– ശ്രീകുലം –
ശ്രീകുലത്ത് തറവാട് ഒരു പുതു പുലരിയെ അന്ന് വരവേറ്റു….
ഏറെ നാളത്തെ കാത്തിരിപ്പിന് ഇന്ന് വിരാമം അടയുവാൻ പോകുകയാണ്…
ഇന്ദ്രനും ഇന്ദുവും പാറുവും പാലക്കാട്ടേക്ക് ഉള്ള യാത്ര ആരംഭിക്കുവാൻ സമയമായി… കൂട്ടിനു ഒരു നിഴൽ പോലെ അവരും ഉണ്ട്….
നന്ദുവും അച്ചുവും….
അവരെ യാത്ര അയക്കുവാൻ ആ കുടുംബം മുഴവൻ ഉണ്ടായിരുന്നു…
ലക്ഷ്മിയമ്മയും രാധമ്മയും എല്ലാം അവർക്ക് കൊണ്ടുപോകേണ്ട പലഹാരങ്ങളും തുണികളും എല്ലാം കാറിൽ കയറ്റി….
‘”” ഡാ…..
സൂക്ഷിച്ചും കണ്ടും ഒക്കെ വണ്ടി ഓടിക്കണം….
പിള്ളേര് കൂടെ ഉള്ളതാ…..'”
ലക്ഷ്മിയമ്മ ഒരു താക്കീത് പോലെ ഇന്ദ്രനെ ഓർമിപ്പിച്ചു…..
‘”” അതെന്തിനാ എന്നോട് പറയണേ…..
വണ്ടി ഇവനല്ലേ ഓടിക്കുന്നെ…..'”
ഇന്ദ്രൻ നന്ദുവിനെ ചൂണ്ടികൊണ്ട് പറഞ്ഞു….
‘” ഏഹ്…..
ഞാനാ…..
ഇന്നലെ നീ ഓടിക്കാന്ന് അല്ലേടാ നാറി എന്നോട് പറഞ്ഞെ….. ആ ഒറ്റ കാരണം കൊണ്ട് മുഴുവൻ ഓഫീസ് ഓട്ടവും ഞാനാ ഓടിയെ…..'””
നന്ദു പറഞ്ഞു…..
‘” എടാ അളിയാ…. ഞാൻ ഓടിച്ചാ ഉറങ്ങിപ്പോവും….
ഇന്നലെ ഒന്നും നേരെ ഉറങ്ങീട്ട് പോലുമില്ല….
നീ ഓടിക്കടാ…..'””
ഇന്ദ്രൻ ഒരു കള്ള ചിരിയോടെ പറഞ്ഞു….
ഇതെല്ലാം കേട്ട് ഇന്ദുവും ഒപ്പം ഉണ്ടായിരുന്നു….
അവൾക്ക് ശരിക്കും ചിരിയാണ് വന്നത്….
‘”” എടാ സാമാദ്രോഹി….
എന്നാലും ഇങ്ങനൊരു തേപ്പ് ഞാൻ പ്രധീക്ഷിച്ചില്ല……'””
നന്ദു ഇന്ദ്രനെ ദയനീയതയോടെ നോക്കിയാണ് അത് പറഞ്ഞത്…..
‘”” നീ ഓടിക്ക് ചെക്കാ….
അവനു വയ്യാത്തത് കൊണ്ടല്ലേ….'”
ലക്ഷ്മിയമ്മയും അവനൊപ്പം ചേർന്നു…..
‘””അല്ലാണ്ട് വേറെ വഴി ഇല്ലല്ലോ…..
ഓരോരുത്തന്മാരെ പ്രായം തികയും മുന്നേ കെട്ടിച്ചു ഈ വിധത്തിൽ ആക്കിക്കോളും….
ആ ചാവി ഇങ് താ…..'””
നന്ദു അതും പറഞ്ഞുകൊണ്ട് ചാവിയും തട്ടിപ്പറച്ച് വണ്ടിയിൽ കയറി…. അവന്റെ പിറുപിറുക്കൽ കേട്ട് എല്ലാരും ചിരിച്ചിരുന്നു….
ഇന്ദ്രനും ഇന്ദുവും മാത്രം എല്ലാർക്കും ചുറ്റും ലജ്ജയയോടെ നിന്നുപോയി…. ഒട്ടും സമയം പാഴാക്കാതെ എല്ലാരും വണ്ടിയിൽ കയറി…..
അവരുടെ വാഹനം ശ്രീകുലം തറവാട് താണ്ടി പുറത്തേക്ക് കുതിച്ചു….
☠️☠️☠️☠️☠️☠️☠️☠️☠️
-കൊച്ചി –
പോലീസ് സ്റ്റേഷനിലേക്ക് ഏറെ നാളുകൾക്ക് ശേഷം മാർട്ടിന്റെ പോലീസ് വാഹനം പാഞ്ഞെത്തി…
പുറത്ത് കാവൽ നിന്നിരുന്ന പോലീസുകാരൻ അയാളെ കണ്ടതും തൊപ്പിയും തോക്കും കിട്ടിയ തക്കം കൊണ്ട് നേരെ ഇട്ട് സല്യൂട് ചെയ്തു….
എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ മാർട്ടിൻ അകത്തേക്ക് കയറി പോകുകയാണ് ചെയ്തത്….
തൊട്ട് പുറകെ സാക്ഷിയും ഉണ്ടായിരുന്നു….
അകത്ത് ഓരോ പോലീസ് ഉദ്യോഗസ്ഥരും അവരവരുടെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്….
അവരും മാർട്ടിനെ കണ്ടതും എഴുന്നേറ്റ് സല്യൂട് അടിച്ചു….. അയാൾ നേരെ കേറി ചെന്നത് തന്റെ ഓഫീസിലേക്കാണ്….
അകത്ത് കയറിയതും തന്റെ ഔദ്യോഗിക ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് മാർട്ടിൻ അലാറം അമർത്തി….
ഈ സമയം പുറത്ത് നിന്നും ASI ശ്രീനാഥ് അകത്തേക്ക് വന്നിരുന്നു…..
അയാൾ മാർട്ടിനെ നോക്കി സല്യൂട് ചെയ്തു….
‘”” എന്താടോ ഇത്….
ഒരു കാര്യം തപ്പാൻ പറഞ്ഞിട്ട് എത്ര നാള് കഴിഞ്ഞാ കിട്ടിയത്…. കുറച്ചു റെസ്പോൺസിബിൽ ആയി നടന്നൂടെ….'””
മാർട്ടിൻ ചോദിച്ചു…..
‘”” അത് സാർ….
ഞാൻ…..'””
‘”” മ്മ്….
മതി….. ആ ഹാർഡിസ്ക് ഇങ് താ….
എന്നിട്ട് താനും ഇവടെ ഇരിക്ക്…..'”
മാർട്ടിൻ പറഞ്ഞു…..
‘”” ഞാനോ……??'””
ശ്രീനാഥ് ചോദ്യം ആവർത്തിച്ചു….
‘”” അതെന്താ തനിക്ക് ഇരുന്നൂടെ….
വല്ല മൂല കുരുവിന്റേം പ്രോബ്ലം ഉണ്ടോ….'””
‘”” മ്ച്…….'””
അവൻ ഇല്ലെന്ന് ആംഗ്യം കാണിച്ചു…..
‘”” എന്ന അവടെ ഇരിക്കട….
ആരാടാ ഇവനെ ഒക്കെ പോലീസിൽ എടുത്തത്….
ഇഡിയറ്റ്…..'””
മാർട്ടിൻ സ്വയം പറഞ്ഞുകൊണ്ട് തന്റെ കഷണ്ടി തല പതിയെ ചൊറിഞ്ഞു…. ശേഷം ആ ഹാർഡിസ്ക് കമ്പ്യൂറ്ററിൽ കണക്ട് ചെയ്തു…..
ഈ സമയം അവൻ ഇളിഭ്യനായി അവിടെ ഇരുന്നിരുന്നു…തൊട്ടടുത്ത് ഇരുന്നിരുന്ന സാക്ഷിയെ ഒന്ന് നോക്കുവാനും അവൻ മറന്നില്ല…. അവളവനെ നോക്കി പതിയെ ഒന്ന് ചിരിച്ചു കാണിച്ചു…. അവൻ തിരിച്ചും….
മാർട്ടിൻ ആ ഹാർഡിസ്ക്കിൽ മരണം നടന്ന ദിവസത്തെ വിശ്വൽസ് ചെക്ക് ചെയ്യാൻ തുടങ്ങി….. കണ്ടത് തന്നെ പല തവണ വീക്ഷിക്കുന്ന അയാളെ സാക്ഷി ഇമ വെട്ടാതെ നോക്കിയിരുന്നു……
മാർട്ടിൻ അവരെ എല്ലാം ഒന്ന് നോക്കി….
‘”” സോ…..
രാത്രി 11.30 മുതൽ പുലർച്ചെ 3 മണി വരെ ഉള്ള ദൃശ്യങ്ങൾ ഇതിൽ ബ്ലാങ്ക് ആണ്….. അതായത് മരണം നടന്ന അതെ സമയത്തെ ദൃശ്യങ്ങൾ മായ്ക്കപ്പെട്ടിരിക്കുന്നു…..'””
മാർട്ടിൻ പറഞ്ഞു….
‘” ഒറ്റ നോട്ടത്തിൽ ഇതിൽ വലുതായോന്ന് എനിക്ക് കാണാൻ കഴിഞ്ഞില്ല…..
എങ്കിലും ഒരു ശ്രമം എന്ന പോലെ ഞാൻ പറയുന്ന വണ്ടികളുടെ ഉടമകൾ ഇവടെ എത്തണം….. ഇന്ന് വൈകീട്ട് തന്നെ…..'””
