⚔️ദേവാസുരൻ⚒️s2 ep19-Ɒ?ᙢ⚈Ƞ Ҡ???‐?? 2094

വഴിയിൽ നിന്നും കയറ്റിയ ആ മധ്യ വയസ്ക്കനെ പുറകിൽ ഇരുത്തി രുദ്രൻ തന്റെ യാത്ര തുടർന്നുകൊണ്ട് തന്നെ ഇരിക്കുകയാണ്….

അവനൊന്നും ചിന്തിക്കുക പോലും ചെയ്യാതെ ആ മല മുകളിലേക്കുള്ള റോഡിലൂടെ ബൈക്ക് കയറ്റികൊണ്ടിരുന്നു….

ഇടയ്ക്കിടെ കണ്ണാടിയിൽ നോക്കുമ്പോൾ പുറകിൽ ഉള്ള ആ മനുഷ്യൻ എങ്ങോ കണ്ണും നാട്ടിരിക്കുന്നതായാണ് അവൻ കണ്ടത്….

യാത്ര തുടങ്ങിയിട്ട് ഇത്രനേരമായും ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല….

എന്തുകൊണ്ടോ ആ വ്യക്തിയോട് സംസാരിക്കുവാൻ ഉള്ളൊരു താല്പര്യം ഉടലെടുത്തു രുദ്രന്….

‘”” ചേട്ടൻ എന്താ ഒന്നും സംസാരിക്കാത്തത്………'”

രുദ്രൻ ചോദിച്ചു…..

‘”” എന്താ…..??'””

അയാൾ തിരികെ ചോദിച്ചു….
തമിഴ് കലർന്നൊരു സ്വരമാണ് അവൻ പ്രധീക്ഷിച്ചത്…. പക്ഷെ ആ സ്ഥാനത്ത് ശുദ്ധ മലയാളം കേട്ടപ്പോൾ അവനേറെ ആകാംഷ നിറഞ്ഞു….

‘”” ആഹാ…. ചേട്ടൻ മലയാളി ആണോ….??'””

രുദ്രൻ ചോദിച്ചു….

‘”” ആണോ എന്ന് ചോതിച്ചാൽ ആണ്…. “”

‘”” ആഹാ…. അപ്പൊ നാട്ടിൽ എവിടയാ….??'””

“” ഇതാണെന്റെ നാട്…..'””

അയാൾ നിസാരമായൊരു ഭാഷയിൽ വളരെ ലളിതമായി രുദ്രനോട് പറഞ്ഞു…..

‘””
അപ്പൊ  ചേട്ടൻ മലയാളം സംസാരിക്കുന്നതോ…??..'””

‘” മലയാളം സംസാരിക്കുന്നവൻ മലയാളി ആവുമോ…. ഞാൻ വേറെ കുറെ ഭാഷ സംസാരിക്കാറുണ്ട്…. അതിനർത്ഥം ഞാനാ നാട്ടുകാരൻ ആണെന്ന് ആണോ..,.'””

അയാൾ വീണ്ടും ചോദിച്ചു…. ഒരു പുഞ്ചിരിയോടെ…..

“”  ശരിക്കും നിങ്ങളെത് നാട്ടുകാരൻ ആണ് ഭായ് ….'””

രുദ്രൻ ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു….

‘”” ഹ ഹ ഹ ഹ ഹ……
എടുത്ത് പറയാൻ എനിക്കൊരു നാമമോ ഊരോ ഇല്ല…..
ഇന്ന് ഇതാണെന്റെ നാട്…. നാളെ അത് മറ്റേതെങ്കിലും ആവാം….'””

രുദ്രൻ പതിയെ ഒന്ന് പുറകോട്ട് നോക്കി അയാളെ നോക്കി പുഞ്ചിരിച്ചു…

‘”” നിങ്ങളാളു കൊള്ളാമല്ലോ ഭായ്…..
അറ്റ്ലീസ്റ്റ് എന്ത് ചെയ്യുന്നു എന്നെങ്കിലും പറഞ്ഞുകൂടേ…..'””

രുദ്രൻ ചോദിച്ചു…..

വെളുപ്പും കറുപ്പും മൂടിയ താടിക്കിടയിൽ ഒരു ചെറു പുഞ്ചിരി വിടർന്നു….

