പാറ പൊട്ടിക്കുന്ന ബോംബിന്റെ ഉയർന്ന ശബ്ദം അവിടെ ഉയർന്നുകൊണ്ടേ ഇരുന്നു…പല ഇടത്തുനിന്നും കേൾക്കുന്ന ചുറ്റിക കല്ലിലേക്ക് അടിക്കുന്ന ശബ്ദങ്ങൾ….
വലിയ കല്ലുകൾ ചുമലിൽ ചുമന്ന് പോകുന്ന പാവപ്പെട്ട തൊഴിലാളി ജനങ്ങൾ….
ഇതെല്ലാം നോക്കി ഒരു കുന്നിൽ ഓരത്ത് കെട്ടിയ ടെന്റിൻ മുകളിൽ ഒരു 55 ന് അടുത്ത് പ്രായം വരുന്ന ഒരാൾ ഇരിക്കുന്നു….
നരച്ച താടിയും കഷണ്ടി കയറിയ മുടിയും…
കണ്ണിൽ സ്വർണ്ണത്തിൻ നിറ കലർന്ന ഫ്രെയിം ഉള്ള പവർ ഗ്ലാസ് കണ്ണടയും ഒരു ചെറുപൊടി അടയാളം പോലുമില്ലാത്ത വെള്ള മുണ്ട്….
അയാൾ കാലിൻ മേൽ കാല് കേറ്റിയാണ് വച്ചിരിക്കുന്നത്….
വെളിച്ചത്തു പോലും കണ്ണ് മഞ്ഞളിക്കുമാറു നിറമുള്ള നീല ജുബ്ബ….
വേദന തിന്ന് പണിയെടുക്കുന്ന ആയിരം തൊഴിലാളികളുടെ ഒരേ ഒരു മുതലാളി…
അവരെന്ന അടിമ കൂട്ടങ്ങളുടെ ഒരേ ഒരു യജമാനൻ…. അതായിരുന്നു അയാൾ….
അയാൾക്ക് സമീപം ഉള്ള ബെഞ്ചിൻ മേൽ വില കൂടിയ സ്കോച്ചും ചുരുട്ട് ബീഡിയും ഇരിക്കുന്നു..…..
ഇതിനെല്ലാം സമീപത്തിരുന്ന അയാൾ ആകട്ടെ ആ കല്ല് ചുമന്ന് കൊണ്ടുപോകുന്ന പാവപ്പെട്ട തൊഴിലാളികളെ നോക്കി ആനന്ദ നിർവൃതി അടയുന്നു….
‘”” മൊതലാളി……'””
പെട്ടെന്നാണ് അടുത്തു നിന്നും ഒരു അടിമ ശബ്ദം അയാളുടെ കാതിൽ വീണത്….
ഒരു ചെറിയ കൈലി മുണ്ട് ഉടുത്ത് കുനിഞ്ഞു നിന്ന് ബഹുമാനം കൊടുക്കുന്ന ഒരു പണിക്കാരൻ….
അയാൾ അവനെ ഒന്ന് നോക്കി…..
‘”” ഒരു കരിക്ക് കൊണ്ടുവരാൻ പറഞ്ഞിട്ട് നേരം എത്രയായടോ….'””
അയാൾ അല്പം കടുപ്പത്തോടെ ആ ബലവീനനോട് ചോദിച്ചു..….
‘”” ഈ മരുഭൂമിയിൽ നിന്ന് കരിക്ക് ഒപ്പിച്ചു കിട്ടണ്ടേ എന്റെ മൊതലാളി….
സംഗതി ഇത് കേരളം ഓക്കെ തന്നെ….
പക്ഷെ കുര്യച്ഛൻ ചേട്ടന്റെ ഭൂമിയിൽ പുല്ല് പോലും മുളക്കില്ല എന്നാണ് നാട്ടുകാർ പറയണത്…. മുളച്ച നിങ്ങൾ അപ്പൊ തന്നെ വെട്ടിക്കളയും പോലും….'””
‘”” പറയുന്നവന്മാർ അങ്ങനെ പലതും പറയും….. അതൊന്നും ഈ കുര്യച്ഛന് വിഷയമല്ല….. അവര് പറയട്ടെടാ ചാമി….'””
അയാൾ നിസ്സാരമായൊരു ഭാഷയിൽ അതും പറഞ്ഞുകൊണ്ട് ആ ഇളനീർ കുടിച്ചിറക്കി…..
‘”” മൊതലാളി…. ഞാനൊരു സംശയം ചോദിച്ചാ എന്നെ ചവിട്ടരുത്…..'””
‘”” എന്താടാ…..??'””
