⚔️ ദേവാസുരൻ ⚒️ ?2 ꫀρ 20 ( ᦔꫀꪑꪮꪀ ??ꪀᧁ DK ) 703

ദേവാസുരം

s2

ep20

 

 

 

 Previous Part

 

 


നമസ്ക്കാരം……

ഇത്രയും ഡിലെ വരുന്നതിനു ക്ഷമ ചോദിക്കുന്നു….

എഴുതാതെ അല്ല…. ഞാനീ കഥ മറ്റ് രണ്ട് പ്ലാറ്റഫോംമിൽ ഇടുന്നു…. എന്നാൽ ഈ സൈറ്റിൽ ഇടുവാൻ വയ്ക്കുന്നു…. ആദ്യമൊക്കെ ഇവിടെ വന്നതിനു ശേഷം മാത്രമാണ് ഞാൻ പുറത്ത് ഇടാറുണ്ടായിരുന്നള്ളു…. എന്നാൽ ഇപ്പോൾ മുന്നത്തെ പോലെ അല്ല…. എനിക്ക് സമയം ഏറെ കുറവാണ്…. ഇവിടെ ഒരു part ഇടണമെങ്കിൽ എഡിറ്റിംഗ് പേജ് സെറ്റിങ് എന്ന് വലിയ പണിയാണ്… അതിന് സമയവും നെറ്റും വേണം….

അത് എപ്പോളും കിട്ടണമെന്നില്ല…. നെറ്റ് കിട്ടണമെങ്കിൽ തന്നെ റൂമിൽ പോണം…. ആഴ്ചയിൽ ഒരിക്കലാണ് റൂം കാണുന്നത് തന്നെ ? അതാ അവസ്ഥ….

എന്നിരുന്നാലും പുറത്ത് എവിടെ പോയാലും ഇവിടെ ഉള്ളവർ തന്നെയാണ് എന്റെ പ്രീയപ്പെട്ടവർ… കാരണം നിങ്ങളാണ് എന്നെ ഉരുവാക്കിയവർ…

എന്റെ കഥക്ക് നിറം നൽകിയവർ….

ആ നിങ്ങളോട് ഞാൻ താഴ്മയോടെ ക്ഷമ ചോദിക്കുന്നു….

 

 

Dk❤️‍?

 

 


 

?

വഴിയിൽ അയാളെ ഇറക്കിയ ശേഷം രുദ്രന്റെ ബൈക്ക് കൊറേ ഏറെ മുന്നോട്ട് വന്നു….

മനസ്സ് ശാന്തം തന്നെയാണ്….

എങ്കിലും എന്തോ ഒന്ന് നഷ്ടപ്പെടുത്തിയത് പോൽ അവന്റെ ഉള്ളം മന്ത്രിച്ചു തുടങ്ങി….

എല്ലാം വെറും തോന്നൽ മാത്രമായി തള്ളിക്കളയുവാനെ അവന് സാധിച്ചിരുന്നുള്ളു….

പെട്ടെന്ന്…..

കാതും കർണ്ണ പതവും പൊട്ടുമാറ് ഒച്ചത്തിൽ….. അവന്റെ കാതുകളിൽ ചില ശബ്ദങ്ങൾ വന്നു തുടങ്ങി…..

നില തെറ്റിയ ആ ദേവാസുരന്റെ നിയന്ത്രണം പാടെ തകർന്നു…..

അവനാ ബൈക്കിൽ നിന്നും തെറിച്ച് താഴെ വീണു…. ആ വീഴ്ച അവനിൽ വേദനയോ മുറിവോ ഒന്നും തന്നെ സൃഷ്ടിച്ചില്ല…..

അവനാ സമയം കാതിൽ മുഴങ്ങി കേട്ട ശബ്ദത്തിന്റെ നിയന്ത്രണത്തിൽ മാത്രം ആയിരുന്നു…. അതവനെ വല്ലാതെ വേദനിപ്പിച്ചു….

‘”” ആാാാ……………..'”

ദിഖന്ധങ്ങൾ പൊട്ടുമാറ് ഒച്ചയിൽ അവനലറി….. ആ കാടാകെ അവന്റെ ശബ്ദത്താൽ വിറച്ചുപോയി…..

ചില്ലകളിൽ പതിഞ്ഞിരുന്നിരുന്ന പക്ഷികളും വവ്വാൽ കൂട്ടങ്ങളും ശബ്ദമുയർത്തി ഉയർന്നു പറന്നു…..

ആകാശം കാർമേഘത്താൽ ഇരുണ്ട് മൂടി….

ശക്തിയായ ഇടിമിന്നലുകൾ ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരുന്നു…..

രുദ്രന്റെ കണ്ണുകൾ കൂടുതൽ ശക്തിയാൽ ഇറുകെ അടഞ്ഞു ……

കാതിൽ കേൾക്കുന്ന ശബ്ദം അവന് കാഴ്ചയും നൽകി….

ചില ചെന്നായ മനുഷ്യ പടയുടെ പടയോട്ടം….

ആയുധങ്ങൾ പരസപരം കൂട്ടിമുട്ടുന്ന ശബ്ദം….

മാരകമായ സ്പോടനത്തിന്റെ ശബ്ദം….

ഒരു പെണ്ണിന്റെ വേദന നിറഞ്ഞ അലർച്ച…..

എല്ലാം നഷ്ടമായവനെ പോലെ മണ്ണിൽ ഇരുന്ന് അലറി കരയുന്ന താൻ എന്ന ദേവാസുരന്റെ രൂപവും ശബ്ദവും……..

ചൊര തുപ്പി മരിച്ചു കിടക്കുന്ന തന്റെ കുടുംബത്തിന്റെ മായാ കാഴ്ച…..

ഒരു തീ ഗോളം പോലെ കത്തി ജ്വലിക്കുന്ന ഭൂമി……

പെട്ടെന്നാ ഭൂമി ഒരു വല്ലാത്ത മാരക സ്പോടനത്തോടെ പൊട്ടി തെറിക്കുന്നു….

അതോടെ അവന്റെ കാതിൽ കേട്ട എല്ലാ സ്വരങ്ങളും അപ്രത്യക്ഷമായി മാറി…. ഉയർന്ന വേഗതയിൽ ശ്വാസം എടുത്തുകൊണ്ടു രുദ്രൻ തന്റെ കണ്ണുകളെ തുറന്നു…..

ചുറ്റിനും ഒന്നും തന്നെയില്ല….

അവൻ പോയിരുന്ന വഴിവീതി ആയിരുന്നു അത്…. അപ്പുറത്ത് വീണുകിടക്കുന്ന രുദ്രന്റെ ബൈക്കും അവൻ കണ്ടു…

ആകാശത്ത് കൂട്ടം കൂടി നിന്ന കാർമേഖങ്ങൾ എങ്ങോ പോയ്‌ മറഞ്ഞു…

എല്ലാം നിമിഷങ്ങൾ കൊണ്ട് പഴയപടിയായി….. രുദ്രനെ ഒഴിച്ച്…..

ഇതിനു മുന്നേ അവൻ കണ്ട എല്ലാ മായാ സ്വപ്നങ്ങളുടെയും അവശേഷിപ്പ്…. അതായിരുന്നു ആ വേദന…..

രുദ്രൻ പതിയെ ശ്വാസം എടുത്ത് വിട്ട് കണ്ണുകൾ അടച്ചു…..

ഇപ്പോൾ കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ല….

”” കാടിനുള്ളിൽ ആരും എത്തിപ്പെടാത്ത ഒരു ക്ഷേത്രം ഉണ്ട്….. അവിടെ മുടങ്ങാതെ പൂജ നടത്തണം…..'””

പെട്ടെന്നാണ് നീലകണ്ഠൻ അല്പം മുന്നേ പറഞ്ഞ വാക്കുകൾ രുദ്രന്റെ കാതിൽ മുഴങ്ങി കേട്ടത്….

ഒരു നടുക്കത്തോടേ അവൻ കണ്ണുകൾ തുറന്നു….. മനസ്സിൽ പല പല സംശയങ്ങൾ കടന്നുപോകുന്നു…..

കൂട്ടത്തിൽ മുത്തശ്ശൻ പറഞ്ഞ ആ വാക്കുകളും അവന്റെ മനസ്സിൽ പതിഞ്ഞു….

– ‘” മൂന്നൂറ്റി മുക്കോടി ദൈവങ്ങളിൽ ആരുടെ സ്വരമാണ് നിന്നെ തേടി വരുക… അതെനിക്ക് പറയാൻ പറ്റുമോ….???

ഇല്ല….

അത് നീ തേടി ഇറങ്ങേണ്ട മാർഗ്ഗമാണ്….