മാർട്ടിൻ ഇരുവരെയും നോക്കി പറഞ്ഞു….
‘” ഓക്കെ സാർ…..
അതിനുള്ളത് എല്ലാം ചെയ്യാം…..'””
ശ്രീനാഥ് പറഞ്ഞു…..
‘””” മ്മ്….
അത് വൈകിപ്പിക്കരുത്…..
വണ്ടികൾ ഇവയാണ്….
KL09 T 123
കടന്ന് പോയ സമയം 11: 12പിഎം
പിന്നെ
KL14 j 665
ഇത് പോയത് രാത്രി 11:24
അവസാനമായി
KL8 B 249
രാത്രി 11:28 ഓട് കൂടെ ആ വഴി പോയി…. അതായത് നമ്മുടെ അറിവിൽ മരണം നടക്കുന്നതിന്റെ മുന്നേ ആയി അവസാനം ആ വഴി പോയ വാഹനം…
ഈ മൂന്ന് വാഹന ഉടമകളെയും ഫോൺ വഴിയോ നേരിട്ടോ എനിക്ക് സംസാരിച്ചേ മതിയാവു….'””
മാർട്ടിൻ പറഞ്ഞു….
‘”” എങ്കിലും സാർ…..
ഇത് ഒന്നര മണിക്കൂർ മുന്നേ ആ വഴി പോയ വാഹനം അല്ലെ…. അവരിതെല്ലാം കണ്ടു എന്നതിൽ എന്താ ഉറപ്പ്….'””
സാക്ഷി ചോദിച്ചു….
‘”” കയ്യിൽ ഉള്ള തെളിവുകളെ നിസാരമായി കാണരുത്…. നമ്മൾ ഇല്ലെന്ന് കരുതുന്ന ഇടത്താവാം നമുക്ക് വേണ്ടത് ഉണ്ടാവുക….'””
മാർട്ടിൻ പറഞ്ഞു….
അവരൊന്നും തന്നെ മിണ്ടിയില്ല….
‘”” പിന്നെ….
അവിടെ അവസാനമായി വന്ന ബസ്സിന്റെ ലിസ്റ്റ് എടുക്കാൻ പറഞ്ഞിട്ട് എന്തായി….
കിട്ടിയോ….'””
മാർട്ടിൻ ശ്രീനതിനെ നോക്കി ചോദിച്ചു….
‘”” സാർ…
ഇതൊരു ടൌൺ ഏരിയയിൽ പെടാത്ത സ്ഥലം ആയത് കൊണ്ട് തന്നെ 11 മണിക്ക് ശേഷം ബസ് ട്രാൻസ്‌പോർട്ടേഷൻ ഇല്ല….
പിന്നെ അന്വേഷിച്ചതിൽ അറിയാൻ കഴിഞ്ഞത് കൊലപാതകം നടക്കുന്ന സമയം ശ്രീ മുരുകൻ എന്ന ബസ് 12:30 സമയത്ത് അവിടെ സഞ്ചരിച്ചിരുന്നു എന്നാണ്….
ഇപ്പൊ അതിന്റെ സമയമെല്ലാം മാറ്റിയിട്ടിട്ടുണ്ട്…..'””
ശ്രീനാഥ് പറഞ്ഞു….
‘”” 12:30…..??
ആ ബസിന്റെ ഡ്രൈവറെയും കണ്ടക്ടറെയും ഇന്ന് തന്നെ കാസ്റ്റഡിയിൽ എടുക്കണം….'””
“” യെസ് സാർ….'””
ശ്രീനാഥ് പറഞ്ഞു….
‘”” മ്മ്…..
എന്നാൽ താൻ പോക്കോ….
പറഞ്ഞ പണി നടക്കട്ടെ….'””
മാർട്ടിൻ അവനെ നോക്കി പറഞ്ഞു…. ശ്രീനാഥ് തന്റെ പോലീസ് തൊപ്പിയും തലയിൽ വച്ചുകൊണ്ട് ആ ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി….
????????
കാടും മേടും കടന്നുപോയി….ഉദിച്ചു വന്ന പൊൻ സൂര്യന്റെ പ്രകാശം ആയിടത്തേയും പ്രകാശിപ്പിച്ചിരുന്നു…..
പൊട്ടി പൊളിഞ്ഞ ആ റോഡിലൂടെ രുദ്രന്റെ വണ്ടി ഏറെ മുന്നിലേക്കെത്തിയിരുന്നു…
രുദ്രൻ അവനു പുറകെ ഇരിക്കുന്ന ആ സ്വാമിയേ നോക്കി… അയാൾ അവന്റെ ദേഹത്ത് തല വച്ച് ഉറങ്ങുകയാണ്…. ഒരു കുഞ്ഞിനെ പോലെ….
‘”” സ്വാമി…..
ഹോയ് സ്വാമി……'””
രുദ്രൻ ഒന്ന് തോളു കുലുക്കി അദ്ദേഹത്തെ വിളിച്ചു…. പാതി ഉറക്കം കണ്ണിൽ നിന്നും മായാതെ അയാൾ കണ്ണുകൾ തുറന്നു…..
‘”” എന്ത് ഉറക്കമാ ഇത്…..
നേരെ വിട്ടാ മതീന്ന് പറഞ്ഞിട്ട് ഇതിപ്പോ ദൂരം കൊറേ ആയല്ലോ…. ഒരാള് പോലും ഇല്ലാത്ത സ്ഥലവും….'””
രുദ്രൻ അയാളെ നോക്കി പറഞ്ഞു…..
ആ സ്വാമിയാർ തനിക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു…..
‘”” ആഹ്…. ഇവടെ എത്തിയോ…..'””
ഉറക്കച്ചടവോടെ അയാൾ പറഞ്ഞു….
‘” എന്തേ…. പോകേണ്ട ഇടം കഴിഞ്ഞു പോയോ…..'””
അവൻ ചോദിച്ചു…..
‘”” ഹ ഹ ഹ ഹ…..
ഇല്ലടാ ചെക്കാ… നീ ധൈര്യമായി പോ….
ഇനിയൊരു അര കിലോമീറ്റർ കൂടി ഉള്ളു….'”
സ്വാമി പറഞ്ഞു….. രുദ്രൻ മറുപടി ഒന്നും പറഞ്ഞില്ല…. അയാൾ ചൊല്ലിയ ആ ദൂരം തേടി അവൻ മുന്നോട്ട് പാഞ്ഞു….
‘” കുഞ്ഞേ…..
ദാ അവടെ നിർത്തിക്കോ…..
ഇതാ സ്ഥലം…..'””
സ്വാമി ഒരിടത്തേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു….. രുദ്രൻ ആകെ അതിശയത്തോടെ അവിടെ ബൈക്ക് നിർത്തി…. എന്നിട്ട് ചുറ്റിനും നോക്കി…..
വഴിയുടെ ഇരു ഭാഗത്തും കാടും മലയും മാത്രം….. അവനൊന്നും മനസ്സിലാവാതെ അദ്ദേഹത്തെ നോക്കി….
കൊണ്ടുവന്ന ബാണ്ടകെട്ടു ചുമലിൽ തൂക്കുകയാണ് അയാൾ….
‘”” മോനെ….
ഞാനെന്നാ അങ്ങോട്ട്……??'””
അയാൾ വിനീതമായി രുദ്രനോട് പറഞ്ഞു….
‘”” അല്ല സ്വാമി…. ഇത്….
ഇതേതാ സ്ഥലം…..'””
രുദ്രൻ ചോദിച്ചു….
‘”” ഇതാണ് എനിക്ക് വരേണ്ട സ്ഥലം….
ദാ ആ കാണുന്ന വഴി കണ്ടോ….'”
അയാൾ രുദ്രനെ ഒരു വഴി ചൂണ്ടി കാണിച്ചു….
ഒരു കുന്നിൻ മുകളിലേക്കു ഉള്ള കുഞ്ഞു വഴി….
‘” അതിലൂടെ മുകളിലേക്ക് പോണം…. അവിടെയാണ് എന്റെ കുടി….””
അയാൾ പറഞ്ഞു…..
രുദ്രൻ അതിശയത്തോടെ അദ്ദേഹത്തെ നോക്കി…..
‘”” എന്താടാ ഇങ്ങനെ നോക്കുന്നത്….'””
‘” അല്ല സ്വാമി….
ഒരു മനുഷ്യൻ പോലും ഇല്ലാത്ത കാട്ടു മുക്ക്….
അവടെ ഒരു കുന്നിൻ മുകളിൽ വീട്….
നിങ്ങൾക്ക് ശരിക്കും വട്ട് തന്നെ…..'””
രുദ്രൻ പറഞ്ഞത് കേട്ട് അയാൾ ഉറക്കെ അട്ടഹസിച്ചു….
‘”” കൊറേ ഏറെ മനിഷ്യന്മാരുടെ ഒപ്പം തന്നെ നാം ജീവിക്കണമെന്ന് എവിടേയും പറഞ്ഞിട്ടില്ല രുദ്രാ…..
നമുക്ക് ചേർന്ന ഇടം എവിടേയോ അതാണ് നമ്മുടെ കൊട്ടാരം…. അങ്ങനെ നോക്കുമ്പോ ഇതാണെന്റെ കൊട്ടാരം….
ഞാൻ ഇവിടത്തെ രാജാവും…..'””
അയാൾ അവനെ നോക്കി തന്റെ മീശ പിരിച്ചു….
‘”” മ്മ്…….
കൊള്ളാം..,… രാജാവ് തന്നെ…..'””
‘”” ഹ ഹ ഹ ഹ ഹ…..
എങ്കിൽ രുദ്രാ….. ഒരിക്കൽ കൂടെ യാത്ര ചോദിക്കുന്നു…..