‘”” ഞാനൊരു സന്യാസി ആണ് മോനെ…..'””

അയാൾ പറഞ്ഞു…..

‘”” ഹാ വെറുതെ അല്ല ഊരും ഭാഷയും ഒന്നും ഇല്ലാത്തത്……
കണ്ടാലേ അറിയാം ഒരു സഞ്ചാര സന്യാസി ആണെന്ന്….'””

രുദ്രൻ മൊഴിഞ്ഞു… അയാൾ ചെറുതായോന്ന് ചിരിച്ചു…….

‘”” നീ എന്തിനാണ് ഇവിടെ വന്നത്……'””

അയാൾ ചോദിച്ചു…. ആ ശബ്ദം വല്ലാതെ കനത്തിരുന്നു….

‘”” അതെന്താ സ്വാമി…..
എനിക്കിവടെ വന്നുകൂടെ…..'”

രുദ്രൻ അയാളിൽ കാതോർക്കാതെ ചോദിച്ചു…..

‘” ഞാൻ വന്നതിന്റെ ഉദ്ദേശ ശുദ്ധി ആണ് ചോദിച്ചത്…..'”

അയാൾ പറഞ്ഞു…..

‘”” ഉദ്ദേശ ശുദ്ധി എന്ന് പറയാൻ ഒന്നുമില്ല സ്വാമി…. വെറുതെ ഒരു കറക്കം…..'”

രുദ്രന് വന്നതിന്റെ ഉദ്ദേശം ആരെയും അറിയിക്കുവാൻ ആഗ്രഹം ഉണ്ടായിരുന്നില്ല…. അതിനാൽ തന്നെ അയാളോട് ഒരു നുണയായി അത് പറഞ്ഞു…..

‘”” ഹ ഹ ഹ ഹ ഹ……
നെറ്റിയിൽ ഭസ്മത്തിൻ കുറി ദേഹമാസകലം കർപ്പൂരത്തിൻ വാസന …. എന്നിട്ട് വന്നതോ ഊര് തെണ്ടാൻ….
എന്തിനാണ് മോനെ എന്നോട് നുണ പറയുന്നത്……'””

രുദ്രൻ വണ്ടി ഓടിച്ചുകൊണ്ടിരിക്കെ അയാളെ ഒന്ന് നോക്കി…..

‘” സ്വാമി തരക്കേടില്ലല്ലോ…
ഇത് വെറും വാസന മാത്രമല്ലെ………..””

‘”” ഹ ഹ ഹ ഹ……
ഒരു സന്യാസിക്ക് മനസ്സിലാക്കാൻ പറ്റാത്ത കാര്യമാണോ മോനെ ഇത്…..
നീ പൊയ്ചൊല്ലി ബുദ്ധിമുട്ടേണ്ട…'””

അയാൾ പറഞ്ഞു….

‘”” ഹ്മ്മ്…..
നിങ്ങളുടെ പേരെന്താണ് ബായ്….'”

‘”” ഒരു പേരിൽ എല്ലാം എന്തിരിക്കുന്നു…..'””

“” പേരിൽ പലതും ഇരിപ്പുണ്ട്…..
ചുമ്മാ കിടന്ന് സാഹിത്യം അടിക്കാതെ പേര് പറയടോ കള്ള സന്യാസി…..'”

രുദ്രൻ  അല്പം കളിതമാശ പോലെ അയാളെ നോക്കി പറഞ്ഞു….. പുറകിൽ ഇരുന്ന മധ്യ വയസ്ക്കൻ അത് കേട്ട് ഉറക്കെ ചിരിച്ചു…..

‘”” നീലകണ്ഠൻ…..
എൻ പെയർ നീലകണ്ഠൻ……
അന്ത കാള കൂട വിഷത്തെയ് കുടിയ്ത അതെ നീലകണ്ഠൻ ….. മഹാ ശിവനിൻ അവതാരമാണ ഒരു സിരു ചണ്ടാളൻ നാൻ…..
അവനിൻ ശക്തിയിൽ ലയിച്ച ഒരു സിര് സന്യാസി നാൻ…
ഓം നമശിവായ……. ഓം നമശിവായ…..
ഹ ഹ ഹ ഹ ഹ ഹ…….'””

അയാൾ പുറകിൽ ഇരുന്നുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു…. ഒരു ഭ്രാന്തനെ പോലെ…..