ഒന്ന് ഇറങ്ങി നോക്ക്….

നിന്നെ കാത്തിരിക്കുന്ന ഒരു ദൈവം ഉണ്ടെങ്കിൽ അവൻ തന്നെ അതിനുള്ള മാർഗ്ഗവും നിനക്ക് മുന്നേ ഒരുക്കും…..'””

രുദ്രൻ ഓർമകളിൽ നിന്നും സ്വബോധം വീണ്ടെടുത്തു…..

‘”” മാർഗ്ഗം……'”

അവന്റെ നാവ് പതിയെ ഉച്ചരിച്ചു….

തിരിച്ചറിവിന്റെ സമയമായിരുന്നു അത്….

രുദ്രൻ മിന്നൽ വേഗത്തിൽ അവിടെ നിന്നും എഴുന്നേറ്റ് വീണു കിടന്ന തന്റെ ബൈക്ക് എടുത്തുയർത്തി സ്റ്റാർട്ട്‌ ചെയ്തു….

ആ ബൈക്ക് വെടിച്ചില്ലിന്റെ വേഗത്തിലും ശബ്ദത്തിലും മുന്നോട്ട് കുതിച്ചു….. വന്ന വഴി തിരികെ പോകുമ്പോ അവന്റെ മനസ്സിൽ ഒരേ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നള്ളു…..

അയാൾ അവിടെ തന്നെ കാണണമെന്ന പ്രാർത്ഥന…..വേഗതയോടെ സഞ്ചരിച്ച അവന്റെ ബൈക്ക് നിമിഷങ്ങൾ കൊണ്ട് അയാളെ ഇറക്കിയ ഇടത്തെത്തി……

എന്നാൽ അവിടെ ആരും തന്നെ ഇല്ലായിരുന്നു….. അതവനിൽ വല്ലാത്ത നിരാശയും ആശങ്കയും പരത്തി…രുദ്രൻ പതിയെ ബൈക്കിൽ നിന്നും ഇറങ്ങി അവിടെ കണ്ട ഒരു കല്ലിന്മേൽ ഇരുന്നു…..

മനസ്സാകെ വല്ലാതെ വേദനിക്കും പോൽ തോന്നി അവന്…. താൻ തേടിയതാണോ ഇവിടെ നഷ്ടപ്പെടുത്തിയത്…..

രുദ്രൻ തന്നോട് തന്നെ സ്വയം ചോദിച്ചു…..

പെട്ടന്നാണ് അവന്റെ ശ്രദ്ധ ആ വഴിയിലേക്ക് നീങ്ങിയത്…. നീണ്ടു കിടക്കുന്ന റോഡ്….

താൻ അയാളെ ഇറക്കി വിട്ട് പോയ അതെ വഴി…..

അവൻ പോകും സമയം ഒരു വാഹനവും അവിടേക്ക് വന്നിട്ടില്ല…. പോയിട്ടുമില്ല….അതിനർത്ഥം ആ സ്വാമിക്ക് മല കയറുവാൻ വാഹനങ്ങൾ ഒന്നും ലഭിച്ചിട്ടില്ല എന്ന് തന്നെ അല്ലെ ….

അവന്റെ മിഴികൾ ചുറ്റിനും പാഞ്ഞു…. സ്ട്രീറ്റ് ലൈറ്റ് പോലുമില്ലാത്ത വഴി…. റോഡിനു ഇരു ഭാഗത്തും നീണ്ടു കിടക്കുന്ന കൊടും കാട്…..

അവൻ തന്റെ കണ്ണുകളെ ഇറുകെ അടച്ച് തന്റെ കാതുകളെ സൂക്ഷ്മം കൂർപ്പിച്ചു….

ആ സമയം അവനിൽ ഉറങ്ങി കിടന്ന കേൾവി എന്ന അമാനുഷിക ശക്തി പുറത്തേക്ക് വന്നു……

മനുഷ്യന്റെ കേൾവിക്ക് സഞ്ചരിക്കാൻ കഴിയുന്നതിനും അപ്പുറം ദൂരം അവന്റെ കാത് സഞ്ചരിച്ചു….

അതിലവൻ പല ശബ്ദങ്ങൾ ഗ്രഹിച്ചു….

ദൂരെ നിന്നും ശബ്ദം ഉണ്ടാക്കുന്ന മൂങ്ങയുടെ മുതൽ ഒരു ചെറു ഈച്ചയുടെ സ്വരം വരെ വളരെ വ്യക്തമായി അവന്റെ കാതുകളിൽ കേട്ടുകൊണ്ടിരുന്നു….

ഒഴുകുന്ന അരുവിയുടെ ജലത്തിൻ സ്വരം…

ആകാശത്ത് ചിറകടിച്ചു പറക്കുന്ന പക്ഷിയിൻ സ്വരം….

കൂട്ടം കൂട്ടമായി പോകുന്ന ആനയിൻ കാലടി സ്വരം എല്ലാം അവന്റെ കാതുകളിൽ മുഴങ്ങി കേട്ടു…. ശ്രവിക്കുന്ന സ്വരത്തിൻ ദൂരത്തെ പോലും ആ ദേവാസുരന് കാണപ്പാടം ആയിരുന്നു….

പക്ഷെ അതിലൊന്നും ഒരു മനുഷ്യന്റെയും സാന്നിധ്യം അവന് ശ്രവിക്കുവാൻ സാധിച്ചിരുന്നില്ല…..

പെട്ടെന്നു….

ആ കാതുകളിൽ ചില ചലനങ്ങളുടെ സ്വരം കേട്ട് തുടങ്ങിയിരുന്നു…. രുദ്രന്റെ ഉള്ളിൽ ആനന്ദം നിറഞ്ഞു…. അതൊരു മനുഷ്യന്റെ ചലനമാണ്…. എന്നാൽ അതിനധികം ആയുസ്സ് ഇല്ലായിരുന്നു….

അവനുള്ളിൽ ഭീതി നിറഞ്ഞു…. അവൻ ശ്രവിക്കുന്ന ശബ്ദങ്ങൾക്കൊപ്പം ഭീമകാരമായ ഒരു മുരൾച്ച…

രുദ്രൻ തന്റെ കണ്ണുകളെ വേഗത്തിൽ തുറന്നു….

ഒരു ഞൊടി പോലും പാഴാക്കി കളയാതെ അവൻ ആ ഖൊരാ വനത്തിലേക്ക് പാഞ്ഞു….

ഒരു കുതിരയെ പോലെ….

അവന്റെ വേഗതയിൽ പോലും ഒരു വല്ലാത്ത അമാനുഷികത നിറഞ്ഞിരുന്നു…..

??????????

രാത്രി ഏറെ വൈകിയാണ് ഇന്ദ്രന്റെ കാർ ശ്രീകുലത്ത് എത്തിയത്….. ക്ഷീണം നിറഞ്ഞ മുഖത്തോടെ അവൻ പോയി വാതിൽ മുട്ടി….

കൂടെ നന്ദുവും ഉണ്ടാർന്നു….

അധികം സമയം കാക്കേണ്ടതായി വന്നിരുന്നില്ല….. അവർക്ക് മുന്നിൽ ആ വാതിൽ തുറക്കപ്പെട്ടു…ലക്ഷ്മിയമ്മയാൽ…

‘”” ഹാ നിങ്ങൾ വന്നോ….

എത്ര സമയമായടാ ഇത്….

ഈ പാതിര വരെയൊക്കെ നിൽക്കേണ്ട എന്ത് പണിയാ അവടെ ഉള്ളെ….'””

ലക്ഷ്മിയമ്മ ചോദിച്ചു…..

തോളിലെ ബാഗ് ഊരിക്കൊണ്ട് ഇന്ദ്രനും നന്ദുവും അകത്തേക്കു കടന്നു…..

‘”” എന്ത് പണിയാ ഇല്ലാത്തത് എന്റമ്മേ…..

ഒരു അമേരിക്കൻ കമ്പനിയുമായി പുതിയ കോൺട്രാക്ട് കൊണ്ടുവന്നിട്ടുണ്ട്… എന്റെ അമ്മാവൻ ചന്ദ്രൻ മാമൻ…ദിവന്റെ അച്ഛൻ….

അതൊന്ന് ശരിയാക്കാൻ ഞങ്ങൾ രണ്ടും പെട്ട പാഡ്…. ഹൊ….

ഇനി എന്തായാലും ഉടനെ ഒന്നും ഓഫീസിൽ കാല് കുത്തില്ല ഞാൻ…. മടുത്തു…..'”

ഇന്ദ്രന്റെ വാക്കുകൾ കേട്ട് ലക്ഷ്മിയമ്മ ചിരിച്ചു…..