വീട്ടിലേക്ക് വിളിച്ച് സൽക്കരിക്കാൻ ആഗ്രഹം ഉണ്ട്…. പക്ഷെ ഇവിടെ ഒന്നും നിനക്ക് ചേർന്നതല്ല….. അതുകൊണ്ട് വിട പറയുന്നു….'”
നീലകണ്ഠൻ അവനെ നോക്കി അത്രയും പറഞ്ഞുകൊണ്ട് അവിടെ നിന്നും ചലിച്ചു…..
‘”” സ്വാമി…….'””
പെട്ടെന്നുള്ള രുദ്രന്റെ വിളി കെട്ടാണ് അയാൾ തിരിഞ്ഞു നോക്കിയത്…..
‘”” ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്….
എനിക്ക് അങ്ങയിൽ നിന്നും ഒരു സഹായം വേണം……'””
രുദ്രൻ അദ്ദേഹത്തോട് പറഞ്ഞു….
‘” എന്നിൽ നിന്നോ……
ഊരും പേരും ഇല്ലാത്ത ഈ കാട്ടിൽ ജീവിക്കുന്ന ഭ്രാന്തൻ നിനക്കെന്ത് സഹായം ചെയ്യുവാൻ ആണ് രുദ്ര…….'””
അയാൾ അവനെ നോക്കി ചോദിച്ചു……
‘”” ചെയ്യുവാൻ കഴിയുന്നത് ആണെങ്കിൽ അങ്ങ് ചെയ്യുമോ…..'””
രുദ്രൻ ആയാളോട് ചോദിച്ചു…..
“” ഇത്ര ദൂരം എനിക്കായി ഇവിടം വരെ വന്ന നിനക്ക് ഞാൻ സഹായം ചെയ്യാതെ പോകുമോ രുദ്രാ…..
നീ ചോദിക്ക്…… “”
അയാൾ പറഞ്ഞു…..
‘”” എന്തുകൊണ്ടാണ് ഞാൻ ഇത് തിരഞ്ഞെടുത്തത് എന്നെനിക്ക് അറിയില്ല സ്വാമി…..
എങ്കിലും….
എനിക്കാ ക്ഷേത്രത്തിൽ കയറണം….
അങ്ങ് പറഞ്ഞ ആ ക്ഷേത്രത്തിൽ…..'”
രുദ്രന്റെ വാക്കുകൾ കേട്ട് അയാളുടെ മുഖത്തെ ചിരി മാഞ്ഞു….
‘” നീയെന്താ രുദ്രാ….
കളിക്കുകയാണോ…..
ഇതിനും ചൈതന്യം നിറഞ്ഞ ലക്ഷക്കണക്കിന് ക്ഷേത്രങ്ങൾ നിനക്കായി തുറന്നു വച്ചിട്ടുണ്ട്….വർഷങ്ങളായി ആരും കാണാത്ത ആ പ്രതിമയെ തന്നെ കാണണോ നിനക്ക്….
ഹും….
സമയം വ്യർഥമാക്കാതെ പോകുവാൻ നോക്ക്….'””
അത്രയും പറഞ്ഞുകൊണ്ട് അയാൾ തന്റെ മാർഗത്തിലേക്ക് തിരിഞ്ഞു….
‘” അങ്ങ് എനിക്ക് വാക്ക് നൽകിയതാണ്…….'””
രുദ്രന്റെ ശബ്ദം ഉയർന്നു…. ഒപ്പം ആ സ്വാമി വീണ്ടും അവനിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു…..
‘”” സ്വാമി പറഞ്ഞ പോലെ പുറത്ത് ലക്ഷം ക്ഷേത്രങ്ങളും ദൈവങ്ങളും കാണും…. പക്ഷെ എന്റെ മനസ്സ് പറഞ്ഞ വഴി ഇവിടെയാണ്….
എന്നെ സഹായിക്കണം…..'””
അവൻ അയാൾക്ക് മുന്നേ കൈ കൂപ്പി….
നീലകണ്ഠന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു….
‘” രുദ്രാ…..
ഞാൻ പറഞ്ഞത് ശ്രദ്ധിച്ചു കേട്ടോ….
എന്റെ കുടിൽ വരേയ്ക്കും നിനക്ക് എത്തിപ്പെടാൻ സാധിച്ചേക്കാം….
എന്നാൽ ആ ക്ഷേത്രത്തിലേക്ക്…..'””
നീലകണ്ഠൻ അത്രയും പറഞ്ഞുകൊണ്ട് ഇല്ലെന്ന രീതിയിൽ തലയാട്ടി…..
‘”” സ്വാമി പറഞ്ഞ ഇടം ഏത് പാതാളത്തിൽ ആയാലും
ഏത് ആകാശത്ത് ആയാലും രുദ്രൻ അവിടെ എത്തിയിരിക്കും……
അവന്റെ സ്വരം വല്ലാതെ കടുത്തിരുന്നു…. ഒരു വല്ലാത്ത ഉറപ്പോടെ……ആ സ്വാമി അവനെ നോക്കി ചിരിച്ചു…..
എടുക്കാൻ ഉള്ളത് എന്താച്ചാൽ അടുത്ത് നമ്മെ ആകമിക്കു രുദ്രാ……
ഇനി എല്ലാം എന്റെ മാർഗത്തിലൂടെ മാത്രമായിരിക്കും….
അയാൾ അവനെ നോക്കി പറഞ്ഞു…..
രുദ്രന് ഉള്ളിന്റെ ഉള്ളിൽ വല്ലാത്ത ആനന്ദം തോന്നി….. ബൈക്കിൽ തൂക്കിയിരുന്ന തന്റെ ബാകും എടുത്ത് വണ്ടി ലോക്ക് ചെയ്ത് അവൻ അയാളെ പിന്തുടർന്നു…..
☠️☠️☠️
നട്ടുച്ച വെയിൽ കൊണ്ട് അവർ ഇരുവരും ആ കുന്ന് കെറുവാൻ ആരംഭിച്ചു…. കാണും പോൽ എളുപ്പം അല്ലായിരുന്നു ഒന്നും…. ഇരുവരുടെയും ശരീരത്തിലൂടെ വിയർപ്പൊഴുകുവാൻ ആരംഭിച്ചു…..
അത്രയും വലിയ മല കയറുമ്പോൾ പോലും രുദ്രനിൽ ഒരു ചെറു ക്ഷീണം പോലും ഇല്ലായിരുന്നു…..
അവൻ ഇടയ്ക്കിടെ ആ സ്വാമിയെയും നോക്കി
അയാളും തന്നെ പോലെ പൂർണ്ണ ഊർജ്ജത്തോട് കൂടെ ആ മല കയറുന്നത് കണ്ട് അവനാകെ അതിശയം തോന്നി….
പ്രായം പോലും തോറ്റു പോകുന്ന കരുത്തുള്ള മനുഷ്യൻ….
‘”” സ്വാമി……. “”
രുദ്രൻ അയാളെ വിളിച്ചു……
‘”” എന്താടാ….. തളർന്നോ……??'””
‘”” ഹ ഹ ഹ ഹ….
തളരാനും മാത്രം ഇതൊന്നും ആയില്ലല്ലോ സ്വാമിജി….. ഞാൻ ആ ബാണ്ടക്കെട്ട് പിടിക്കണോ എന്ന് ചോദിക്കാൻ വിളിച്ചതാ….'””
രുദ്രൻ പറഞ്ഞു…..
‘”” ഹ ഹ ഹ ഹ…..
നീ കേമൻ തന്നെ…. എന്ന് കരുതി ഞാൻ ബലവീനൻ എന്നല്ല അർഥം….
ഈ കാടും മേടും കയറി ഇറങ്ങിയവനാണ് ഞാൻ….
എനിക്ക് മറ്റൊരാളുടെ സഹായം ആവശ്യം ഇല്ല രുദ്രാ….. “”
സ്വാമി അവനെ നോക്കി പറഞ്ഞു…..
‘”” ഒരു മര്യാദക്ക് വേണ്ടി ചോതിച്ചതാ എന്റെ സ്വാമി…. വേണ്ടെങ്കിൽ വേണ്ടാ…. നടക്ക്….. ഇനി എത്ര മല കേറണം…..
ഞാൻ റെഡി…..””
രുദ്രൻ പറഞ്ഞു…..
‘”” വെറുതെ കണ്ണിൽ കണ്ട മലയൊക്കെ കേറി ഇറങ്ങി തടി കേടാക്കണ്ടാ നീ….
ദാ അവിടെയാ എന്റെ കുടിൽ…..'””
അയാൾ അല്പം മുകളിലേക്കായി ചൂണ്ടിക്കൊണ്ട് പറഞ്ഞു….. അവിടെ നിന്നും നോക്കിയാൽ ഒന്നും കാണുന്നില്ല…. എങ്കിലും മുന്നോട്ട് തന്നെ നടന്നു അവർ…..
ഒരു ചെറു കുന്ന് കൂടെ കയറിയതും സ്വാമി പറഞ്ഞ ഇടത്തേക്ക് എത്തി അവർ….. ഒന്ന് നടുനിവർത്തികൊണ്ട് അവൻ അവിടേക്ക് നോക്കി…..
ചുറ്റിനും വളർന്നു പന്തലിച്ചു നിൽക്കുന്ന അയ്നി ചന്ദനം പോലുള്ള കൂറ്റൻ മരങ്ങൾ…. അതിന്റെയെല്ലാം നടുക്കായി….
വയ്ക്കോൽ മേഞ്ഞ ഒരു ചെറിയ കുടിൽ….
അങ്ങനൊരു ഭവനം ഇക്കാലത്ത് കാണുക തന്നെ അപൂർവ്വമാണ്….. രുദ്രനാകെ കൗതുകം തോന്നി അത് കണ്ടപ്പോൾ…..