രുദ്രന്റെ ബൈക്ക് കൂടുതൽ വേഗത്തിൽ മുന്നോട്ട് പാഞ്ഞു…..

‘” ഉൻ പെയർ സൊള്ളലയെ…..??'”

അയാൾ രുദ്രനോട് ചോദിച്ചു……

‘”” എന്റെ പേര് രുദ്രൻ……'”

അവൻ മറുപടി നൽകി…..

‘”” രുദ്രൻ…..'”

ആ പേര് അദ്ദേഹം പതിയെ നാവിൽ ഉച്ചരിച്ചു…..

‘” മഹാ രുദ്രൻ….
സർവ്വ വ്യാപിയാ പരമശിവന്റെ സംഹാര രൂപം….. മഹാ രുദ്രൻ…..
ഓം നമശിവായ….. ഓം നമശിവായ…..'””

അയാൾ വീണ്ടും ഒരു പ്രാന്തനെ പോലെ പുലമ്പി….. രുദ്രൻ എല്ലാം കേട്ട് വണ്ടി ഓടിച്ചുകൊണ്ടേ ഇരുന്നു….

‘”” രുദ്രാ……'”

‘”” ഹ്മ്മ്‌…….'””

‘”” എനിക്ക് വട്ടാണ് എന്ന് തോന്നുന്നുണ്ടോ…..??'””

അയാൾ അവനെ നോക്കി ചോദിച്ചു…..

‘””അതെന്താ സ്വാമി അങ്ങനൊരു ചോദ്യം…..
നിങ്ങൾക്ക് വട്ടില്ലേ…..??'”

രുദ്രന്റെ ചോദ്യം അയാളിൽ വീണ്ടും അട്ടഹാസം പരാത്തി……

‘” ഹ ഹ ഹ ഹ ഹ ഹ……….
എൻ ഭക്തി ഉനക്ക് പൈതിയമാ തെരിയിതാ….'””

അയാൾ രുദ്രനെ നോക്കി ചോദിച്ചു….

‘”” ഞാൻ കളിയാക്കിയതൊന്നും അല്ല സാമിയാരെ…. ഓരോ മനുഷ്യനും ഓരോ ഭ്രാന്ത്‌ അല്ലെ…..
ചിലർക്ക് സ്നേഹം…
ചിലർക്ക് വൈരാഗ്യം…
ചിലർക്ക് കടമ….
ചിലർക്ക് പണം….
ചിലർക്ക് വിജയം…..
മറ്റു ചിലർക്ക്…..
ഭക്തി….
എല്ലാം മനുഷ്യനിൽ ഒളിഞ്ഞിരിക്കുന്ന ഓരോ ഗുണങ്ങൾ….'””

‘”” നാൻ നിനയ്തത് പോൽ ഇല്ലേ…. നീയും ജ്ഞാനി താ….. എന്നെ മാതിരി…..'””

‘”” പൊതുവെ ഞാൻ ഇങ്ങനെ അധികം സംസാരിച്ചിട്ട് തന്നെ നാളുകൾ ഏറെ ആയി…. സാമിയാർ എന്റെ ആരെങ്കിലും ആണോ ഇനി….. എന്തൊക്കെയോ കണക്ഷൻ പോലെ….'””

രുദ്രൻ ചോദിച്ചു…..

‘”” ഹ് ഹ് ഹ് ഹ് ഹ് ഹ്……
നമ്മൾ ഒന്ന് തന്നെയല്ലേ രുദ്രാ…..
ശിവനിൽ അലിഞ്ഞു ചേർന്ന രണ്ട് പിറവികൾ….. ഹ് ഹ് ഹ് ഹ് ഹ്….. “””

അയാൾ വീണ്ടും അട്ടഹസിക്കുവാൻ തുടങ്ങി…..

“”” ആ പറഞ്ഞതിൽ സത്യമില്ല സ്വാമി….'”

രുദ്രൻ പറഞ്ഞു….

“” എന്താ രുദ്രാ……??'””

‘”” അല്ല…. ശിവനിൽ അലിഞ്ഞു ചേർന്നവൻ എന്ന് പറഞ്ഞില്ലേ…. അതിൽ….
ഞാനൊരിക്കലും ആ പേരിനു അർഹൻ അല്ല….
ആവശ്യം വരുമ്പോൾ മാത്രം ഈശ്വരനെ വിളിക്കുന്നവർ എങ്ങനെ ഈശ്വരനിൽ അലിഞ്ഞു ചേരും….'””