‘”” നല്ല കഷ്ടപ്പാട് ഉണ്ടല്ലേ…..

20 വയസ്സുവരെ കൊരങ്ങു കളിച്ചു നടന്നതല്ലേ….

ഇനി കാളയെ പോലെ പണി എടുക്കേണ്ട ടൈമാ….. എന്റെ മോൻ പണിയെടുക്ക്….'””

‘”” നല്ല ബെസ്റ്റ് അമ്മ….

ആ രുദ്രനൊക്കെ ഊര് തെണ്ടി നടക്കുന്നത് കാണുമ്പോ കൊതി ആവാ…..'””

നന്ദു പറഞ്ഞു…..

‘”” അയ്യടാ….

അത് കണ്ട് നിങ്ങളും നടന്നാ കാല് തല്ലി ഒടിക്കും ഞാൻ…..'””

‘” ഓ….. ശരിയെ……യ്….'””

ഒരു ചെറു ചിരിയോടെ ഇന്ദ്രൻ പറഞ്ഞു….

ആ സമയം ഇന്ദു അവിടേക്ക് വന്നിരുന്നു…

‘”” ഏട്ടൻ വന്നോ…..'””

അവൾ ചോദിച്ചു….

‘”” ഏട്ടൻ മാത്രല്ല…ഞാനും വന്നു…..'”

നന്ദുവാണ് അത് പറഞ്ഞത്….

‘”” ആഹാ ഏട്ടനും ഉണ്ടോ….

ഞാൻ കണ്ടില്ലാ ട്ടോ…..'”

‘” ഓ…കാണില്ല…. അവൾക്കിപ്പോ കെട്ടിയോൻ ഉണ്ടല്ലോ…..'””

‘”” നിങ്ങൾക്ക് കെട്യോളും ഉണ്ടല്ലോ….'”

ഇന്ദു കളിയാക്കിക്കൊണ്ട് ചോദിച്ചു…..

“” പറഞ്ഞ പോലെ അങ്ങനൊരു ഭൂതം എനിക്ക് ഉണ്ടല്ലോ….

അവളെന്തിയെ അമ്മേ…..'””

നന്ദു ചോദിച്ചു…..

“” കൊറേ നേരം നിന്നേം നോക്കി ഇരുന്നു….

പിന്നെ പോയി കിടന്നു….'””

ലക്ഷ്മിയമ്മ പറഞ്ഞു…..

‘” അല്ലേലും അവൾക്കിത്തിരി ഉറക്കത്തിന്റെ അസുഖം ഉണ്ട്…. ഞാൻ മാറ്റി കൊടുത്തോളാ…..'””

‘”” പിന്നെ പാതിരാത്രി എപ്പോ എന്ന് പോലും അറിയാണ്ട് കേറി വരുന്ന നിന്നേം നോക്കി ഇരിക്കണോ അവൾ….

ഇങ്ങോട്ട് വാ ചെർക്കാ….

വല്ലതും കഴിച്ചു പോയി കിടക്കാൻ നോക്ക്….'””

അതും പറഞ്ഞുകൊണ്ട് ലക്ഷ്മിയമ്മ അകത്തേക്ക് ചെന്നു…കൂടെ അവരും….

രാത്രി ഭക്ഷണം കഴിച്ച ശേഷം അവർ അവരവരുടെ മുറിയിലേക്ക് നടന്നു….

നന്ദു തന്റെ മുറിയിലേക്ക് കേറി ചെന്നപ്പോ കണ്ടത് ഒന്നും അറിയാതെ ഉറങ്ങുന്ന അച്ചുവിനെയാണ്…..

ഉറങ്ങുമ്പോ എന്ത് ചന്തമാ അവളെ കാണാൻ….ഐശ്വര്യ റായി തോറ്റു തൊപ്പി ഇട്ട് മാറി നിൽക്കും…. അത്രക്ക് നിഷ്‌ക്കളങ്കത….

ഉണർന്നാൽ ഇതൊന്നും അല്ലല്ലോ അവസ്ഥ….

അവളെ ശല്യം ചെയ്യാതെ ഒന്ന് പോയി കുളിച്ച് വന്ന് കിടന്നു അവൻ…. അവന്റെ സാന്നിധ്യം അറിയുവാൻ അവൾക്ക് ഉണരേണ്ട ആവശ്യം വന്നിരുന്നില്ല….

ഒരു പൂച്ച കുഞ്ഞിനെ പോലെ പുതപ്പിനടിയിലൂടെ പമ്മി പമ്മി അവൾ നന്ദുവിന്റെ നെഞ്ചോട് ചേർന്ന് കിടന്നു…. അവനും അവളുടെ ചൂടിനെ ആസ്വദിച്ച് നിദ്രയിലേക്ക് വഴിമാറി….

❤️❤️❤️❤️

ഇന്ദ്രന്റെ മുറിയിൽ…

അകത്തു കയറിയതും കോളറിലെ ടൈ ഊരി ദൂരേക്ക് എറിഞ്ഞു അവൻ…. ഒപ്പം ആ വെള്ള ഷർട്ടും ഊരി വച്ചു…..

ആ ദൃഢമായ ശരീരത്തിൽ നിന്നും പെർഫ്യൂംയിന്റെയും വിയർപ്പിന്റെയും ഇടകളർന്ന വാസന ആ മുറിയാകെ നിറഞ്ഞു…..

ഇന്ദു പതിയെ സ്നേഹത്തോടെ പോയി അവന്റെ പുറകിൽ നിന്നും കെട്ടിപ്പുണർന്ന് നിന്നു…. അവളവന്റെ ചൂടിനെ വല്ലാതെ പ്രണയിച്ചിരുന്നു….

‘”” കുളിച്ചിട്ടില്ല പെണ്ണെ….

നാറും…..'””

‘”” സാരല്ല…. ഞാൻ സഹിച്ചു…..'”

അവൾ അവനോട് കൂടുതൽ ചേർന്ന് നിന്നു…. ഇന്ദ്രൻ ഒരു കള്ള ചിരിയോടെ അവളെ ഇടം കണ്ണിട്ട് നോക്കി…

ശേഷം പതിയെ അവളെ വലിച്ച് തന്റെ നെഞ്ചോട് ചേർത്തു അവൻ….

തന്റെ എല്ലാം ആയ ഇന്ദ്രന്റെ നെഞ്ചിൽ ആ ചൂടും പറ്റി ഒരു കുഞ്ഞിനെ പോലെ കിടന്നു അവൾ…..

‘”” ഇന്ദൂസേ…….'”

ആർദ്രമായ അവന്റെ വിളി കേട്ട് അവൾ വല്ലാതെ കോരിത്തരിച്ചു…..

‘” എന്തോ……'”.

‘”” എനിക്കൊത്തിരി മിസ്സ്‌ ചെയ്യുവാ…..'”

‘” എന്ത്…..'”.

‘” ഈ പെണ്ണിനെ….'””

അവനവളുടെ മിഴികളിലേക്ക് ഉറ്റുനോക്കി അത് പറഞ്ഞപ്പോൾ വല്ലാതെ നാണം വന്നു അവൾക്ക്….

‘”” ആണോ…….??'”.

‘”” ആന്നെ…..

ഞാൻ കള്ളം പറയോ…..'””

‘” മ്ഹും……'””

‘” എന്നെ മിസ്സ്‌ ചെയ്തോ ഇന്ദു പെണ്ണെ നീ….'”

‘”” ഇല്ലല്ലോ…..'””

“” ഇല്ലേ…..'”

‘”” മ്ച്ച്…….'”

അവൾ ഇല്ലെന്ന് കണ്ണടച്ച് കാണിച്ചു….

‘” അതെന്താ അങ്ങനെ…..'””

.

‘” ഞാൻ എപ്പോളും ഓർത്തോണ്ട് നടക്കല്ലേ…. പിന്നെ എങ്ങനെ മിസ്സ്‌ ചെയ്യും…'””

അവളൊരു കള്ള ചിരിയോടെ ചോദിച്ചു…

‘”” ഞാനും ഓർത്തോണ്ട് നടപ്പുണ്ടല്ലോ…..

പിന്നെ എങ്ങനെ എനിക്ക് മാത്രം മിസ്സ്‌ ചെയ്തു…..'””

‘”” അതുണ്ടല്ലോ മോനെ ഇന്ദ്രാ…..'””

‘”” ഏഹ്…. മോനോ….'”

‘”” എന്തേയ്…..

എനിക്ക് അങ്ങനെ വിളിച്ചൂടെ….'”

അവന്റെ ചുണ്ടുകളിൽ ചിരി വിടർന്നു….

‘”” വിളിച്ചോ വിളിച്ചോ….'”