‘”” കൊള്ളാല്ലോ ആശാനേ…..
ഇതാണോ നീലകണ്ഠ ആശ്രമം….'””
‘”” മ്മ്….. എന്റെ കൈലാസവും ആശ്രമവും വീടും കുടിയും എല്ലാം ഇതാണ്….
നീ വാ…..'””
അതും പറഞ്ഞുകൊണ്ട് നീലകണ്ഠൻ മുന്നോട്ട് നടന്നു…. തൊട്ട് പുറകെ ആ സ്വാമിജിയും….
ചുമലിൽ തൂക്കിയ ബാണ്ടക്കെട്ട് അയാൾ ആ വീടിന്റെ തിണ്ണയിൻ മേൽ വച്ചു…
രുദ്രനാ സമയം ആ വീടും പരിസരവും വീക്ഷിക്കുകയാണ്….
വെള്ളവും മണ്ണും ചേർത്ത് തേച്ചു മിനുക്കിയ മുറ്റം…. അതിൽ ചാണകം തളിച്ചു വൃത്തിയാക്കി വച്ചിരിക്കുന്നു…. വായുവിന് പോലും അതിന്റെ സുഖന്തം നിറഞ്ഞിരുന്നു….
മുറ്റത്തിന്റെ ഒരു ഓരത്തായി വളർന്നു പന്തലിച്ചു നിൽക്കുന്ന മൂവാണ്ടൻ മാവ്….
അതിൽ കാറ്റത്ത് ആടുന്ന ചെറു ഊഞ്ഞാൽ…..
വീടിനു പുറത്ത് ഇരിക്കുന്ന വലിയ ചാര് കസേര…. സൈഡിൽ ആയി ഒരു ചെറു കിണറും…. വളരെ ലളിതമായ സൗകര്യം നിറഞ്ഞ സ്ഥലം ആണെങ്കിൽ പോലും അവനതേറേ ഇഷ്ട്ടമായി…..
‘”” ലക്ഷ്മി…….
എടി ലക്ഷ്മി……….. “”
സ്വാമിയുടെ ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത്…..
അയാളെ വീട്ടിലേക്ക് നോക്കി ആരെയോ വിളിക്കുന്നു…. അവനാകെ കൺഫ്യൂഷൻ ആയി….
ഇനി ലക്ഷ്മി ദേവിയെ പ്രാർത്ഥിക്കാണോ….
എന്നാലും എടി എന്ന് ചേർത്ത് വിളിക്കാൻ ലക്ഷ്മി ഇയാളുടെ കെട്യോൾ വല്ലോം ആണോ ആവോ…..
രുദ്രന്റെ കൊച്ചു കൊച്ചു സംശയങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് ആ കുടിലിലെ വാതിൽ തുറക്കപ്പെട്ടു…..
തുറന്നത് മാത്രേ അവന് ഓർമ്മയുള്ളൂ…..
‘”” അച്ഛാ……..'””
എന്നും വിളിച്ച് 3 കുട്ടികൾ ഓടി വരുന്നു….. അവനാകെ കിളി പോവും പോലെ തോന്നി….
ഓടിവന്ന ആ 3 പിള്ളേരും നീലകണ്ഠന്റെ ദേഹത്തേക്ക് പാഞ്ഞു കേറി….
അയാൾ നിസ്സാരമായി ആ മൂന്ന് പിള്ളേരെയും തന്റെ ദേഹത്തേക്ക് ആവാഹിച്ചു…..
‘”” അച്ഛന്റെ തങ്കകുടങ്ങൾ ആകെ ക്ഷീണിച്ചു പോയല്ലോ……'”
അയാൾ അവരെ നോക്കി പറഞ്ഞു…. അതിനവർ കുടു കൂടാ ചിരിക്കുകയാണ് ചെയ്തത്…..
നീലകണ്ഠൻ രുദ്രനെ ഒരു നോക്ക് നോക്കി…. അവൻ ഒന്നും മനസ്സിലാവാതെ എന്തോ പോലെ നോക്കി നിൽക്കാണ്….
‘”” നീ എന്താടാ ഇങ്ങനെ നോക്കണേ…..'””
അയാൾ അവനോട് ചോദിച്ചു…..
‘” അല്ല സാമി…..
ഇത്……??'””
‘”” ഇതോ…..
ഇതെന്റെ പിള്ളേർ…..'””
‘” പിള്ളേരോ…..
അപ്പൊ കല്യാണം കഴിഞ്ഞോ നിങ്ങടെ…..'”
അവൻ ആശ്ചര്യത്തോടെ ചോദിച്ചു…. നീലകണ്ഠൻ അവനെ നോക്കിയൊന്ന് ചിരിച്ചു…..
‘”” വിവാഹം കഴിഞ്ഞിട്ട് 15 കൊല്ലമായി രുദ്ര……'””
നീലകണ്ഠൻ അവനോട് പറഞ്ഞു….
‘”” 15 കൊല്ലമോ….. അപ്പോ സ്വാമിയാണ് സന്യാസിയാണ് എന്നൊക്കെ എന്നോട് പറഞ്ഞത് ……???'””
അവൻ ചോദ്യം ആവർത്തിച്ചു…..
‘”” ഹ ഹ ഹ ഹ ഹ…..
അതെന്താ സ്വാമിമാർക്ക് വിവാഹം കഴിച്ചൂടെ….. ഞങ്ങൾക്കുമില്ലേ വികാരങ്ങൾ……'””
നീലകണ്ഠൻ പറഞ്ഞു…..
‘”” കള്ള കെളവാ….. താനാളു കൊള്ളാലോ….. ഞാനും കരുതി വിവാഹം ഒന്നും കഴിക്കാതെ അമ്പലങ്ങളായ അമ്പലം മുഴുവൻ കയറി ഇറങ്ങി നടക്കുന്ന ഒരു സന്യാസി ആണെന്ന്……'””
രുദ്രൻ അയാളെ നോക്കി പറഞ്ഞു….
‘””ആഹാ….. അത് കൊള്ളാലോടാ…..
ഞാൻ ആരാധിക്കുന്ന മഹാദേവന് ഭാര്യയുണ്ട്….
മഹാവിഷ്ണുവിന് ഭാര്യയുണ്ട്…..
പിന്നെ ഈ പാവം നീലകണ്ഠ സ്വാമിക്ക് മാത്രം ആയിക്കൂടെ……'”
നീലകണ്ഠൻ ഒരു ചെറു ചിരിയോടെ രുദ്രനോട് പറഞ്ഞു…..
‘”” മ്മ്……..
കൊള്ളാം…… നിങ്ങൾ മറ്റുള്ളവരിൽ നിന്നും വെറൈറ്റി തന്നെയാണ് സ്വാമിജി….
അതും പോരാതെ മൂന്ന് പിള്ളേരും….
കൊള്ളാം……'””
രുദ്രന്റെ ചുണ്ടിൽ ചിരി വിടർന്നു…..
‘”” സന്താനം എന്നത് ദൈവത്തിന്റെ പ്രസാദം അല്ലേ രുദ്രാ……
അപ്പോൾ അത് വേണ്ടെന്ന് പറയാമോ….. “”
നീലകണ്ഠൻ ചോദിച്ചു……
‘”” ആ പറഞ്ഞതിൽ ഞാൻ യോജിക്കുന്നില്ല…..
ഇതിന്റെ ഉത്തരവാദി നിങ്ങളു മാത്രമാണ്
കെളവാ….. “”
അവന്റെ സംസാരം കേട്ട് നീലകണ്ഠൻ പൊട്ടിചിരിച്ചു…..
“” ഹ ഹ ഹ ഹ ഹ ഹ ഹ……..
അങ്ങനെ എങ്കിൽ അങ്ങനെ….
മക്കളെ…..
ഈ മാമനെ മനസ്സിലായൊ നിങ്ങൾക്ക്….'””
അയാള കുട്ടികളെ നോക്കി ചോദിച്ചു…..
‘”” ഇതാരാ അച്ഛാ……'””
അതിൽ ഒരു കുട്ടി ചോദിച്ചു…..
‘”” മക്കളെ….. ഈ മാമന്റെ പേരാണ് രുദ്രൻ…….'””
നീല കണ്ഠൻ പറഞ്ഞു…..
‘”” യുത്തിരനോ……'””
നീലകണ്ഠന്റെ കയ്യിലെ ഒരു ചെറു ബാലകൻ കുഞ്ഞി പല്ലും ഇളിച്ചു കാണിച്ച് ചോദിച്ചു….
‘”” യുത്തിരൻ അല്ലടാ കുറുമ്പാ….. രുദ്രൻ…..'””
എന്നും പറഞ്ഞുകൊണ്ട് അവനാ ബാലകനെ എടുത്തു…. ആദ്യമായി കാണുന്ന ഒരാളോടുള്ള അകൽച്ച പോലും കാണിക്കാതെ ഒരു ചെറു കൊഞ്ചലോടെ അവൻ രുദ്രനിലേക്ക് പടർന്നു കയറി….
‘”” മാമന്റെ പേര് പറഞ്ഞെ…..
രുദ്രൻ…..'””
അവൻ ആ കുഞ്ഞിനെ കളിപ്പിച്ചു കൊണ്ട് ഒരിക്കൽ കൂടെ ചോദിച്ചു…..
‘”” കൃദ്രൻ……'””
അവൻ വീണ്ടും തെറ്റിച്ചു കൊണ്ട് പറഞ്ഞു….. അത് കേട്ടതോടെ നീലകണ്ഠനും രുദ്രനും പൊട്ടിച്ചിരിക്കുവാൻ തുടങ്ങി….