‘”” മുതലാളിയുടെ കൂടേ കൂടിയപ്പോ തൊട്ടുള്ള സംശയമാ…..
ഇത്രേം സാമ്പാധിച്ചിട്ടും….
ഇത്രേം ജോലികൾ ഉണ്ടായിട്ടും…
മുതലാളി എന്തിനാ എന്നും വൈകുന്നേരം ഇവടെ വന്നിരിക്കുന്നത്…..'””
‘”” എടാ ഷണ്ടൻ ചാമി പുന്നാര മോനെ…'””
അയാൾ ഒരു ചെറു ചിരിയോടെ അവനെ വിളിച്ചു…..
‘”” എന്താ മൊതലാളി….'””
‘”” ഇതിന്റെ സുഖത്തെ പറ്റി പറഞ്ഞാ നിനക്കെന്ത് അറിയാനാടാ….
ദാ കണ്ടോ…..
ആ നായകൾ വിയർക്കുന്നത് ആർക്ക് വേണ്ടിയാ….. എനിക്ക് വേണ്ടി….
വൈകുന്നേരം കിട്ടുന്ന തുച്ഛം 500 ഉലുവക്ക് വേണ്ടി….. എന്നിട്ട് കിട്ടിയ കാശ് എങ്ങോട്ടാ വരുന്നേ…. ഇവന്മാരൊക്കെ എന്റേന്ന് വാങ്ങിച്ച പലിശയിലേക്ക്…. അപ്പോ ഈ പണിയെടുക്കുന്നതിൽ എന്താ ഒരു ലാഭം….'”
കുര്യച്ഛൻ ചാമി എന്ന ആളെ ഒന്ന് നോക്കി….
‘”” ഒരു മൈ*** ഇല്ല…..
തിന്ന് വീർത്ത ഇവരുടെ തടി ഒരു തുള്ളി വിയർപ്പിൽ ഒഴുകുന്നത് കാണാൻ വല്ലാത്ത സുഖമാണ് ചാമി….. അത് നിനക്ക് മനസ്സിലാവില്ല…..'””
അയാൾ അതും പറഞ്ഞാ കരിക്കിൽ വീണ്ടും ചുണ്ട് ചേർത്ത് നുകർന്നു….….
ശേഷം വീണ്ടും ആ തൊഴിലാളി കൂട്ടത്തേക്ക് നോക്കി…..
പെട്ടെന്നാണ് അയാളുടെ കണ്ണുകൾ വിടർന്നത്…. വയസായ ആ ശരീരത്തിൽ ഒരു ചെറു കൊള്ളിയാൻ മിന്നി…. കറുത്ത കറപൂണ്ട ആ ചുണ്ടുകളിൽ പല്ലുകൊണ്ട് കടിച്ചു അയാൾ… ഒരു തരം കൊതിയോടെ….
‘”” എടാ ചാമി…..'””
കുര്യച്ഛൻ വിളിച്ചു…
‘”” എന്താ മൊതലാളി…..??'””
‘”” അതേതാടാ ആ പെണ്ണ്…..
കൊട്ടയിൽ കല്ലേറ്റുന്ന ആ സുന്ദരി പെണ്ണ്….'””
കുര്യച്ഛൻ ആക്രാന്തത്തോടെ ചോദിച്ചു…. ചാമി അതാരെന്ന് നോക്കി…. അയാളുടെ കണ്ണും ഒന്ന് വിടർന്നിരുന്നു……..
‘”” മൊതലാളി…..
കഴിഞ്ഞ ആഴ്ച ഒരുത്തൻ തലേൽ പാറ വീണു ചത്തത് ഓർമ ഇല്ലേ….. ശിവൻ കുട്ടി…. അവന്റെ കെട്യോളാ…..
നാട്ടിലെ ആണുങ്ങളുടെ എല്ലാം മോഹ റാണി…പേര് കാവ്യാ…..'””
‘”” കാവ്യ…..'””
ചാമി അത് പറഞ്ഞതും കുര്യച്ഛൻ ആ നാമം നാവിൽ ഉച്ചരിച്ചു….. അയാളുടെ പരുക്കൻ കണ്ണുകൾ വീണ്ടും അവളിലേക്ക് നീണ്ടു..…..
ചാരകളർ ബ്ലൗസും ചുവന്ന സാരിയും ചുറ്റിയ ആ സ്ത്രീ ഒരു മദാലസ തന്നെ ആയിരുന്നു….
മുപ്പത് കഴിഞ്ഞിട്ടും ഉടവും ചുളിവും തട്ടാത്ത ഇരു നിറമുള്ള സുന്ദരി…തലയിൽ കല്ലേറ്റി പോകുന്ന അവളും ഉദരം ആർത്തിയോടെ നോക്കി അയാൾ…അതിലൂടെ ഒഴുകുന്ന വിയർപ്പ് പോലും അയാളിൽ വല്ലാത്ത ഉന്മാദം കലർത്തി….