അവൻ ആർദ്രമായി അവളോട് മൊഴിഞ്ഞു…. ഇന്ദുവിന്റെ കൈ അവന്റെ ഒതുക്കി വെട്ടിയ താടിയിലൂടെ ഇഴഞ്ഞു നടന്നു…..

‘”” എത്ര നാളായി ഇങ്ങനെ ഒന്ന് അടുത്ത് കിട്ടിയിട്ട്… രാവിലെ പോണു….

രാത്രി വരുന്നു….

എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഉറങ്ങുന്നു….. അടുത്ത് ഉണ്ടായിട്ടും ഇല്ലാത്ത പോലെ അല്ലെ… അതാ ഈ മിസ്സിംഗ്‌….'””

അവളുടെ വാക്കുകൾ കേട്ടപ്പോൾ അവന്റെ മുഖത്തല്പം നിരാശ പടർന്നു….’

‘”” ഒത്തിരി വിഷമായോ എന്റെ കുഞ്ഞിന്….

മനസ്സാകെ ക്ഷീണിച്ചു… അതോണ്ടാ….'””

‘”” അതിന് ഞാൻ പരാതി പറഞ്ഞോ….

എനിക്കറിഞ്ഞൂടെ എന്റെ ഏട്ടനെ….'””

അവൾ പറഞ്ഞത് കേട്ടപ്പോൾ അവനൊന്നു ചിരിച്ചു….

‘” എന്തൊക്കെ ആയാലും ഈ ഭൂതത്താൻ മനസ്സിൽ മൊത്തം ഞാനാന്ന് എനിക്ക് നന്നായി അറിയാ….

ക്ഷീണിച് വന്ന് കിടക്കുമ്പോ ഏട്ടൻ പോലും അറിയാതെ ഞാനീ മുഖത്തേക്ക് ഇങ്ങനെ നോക്കി കിടക്കും….

ചിലപ്പോ ഉറങ്ങാറ് പോലുമില്ല….

കണ്ണ് തുറന്ന് സ്വപ്നം കാണാൻ ഒരു പ്രത്യേക സുഖല്ലേ….

എന്നാലും ആകെ കോലം കെട്ടു….

ഇനി ഇങ്ങനെ വല്യ പണിയൊന്നും തലേൽ വക്കണ്ടാ ട്ടോ…..'””

ഇന്ദു മൊഴിഞ്ഞു….

‘”” ഏയ്…..

ഇനി എന്റെ ഇന്ദു പെണ്ണിനെ സ്നേഹിച്ച് കഴിഞ്ഞോളാ….'””

‘”” ആഹ്….

അതൊക്കെ വേണ്ടി വരും…..

എല്ലാരും പറഞ്ഞു തുടങ്ങി….

ഏട്ടൻ ഫീൽഡ് ഔട്ട്‌ ആയെന്ന്…..

നമുക്കതോക്കെ തിരിച്ചു പിടിക്കണ്ടേ രാജാവേ…..'””

ഇന്ദു ഒരു കൊഞ്ചലോടെ ചോദിച്ചു….

‘”” അങ്ങനൊക്കെ പറഞ്ഞോ….

എന്നാ തിരിച്ചു പിടിച്ചേക്കാം….'”

‘”” മ്മ് മ്മ്…..

പിന്നേയ്……നാളെ പോണ്ടേ….'””

‘”” പോണം….'””

‘”” എനിക്കൊത്തിരി ഇഷ്ട്ടള്ള നാട….'”

‘”” അതെനിക്ക് അറിയാലോ….'”

ഇന്ദ്രൻ മൊഴിഞ്ഞു…..

‘”” അവടെ കൊറേ കൊള്ളാത്ത ആൾക്കാരും കാണും….

അവരോടൊന്നും പോയി പ്രശ്നം ഉണ്ടാക്കരുത്…..'”

ഇന്ദു ഒരു താക്കീത് പോലെ അറിയിച്ചു….

‘”” കൊള്ളാത്ത ആളോ….

എവടെ കൊള്ളാത്ത ആളാ…..'””

‘”” ഹൊ എന്റെ ബദൂസേ കൊള്ളാത്ത ആളെന്ന് വച്ചാ ചീത്ത ആളെന്നാ ഉദ്ദേശിച്ചേ…'”

ഇന്ദു തലക്കും കൈവച്ചുകൊണ്ട് പറഞ്ഞു….

‘”” അതെന്ത് വാർത്താനമാ ഭാര്യേ….

അന്ന് നിന്റെ മാമ സഞ്ജയ്‌ അവർകൾ അയച്ച ഉണ്ടകളെ പഞ്ഞിക്കിട്ടെന് ശേഷം ഈ ബോഡി അധികം അനങ്ങീട്ടില്ല…. എന്റെ ഭാര്യ പറഞ്ഞ ഈ കൊള്ളാത്തവന്മാർ മുന്നിൽ വന്നാ അവരെ നല്ല പാഠം പഠിപ്പിച്ച് വിട്ടേക്കാം ഈ ഇന്ദ്രൻ…..””

ഇന്ദ്രൻ തന്റെ കൊമ്പൻ മീശയിൽ ഒന്ന് കൈ വച്ചു…..

‘””അതൊന്നും വേണ്ടാ….

ഇവിടുള്ള പോലെ അല്ല….

എന്റെ ചെറിയമ്മേം കുടുംബവും ജീവിക്കുന്ന ഇടമാ….

വല്ല പ്രശ്നോം ഉണ്ടായ നാളെ അവർക്കാ ഉപദ്രവം വരാ…..'””

ഇന്ദു പറഞ്ഞു….

‘”” അപ്പൊ എന്റെ പ്രിയതമ പറഞ്ഞു വരുന്നത് ശാന്തി സമാധാനം സന്തോഷം എന്നാണ്…. ല്ലേ…..'””

ഇന്ദ്രൻ ചോദിച്ചു…..

‘”” അതേയ്….. അത് തന്നെയാ പറഞ്ഞെ….'””

ഇന്ദു പറഞ്ഞു….

‘” ഹ്മ്മ്…..

നീ പറഞ്ഞതല്ലെ…..

ഇനി കേട്ടില്ലെന്ന് വേണ്ടാ….

ഞാനായിട്ട് ഒന്നിനും പോണില്ല….. പോരെ….'”

.

‘”” ഹ്മ്മ്…മതി….. “”

‘”” എന്നാ താ…..'””

അവനൊരു കുസൃതി ചിരിയോടെ ചോദിച്ചു…. അവളുടെ കൺകളിലും കുറുമ്പ് നിറഞ്ഞു….

‘”” എന്ത് തരാൻ….'””

‘”” എന്താന്ന് നിനക്ക് അറിഞ്ഞൂടെ…..'””

അവൾ ലജ്ജയോടേ തല താഴ്ത്തി…. ഇന്ദ്രൻ പ്രണയർദ്രമായി അവളുടെ താടിയിൽ വിരൽ വച്ച് തനിക്ക് മേരെ മുഖം ഉയർത്തി….

‘” ഇതിപ്പോ എത്രയായി….. ഇനീം എന്റെ പെണ്ണിന്റെ ഇക്കിളി മാറിയില്ലേ…..'”

“” മ്ഹും…..'””

‘”” അതെന്തേ…..'””

‘”” എനിക്കറിഞ്ഞൂടാ…..'”

‘”” തരാൻ നാണമാണോ….'””

‘” ഹ്മ്മ്…..'””

അവൾ ലജ്ജയോടെ മൂളി…..

‘”” എന്നാ ഞാൻ എടുത്തോട്ടെ…..'”

‘”” എന്ത്…..??'”

‘”” എനിക്ക് വേണ്ടത് എല്ലാം…..'””

അവളൊന്നും പറഞ്ഞില്ല…. ആ ഇരു കണ്ണുകളും പരസപരം അനുരാഗം നിറഞ്ഞ വികാരത്തോടെ നോക്കിക്കോണ്ടിരുന്നു….

ഇരു ശരീരങ്ങളിലെ ചുണ്ടുകൾ ഒന്നാകവേ ആ മിഴികളും ഒരു മയക്കം പോൽ അടഞ്ഞുപോയ്…..

ആ ചുണ്ടുകൾ പരസ്പ്പരം മത്സര ബുദ്ധിയോടെ ഒന്നായി മാറി….

അതിൽ നിന്നും പൊടിഞ്ഞ ചോരയുടെ ചൊവ പോലും വക വയ്ക്കാതെ കൂടുതൽ കൂടുതൽ ആഴങ്ങളിലേക്ക് അവർ സഞ്ചരിച്ചു തുടങ്ങി….