‘”” ഇവനാളു കൊള്ളാലോ സ്വാമി…..
കുട്ടിക്കുറുമ്പനെ എനിക്ക് വല്ലാതെ അങ്ങ് പിടിച്ചു…. ആട്ടെ….
ഇവരുടെയൊക്കെ പേരെന്താണ്……'”
രുദ്രൻ ചോദിച്ചു…..
‘”” ഹാ….
അത് പറയാൻ വിട്ടു…..
ദേ ഇവന്റെ പേര് അയ്യപ്പൻ…
മൂത്തവനാ…..
പിന്നെ ഇവൻ രണ്ടാമൻ….
വേൽ മുരുകൻ…. എന്റെ വേലു….'””
നീലകണ്ഠൻ തന്റെ ഇരു കൈകളിലും ഉള്ള കുട്ടികളെ നോക്കി പറഞ്ഞു…
‘”” പിന്നെ നിന്റെ കയ്യിലിരിക്കുന്ന മൊതലാണ് ശങ്കരൻ….
എന്റെ മൂന്നാമൻ….'””
അയാൾ എല്ലാവരെയും പരിചയപ്പെടുത്തി….
‘”” ശരിക്കും ഇതൊരു കൈലാസം തന്നെയാണല്ലോ….എവിടെ നോക്കിയാലും ശിവനും മക്കളും…. “”
‘”” ഹ ഹ ഹ ഹ…..
നീ ആ തിണ്ണയിലേക്ക് ഇരിക്ക് രുദ്രാ….. കൊറേ യാത്ര ചെയ്തതല്ലേ…ക്ഷീണം കാണും…..'””
നീലകണ്ഠൻ പറഞ്ഞു…..
രുദ്രൻ ശങ്കരനെയും മടിയിൽ ഇരുത്തിക്കൊണ്ട് ആ തിണ്ണയിൽ ഉപവിഷ്ട്ടനായി…..
“”” ആട്ടെ……
നിങ്ങടെ പത്നി എവടെ….
കാണാനില്ലല്ലോ…..??'””
രുദ്രൻ ചോദിച്ചു…..
‘” അതാ ഞാനും നോക്കുന്നത്…..
ടാ മക്കളെ…..
അമ്മ എവടെ പോയി…..'”
നീലകണ്ഠൻ തന്റെ മക്കളോട് ചോദിച്ചു….
‘” അമ്മ വിറകുപെറുക്കാൻ പോയി അച്ഛാ…. ഇപ്പൊ വരും…..'””
മൂത്തവനായ അയ്യപ്പൻ ആണ് അത് പറഞ്ഞത്…..
‘”” ആഹാ…..
നിങ്ങൾ എത്തിയോ……'””
ആ കൊച്ചു ബാലകന്റെ മറുപടി കിട്ടിയ അതേസമയമാണ് അവിടെയൊരു സ്ത്രീ സ്വരം ഉയർന്നത്….. രുദ്രൻ അവിടേക്ക് നോക്കി….
രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുബാലികയെ ഒക്കത്ത് വെച്ച് നിൽക്കുന്ന സുന്ദരിയായ ഒരു പെണ്ണ്….
പ്രായത്തിൽ മൂത്തവളാണെങ്കിലും മുഖത്ത് ശരിക്കും ഒരു ദേവിയുടെ ഐശ്വര്യം ഉണ്ടായിരുന്നു അവർക്ക്….
എന്നാൽ അതൊന്നുമല്ല അവനെ അത്ഭുതപ്പെടുത്തിയത് ….. അവരുടെയൊക്കത്ത് കുഞ്ഞിപ്പല്ല് കാട്ടി തന്നെ നോക്കി ചിരിക്കുന്ന ആ കൊച്ചു ബാലികയാണ്…..
രുദ്ര നീലകണ്ഠനെ നോക്കി…..
‘” അപ്പോ മൂന്നല്ല നാലാണ് ല്ലേ…..'””
അവന്റെ ചോദ്യം കേട്ടപ്പോൾ അയാളുടെ മുഖത്ത് ലജ്ജ തെളിയുന്നത് രുദ്രൻ കണ്ടു…..
‘”” ഞാൻ എത്തി ലക്ഷ്മി…..
നിനക്ക് സുഖമല്ലേ…..'””
അവന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ നീലകണ്ഠൻ തന്റെ ഭാര്യയിലേക്ക് തിരിഞ്ഞു…..
‘”” പിന്നെ….. പരമസുഖം…
എത്ര നാളായി ഏട്ടാ പോയിട്ട്….
ഞങ്ങൾ കുറച്ച് ജീവനുകൾ ഇവിടെയുണ്ടെന്ന് വല്ല വിചാരവും ഉണ്ടോ…..'””
അവൾ അവളുടെ പരിഭവം തുറന്നുകാട്ടി….
നീലകണ്ഠൻ പതിയെ എഴുന്നേറ്റ് അവൾക്ക് അടുത്ത് പോയി…. പരിഭവം കാണിച്ച് നിൽക്കുന്ന തന്റെ ഭാര്യയെ നെഞ്ചോട് ചേർത്ത് അവൻ….
‘”” നിങ്ങളെയല്ലാതെ ഞാനാരെ ഓർക്കാന എന്റെ ലക്ഷ്മി…..'””
അയാളുടെ വാക്കുകൾ കേട്ടപ്പോൾ അവളിൽ ആനന്ദം നിറയുന്നത് രുദ്രൻ കണ്ടു…..
‘”” ഇതാരാണ് ചേട്ടാ…..'””
അവളുടെ അടുത്ത ചോദ്യം രുദ്രനെ ചൂണ്ടിക്കൊണ്ടായിരുന്നു…..
‘”” ആ ഞാൻ പറഞ്ഞില്ലല്ലോ…..
ഇതാണ് രുദ്രൻ….. മഹാരുദ്രൻ…..
വഴിന്ന് കിട്ടിയതാണ്…..'””
അയാൾ പറഞ്ഞു….
‘”” വഴീന്ന് കളഞ്ഞു കിട്ടാൻ ഈ ചെക്കൻ എന്താ വല്ല കായോ പഴമോവാണോ…..'””
അവൾ ചോദിച്ചു…..
‘”” കായും പഴവും ഒന്നുമല്ല ചേച്ചി….
ഇങ്ങേരെ ഇതുവരെ എത്തിച്ച ഒരു പാവം സർക്കീട്ടുകാരൻ ആണ്…..
ഇവിടെ വന്നപ്പോൾ ചേട്ടന് ഒരേ നിർബന്ധം….
വീട്ടിൽ കയറി പോയാൽ മതി എന്ന്…..'””
രുദ്രനാണ് അത് പറഞ്ഞത്….
നീലകണ്ഠൻ ഒരു പ്രത്യേക ഭാവത്തോടെ അവനെ നോക്കി…. അതിനവൻ ഒന്ന് കണ്ണടച്ച് കാണിക്കുക മാത്രമാണ് ചെയ്തത്…..
അയാളും അതങ്ങനെ തന്നെ ആവട്ടെ എന്ന് വെച്ചു…..
‘””ആഹാ….. ഇങ്ങേര് വിളിച്ചിട്ടാണോ നീ ഈ കണ്ട മലയൊക്കെ കേറി വന്നത്….
മ്മ്മ്……
വേറെ വല്ലവരും ആണെങ്കിൽ ജീവനം കൊണ്ട് ഓടിയേനെ…..'””
അവൾ പറഞ്ഞു….
‘”” അതെന്താ ചേച്ചി അങ്ങനെ പറഞ്ഞെ….
ആശാൻ പൊളിയല്ലേ…..'”
രുദ്രൻ പറഞ്ഞു….
‘”” എടാ മതിയെടാ…..
അവൾക്ക് കാഞ്ഞ ബുദ്ധിയാണ്…. നിന്റെ കള്ളത്തരം ഒന്നും അവൾക്ക് ഏൽക്കില്ല മോനെ…..
അപ്പോൾ ഞാൻ പരിചയപ്പെടുത്തിയില്ലല്ലോ….
ഇതാണ് എന്റെ പ്രിയതമ…
പേര് വേദ ലക്ഷ്മി….'””
നീലകണ്ഠൻ പറഞ്ഞു….
‘”” വേദലക്ഷ്മി….
വേദങ്ങളുടെ ദേവി…. കൊള്ളാലോ പേര്….'””
രുദ്രനത് പറഞ്ഞപ്പോൾ അവരുടെ ചുണ്ടിൽ മന്ദഹാസം വിരിഞ്ഞു….
‘”” പിന്നെ ഇതെന്റെ പൊന്നോമന മോൾ….
ശിവഗംഗ….
നാലാമത്തേതാ…..'””
നീലകണ്ഠൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു…..
‘”” ആഹ് ആഹ്…..
പിന്നെയും ശിവ മയം….
നല്ല പേര് തന്നെ…..
ശിവ കുഞ്ഞേ….. മാമടെ അടുത്ത് വരോ….'””
രുദ്രൻ ആ കുഞ്ഞിനെ നോക്കി കുറുമ്പു കാണിച്ചുകൊണ്ട് ചോദിച്ചു…. അതിനവൾ ഒരു നാണത്തോടേ വേദലക്ഷ്മിയുടെ മാറിലേക്ക് മുഖം അമർത്തി….
‘”” അവൾ അങ്ങനെ പെട്ടെന്ന് ആരുടെയും അടുത്തേക്ക് പോവില്ല അനിയാ….
നീ ഇരിക്ക്…..
ഞാൻ കഞ്ഞിയെടുക്കാം….
നല്ല വിശപ്പു കാണും…..'””
അവർ പറഞ്ഞു…..
‘”” അയ്യോ അതൊന്നും വേണ്ട ചേച്ചി….'””