വിയർപ്പ് ഉദരത്തിൽ മാത്രമല്ല…. അവളുടെ മുഖത്തും കഴുത്തിലും എന്തിലേറെ പറയുന്നു… ആ ചാര കളർ ആയ ബ്ലൗസിൻ കക്ഷത്ത് പോലും ആവോളം തെളിഞ്ഞു കാണാം…. പെണ്ണിൻ വിയർപ്പിൻ മേൽ ആവോളം കാമസക്തി ഉള്ള കുര്യച്ഛന് അതൊരു വല്ലാത്ത കാഴ്ച തന്നെ ആയിരുന്നു…
‘”” ചാമി…..
ഇവളെ ഞാനെന്താ നേരത്തെ കാണാതെ ഇരുന്നത്….
ഒരു വല്ലാത്ത ഉരുപ്പടി ആണല്ലോടാ ഇത്…..'””
അയാൾ പറയുന്നത് കേട്ട് ചാമിയും ചിരിച്ചു….
‘”” ടോ…..
പോയി അവളെ മാത്രം ഇങ് വിളിച്ചുകൊണ്ട് വാ…..'””
കുര്യച്ഛൻ പറഞ്ഞു…..
‘”” അതെന്തിനാ മൊതലാളി…..'””
‘”” വെട്ടി വിഴുങ്ങാൻ…..
പോയി വിളിച്ചിട്ട് വാടാ താ***** ‘”
കുര്യച്ഛന്റെ വായിന്നു പുളിച്ച നല്ല തെറി കേട്ടതും ചാമി പണി നടക്കുന്ന ഇടത്തേക്ക് ഓടി….
അയാൾ ആ സ്ത്രീയുടെ വരവിനായി അവിടെ തന്നെ കാത്തിരുന്നു…. ടേബിളിൻ മേൽ വച്ചിരുന്ന വില കൂടിയ ചുരുട്ട് ചുണ്ടിലേക്ക് വച്ച് കത്തിച്ചു അയാൾ….
ഈ സമയം ചാമി ആ പെണ്ണിനെ അവിടെ എത്തിച്ചിരുന്നു……കർക്കശക്കാരനും ചട്ടമ്പിയും ആയിരുന്ന കുര്യച്ഛനെ ആ നാട്ടിലെ എല്ലാവർക്കും പേടിയാണ്….
അവള് മുഖത്തും ആ പേടി നന്നായി കാണാം……അയാളുടെ മുഖത്ത് പോലും നേരെ നോക്കാതെ അവൾ മണ്ണിലേക്ക് നോക്കി നിന്നു…
കത്തി എരിയുന്ന ചുരുട്ടിന്റെ പുക വലിച്ചുകൊണ്ട് അയാൾ നോക്കിയത് അവളുടെ വിയർപ്പൊലിക്കുന്ന ആ വയറിലേക്കാണ്…കുര്യച്ഛന്റെ നോട്ടം കണ്ടതും സാരി വലിച്ച് അവൾ തന്റെ വയറിനെ മറച്ചു പിടിച്ചു….
‘”” ഇങ്ങോട്ട് അടുത്തോട്ടു നീങ്ങി നിക്ക്….'””
കുര്യച്ഛൻ വളരെ സൗമ്യമായി പറഞ്ഞു…എന്നാൽ പേടിയാൽ അവൾ അനങ്ങുക പോലും ചെയ്തില്ല എന്നതാണ് സത്യം…
‘” പറഞ്ഞത് കെട്ടില്ലെടി….. അങ്ങോട്ട് അടുത്തോട്ടു നിൽക്കാൻ…..'””
അവൾക്ക് പുറകെ നിന്നിരുന്ന ചാമി കാവ്യയുടെ പുറകിൽ ഒന്ന് തള്ളിക്കൊണ്ട് അവളോട് ആത്ഞാപിച്ചു….. അടുത്ത നിമിഷം കുര്യച്ഛന്റെ കാൽ ചാമിയുടെ നെഞ്ചിൽ പതിഞ്ഞിരുന്നു…..
പുറകോട്ട് മലച്ചു വീണ അയാൾ നെഞ്ച് തടവി എഴുന്നേറ്റപ്പോൾ മുന്നിൽ കണ്ടത് ഉഗ്ര കോപത്തോടെ മീശയും പിരിച്ചു നിൽക്കുന്ന കുര്യച്ഛനെ ആണ്….