അനുരാഗം കാമത്തിലേക്ക് വഴിതിരിഞ്ഞ സമയം….. അവന്റെ കൈകൾ ഒരു ദയയും കൂടാതെ അവളുടെ ദേഹത്തേക്ക് പടർന്നു കയറി….

അവളിൻ നിതംഭവും മാറും ഇടുപ്പും വയറുമെല്ലാം ആ കൈകളിൽ കിടന്ന് ഞരിഞ്ഞമറന്നു…..

ഉള്ളിൽ നിറഞ്ഞ കൊടീയ കാമ സുഖത്താൽ അവൾ ഒരു വേദനയും അറിഞ്ഞില്ല…. ശരീരത്തിൽ വീഴുന്ന പാടുകൾ പോലും….

ഇരു ശരീരങ്ങളുടെയും ശ്വാസ ഗതി അമിതമായി വർധിച്ചു വന്നു…ജീവൻ നഷ്ട്ടമാവുമോ എന്നൊരു സന്ദർഭം വന്നതും ഇരുവരും വേർപിരിഞ്ഞു….

പരസപരം നോക്കി അവർ കിതക്കുകയാണ്….

ഇന്ദുവിന്റെ ഒരു ചുണ്ടിന്റെ ചെരിവിൽ അല്പം ചൊര പൊടിഞ്ഞു നിൽക്കുന്നു…. അവളുടെ ഒതുക്കിയ മുടിനാരുകൾ അങ്ങും ഇങ്ങും അലങ്ങോലമായി മാറിയിരുന്നു…

അവരുടെ കണ്ണുകൾ പരസ്പരം കണ്ണിമ വെട്ടാതെ നോക്കികൊണ്ടെ ഇരിക്കുന്നു…. ഒരു വല്ലാത്ത ഭാവത്തോട് കൂടി…..

പെട്ടെന്ന് ഇന്ദു അതിന് മുന്നിൽ മുഖം തിരിച്ചു… അവളിൽ വല്ലാതെ ലജ്ജ നിറഞ്ഞിരുന്നു…..

‘”” എന്താ ഈ കാണിക്കണേ….

ആദ്യായിട്ട് കിട്ടണ പോലെ….'””

അവന്റെ മുഖത്ത് നോക്കാതെയാണ് ഇന്ദുവത് പറഞ്ഞത്….. ഇന്ദ്രൻ ചെറുതായോന്ന് ചിരിച്ചു….

‘”” ഇപ്പൊ കുറ്റം മുഴുവൻ എനിക്കായൊ….

ഈ പറഞ്ഞ ആള് കുറച്ചു മുന്നേ ഇങ്ങനൊന്നും അല്ലായിരുന്നല്ലോ….'””

‘” ദേ ഏട്ടാ…..

നിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ…..'”

‘”” ദേഷ്യം ഒക്കെ നാളെ വന്നാ മതി…. ഇങ് വാടി പെണ്ണെ….

എത്ര നാളായി…..'””

അതും പറഞ്ഞുകൊണ്ട് ഇന്ദ്രൻ അവളുടെ ഇടുപ്പിൽ മുറുകെ പിടിച്ചുകൊണ്ടു തന്നിലേക്ക് അടുപ്പിച്ചു…..

‘”” ഏട്ടാ……

ഓഫീസിൽ ഒക്കെ പോയി വന്നതല്ലേ….'””

‘”” അതിനെന്താ….

നാറുന്നുണ്ടോ…..'””

‘”” അതല്ല…..

പോയി കിടക്കാൻ നോക്ക്…. നാളെ വണ്ടിയൊക്കെ ഓടിക്കേണ്ടതാ….'””

‘”” ഇവിടുന്ന് പാലക്കാട്ടേക്ക് അല്ലെ…. അല്ലാണ്ട് ബാംഗ്ളൂർ ഒന്നും അല്ലല്ലോ…. “”

‘”” അപ്പൊ ക്ഷീണം ആണെന്ന് പറഞ്ഞതോ….'”

അവളൊരു കള്ള ചിരിയോടെ ചോദിച്ചു….

‘”” തേൻ കുടിക്കാൻ പോണ വണ്ടിന് ക്ഷീണം ഭാതിച്ചാ അത് വിശ്രമിക്കാൻ പോവോ….

എന്റെ ക്ഷീണം ഒക്കെ എപ്പോളോ പോയി…ഞാനിപ്പോ നല്ല എനെർജിറ്റിക് ആണ്…. ദേ നോക്യേ…..'”

ഇന്ദ്രൻ അതും പറഞ്ഞു കൊണ്ട് തന്റെ കൈ മസിലുകൾ ഉയർത്തി കാണിച്ചു……..

‘”” ഇന്ദ്ര ദേവാ…..

അങ്ങേക്ക് എന്തിനാണീ ആക്രാന്തം….

നോം അങ്ങയുടെ പത്നി അല്ലെ…..'””

ഇന്ദു വാ പൊത്തി ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്….

‘”” ആക്രാന്തം അല്ലടി….. ആവേശമാ ആവേശം….

ഭവതി ധരിച്ചിരിക്കണ വസ്ത്രങ്ങൾ എല്ലാം അങ്ങ് അഴിക്ക്യാ …. ഇല്ലേൽ നോം ദുരിയോദ്ധനൻ ആവേണ്ടി വരും…. അറിയാല്ലോ എന്നെ….'””

‘” ശോ……

എടാ മണ്ടൂസേ….

ഒന്ന് പതുക്കെ….പുറത്ത് ആരെങ്കിലും കേൾക്കും….'””

ഇന്ദു തലക്ക് കയ്യും കൊടുത്ത് പറഞ്ഞു….

‘”കേൾക്കുന്നവർ കേൾക്കട്ടെ….നീ ഇങ്ങോട്ട് വാ പെണ്ണെ…..'”

അതും പറഞ്ഞുകൊണ്ട് അവർ കട്ടിലിലേക്ക് മറഞ്ഞു….. ഏറെ നാളുകൾക്കപ്പുറം ഇന്ദ്രൻ ഇന്ദു പ്രണയ നിമിഷങ്ങളിൽ അതൊരു രതി രാവ് തന്നെയായിരുന്നു….ആവേശംത്തോട് കൂടി അവർ പരസപരം മെത്തയിൽ കിടന്ന് കുത്തി മറിഞ്ഞു…

ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ വായുവിൽ പറക്കപ്പെട്ടു…..ചുറ്റുപാടും പരിസരവും മറന്ന്… അവർ പരസ്പ്പരം ഇനച്ചേരിവാൻ ആരംഭിച്ചു…..

അവളിൻ ശിൽക്കാരവും അവനിൻ മുരൾച്ചയും ആ നാല് ചുവരിൽ അടങ്ങുന്നവ ആയിരുന്നു…..

ശ്രീ കുലം തറവാടിന് ചുറ്റും നിലാ വെളിച്ചത്തിന്റെ വെട്ടത്തിൽ ഒരു കൃഷ്ണ പരുന്ത് പാറി നടന്നു….

കൃഷ്ണ രാധയുടെ അനുരാഗത്തിന് ഒരു സാക്ഷിയായിക്കൊണ്ട്

????????

ഇരുണ്ട നിലാ വെളിച്ചത്തിൽ പാതി പ്രകാശിച്ചിരിക്കുന്ന ആ കാട്ടിലൂടേ അവൻ പായുകയാണ്…. കുതിച്ചു പായുന്ന ഒരു കുതിരയെ പോലെ…. വേട്ടയാടാൻ പായുന്ന ഒരു ചെന്നായയെ പോലെ…..

അതോടൊപ്പം അവന്റെ കാതും വല്ലാതെ കൂർത്തത് ആയിരുന്നു…. ശബ്ദം കേട്ട ദിശ നോക്കി അവന്റെ വേഗത കൂട്ടി…. നിമിഷങ്ങൾ കൊണ്ടാണ് അവനവിടെ എത്തിയത്…..

മുന്നിൽ കണ്ട കാഴ്ച രുദ്രനെ ഏറെ അത്ഭുതപ്പെടുത്തി…..

അവനിറക്കി വിട്ട ആ സ്വാമി നിലത്ത് കുമ്പിട്ടിരുന്ന് ഒരു പുലിയെ താലോലിക്കുന്നു….

കേട്ട ശബ്ദത്തിൽ അവനൂഹിച്ച സന്ദർഭം അല്ലായിരുന്നു അത്….

എന്നാൽ ഇതൊന്നും കാണുക പോലും ചെയ്യാതെ ആ സ്വാമി അവന് അഭിമുഖമായി നിന്ന് അതിനെ താലോലിക്കുന്നു….. അതിനു അനുസൃതമായി പ്രായത്തിൽ മുതിർന്ന ആ പുലി ഒരു കുഞ്ഞിനെ പോലെ ആ തലോടൽ ആസ്വദിക്കുന്നു…. തികച്ചും കൗതുകം ഉണർത്തുന്ന ഒരു കാഴ്ച…..