. രുദ്രൻ ചോദിച്ചു…..

“” ഭക്തികൊണ്ട് മാത്രം ഈശ്വരൻ ഒരാളിൽ ചേരണം എന്നില്ലല്ലോ രുദ്രാ…..
നിന്റെ ഈ യാത്ര പോലും ആ ഈശ്വരന്റെ നിശ്ചയം ആണെന്ന് പറഞ്ഞാൽ നിനക്ക് എതിർക്കുവാൻ സാധിക്കുമോ…..??

അയാളുടെ ആ ചോദ്യം കേട്ടതും രുദ്രൻ ഒന്ന് പകച്ചുപോയി….. അവൻ തന്റെ ജീവിതത്തിൽ നടന്ന ആ സംഭവം വികാസങ്ങളെ സ്വയമൊന്ന് ഓർത്ത് നോക്കി…..

എങ്കിലും അതൊന്നും  ഇന്ന് കണ്ട ഒരാളോട് പങ്കുവക്കുവാനും രുദ്രന് തോന്നിയില്ല….

രുദ്രൻ തന്റെ വാഹനം മുന്നോട്ടു ചലിപ്പിച്ചുകൊണ്ടിരുന്നു …. കൂടുതൽ വേഗത്തിൽ…..

പലതിൽ നിന്നും ഒഴിഞ്ഞു മാറുവാൻ ശ്രമം നടത്തുമ്പോഴും ആ അപരിചിതനോട് എന്തോ ഒരു വല്ലാത്ത ആത്മബദ്ധം തോന്നി അവന്…..
അതും കേവലം നിമിഷങ്ങളുടെ പരിജയം വച്ചു തന്നെ…..

??????????

-മദ്രാസ് –

വയറിൽ ചുറ്റി കെട്ടിയ കെട്ട് പതിയെ ഊരുകയാണ് ഡോക്ടർ….sj അതിനായി ഇരുന്നു കൊടുത്തു…..മുറിവിലെ ഡ്രസിങ് അഴിച്ച ശേഷം ആ ഡോക്ടർ അവന്റെ വയറിൽ തുന്നി വച്ച ഓരോ തുന്നലും പതിയെ വിടുവിക്കുവാൻ തുടങ്ങി…. ഏകദേശം അര മണിക്കൂറോളം എടുത്തു അത് തീരുവാൻ…..

തുന്നൽ അഴിച്ചതും അവിടെ ക്ലീൻ ചെയ്ത് വീണ്ടും മരുന്ന് തേച്ചു കൊടുത്തു അയാൾ….

‘”” ഇപ്പൊ എല്ലാമേ ഒക്കെ ആയിടിച്ച് സാർ….
ആണാലും ഒരു ചിന്ന pain ഇറുക്കത സെയ്യും……'””

ആ ഡോക്ടർ സഞ്ജയ്‌നെ നോക്കി പറഞ്ഞു…. വേദ അവിടെ തന്നെ നിന്നിരുന്നു….
(മലയാളത്തിൽ )

‘”” അത് മാറുവാൻ സമയം എടുക്കുമോ ഡോക്ടർ….. സ്റ്റിച്ച് എല്ലാം എടുത്തതല്ലേ….'””

. വേദ ചോദിച്ചു….

‘””  സാർ….
സഞ്ജയ്‌ സാർ ഓക്കേ താ…..
ആണാ മുറിവ് മുഴുസാ ശരിയാവലെ….
അറിയുമല്ലോ…. അകമേ വളരെ ആഴത്തിൽ ആണ് മുറിഞ്ഞത്…. ഒരു വൺ വീക്ക്‌ കൂടെ കഴിഞ്ഞാൽ he feel more better….'””

ഡോക്ടർ അയാളെ നോക്കി പറഞ്ഞു…. സഞ്ജയ്‌ ഇതെല്ലാം കേട്ടിരുന്നു…. പക്ഷെ ഒന്നും തന്നെ ഉരിയാടിയില്ല……

‘”” താങ്ക്യൂ ഡോക്ടർ……'”

വേദ അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് പോകുവാൻ  വഴി ഒരുക്കി….. ഡോക്ടർ അവിടം വിട്ട് പോയിരുന്നു….