‘” ഇവടെ എന്റെ ശബ്ദം അല്ലാണ്ട് വേറെ ഒരുത്തന്റെ ശബ്ദം പൊങ്ങിയാൽ…. കൊന്ന് കളയും നായെ….
എഴുന്നേറ്റ് പോടാ……'””
അയാളുടെ വാക്കുകൾ കേട്ടതും ചാമി ഭയന്ന് വിറച്ചുകൊണ്ട് ജീവനും കൊണ്ട് ഓടി….
കുര്യച്ഛൻ അവളെ നോക്കി….
‘”” നിന്റെ പേരെന്താടി പെണ്ണെ……??'””
അയാൾ ചോദിച്ചു…..
‘”” ക്…. കാ…. കാവ്യ……'””
ഒരു വിറച്ചുകൊണ്ട് മറുപടി നൽകി…..
‘”” കാവ്യാ…..
നീയാ ശിവൻ കുട്ടിയുടെ ഭാര്യ അല്ലെ….
അവൻ ചാത്തതിന്റെ നഷ്ട്ട പരിഹാരം വീട്ടിൽ എത്തിച്ചതാണല്ലോ…. എന്നിട്ടെന്തേ ഇങ്ങോട്ട് പണിക്ക് വരാൻ…..'””
അയാൾ ഒരു പരിഹാസ രൂപേണ ചോദിച്ചു…. അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു ആ സമയം….
‘””പൈസ എല്ലാം ഏട്ടൻ കടം വാങ്ങിയവർ വാങ്ങിച്ചുകൊണ്ട് പോയി ഏമാനെ..….
രണ്ട് പെണ്മക്കൾ ആണ്….
എനിക്ക് വേറെ വഴി ഇല്ല…..'””
അവൾ തല താഴ്ത്തികൊണ്ട് പറഞ്ഞു….
“” ഹ്മ്മ്……
നീ ഈ പാറ പൊട്ടിക്കുന്ന ഇടത്ത് കിടന്ന് കഷ്ടപ്പെടേണ്ട….. എന്റെ വീട്ടിൽ ഒരു വേലക്കാരിയുടെ കുറവുണ്ട്….
അങ്ങോട്ട് വന്നേക്ക്…..'””
‘”” അത് ഏമാനെ…. ഞാൻ…..'””
അവൾ തീരുമാനം എടുക്കാൻ ആവാതെ വിയർക്കുകയായിരുന്നു…. പെട്ടെന്നാണ് കുര്യച്ഛൻ അവളുടെ തോളിൽ കയ്യിട്ട് തന്നോട് ചേർത്തത്…. കാവ്യാ ആകെ ഭയന്ന് പോയി….
‘”” ഇതിലെന്താ ആലോചിക്കാൻ ഉള്ളത്….
രണ്ട് പെറ്റെങ്കിലും നല്ല തീ കനൽ പോലുള്ള പെണ്ണാ നീ…തൊട്ടാ പൊള്ളും….
ഈ തന്ത ഇല്ലാത്തവന്മാരുടെ ഇടയിൽ എത്ര നാൾ നീ മര്യാദക്ക് പണി എടുക്കും…..
അതും ഈ വെയിലത്ത്…..'”
കുര്യച്ഛന്റെ വാക്കുകൾ കേട്ട് അവളാകെ അപമാനിതയായി നിന്നു…. ആ കണ്ണുകൾ തോരാതെ കണ്ണീർ വാർക്കുന്നു….
കുര്യച്ഛൻ അത് പതിയെ ഒപ്പി
‘”” കരയരുത്…..
എന്നെ അന്യനായി കാണണ്ടാ…. നിന്റെ ചത്തു പോയ കെട്ടിയോൻ ആയി കണ്ടാ മതി….. നാളെ തന്നെ വീട്ടു ജോലിക്കാരി ആയി കേറിക്കോ…. മനസ്സിലായോ….'””
കുര്യച്ഛൻ അത് പറഞ്ഞപ്പോൾ അവൾ ഒരു പാവയെ പോലെ തല ആട്ടി…കാരണം അവൾക്ക് മുന്നിൽ ഇനി മറ്റ് വഴികൾ ഇല്ല…. കുര്യച്ചൻ തന്റെ പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ ഒരു ചെറു കേട്ടെടുത്ത് കാവ്യയുടെ ബ്ലൗസിന് ഇടയിൽ തിരുകി…. ഒരു ഞെട്ടലോടെ പിടഞ്ഞു മാറി എങ്കിലും കുര്യച്ഛൻ അവളെ ഇറുകെ പിടിച്ചു….
‘”” ഹാ…..
പിടക്കാതെ പൊന്നെ…..