‘”” സ്വാമി………'”

രുദ്രൻ അയാളെ പതിയെ വിളിച്ചു…. ആ സമയം തന്നെ അദ്ദേഹം അവന് നേരെ തിരിഞ്ഞു നോക്കിയിരുന്നു…. ആ കണ്ണുകളിൽ എന്തോ വല്ലാത്തൊരു ഭാവം….

സ്വാമി ആ പുലിയുടെ ചുമലിൽ രണ്ട് തട്ട് തട്ടിയതിനു ശേഷം എഴുന്നേറ്റ് നിന്നു….

ഒപ്പം ആ പുലിയും ചാടി എഴുന്നേറ്റു…. ആ ദൃശ്യം നോക്കി നിൽക്കുന്ന രുദ്രനെ ഒരു നോക്ക് നോക്കിയ ശേഷം ആ പുലി കാട്ടിലേക്ക് പാഞ്ഞു…..

‘”” രുദ്രാ…..

നീയോ……

നീ പോയതല്ലേ….'””

സ്വാമി തന്റെ ബാണ്ടക്കെട്ട് കയ്യിൽ എടുത്തുകൊണ്ടു ചോദിച്ചു…. രുദ്രൻ കുറച്ചു നിമിഷം ഒന്നും മിണ്ടിയില്ല…..

‘”” സ്വാമി എന്താ ഇവടെ…..'””

‘” എന്താ രുദ്രാ….

എനിക്കിവിടെ വന്നുകൂടെ….'””

അയാളൊരു ചിരിയോടെ ചോദിച്ചു…..

‘”” അതല്ല….

ഞാൻ അവിടെ അല്ലെ നിർത്തിയത്…. പിന്നെ എന്തിനു ഇങ്ങോട്ട് വന്നു…..'””

അവൻ ചോദിച്ചു….

‘”” പ്രത്യേകിച്ച് കാരണം ഒന്നുമില്ല….

പുലിയെ കാണണം എന്നൊരു തോന്നൽ… അതുകൊണ്ട് കാട് കേറി…..'””

അയാൾ നിസ്സാരമായ ഭാഷയിൽ പറഞ്ഞു….

‘”” അപ്പോൾ അത് നിങ്ങളെ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ……'””

അവൻ വീണ്ടും ചോദ്യം ഉന്നയിച്ചു….. ആ സ്വാമിയുടെ ചുണ്ടിൽ ചിരി പടർന്നു…..

“” ഇതെന്റെ കാടല്ലേ…..

അപ്പോൾ എന്നെ ഇവർ കൊല്ലുമോ….

നീ വാ രുദ്രാ….

ഇവിടെ അധികം നിൽക്കണ്ടാ…..'””

അതും പറഞ്ഞുകൊണ്ട് അവനെയും താണ്ടി അയാൾ മുന്നോട്ട് നടന്നു…. കണ്ട കാഴ്ചക്കും ശ്രവിച്ച വാക്കുകൾക്കും ഒരു വ്യക്തത വന്നിരുന്നില്ല അവന്…. എങ്കിലും രുദ്രൻ അയാൾക്ക് പുറകെ പിന്തുടർന്നു….

“” ശരിക്കും അങ്ങ് ആരാണ്…..'””

നടക്കും വഴി അവൻ ആയളോട് ചോദിച്ചു…..

‘”” ഹ ഹ ഹ ഹ ഹ്ഹ ഹ ഹ…….

ഞാനൊരു പാവം ഭ്രാന്തൻ…..

അത്രയും അറിഞ്ഞാൽ മതി നീ…..'””

അയാൾ ആ കാടാകെ കേൾക്കും വിധത്തിൽ ഉറക്കെ പറഞ്ഞു….

അല്പം നിമിഷങ്ങൾക്കകം തന്നെ അവർ രുദ്രൻ ബൈക്ക് വച്ച ഇടത്തേക്ക് എത്തിച്ചേർന്നിരുന്നു….

‘”” നിന്റെ തുണിയെല്ലാം അഴുക്കണല്ലോ രുദ്രാ….. എന്ത് പറ്റി….'””

അയാൾ ചോദിച്ചു…..

‘”” അത് പോകും വഴി ഒന്ന് വീണു….

അതാ….. “”

അവൻ ഒഴിഞ്ഞു മാറും പോൽ അരുളി….

‘”” സൂക്ഷിച്ചൊക്കെ പോകണ്ടേ മോനെ….

നീ എന്തിനാ ഇപ്പൊ തിരിച്ചു വന്നത്…. “”

അയാൾ വാത്സല്യപൂർവ്വം ചോദിച്ചു….

‘”” ഒന്നുമില്ല സ്വാമി…..

അങ്ങയെ കൊണ്ടുവിടാം എന്ന് കരുതി….'”

‘”” അതെന്താ അങ്ങനൊരു തോന്നൽ….

ഞാൻ നിന്നോട് പറഞ്ഞതല്ലേ പൊക്കോളാം എന്ന്…..'””

‘”” ആവശ്യം ഉണ്ടെന്ന് തന്നെ കൂട്ടിക്കോ….

എന്താ….

ഞാൻ കൂടെ വരുന്നതിൽ ബുദ്ധിമുട്ട് ഉണ്ടോ….??'””

രുദ്രൻ ചോദിച്ചു…..

“” ഹ ഹ ഹ ഹ ഹ ഹ….

ബുദ്ധിമുട്ട് തോന്നേണ്ടവൻ നീയാണല്ലോ….

വന്ന സ്ഥിതിക്ക് നിന്റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ…. മോൻ വണ്ടി എടുക്ക്….'””

അയാൾ പറഞ്ഞു….. രുദ്രൻ പതിയെ ബൈക്ക് എടുത്ത് ഓണാക്കി….

അയാൾ തന്റെ ബാണ്ടക്കെട്ട് ചുമലിൽ ഏറ്റി അവന് പുറകെ കയറി….. രുദ്രൻ വണ്ടി മുന്നോട്ടേക്ക് എടുത്തു….

അവരുടെ യാത്രയുടെ തുടക്കം അവിടെ ആരംഭിക്കുകയാണ്….

പുതു അറിവുകൾ നേടാൻ അവന്റെ യാത്ര അവിടെ വീണ്ടും പുനരാരംഭിച്ചു…..

??????????
‘”” പാർവതി………..'”

ആർദ്രമായ ആ ഒരു വിളിയിൽ അവൾ ഉണർന്നിരുന്നു…. പാർവതി പതിയെ തന്റെ പേടമാൻ മിഴികൾ തുറന്നു….

ഇരുട്ടിൽ നിന്നും അവൾ പതിയെ പുറത്തേക്ക് വന്നു….

മുന്നിൽ പച്ച പുല്ല് തളിർത്തു നിൽക്കുന്ന മനോഹരമായ കുന്ന്….. അവൾക്കേറെ ആശ്ചര്യമായി…ചുറ്റിനും അവളിതുവരെ കാണാത്ത സ്വപ്ന തുല്യമായ മനോഹര ഇടം….

ആകാശത്ത് ഉതിച്ചു നിൽക്കുന്ന പൂർണ്ണ ചന്ദ്രൻ അവൾക്കായി മനോഹരമായ നിലാവെളിച്ചം പകർന്നു നൽകി…… ഒപ്പം ഒരു കുളിർമയുള്ള കാറ്റും…..

അവൾ പതിയെ എഴുന്നേറ്റ് നിന്നു….
മനസ്സാകെ ആനന്ദത്താൽ പിടക്കും പോലെ….

എങ്ങും അവളെ ഏറെ സന്തോഷപ്പെടുത്തുന്ന കാഴ്ചകൾ മാത്രം….
കാതിൽ മുഴങ്ങി കേൾക്കുന്ന അവളേറെ ഇഷ്ട്ടപ്പെടുന്ന ശ്രീ കൃഷ്ണന്റെ വേണുനാദം….

അവളാ പുല്ലാംകുഴൽ വാസനയിൽ ശരിക്കും മയങ്ങിപ്പോയി….. ആകാശത്ത് അവൾക്ക് ചുറ്റും ശബ്ദം ഉയർത്തികൊണ്ട് വട്ടമിട്ടു പറക്കുന്ന മയിൽ കൂട്ടങ്ങൾ ….. അതിൽ നിന്നും പതിയെ പതിയെ അല്പം മയിൽ പീലികൾ അവളുടെ ദേഹത്തേക്ക് വീണുകൊണ്ടിരുന്നു….