‘”” വേദാ.,…
ശരീരത്തിൽ പതിഞ്ഞ മുറിവുകൾ ഉണങ്ങി വരികയാണ്…. അതാ പറഞ്ഞിട്ട് പോയവനെക്കാൾ നന്നായി എനിക്കറിയാം….
പക്ഷെ മനസ്സിൽ പതിഞ്ഞ മുറിവ് ഇന്നും ബാക്കിയാണ്…..'””

സഞ്ജയ്‌ അയാളെ നോക്കി പറഞ്ഞു…..

‘”” നിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും sj….
അവളാ വീടിന്റെ പുറത്ത് കാലു കുത്തുന്ന സമയം നമ്മുടെ ആളുകൾ അവളെ വക വരുത്തും….. ഇതീ വേദ തരുന്ന വാക്കാണ്….'””

അയാൾ പറഞ്ഞത് കേട്ടപ്പോൾ sj ഒന്ന് ചിരിച്ചു…. ചോരയുടെ മണമുള്ള ചെകുത്താന്റെ ചിരി….

‘”” ഇവിടെ തീരുമാനങ്ങൾ എടുക്കുവാൻ അധികാരം എനിക്ക് മാത്രമാണ് വേദാ…..'”

‘”” നിന്റെ ഇഷ്ട്ടം അതാണെങ്കിൽ ഞാൻ എതിരല്ല…..
പറാ…. എന്താണ് ഞങ്ങൾ ചെയ്യേണ്ടത്…. “”

വേദ ചോദിച്ചു….. Sj അവനെ നോക്കി ഒന്ന് ചിരിച്ചു,…. ശേഷം ആ വീൽ ചെയറിൽ നിന്നും പതിയെ എഴുന്നേറ്റ് നിന്നു…..

ഒന്ന് കാലുറപ്പിച്ചു നില്കുവാൻ അവനേറേ പ്രയാസപ്പെട്ടിരുന്നു…. എങ്കിലും സഹായിക്കുവാൻ പോയവരെ പോലും തടഞ്ഞുകൊണ്ട് sj ഒറ്റക്ക് എഴുന്നേറ്റ് നിന്നു….

ഒരു തുണിയാൽ മൂടപ്പെട്ട ആ മുടിയുടെ ജനാലക്കൽ പോയി sj നിന്നു.,.. ആ കണ്ണുകൾ പുറത്തെ ചോര വീണ മണ്ണിലേക്കാണ് പോയത്…. അത് കാണുമ്പോൾ ആ മൃഗത്തിനുള്ളിലെ പക ആളി കത്തി….. ഒരു വല്ലാത്ത ഭാവത്തോടെ sj വേദയെ നോക്കി….

‘” ഈ മദ്രാസ് ഒരു കാടാണെങ്കിൽ ഇവിടത്തെ സിംഹമാണ് ഞാൻ…. അതായത് രാജാവ്…..
വീണുപോയ രാജാവിന്റെ സാംബ്രാജ്യം പുണരാരംഭിക്കാൻ ഒരു ബലി ആവശ്യമുണ്ട്…..
ഒരു ആട്ട് ബലി….
വീണ്ടും ആരംഭിക്കാൻ പോകുന്ന എന്റെ വേട്ട ഞാൻ തന്നെ തുടങ്ങി വക്കും.., ഞാൻ പറഞ്ഞത് മാത്രം നിങ്ങൾ ചെയ്‌താൽ മതി….
സഞ്ജയ്‌ വീണെന്ന് പറഞ്ഞു ചിരിച്ചവർ എല്ലാം sj യുടെ തിരിച്ചുവരവ് കണ്ട് പേടിച്ചു വിറക്കണം….. അതിന് വേണ്ടതെല്ലാം .'”

Sj യുടെ വാക്കുകൾക്ക് മുന്നേ ഒരു നായയെ പോലെ വേദ തലയാട്ടി….. അവന്റെ ഉള്ളിൽ പതുക്കി വച്ച പകയുടെ കനൽ കൂടുതൽ പ്രഭയോടെ ആളി കത്തി.,…

☠️☠️☠️☠️☠️☠️☠️

മല മുകളിലേക്ക് കയറിയ രുദ്രന്റെ ബൈക്ക് ഒരു ചായക്കടക്ക് സമീപം വന്ന് നിന്നു….
അവൻ പുറകെ ഇരിക്കുന്ന സാമിയാരെ ഒരു നോക്ക് നോക്കി….