അവൻ വിനയപൂർവ്വം അരുളി….
“”” അതെന്താടാ നിനക്ക് ഇറങ്ങില്ലേ കഞ്ഞി……..
ഇതിയാന്റെ ഒപ്പം ഇതുവരെ വന്ന സ്ഥിതിക്ക് ഞാൻ ഉണ്ടാക്കി തരുന്ന ഭക്ഷണം കഴിച്ചേ പറ്റൂ….'””
വേദലക്ഷ്മി അതും പറഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോയി….
അവരുടെയാ കോപത്തിൽ വാത്സല്യം കലർന്നിരുന്നു…. രുദ്രൻ നീലകണ്ഠൻ ഒരു നോക്ക് നോക്കി…..
‘”” എന്നെ നോക്കിയിട്ട് കാര്യല്ല മോനെ…..
ഈ ആശ്രമത്തിലെ ശരിക്കും സ്വാമി ദാ ആ പോയവളാ……
അനുസരണയോടെ നിന്ന നിനക്ക് കൊള്ളാം….
എന്തായാലും എന്റെ ഒപ്പം ഇവിടത്തെ ക്ഷേത്രം കാണാൻ വന്നതല്ലേ….
അപ്പോൾ ഇവിടെ കുറച്ചുനാളൊക്കെ സഹിച്ചു നിന്നെ മതിയാവു…..'””
നീലകണ്ഠൻ പറഞ്ഞു…..
‘”” അതിനിപ്പോ ഞാൻ കുറ്റം പറഞ്ഞോ…
നിങ്ങള് വാ മനുഷ്യാ…..
ചേച്ചി കഞ്ഞി എടുത്ത് വക്കും….'””
രുദ്രൻ അതും പറഞ്ഞുകൊണ്ട് ആ തിണ്ണയിലേക്ക് കേറി ഇരുന്നു….. കൂടെ അയാളും….
ഒട്ടും വൈകാതെ വേദലക്ഷ്മി അവർക്കായുള്ള ഭക്ഷണവും കൊണ്ടുവന്നിരുന്നു….
രുദ്രൻ അത് ആസ്വദിച്ചു കുടിച്ചു…..
മാസങ്ങൾക്ക് ശേഷമാണ് ഭക്ഷണത്തിന്റെ രുചി ആ നാവിൽ അറിയുന്നത്…..
ഉള്ളിൽ ആശ്ചര്യം തോന്നിയെങ്കിലും ഭക്ഷണത്തിന്റെ സ്വാദ് അത് കാര്യമാക്കിയില്ല…..
അവന്റെ പാത്രത്തിൽ പങ്കുപറ്റാൻ ആ കുട്ടി ശങ്കരനും ഉണ്ടായിരുന്നു…..
നീലകണ്ഠൻ എന്ന ശിവ ഭക്തന്റെ കുടുംബത്തോടൊപ്പം ആ ഒരു നേരത്തെ ഭക്ഷണം രുദ്രൻ ഏറെ ആസ്വദിച്ചു കഴിച്ചു…..
ഭക്ഷണം കഴിഞ്ഞതും അവന് ചെറു രീതിയിൽ മയക്കം വന്ന് തുടങ്ങിയിരുന്നു….
പ്രകൃതിയോട് ഇണങ്ങിയ ആ ഭവനത്തിന്റെ പുറത്ത് തിണ്ണയിൽ ഇരുന്നുകൊണ്ട് തന്നെ അവൻ മയക്കത്തിലേക്ക് സഞ്ചരിച്ചു…..
സമാധാനമായ നിദ്ര……
????
-കൊച്ചി-
ഓരോ കേസ് ഫയലുകൾ നോക്കിയിരിക്കുകയാണ് ACP മാർട്ടിൻ….
പെട്ടെന്നാണ് അവിടേക്ക് asi ശ്രീനാഥ് വന്നത്….
‘”” സാർ…..'””
‘” മ്മ്……??'””
‘”” ആ 2 വണ്ടികളുടെ ഉടമ വന്നിട്ടുണ്ട്….'”
‘”” രണ്ടോ….
ഞാൻ 3 അല്ലെ പറഞ്ഞെ…..'””
മാർട്ടിൻ ചോദിച്ചു…..
‘” അത് പിന്നെ ഒരാൾ ഇപ്പോൾ സ്ഥലത്തില്ല…
അയാളുടെ കോൺടാക്ട് ഡീറ്റെയിൽസ് ഉടനെ ഞാൻ സാറിന്റെ ടേബിളിൽ എത്തിക്കാം……'””
‘”” മ്മ്…..
അപ്പോ ആ ബസ്സിന്റെ കാര്യമോ…..’??'””
‘”” അവരെ വിളിച്ചിട്ടുണ്ട് സർ …..
ഡ്രൈവറും കണ്ടക്ടറും ഓണറും കൂടി അവിടെ നിന്നും പുറപ്പെട്ടിട്ടുണ്ട്….'””
ശ്രീനാഥ് പറഞ്ഞു…..
‘”” മ്മ്…. ശരി….
അവരെ രണ്ടുപേരെയും അകത്തേക്ക് വിളിക്ക്…..'””
‘”” യെസ് സാർ…..'”
‘”” ഡോ……
സാക്ഷിയെയും വിളിക്ക്…..'”
മാർട്ടിൻ അവനെ ഓർമ്മിപ്പിച്ചു…..
ശ്രീനാഥ് ഒരു സല്യൂട്ട് നൽകിക്കൊണ്ട് അവിടെ നിന്നും പുറത്തേക്ക് പോയി………
സമയം അധികം അതിക്രമിച്ചില്ല….
ഓഫീസ് വാതിൽ തുറന്നു വിളിക്കപ്പെട്ട ആ രണ്ടുപേർ അകത്തേക്ക് വന്നു…. തൊട്ടു പുറകെ സാക്ഷിയും ഉണ്ടായിരുന്നു…..
അവൾ മാർട്ടിനെ നോക്കി സല്യൂട്ട് ചെയ്തു….
‘”” മ്മ്…..
സാക്ഷി ഇരിക്ക്…'””
മാർട്ടിൻ പറഞ്ഞു…. അവൾ അവിടരയൊരു ചെയറിൽ ഇരുന്നു….
അവിടെ വന്ന ആ രണ്ടുപേരെ മാർട്ടിൻ ഒന്ന് വീക്ഷിച്ചു…..
‘ഒരാൾക്ക് നാൽപ്പതിന്റെ അടുത്ത് പ്രായം കാണും…. കഷണ്ടി തലയും മുഖത്തൊരു കണ്ണാടിയും…. ഭാവം ഭയഭക്തി ബഹുമാനം മാത്രം…..’
രണ്ടാമനെ അയാൾ ഒന്നു നോക്കി….
ഒരു 25 വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരൻ….
ക്ലീൻ ഷേവ് ചെയ്ത മുഖം…. ഒതുക്കി വെട്ടിയ മുടി…. വെള്ള ഷർട്ടും കഴുത്തിൽ ഒരു ടൈയ്യും…..
ഒരു ഓഫീസ് വർക്കർ ആണെന്ന് കണ്ടാൽ തന്നെ അറിയാം……
മാർട്ടിൻ പതിയെ അവിടെ നിന്നും എഴുന്നേറ്റു…..
‘”” നിങ്ങളുടെ പേരെന്താണ്…..'””
മാർട്ടിൻ അതിൽ പ്രായം തോന്നിക്കുന്ന ആ മനുഷ്യനെ നോക്കി ചോദിച്ചു…..
‘”” സഹദേവൻ…..'””
അയാൾ പറഞ്ഞു…..
‘” സഹദേവൻ…. മ്മ്….
എന്താ ജോലി……'””
‘”” ഇവിടെ ഒരു ടെക്സ്റ്റൈൽസ് ഷോപ്പ് ഇട്ടിട്ടുണ്ട് സാറേ….'””
‘”” മ്മ്……
ഓക്കേ…..'””
അതും പറഞ്ഞുകൊണ്ട് മാർട്ടിൻ അയാളുടെ വണ്ടി നമ്പർ ചെക്ക് ചെയ്തു….
ലഭിച്ച ലിസ്റ്റിൽ അവസാനത്തെ രണ്ടാമനാണ് സഹദേവൻ…..
മാർട്ടിൻ അടുത്ത ആളിലേക്ക് തിരിഞ്ഞു….
‘”” നിന്റെ പേര് എന്താടാ…..'””
മാർട്ടിൻ ചോദിച്ചു….
‘”” റോബിൻ…..'””
‘”” എന്ത്…..??'””
‘”” റോബിൻ…..'””
അവൻ മറുപടി നൽകി…..
‘”” റോ………ബിൻ……
മ്മ്…..
ഇവിടെ എന്താ പണി…..””
അയാൾ ചോദിച്ചു…..
‘”” ഞാനിവിടെ ഒരു ഐടി കമ്പനിയിലെ സ്റ്റാഫ് ആണ് സാറേ…..'””
റോബിൻ മറുപടി നൽകി….
ആ സമയം മാർട്ടിൻ അയാളുടെ വണ്ടി നമ്പറും ഡീറ്റയിൽസും ചെക്ക് ചെയ്യുകയായിരുന്നു….
അയാൾ തയ്യാറാക്കിയ ലിസ്റ്റിലെ അവസാനത്തെ വണ്ടിക്കാരൻ…..
‘”” കണ്ണൂരുകാരൻ ആണല്ലേ…..??'””
മാർട്ടിൻ ചോദിച്ചു……
‘”” അതേ സാർ……'””
റോബിൻ മറുപടി നൽകി…..
‘””മ്മ്……
അപ്പോൾ റോബിൻ….
ചോദ്യം ഇത്രയേ ഉള്ളൂ…..