ആ പൈസ ഇപ്പൊ നിനക്ക് ആവശ്യമാണ്….
2 പെണ്മക്കളാണ്…. അത് ഓർമ ഇല്ലേ…..'””
കാവ്യയുടെ പിടച്ചിൽ നിന്നു…. അവൾ വേദനയോടെ മൂളി….
“” നിനക്കും നിന്റെ മക്കൾക്കും ഒരു കുറവും വരുത്തില്ലടി ഞാൻ…..
നല്ല അന്തസ്സായി…..
അല്ലെങ്കിൽ വേണ്ടാ…
നല്ല പൊന്ന് പോലെ നോക്കില്ലേ ഞാൻ….
പക്ഷെ നീ എന്നെയും അത് പോലെ പൊന്ന് പോലെ നോക്കണം… മനസ്സിലായോ….'””
അവളൊന്നും മിണ്ടിയില്ല…..
‘”” മ്സ്…………
നല്ല വിയർപ്പിന്റെ മണം…..
സുഖാന്തം പരത്തുന്ന അത്തറിനു പോലും ഇത്ര ഉന്മാദം ഉണ്ടാവില്ല….'””
കുര്യച്ഛൻ പറഞ്ഞു…. അവളെല്ലാം കേട്ട് ഒരു പാവയെ പോലെ നിന്നു…. ഒരു പ്രതികരണവും ഇല്ലാതെ…..
ആർത്ഥിരമ്പി വരുന്ന രണ്ട് ജീപ്പുകൾ അവിടേക്ക് പൊടി പറത്തികൊണ്ട് പാഞ്ഞു വന്നു….. പിന്നീട് കുര്യച്ഛന്റെ കണ്ണ് അവിടെ ആയിരുന്നു…..
അയാളുടെ ചുണ്ടിൽ ക്രൂരമായൊരു ചിരി വിടർന്നു….
‘”” ഇരുട്ടും മുന്നേ വീട്ടിൽ എത്തിക്കോ….
ഇവടെ അധികം നിൽക്കണ്ട നീ….'””
അയാൾ അവളോട് പറഞ്ഞു…. കിട്ടിയ തക്കം നോക്കി അവൾ വേഗത്തിൽ അവിടെ നിന്നും പോയ് മറഞ്ഞു….
പാഞ്ഞു വന്ന ജീപ്പിനുള്ളിൽ നിന്നും 7 ഓളം ആളുകൾ പുറത്തേക്ക് വന്നു….. അതിൽ അവനും ഉണ്ടായിരുന്നു….. ക്രിസ്റ്റോ…
‘”” ആഹ് ക്രിസ്റ്റോ….
നീ വന്നോ……എവടെ ഞാൻ വേണമെന്ന് പറഞ്ഞ സാധനം…. കിട്ടിയോടാ ഉവ്വേ……'””
അയാൾ ചോദിച്ചു……
‘”” അപ്പനോരു കാര്യം ചോദിച്ചാ അത് കിട്ടാതെ ഇരുന്നിട്ടുണ്ടോ അപ്പാ….
ടാ….
അവനെ ഇങ് കൊണ്ടുവാടാ……'””
ക്രിസ്റ്റി തനിക്കൊപ്പം വന്നവരെ നോക്കി അലറി…. അവരിൽ ഒരു രണ്ടാൾ പോയി ഡിക്കിയുടെ ഉള്ളിൽ നിന്നും ഒരാളെ വലിച്ചു പുറത്തേക്ക് ഇട്ടു…..
22 വയസ്സൊളം പ്രായം വരുന്ന ഒരു ചെറുപ്പക്കാരൻ….. അവന്റെ ദേഹം മുഴുവൻ അടികൊണ്ട പാടുകളാണ്…..
‘”” ഹൊ…..
എന്നാ അപരാതമാടാ നീ കാണിച്ചു വച്ചേക്കുന്നെ…. ഇവൻ ചത്ത് പോയോടാ ചെർക്കാ…..'””
.'”” ചാവാൻ ഉള്ളതൊന്നും കൊടുത്തിട്ടില്ല അപ്പാ….. ഒന്ന് തട്ടി വിളിച്ചാ കേൾക്കാനുള്ള ബോധമൊക്കെ ഇപ്പോളും ഉണ്ട്….
ക്രിസ്റ്റി അതും പറഞ്ഞുകൊണ്ട് ടേബിളിന് മുകളിൽ ഉള്ള സ്കോച് ഗ്ലാസ്സിലേക്ക് പകർത്തി കുടിച്ചിറക്കി…
കുര്യച്ഛൻ പതിയെ അവനടുത്തേക്ക് നീങ്ങി…മയങ്ങി കിടന്ന അവന്റെ മുഖത്തേക്ക് കാലുകൊണ്ട് പതിയെ തട്ടി അയാൾ…. അടികൊണ്ട് തകർന്ന ആ ചെറുപ്പക്കാരന്റെ കണ്ണുകൾ പതിയെ പതിയെ തുറന്ന് വന്നു…..