പാർവതി അതിലൊരു മയിൽപ്പീലിയെ കയ്യിലെക്കെടുത്തു…. തന്റെ കണ്ണൻ അവൾക്കായി നൽകിയ സമ്മാനം….

അവളത് തന്റെ നെഞ്ചോട് ചേർത്ത് വച്ചു….
ഏറെ വാത്സല്യത്തോടെ….
വല്ലാത്ത മൃതുത്വം ആയിരുന്നു അതിന്….

കാതിൽ അലയടിച്ചു കേൾക്കുന്ന ആ സങ്കീതത്തിനൊപ്പം അവൾ പതിയെ ചുവടുകൾ വച്ചു….. ഒരു നർത്തകിയെ പോലെ….. സ്വയം മറന്നുകൊണ്ട്….

അത്രയേറെ ആനന്ദം നിറഞ്ഞിരുന്നു പാർവതിയിൽ ആ സമയം……

ചുറ്റിനും ഉണ്ടായിരുന്ന പ്രകൃതി പോലും അവളുടെയാ ആനന്ദത്തിൽ പങ്കു ചേർന്നു….. ആകാശത്തു നിന്നും തണുപ്പേകും ചെറു മഴ തുള്ളികൾ ഭൂമിയിലേക്ക് പെയ്തിറങ്ങി……

അവളും അവൾ ധരിച്ച ആടയും ജലത്താൽ നനഞ്ഞു……എന്നിട്ട് പോലും ആ നൃത്തം അവിടെ അവസാനിച്ചില്ല…..

മൈലാഞ്ചി അണിഞ്ഞു ചുവന്ന ആ കാൽപാതത്തിനൊപ്പം പുല്ലിൽ വീണ മഴ തുള്ളികൾ അവൾക്കൊപ്പം നൃത്തം ചെയ്തു…

അവളുടെ ചുവടുകൾക്ക് വേഗത വർധിച്ചു….
ഒപ്പം ചുറ്റിനും മുഴങ്ങി കേട്ട പുല്ലാംകുഴൽ നാഥത്തിന്റെ വേഗതയും വർധിച്ചു…..

ഒരു പമ്പരം കറങ്ങി പോലെ അവൾ നൃത്തം ചെയ്തു ……

അവസാനം….

ഒരു ചെറു തളർച്ചയോടെ പാർവതി നിലത്തേക്ക് വീണുപോയി….. ക്ഷീണവും തളർച്ചയും അറിഞ്ഞെങ്കിൽ പോലും അവളേറെ ആനന്ദത്തിൽ തന്നെയാണ് ഇപ്പോൾ…..

പെട്ടെന്നാണ് ആരോ ഒരാളുടെ കൈ കൊട്ടൽ ശബ്ദം അവളുടെ കാതിൽ കേട്ടത്…..

പാറു വേഗത്തിൽ തിരിഞ്ഞു നോക്കി…..
ആ കണ്ണുകളെ അവൾക്ക് വിശ്വസിക്കുവാൻ ആയില്ല…..
ഒരു രാജകുമാരന്റെ വേഷത്തിൽ അവൾക്ക് മുന്നിൽ നിൽക്കുന്ന രുദ്രൻ…..
എപ്പോഴും കാണുന്ന കോപം നിറഞ്ഞ മുഖത്തോടെ അല്ല….
പ്രണയം നിറഞ്ഞ ഭാവത്തോടെ….

അവൾ വേഗം എഴുന്നേൽക്കാൻ നോക്കി….
പക്ഷെ ഞൊടിയിടയിൽ പാർവതി നിലത്തേക്ക് വീണു…. കാലുകൾ വല്ലാതെ കുഴയുന്നത് പോലെ….

‘””” ഹ ഹ ഹ ഹ ഹ ഹ……..
എന്റെ ദേവി തളർന്ന് പോയോ…..'””

അവന്റെ പൊട്ടിച്ചിരി അവളിൽ പരിഭവം നിറച്ചു….. ചുണ്ട് കോട്ടി അവൾ അവനെ നോക്കി…..

‘” ദുഷ്ട്ടാ…..
നോക്കി ചിരിക്കുന്നോ….'””

അവൾ കിടന്നിടത്ത് കിടന്ന് അവനോട് പറഞ്ഞു….

‘””പിന്നെ ചിരിക്കാതെ…..
രണ്ടെല്ല് കൂടുതലല്ലേ നിനക്ക്….
വയ്യാത്ത പണിക്ക് പോകേണ്ട വല്ല കാര്യോം ഉണ്ടാർന്നോ……'””

അവൻ പൊട്ടിച്ചിരിച്ചുകൊണ്ട് അവളുടെ അടുത്ത് ഇരുന്നു…..

‘”” അതെന്താ എന്റെ നൃത്തം അത്രക്ക് മോശം ആയിരുന്നോ…..'””

അവൾ പരിഭവത്തോടെ ചോദിച്ചു…..

‘”” അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ….
എന്റെ ദേവിയെക്കാൾ മനോഹരം ഒന്നും അല്ലെങ്കിലും നന്നായിട്ടുണ്ടായിരുന്നു….'””

അവൻ അവളുടെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു…..

‘”” പോ അവിടുന്ന്…..
എന്നെ തൊടണ്ട….. “”

പാർവതി പരിഭവം നടിച്ചുകൊണ്ട് ആ കൈകളെ തട്ടി മാറ്റി….

‘”” ഹാ…..
പിണങ്ങിയോ എന്റെ പാറു പെണ്ണ്…..'””

“”” ആഹ് പിണങ്ങി….
എന്തേയ്….. “”

‘”” എന്ന ആ പിണക്കം അങ്ങ് മാറ്റി കളഞ്ഞേക്കാം…ഇങ് വാടി പെണ്ണെ….'””

അതും പറഞ്ഞുകൊണ്ട് രുദ്രൻ അവളെ കോരിയെടുത്തു….. അവൾ എതിർക്കാൻ ഒന്നും നിന്നില്ല…. അവളാഗ്രഹിച്ചത് തന്നെയാണ് അവൻ ചെയ്തത്…

‘”” മ്മ്…..
കനം കൂടുന്നുണ്ട്….
നീ ഗുണ്ടുമണി ആവുന്നുണ്ടോ എന്നൊരു സംശയം ഉണ്ട് എനിക്ക്….'””

അവൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു…..

‘”” പോ ഏട്ടാ അവിടുന്ന്…..
ഞാൻ ഗുണ്ട് മണിയൊന്നും ആവില്ല….'””

‘”” ആയാലും കുഴപ്പില്ല….
പിടിക്കാൻ നല്ല സുഖം ആയിരിക്കും അപ്പൊ…. “”

അവന്റെ വർത്തമാനം കേട്ടപ്പോൾ അവൾക്കാകെ ലജ്ജ തോന്നി…..

‘”” ഈ നാക്കിനൊരു ലൈസൻസ് ഇല്ലല്ലോ…..
നല്ല അടി തരും ഞാൻ…..'”

‘”” നീ അടിയോ കടിയോ എന്ത് വേണമെങ്കിലും തന്നോ….
എനിക്കിതൊക്കെ ഇഷ്ട്ടാ….'””

രുദ്രൻ അവളോട് പറഞ്ഞു….

‘”” കൊഞ്ചല്ലേ കൊഞ്ചല്ലേ….
ഇങ്ങനെ എടുത്തോണ്ട് നിൽക്കാൻ ആണോ ഉദ്ദേശം …..
എവിടേലും ഇറക്കി വച്ചൂടെ…..'””

പാറു ഒരു ചെറു ചിരിയോടെ ചോദിച്ചു…..

‘”” ഇറക്കിയൊന്നും വക്കില്ല…. വേണമെങ്കിൽ മടിയിൽ ഇരുത്താം…..'””

രുദ്രൻ അത് പറഞ്ഞപ്പോൾ അവൾ ചെറുതായോന്ന് ചിരിച്ചു…. അവൻ അവളെ എടുത്തുകൊണ്ടു മുന്നോട്ട് നടന്നു…..
അപ്പോഴെല്ലാം ആ കണ്ണുകൾ അവനിൽ മാത്രമായിരുന്നു….. അവളേറെ പ്രണയിക്കുന്ന തന്റെ പ്രാണനിൽ……..

കുന്നിന്റെ അറ്റത്ത് ഒരു വലിയ മരം ഉണ്ടായിരുന്നു…. അവിടേക്കാണ് അവർ പോകുന്നത്… പടർന്ന് പന്തലിച്ച ആ വൻമരത്തിന് കീഴെ ഒരു വേരിൽ രുദ്രൻ ചാരിയിരുന്നു…..