ഹൈലൈറ്റ് ഫ്രിഡ്ജ്ലൂടെ താങ്കളുടെ വാഹനം ഇന്ന ഡേറ്റിൽ രാത്രി 11:27ന് കടന്നുപോയിട്ടുണ്ട്…..
അന്ന് എങ്ങോട്ടാണ് പോയത്…???.'””
മാർട്ടിൻ അവനോട് ചോദിച്ചു…….
‘”” സാർ അന്ന് ശനിയാഴ്ച ആയിരുന്നു…..
അതായത് ഓഫീസിന് അവധിയുള്ളതിന്റെ തലേന്നാൾ…..
അന്ന് ഞാൻ സ്ഥിരം എന്റെ നാട്ടിലേക്ക് പോകാറുള്ളതാണ്…..
അന്നും പോയത് ഇതേ കാര്യത്തിനാണ്…..'””
റോബിൻ മറുപടി നൽകി…..
‘”” അതെങ്ങനെ റോബിൻ ഒരു ഡേറ്റ് പറഞ്ഞപ്പോഴേക്കും അത് ശനിയാഴ്ച ആണെന്ന് മനസ്സിലാക്കിയത്……??'””
മാർട്ടിൻ ചോദിച്ചു…..
‘”” അതങ്ങനെ മറക്കാൻ പറ്റുമോ സർ…..
ആ ഡേറ്റ് ഈ നാട് മൊത്തം പാട്ടായിരുന്നില്ല….രാവിലെ ഉറക്കമുണർന്ന് വീട്ടിലെ tv യിലെ വാർത്തയിലാണ് ഞാനത് അറിഞ്ഞത്…. പിന്നെ ഞാൻ പോകുന്ന റൂട്ട് ആയത് കൊണ്ട് പ്രത്യേകിച്ച് ശ്രദ്ധിക്കാതെ ഇരിക്കാൻ സാധിക്കുമോ…..'””
മാർട്ടിൻ ഒന്ന് ചിരിച്ചു…..
‘”” മ്മ്മ്….. ശരി…..
പോകും വഴി അസ്വാഭാവികമായി എന്തെങ്കിലും കണ്ടിരുന്നോ…..'””
‘”” ഇല്ല സാർ……'””
അവൻ പറഞ്ഞു……
‘”” അങ്ങനെ വരാൻ വഴിയില്ലല്ലോ…..
റോബിൻ ശരിക്കുമെന്ന് ആലോചിച്ചു നോക്ക്…..എന്തെങ്കിലും കാണാതെ ഇരിക്കില്ല…..
അതിപ്പോ നിന്നെ സംശയിപ്പിക്കേണ്ടതായ കാര്യം ആവണമെന്നില്ല…. പോകും വഴി നീ ശ്രദ്ധിച്ച എന്തെങ്കിലും ഒന്ന്…..'””
മാർട്ടിൻ ചോദിച്ചു….. ഒറ്റയടിക്ക് മറുപടി നൽകാൻ റോബിന് സാധിച്ചില്ല….
‘”” റോബിൻ നന്നായി ആലോജിക്ക്….
Mr….
എന്താ തന്റെ പേര് പറഞ്ഞെ…..'”
മാർട്ടിൻ ആ രണ്ടാമത്തെ ആളിലേക്ക് തിരിഞ്ഞു….
‘”” സഹദേവൻ….'””
‘”” ഹാ സഹദേവൻ…..
താൻ എന്തിനാടോ ആ വഴി പോയേ…..'””
മാർട്ടിൻ ചോദിച്ചു….
‘”” സാർ….
എന്റെ ഷോപ്പ് രാത്രി 11 ന് അടക്കും….
ആ വഴിയാണ് എന്റെ വീട്ടിലേക്ക് പോകുന്ന വഴി…..'”
അയാൾ പറഞ്ഞു…..
‘”” ഓഹ്…..
അപ്പോൾ താൻ എന്തെങ്കിലും സംശയമായ രീതിയിൽ കണ്ടോ…..'””
മാർട്ടിൻ ചോദിച്ചു….
“” ഇല്ല സാർ……'””
അയാൾ ഒറ്റ വാക്കിൽ ഉത്തരം നൽകി…..
‘”” മ്മ്മ്…..
റൂമിലേക്ക് പോയ താൻ അന്ന് തിരിച്ച് ആ വഴിയേ പോയിരുന്നല്ലോ സഹദേവാ…..
അത് എന്തിനാ….
വല്ലതും എടുക്കാൻ മറന്നിട്ടാണോ …..'””
മാർട്ടിൻ ചോദിച്ചു….
‘”” ഞാനോ…..
എപ്പോ….. സാറെന്താ ഈ പറയുന്നത്….. “””
അയാൾ മനസ്സിലാവാതെ ചോദിച്ചു…..
‘”” ഉള്ളത് തന്നെയാ….
സഹദേവൻ അന്ന് തിരികെ ഷോപ്പിലേക്ക് പോയിട്ടുണ്ട്…അതിന് സാക്ഷികളും ഉണ്ട്…..
ഒന്ന് നന്നായി ചിന്തിച്ചു നോക്ക്…..'””
മാർട്ടിൻ വിടാതെ പറഞ്ഞു…..
‘”” എന്റെ പൊന്ന് സാറേ എനിക്ക് നല്ല ഓർമ ഉണ്ട്….. അന്ന് ഞാൻ തിരിച്ചൊന്നും വന്നിട്ടില്ല…..
ഇയാൾ പറഞ്ഞ പോലെ ആ ദിവസം അങ്ങനെ മറക്കാൻ പറ്റുന്ന നാളൊന്നും അല്ലല്ലോ…. എനിക്ക് നന്നായി ഓർമയുണ്ട്….
ഞാൻ നേരെ വീട്ടിലേക്ക് പോയ ശേഷം എങ്ങും പോയിട്ടില്ല…. എന്റെ രണ്ട് മക്കളാണ് സത്യം…..'””
സഹദേവൻ തറപ്പിച്ചു പറഞ്ഞു…..
‘”” മ്മ്……
എന്നാ സഹദേവൻ വിട്ടോ….. ആവശ്യം വന്നാ വിളിപ്പിക്കാം……'””
മാർട്ടിൻ അയാളെ നോക്കി പറഞ്ഞു…. അയാൾ തന്റെ വണ്ടിയുടെ ബുക്കും പേപ്പറും എടുത്തുകൊണ്ടു പുറത്തേക്ക് നടന്നു…. അപ്പോളും റോബിൻ അവിടെ തന്നെയുണ്ട്….
‘”” എന്താടാ….
നിനക്കിനിയും ഓർമ വന്നില്ലേ….'””
മാർട്ടിൻ അവനെ നോക്കി അല്പം കടുപ്പത്തോടെ തന്നെ ചോദിച്ചു….
‘”” സാർ….
അങ്ങനെ സംശയിക്കേണ്ട രീതിയിൽ ഞാനന്ന് ഒന്നും കണ്ടില്ല….
പിന്നെ….
പോകും വഴി രണ്ട് വണ്ടികളിലായി എന്റെ ഒപോസിറ്റ് റോഡിൽ കൊറേ ചെറുപ്പക്കാർ കൂക്കി വിളിച്ചു പോയിരുന്നു….
കള്ളിന്റെ പുറത്ത് ആവും…. പക്ഷെ അതീ ഇടത്തിന്ന് കൊറേ മാറിയാണ്….. വേറൊന്നും എനിക്ക് അറിയില്ല സാർ….'””
അവൻ മറുപടി പറഞ്ഞു…
മാർട്ടിൻ അൽപ സമയം ഒന്ന് ആലോചിച്ചു നിന്നു….
‘”” മ്മ്……
നീ വിട്ടോ….
എപ്പോ വിളിപ്പിച്ചാലും എത്തണം…..'””
അയാൾ പറഞ്ഞു….
‘”” ശരി സാർ…..'”
റോബിൻ പതിയെ അവിടെ നിന്നും പുറത്തേക്ക് നടന്നു…. മാർട്ടിൻ തന്റെ സീറ്റിലേക്ക് തന്നെ പോയിരുന്നു….
“” സാക്ഷി…….'”
‘”” സാർ……??'””
‘”” ഇവർക്കൊന്നും അറിയില്ല…..
കൂടുതൽ അന്വേഷിച്ച് കാര്യം ഇല്ലെന്ന് തോനുന്നു…. എന്നാലും അവരുടെ അന്നത്തെ ടവർ ലൊക്കേഷൻ ട്രെസ് ചെയ്യണം…..'””
‘”” ശരി സാർ…..'””
അവൾ മറുപടി നൽകി….
ആ സമയമാണ് asi ശ്രീനാഥ് വീണ്ടും അവിടേക്ക് കയറി വന്നത്….. അവന്റെ കയ്യിൽ ഒരു ഫയലും ഉണ്ടായിരുന്നു…. അവനത് മാർട്ടിനെ ഏൽപ്പിച്ചു…..
‘”” സാർ….
ഇതാണ് ആ മൂന്നാമന്റെ കോൺടാക്ട് ഡീറ്റൈൽസും വിവരങ്ങളും….
പിന്നെ ആ ബസ്സിന്റെ ആളുകളും വന്നിട്ടുണ്ട് പുറത്ത്….'””
അവൻ പറഞ്ഞു…
‘”” താൻ പോയി അവരോട് അകത്തേക്ക് വരാൻ പറ…..'””
മാർട്ടിന്റെ നിർദ്ദേശം കേട്ട് ശ്രീനാഥ് വീണ്ടും പുറത്തേക്ക് പോയി….. ആ സമയം അയാളാ ഫയൽ ചെക്ക് ചെയ്തു….