‘”” വെ…വെള്ളം…..
വെള്ളം….. ക്…കുറച്ചു വെള്ളം……'””
അവൻ അവ്യക്തമായി പറഞ്ഞു….
‘”” എടാ….. അവന്റെ അണ്ണാക്കിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്ക്….
പറയാനുള്ളത് പറയാതെ ഇവനെ കൊന്ന ഈ കുര്യച്ഛന് ഉറക്കം വരില്ലടാ പിള്ളേരെ….'”
കുര്യച്ഛൻ അവരിൽ ഒരാളെ നോക്കി പറഞ്ഞു…. അവൻ പതിയെ ആ നിലത്ത് കിടക്കുന്നവന് വായിൽ വെള്ളം ഒഴിച്ചു കൊടുത്തു…..
ആർത്തിയോടെ വെള്ളം കുടിച്ച അയാൾ അവസാനം വല്ലാതെ ചുമച്ചിരുന്നു….
“”” ക്രിസ്റ്റി…..'””
‘”” എന്താപ്പാ……'””
‘”” എല്ലാത്തിനോടും പണി നിർത്തി കുടിലിലേക്ക് പോകാൻ പറയടാ…..
ഇനിയിവടെ നടക്കുന്നതൊന്നും പുറത്തുള്ളവർ കണ്ടാൽ ശരിയാവില്ല….'”
തല്ലി ചതച്ച് ഇട്ടിരിക്കുന്ന അവനെ നോക്കിയാണ് കുര്യച്ഛൻ ആ വാക്കുകൾ പറഞ്ഞത്….. ആ മുഖം അത്രയേറെ ക്രൂരമായിരുന്നു ആ സമയം….. ക്രിസ്റ്റോയും കൂട്ടരും പണി നടക്കുന്ന കരിങ്കൽ കോറിയിലേക്ക് പോയി എല്ലാവരെയും പറഞ്ഞയച്ചു….
കുര്യച്ഛൻ ആ പയ്യന് സമീപം ഇരുന്നു…. ശേഷം അല്പം വെള്ളം എടുത്ത് അവന്റെ തല വഴി ഒഴിച്ചു…..
അവനാ സമയം സ്വബോധത്തിലേക്ക് എത്തിയിരുന്നു…. തന്റെ മുന്നിൽ നിൽക്കുന്ന കാലനെ പകയോടെ നോക്കി അവൻ…
‘”” കൃഷ്ണൻ…..
സഖാവ് കൃഷ്ണൻ…..
22 വയസ്സ് പ്രായമല്ലെടാ ഉള്ളു നിനക്ക് ചീള് ചെക്കാ…..
എന്നിട്ട് എന്തൊക്കെ കാട്ടിക്കൂട്ടലാ ഇവടെ ചെയ്തേ…. ഹും…..
അവന്റെ അമ്മേടെ ഒരു സഖാവ്…..
എടാ പുന്നാര മോനെ…..
നിന്നെ പോലെ കൊറേ സഖാക്കന്മാർക്കും കൊറേ ഖദർ ഇട്ട പുന്നാര മക്കൾക്കും ചൊള കണക്കിന് എണ്ണി കൊടുത്ത് കൂടെ നിർത്തി തന്നെയാ ഈ കുര്യച്ഛൻ ഇവടം വരെ എത്തിയത്…..
നീയും അത് പോലെ വല്ല നക്കാൻ പിച്ചയും വാങ്ങി പോയിരുന്നെങ്കിൽ ഇന്നീ അടി മുഴുവൻ വാങ്ങി കൂട്ടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ…..'””
കുര്യച്ഛൻ അവനെ നോക്കി ചോദിച്ചു…. ആ പയ്യൻ അയാളെ നോക്കി പുച്ഛത്തോടെ ചിരിച്ചു….
‘”” നാല് കടലാസ് കഷ്ണം കിട്ടിയാ നിന്റെ പിന്നാലെ വാലാട്ടി വരുന്നവരുടെ കൂട്ടത്തിൽ എന്നെ ചേർക്കണ്ടാ…
നീ കാരണം എത്ര പേരാടാ ഇവടെ ദുരിധം അനുഭവിക്കുന്നത്…. അവരെ രക്ഷിക്കാൻ ഞാൻ എന്ത് കളിയും കളിക്കും….'””