അതോടുകൂടി പാർവതി അവന്റെ നെഞ്ചിലേക്ക് പടർന്നു കയറിയിരുന്നു…. ഒരു കൊച്ചു കുഞ്ഞിനെ പോലെ…. ചുറ്റിനും മിന്നാമിന്നി കൂട്ടങ്ങൾ പ്രകാശം പരത്തിക്കൊണ്ട് ഉയർന്നു പറന്നു ….
ചുറ്റിനും ഈണതോടെ കേൾക്കുന്ന ആ വേണുനാദം ഇപ്പോഴും തുടർന്നുകൊണ്ടെയിരിക്കുന്നു….

പാർവതിയുടെ കണ്ണുകളിൽ ആനന്ദത്തിന്റെ ഒരു തുള്ളി കണ്ണുനീർ വിരിഞ്ഞു ….. അതാ നെഞ്ചിനെ തന്നെ നനയിച്ചിരുന്നു…..

‘”” എന്റെ ദേവി കരയുകയാണോ…….'””

‘”” മ്ഹും…..'””

അവൾ ഇല്ലെന്ന് മൂളി….

‘”” എന്നോട് കള്ളം പറയേണ്ട ആവശ്യകത ഉണ്ടോ….. നിന്റെ മനസ്സാണ് ഞാൻ…. ആ എനിക്ക് അറിയില്ലേ നിന്നെ…..'””

അവൻ ആർദ്രമായി മൊഴിഞ്ഞു…..

‘”” ഞാൻ ആഗ്രഹിച്ചു പോവുകയാണ് ഏട്ടാ….
ഇപ്പോൾ കാണുന്ന ഈ കനവ് അവസാനിക്കാതെയിരുന്നെങ്കിൽ….
ഈ കിടന്ന മയക്കത്തിൽ ഞാൻ മരിച്ചു പോയിരുന്നെങ്കിൽ ഞാനായിരിക്കും ഈ ഭൂമിയിലെ ഏറ്റവും സന്തോഷവതി…..'””

പാർവതി പറഞ്ഞു….

‘”” അതെന്താ പാറു നീ അങ്ങനെ പറഞ്ഞത്….
നിനക്ക് എന്റെ ഒപ്പം ജീവിക്കണ്ടേ …. മരിച്ചു പോയാൽ അതെല്ലാം എങ്ങനെ നടക്കും…..??'””

അവൻ ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…

‘”” ഓരോ നാൾ കഴിയുമ്പോളും ഞാൻ തോറ്റുകൊണ്ടിരിക്കുകയാണ്……
ഏട്ടന് കൊടുക്കേണ്ട സ്നേഹവും എനിക്ക് ലഭിക്കേണ്ട സ്നേഹവും കൈമാറുന്നത് ആവട്ടെ ഇപ്പോൾ കാണുന്ന പോലെ ഒരു സ്വപ്നത്തിൽ…. വിഡ്ഢിവേഷം കെട്ടി ജീവിക്കുന്നതിനേക്കാൾ നല്ലത് അതൊക്കെ തന്നെയല്ലേ…..'””

അവൾ വേദനയോടെ മൊഴിഞ്ഞു…..

‘”” അങ്ങനെയുള്ള ഭാരിച്ച ചിന്തയൊന്നും മനസ്സിൽ വേണ്ട പാറു….. എന്നെ വിട്ടു പോകുവാൻ നിനക്കാവുമോ….??'””

അവൾ അവന്റെ മുഖത്തേക്ക് നോക്കി….

‘”” മ്ഹും……'””

ശേഷം ഇല്ലെന്ന് തലയാട്ടി കാണിച്ചു….

‘”” എന്നെ വെറുക്കുവാൻ നിനക്ക് സാധിക്കുമോ…..??'””

അവൻ വീണ്ടും അവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു…..

‘”” മ്ഹും…..
എനിക്ക് അതിനൊന്നും സാധിക്കില്ല…
എപ്പോഴോ എനിക്ക് ഇഷ്ടമായി പോയി…..
അതിന്ന് ഒരു ഭ്രാന്തായി മാറി…..
എന്റെ ഭ്രാന്തിന്റെ നെഞ്ചിലാണ് ഞാനിപ്പോൾ തലവച്ച് കിടക്കുന്നത്….'”

അവളുടെ മറുപടി കേട്ടപ്പോൾ രുദ്രൻ പൊട്ടിച്ചിരിച്ചു…..

‘”” ഞാൻ നിന്നോട് മുൻപ് പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയുന്നത്….
നീ കാണുന്ന സ്വപ്നങ്ങൾ എല്ലാം ഒരുനാൾ യാഥാർത്ഥ്യമാകും….
അന്ന് ഞാൻ നിന്റേത് മാത്രമായിരിക്കും….
ദേവികയെ സ്നേഹിച്ച രുദ്രനല്ല ഈ പറയുന്നത്…..
പാർവതിയുടെ മാത്രം രുദ്രനാണ്…..'””

അവന്റെ വാക്കുകൾ കേട്ടതും അവളേറെ ലജ്ജയോടെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി….. അവൻ അവളെ തന്റെ ചൂടിലേക്ക് പൂർണ്ണമായും അടുപ്പിച്ചു….
ദേവാസുരന്റെ ശക്തി അവന്റെ നെഞ്ചിൽ കിടന്ന് സുഖമായി മയങ്ങി….
സ്വപ്നത്തിനും ജീവിതത്തിനും ഇടയിലുള്ള ആ മായാ ലോകത്ത് വെച്ച്……

????????????

10 Comments

  1. ????❤️❤️❤️

  2. Bro vere eth platformilaa ee story ollath enn onn parayaavoo

  3. അദ്വൈത്

    ‘” എടാ അളിയാ…. ഞാൻ ഓടിച്ചാ ഉറങ്ങിപ്പോവും….
    ഇന്നലെ ഒന്നും നേരെ ഉറങ്ങീട്ട് പോലുമില്ല….
    നീ ഓടിക്കടാ…..’”???

    നീലകണ്ഠ ആശ്രമം അതി മനോഹരമായാണ് വരച്ചു കാട്ടിയത്. അവിടെ ചെലവഴിച്ച ഓരോ നിമിഷവും രുദ്രനെ പോലെ തന്നെ ഞാനും ഒരുപാട് അങ്ങ് ആസ്വദിച്ചു. നീലകണ്ഠന്റെ കുടുംബവും പിള്ളേരും ലക്ഷ്മി ചേച്ചിയും സ്വർഗം തന്നെ. ചൂട് കഞ്ഞിയുടെ കാര്യം പിന്നെ പറയേണ്ട…. അഡാറ് കഞ്ഞി തന്നെയായിരുന്നു.

    ‘”” മ്മ്….. ക്.. ഴ്…പ്പില്ല…..’”” wow!!! ഇങ്ങനെയൊക്കെ സന്ദർഭോചിതമായിട്ട് ആർക്ക് എഴുതാൻ പറ്റും

  4. ❤️❤️❤️

  5. അദ്വൈത്

    ഹെൻ്റെ പൊന്നോ

    എന്തോരം സന്തോഷം തോന്നിയെന്നു പറഞ്ഞറിയിക്കാൻ വയ്യാ. എന്താ ആനക്ക് ഞങ്ങളെ മറക്കാൻ കഴിയില്ലെന്ന് അറിയാം. സന്തോഷം മോനേ സന്തോഷം. ശരീരമാസകലം ധമനികളിലൂടെ രക്തം പ്രവഹിക്കുന്നത് അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു ഇത്. Anyway thanks മച്ചാ. വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കുക ട്ടോ.

    സ്നേഹപൂർവ്വം

    അദ്വൈത്

  6. Can’t say any words. Amazing..

  7. വിശാഖ്

    ❤️❤️❤️❤️enthayalum orupadu gap veezhathe part tharane atrayum ishtamanu e kadha❤️❤️❤️

  8. ?രാക്ഷസൻ ?

    Dk അണ്ണാ എല്ലാപ്രവിശ്യത്തെപോലെയും ഇപ്രാവശ്യവും കലക്കി. ത്രില്ല് അടിച്ചിരുന്നുപോയി. പിന്നെ വേറെ 2 പ്ലാറ്റഫോം എന്ന് പറഞ്ഞില്ലേ അത് ഏതൊക്കെ ആണ് എന്ന് പറഞ്ഞു തരോ? Pls
    ഞാൻ ഇവിടെ പുതിയതാ അതാ?

  9. ഈ ഭാഗവും സൂപ്പർ, അടുത്ത ഭാഗം എത്രയും വേഗം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. രണ്ടു ഭാഗങ്ങൾ കിട്ടിയത്തുകൊണ്ട് സന്തോഷം ആയി. വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.
    ???????????????????????????

Comments are closed.