഞില്ലേ അത് ഏതൊക്കെ ആണ് എന്ന് പറഞ്ഞു തരോ? Pls
    ഞാൻ ഇവിടെ പുതിയതാ അതാ?

  9. ഈ ഭാഗവും സൂപ്പർ, അടുത്ത ഭാഗം എത്രയും വേഗം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. രണ്ടു ഭാഗങ്ങൾ കിട്ടിയത്തുകൊണ്ട് സന്തോഷം ആയി. വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.
    ???????????????????????????

Comments are closed.