‘”” ഓഹ്……അപ്പോ നീ രക്ഷകൻ ആയിരുന്നോ….
എടാ ക്രിസ്റ്റി…. മോനെ…. നീ ഇതൊന്നും കേൾക്കുന്നില്ലെടാ……ഹ് ഹ് ഹ് ഹ് ഹ് ഹ്…..'””
കുര്യച്ഛൻ പൊട്ടിച്ചിരിച്ചു…..
‘”” എല്ലാം നന്നായി കേൾക്കുന്നുണ്ട് അപ്പാ….
കഴപ്പ് കേറിയ മൊതലല്ലേ….'””
ക്രിസ്റ്റി അപ്പുറെ മാറി ഇരുന്ന് പരിഹസിച്ചു…..
കുര്യച്ഛൻ അവന്റെ മുഖത്തേക്ക് ഒരു നോക്ക് നോക്കി….
‘”” ചത്ത് പോയ സഖാവ് രാമേന്ദ്രന്റെ മോൻ…കൃഷ്ണൻ…
അതും അപ്പന്റെ മൂക്കിന്റെ തൂമ്പത്തുള്ള അതെ സഖാവ് എന്ന പേരും എടുത്ത് കാണിച്ച് സഖാവ് കൃഷ്‌ണൻ ആയി നീ കൊറേ ആയി വിലസുന്നു….
ഈ രക്ഷകന്റെ സ്വഭാവം നിന്റെ തന്തക്കും ഉണ്ടാർന്നു…..
പണ്ട്…..
അന്ന് അവനെ അറഞ്ചം പുറഞ്ചം വെട്ടിയത്
ദാ ആ കാണുന്ന ഇടത്ത് വച്ചാ……'””
കുര്യച്ഛൻ ഒരു ദിശയിലേക്ക് ചൂണ്ടി പറഞ്ഞു…. ആ പയ്യന്റെ കണ്ണിൽ പക ആളി കത്തി…..
‘”” ഡാ……'””
അവൻ കുര്യനു നേരെ അലറി….
‘”” കൂടുതൽ കിടന്ന് ഒച്ച വക്കണ്ടാ…..
നിന്റെ അപ്പനെ പാർട്ടിക്കാർ ഒന്നുമല്ല വെട്ടിയത്….
ഈ കുര്യനാ…..ദേ ഇപ്പൊ നീയും….
അന്ന് അവനെ അങ്ങനെ ഓക്കെ കൊന്നെങ്കിലും നിന്നെയോ നിന്റെ അമ്മേയെയോ പെങ്ങളെയോ ഒന്ന് നോവിക്കാൻ പോലും ഞാൻ നോക്കിയിരുന്നില്ല….
ആ നന്ദി മറന്ന് നീ എനിക്കിട്ട് പണിയാൻ വന്നല്ലോ കൃഷ്ണാ…. അപ്പൊ നിനക്കൊരു പണി ഞാൻ തരണ്ടേ…..'”
കുര്യച്ഛന്റെ മൃഗത്തിന് സമമായ ശബ്ദം കേട്ട് ആ പയ്യൻ ഒന്ന് വിറച്ചു…. അവന്റെ കണ്ണുകളിൽ ആദ്യമായി ഭയം എന്ന വികാരത്തെ കണ്ണിമ വെട്ടാതെ കണ്ടു അയാൾ….
‘”” നന്നായി കാതിൽ കേറ്റി വച്ചു കേട്ടോ….
നീ ചത്താലും നിന്റെ കുടുംബത്തെ കുര്യൻ വെറുതെ വിടില്ല…..
നിന്റെ അമ്മയും പെങ്ങളും ഈ നാട്ടിൽ പിഴച്ചു ജീവിക്കും…. എങ്ങനെ….
പിഴച്ച്…'””
‘”” എടാ……..'””
സഖാവ് കൃഷ്ണ വീണിടത്ത് കിടന്ന് അലറി…. പെട്ടെന്ന് കുര്യന്റെ ശക്തമായൊരു ചവിട്ട് കൃഷ്ണന്റെ നെഞ്ചിൽ പതിച്ചു…..
‘”” നിന്റെ റോൾ തീർന്നു കൃഷ്ണ……
പോയി സമാധാനമായി ചാവ്……
എടാ വാസു…..'””
കുര്യന്റെ ശബ്ദം ഉയർന്നു…..
‘”” പറ മൊതലാളി…..””
” നമ്മുടെ പുതിയ ഷോപ്പിങ് കോംപ്ലക്സ്ന്റെ പണി തുടങ്ങിയില്യോടാ….. ‘””
‘”” തുടങ്ങി മൊതലാളി…..'””