അതിൽ കണ്ട കോൺടാക്ട് നമ്പർ പരിശോധിച്ച് അതിലേക്ക് വിളിച്ചുനോക്കി….
കേസിന്റെ കാര്യങ്ങൾ അയാളോട് അന്വേഷിച്ചെങ്കിൽ പോലും ഒരു തുമ്പും കിട്ടിയില്ല……
അപ്പോഴാണ് ആ മുറിയിലേക്ക് മറ്റു മൂന്നു പേർ കയറിവന്നത്…. അതിൽ രണ്ടുപേർ കാക്കി വസ്ത്രമാണ് അണിഞ്ഞിരുന്നത്….
ഒരാൾ വെള്ള ഷർട്ടും കറുത്ത ഫാന്റും ധരിച്ച് നിൽക്കുന്നു….. വാഹന ഉടമ അയാൾ ആണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം….
‘”” താനാണോ ഈ ബസിന്റെ ഓണർ……””
മാർട്ടിൻ ഫയലുകളിലേക്ക് ശ്രദ്ധിച്ചുകൊണ്ട് അയാളോട് ചോദിച്ചു …..
‘”” അതെ സാർ……'””
‘”” 6 മാസം മുമ്പ് തന്റെ ബസ് ഓടുന്ന സമയം മാറ്റിയല്ലോ…..
എന്താ കാരണം…..??'””
മാർട്ടിൻ ചോദിച്ചു…..
“” അത് പിന്നെ സാർ….
കളക്ഷൻ ഒക്കെ കുറവായിരുന്നു പഴേ റൂട്ടിൽ…. “””
“” മ്മ്……ഇപ്പൊ എങ്ങനെ ഉണ്ട്…..'””
“” ഒക്കെയൊന്ന് പച്ച പിടിച്ചു വരുന്നേ ഉള്ളു സാർ……'””
അയാൾ പറഞ്ഞു….
‘”” മ്മ്….. അപ്പൊ പച്ച പിടിക്കുന്നുണ്ട്….
ഞാൻ വിളിപ്പിച്ച കാരണം തനിക്ക് അറിയാല്ലോ…..'””
മാർട്ടിൻ ചോദിച്ചു….
‘”” അറിയാം സാർ…..
എന്നെ വിളിപ്പിച്ച സാർ പറഞ്ഞിരുന്നു…..'””
‘”” അത് നന്നായി…..
എന്നാൽ അറിയാവുന്നത് മണി മണി പോലെ പറഞ്ഞാ തനിക്കും തന്റെ ജോലിക്കാർക്കും വേഗം ഇവിടുന്ന് പോകാം…. എനിക്ക് എന്റെ സമയവും മിച്ചം കിട്ടും….””
മാർട്ടിൻ അത് പറഞ്ഞതും അയാളാകെ പേടിച്ചിരണ്ടത് പോലെ നിന്നു…..
‘”” അ…അത്….
സാർ…. അന്ന്…..
അന്ന് എന്റെ ബസ് ഓടിട്ടില്ല…..
പഞ്ചർ ആയിരുന്നു……'””
അയാൾ തപ്പി തപ്പി എങ്ങനെയോ പറഞ്ഞൊപ്പിച്ചു….. മാർട്ടിൻ അയാളെ കോപത്തോടെ നോക്കി….
‘”” നിന്റെ പേരെന്താ എന്നാ പറഞ്ഞത്……'””
‘” കൃഷ്ണൻ നായർ……'””
അയാൾ പറഞ്ഞു…..
‘”‘ എടാ കൃഷ്‌ണൻ നായെ…..
ഞാൻ ഈ തൊപ്പിയും തലേൽ വച്ച് ഇവടെ നിൽക്കുന്നത് ചെരക്കാൻ അല്ലാ…..
തന്റെ ബസ് ആ ദിവസം ആ റൂട്ട് ഓടിട്ടുണ്ട്….
അതിന് എന്റെ കയ്യിൽ തെളിവും ഉണ്ട്….
മര്യാദക്ക് അറിയുന്നത് അതെ പടി പറഞ്ഞാൽ എന്റെ കയ്യിനു പണി തരാതെ തനിക്ക് ഇവിടുന്ന് പോകാം….
ഇല്ലെങ്കിൽ അടിച്ചു തന്റെ എല്ലോടിച്ച് ലോക്കപ്പിൽ കിടത്തും…. ഒരു നായിന്റെ മോനും ചോതിക്കാൻ വരില്ല….. കാണണോ തനിക്ക്…..'””
മാർട്ടിന്റെ സ്വരം ആ പോലീസ് സ്റ്റേഷനെ തന്നെ പിടിച്ചു കുലുക്കി…..
അവർ മൂവരും അത് കേട്ട് നടുങ്ങിയിരുന്നു….
‘”” അയ്യോ സാറേ ഒന്നും ചെയ്യല്ലേ…..
ഈ കേസിൽ ഓക്കെ സാക്ഷി ആവേണ്ടി വന്നാൽ കോടതി കേറി ഇറങ്ങേണ്ടി വരുമെന്ന് പേടിച്ചിട്ടാ…..'””
മാർട്ടിന്റെ വാക്കുകൾ കേട്ട് ഭയന്ന അയാൾ ഭയത്തോടെ പറഞ്ഞു…..
‘”” പേടിയും ഭയവും ഒക്കെ എന്നോട് മതി….
കേറി ഇറങ്ങാൻ പോയിട്ട് നടക്കാൻ പോലും പറ്റാത്ത വിധത്തിൽ ആക്കും ഞാൻ….
നിനക്ക് അറിയില്ല എന്നെ….
ആരാടാ അന്ന് ബസ് ഓടിച്ചത്……'”
മാർട്ടിൻ അലറി…..
അപ്പോൾ തന്നെ പേടിച്ചിരണ്ട് ആ കൂട്ടത്തിലെ ഒരുവൻ മുന്നോട്ട് വന്നു….
‘”” ഞാനാ സാറേ…..'””
മാർട്ടിൻ അവനെ ഒന്ന് നോക്കി…..
‘”” അന്ന് നീയാണോ ആ വഴി പോയത്…..'”
അയാൾ ചോദിച്ചു….
‘” അതെ സാറേ……'””
“” മ്മ്…… എത്ര മണിക്കാണ് നീയാ വഴി പോയത്…..'”
‘”” ഒരു 12:50 ഒരു മണി ഒക്കെ ആയിക്കാണും സാറേ…സാധാരണ ആയിടത്ത് എത്തുമ്പോൾ ആ സമയമൊക്കെ ആവാറുണ്ട്…… “”
അയാൾ ഭയത്തോടെ പറഞ്ഞു…..
‘”” അതായത് അവടെ ആ കൊല നടക്കുന്നതിനു തൊട്ട് മുമ്പ്…. അല്ലേടാ…..'””
????❤️❤️❤️
Bro vere eth platformilaa ee story ollath enn onn parayaavoo
‘” എടാ അളിയാ…. ഞാൻ ഓടിച്ചാ ഉറങ്ങിപ്പോവും….
ഇന്നലെ ഒന്നും നേരെ ഉറങ്ങീട്ട് പോലുമില്ല….
നീ ഓടിക്കടാ…..’”???
നീലകണ്ഠ ആശ്രമം അതി മനോഹരമായാണ് വരച്ചു കാട്ടിയത്. അവിടെ ചെലവഴിച്ച ഓരോ നിമിഷവും രുദ്രനെ പോലെ തന്നെ ഞാനും ഒരുപാട് അങ്ങ് ആസ്വദിച്ചു. നീലകണ്ഠന്റെ കുടുംബവും പിള്ളേരും ലക്ഷ്മി ചേച്ചിയും സ്വർഗം തന്നെ. ചൂട് കഞ്ഞിയുടെ കാര്യം പിന്നെ പറയേണ്ട…. അഡാറ് കഞ്ഞി തന്നെയായിരുന്നു.
‘”” മ്മ്….. ക്.. ഴ്…പ്പില്ല…..’”” wow!!! ഇങ്ങനെയൊക്കെ സന്ദർഭോചിതമായിട്ട് ആർക്ക് എഴുതാൻ പറ്റും
❤️❤️❤️
ഹെൻ്റെ പൊന്നോ
എന്തോരം സന്തോഷം തോന്നിയെന്നു പറഞ്ഞറിയിക്കാൻ വയ്യാ. എന്താ ആനക്ക് ഞങ്ങളെ മറക്കാൻ കഴിയില്ലെന്ന് അറിയാം. സന്തോഷം മോനേ സന്തോഷം. ശരീരമാസകലം ധമനികളിലൂടെ രക്തം പ്രവഹിക്കുന്നത് അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു ഇത്. Anyway thanks മച്ചാ. വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കുക ട്ടോ.
സ്നേഹപൂർവ്വം
അദ്വൈത്
Can’t say any words. Amazing..
❤️❤️❤️❤️enthayalum orupadu gap veezhathe part tharane atrayum ishtamanu e kadha❤️❤️❤️
Dk അണ്ണാ എല്ലാപ്രവിശ്യത്തെപോലെയും ഇപ്രാവശ്യവും കലക്കി. ത്രില്ല് അടിച്ചിരുന്നുപോയി. പിന്നെ വേറെ 2 പ്ലാറ്റഫോം എന്ന് പറഞ്ഞില്ലേ അത് ഏതൊക്കെ ആണ് എന്ന് പറഞ്ഞു തരോ? Pls
ഞാൻ ഇവിടെ പുതിയതാ അതാ?
Same here
ഈ ഭാഗവും സൂപ്പർ, അടുത്ത ഭാഗം എത്രയും വേഗം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. രണ്ടു ഭാഗങ്ങൾ കിട്ടിയത്തുകൊണ്ട് സന്തോഷം ആയി. വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.
???????????????????????????