‘”” മ്മ്……എങ്കിൽ ഈ നായയെ കൊന്ന് അതിന്റെ തറ കല്ലിന്റെ അകത്തേക്ക് താഴ്ത്തിയേക്ക്….
അങ്ങനെ ഇവന്റെ ശവം കിട്ടിയിട്ട് രക്തസാക്ഷി മന്ദിരം പണിയണ്ടാ ഒരുത്തനും……. ചത്ത വിവരം പോലും ഒരാളും അറിയരുത്…. മനസ്സിലായല്ലോ….
കുര്യച്ഛൻ പറഞ്ഞു…..
‘”” ഉവ്വ് മൊതലാളി…””
‘”” മ്മ്….. എന്നാ എടുത്തോണ്ട് പോക്കോ…'””
അവർ എല്ലാവരും ചേർന്ന് ആ പയ്യനെ എടുത്തുകൊണ്ടു പോയി…. കുര്യച്ഛൻ പതിയെ അവിടേ ഒരു കസാരയിൽ പോയിരുന്നു…. തന്റെ മകന്റെ അടുത്ത്….
‘”” മോനെ…….'””..
.'” എന്താപ്പാ…..?'””
‘”” അവനെ കയ്യും കാലും കെട്ടി കൊണ്ടുവരാൻ അല്ലെ ഞാൻ പറഞ്ഞെ….
എന്നിട്ട് ഇഞ്ചപ്പരിവം ആക്കിയാണല്ലോ നീ കൊണ്ടുവന്നെ……”””
കുര്യച്ഛൻ അത് ചോദിച്ചപ്പോൾ ഒരു ഗ്ലാസ് സ്കോച്ച് എടുത്ത് വായിൽ ആക്കുന്ന തിരക്കിൽ ആയിരുന്നു ക്രിസ്റ്റി…..
‘”” ഇവനെ ഓക്കെ കണ്ടാ എന്റെ കൈ വിറക്കും അപ്പാ…..
അപ്പൊ അടിച്ചു ഇഞ്ചൽപരിവം വരുത്തിയില്ലേൽ എനിക്കൊരു സമാധാനം ഇല്ല….. നമുക്കെതിരെ ഈ നാട്ടിൽ ഒരു മറ്റവന്റേം വായ പൊന്തരുത്…. അതെനിക്ക് നിർബന്ധമാണ്…. .'””
‘”” ഹ് ഹ് ഹ് ഹ്….
നീ എന്റെ മോൻ തന്നെ…….
കുടിക്ക് കുടിക്ക്….'”
‘”” അപ്പനും ഇരി അപ്പാ……'”
കുര്യച്ഛൻ തന്റെ മോന്റെ കൂടെ ആ ലഹരിയെ ആസ്വദിച്ചു നുകർന്നു…..
‘”” ടാ മോനെ…..'””
‘”” പറ അപ്പാ……??'””
‘”” പലരുടേം ഗതികേടാണ് നമ്മളെ പോലെ ഉള്ളവരുടെ തുറുപ്പു ചീട്ട്…. എന്നും രാജാവായി കഴിയണമെങ്കിൽ…
നമുക്ക് താഴെ ഉള്ള പ്രജകൾ അടിമകളായി തന്നെ തുടരണം….
ഇത് ഞാൻ പറഞ്ഞതല്ല….
എന്റെ അപ്പൻ പറഞ്ഞത…..'””
“” എനിക്ക് മനസ്സിലായി അപ്പാ…..
ഇവനെ പോലെ 100 നല്ലവന്മാരും രക്ഷകന്മാരും വന്നാലും നമ്മുടെ രോമത്തിൽ തൊടാൻ പറ്റില്ല…..'””
‘”” ഹ ഹ ഹ ഹ ഹ….
നീ കുടിക്കടാ മോനെ…..'””
ലഹരി നുകരുന്ന ആ രണ്ട് ചെന്നായ്ക്കൾ ഉറക്കെ ചിരിച്ചു…..
????????????
Bro next part ഇനിഎപ്പോഴാ?
Waiting
Always waiting…??
Always waiting…?
Nice work waiting for the next part
അപ്പോൾ അവൻ ആരെന്ന് അവനറിയാൻ ഇനി എത്ര നാൾ കാത്തിരിക്കണം . This part ?
Bro waiting aayirinnu daily vannu nokkumayirinnu thank you bro
adutha part pettann thanne idum enn pratheeshikkunnu all the best
?
ഒരുപാട് സന്തോഷം ഇനി അടുത്ത ഭാഗങ്ങൾ അതികം വൈകിക്കരുത് ഇതൊരു പരാതി ആയി കണക്കിലെടുക്കണം ആശംസകൾ