‘”” സ്വാമീ…..
ഒരു കട്ടൻ കുടിച്ചിട്ട് ആവാം അടുത്ത യാത്ര….
എന്ത് പറയുന്നു…..'””

അവന്റെയാ ചോദ്യത്തിന് അദ്ദേഹം ഒരു ചെറു ചിരിയോടെ തലയാട്ടി ബൈക്കിൽ നിന്നും ഇറങ്ങി….

ചുമലിൽ തൂക്കിയ ആ ബാണ്ട കെട്ട് അദ്ദേഹം താഴെ വച്ചിരുന്നു…..

രുദ്രൻ ചായക്കടക്ക് സമീപം നടന്നു….

‘”” ചേട്ടാ…..
രണ്ട് ചായാ……'””

രുദ്രൻ ചായക്കടക്കാരനെ നോക്കി പറഞ്ഞു….

‘”” ടീ മട്ടും പോതുമാ തമ്പി…..?? “””

‘”” ഓരോ കടിയും ആയ്ക്കോട്ടെ….'”

രുദ്രൻ അതും പറഞ്ഞാ സ്വാമിയെ നോക്കി…. അദ്ദേഹം അവനരിലേക്ക് വരികയാണ്…..

‘”” എനിക്ക് ഒന്നും വേണ്ടാട്ടോ മോനെ….'””

അയാൾ എളിമയായി മൊഴിഞ്ഞു…..

‘”” ആഹാ….
പിന്നെ ഞാൻ ഒറ്റക്ക് കുടിക്കാനോ…..
ഒരു കമ്പനിക്ക് കുടിക്ക് ആശാനേ….'””

‘”” ഹ് ഹ് ഹ് ഹ്…..
അതൊന്നും അല്ലേടാ ചെക്കാ….
ഞാനിന്ന് വ്രതമാ…..
സൂര്യസ്തമാനം വരെ ജല പാനം തൊട്ടുകൂടാ….'”

‘”” എന്നാ അത് നേരത്തെ പറയണ്ടേ….'”

‘”” നീ കുടിക്ക് മോനെ….
കൊറേ യാത്ര ചെയ്തതല്ലേ…. “”

വാത്സല്യ പൂർവ്വം അദ്ദേഹം അത് പറഞ്ഞപ്പോൾ രുദ്രന് എതിര് പറയുവാൻ തോന്നിയില്ല…..

അവനാ ചായക്കടക്കാരനെ നോക്കി….

അയാൾ രണ്ട് ചായ അടിക്കാനുള്ള തയ്യാറെടുപ്പിൽ ആണ്…. അവിടെ ചായ കുടിക്കാൻ വന്നവരൊക്കെ രുദ്രനെ തന്നെ ഉറ്റു നോക്കുന്നു….

‘” ചേട്ടാ…..
രണ്ടല്ല….. ഒന്ന് മതി….
പുള്ളി കുടിക്കില്ല എന്ന്….'””

അയാൾ രുദ്രൻ പറഞ്ഞത് കേട്ട് അവനെയൊന്ന് നോക്കി…. ശേഷം എടുത്തു വച്ച ഗ്ലാസുകളിൽ ഒന്ന് മാറ്റി വച്ച് ഒരു ചായ മാത്രം അടിച്ചു…. ശേഷം ഒരു ചൂട് പരിപ്പ് വടയും ആ ചായക്കൊപ്പം അവന്റെ കയ്യിൽ കൊടുത്തു…..

രുദ്രനത് വാങ്ങി ചായക്കടക്ക് മുന്നേ വച്ചിരുന്ന ഒരു ബെഞ്ചിനു മുകളിൽ ഇരുന്നു…. കൂടെ അയാളും ഇരുന്നു….

ചൂട് ചായ പതിയെ ഊതി കുടിച്ച ശേഷം പരിപ്പ് വട പതിയെ കടിച്ചു അവൻ…..

‘” ഹാാാ…….
എന്താ ടേസ്റ്റ്….. വ്രതം എടുത്തത് നഷ്ട്ടമായിപ്പോയി സ്വാമിയാരെ…. നല്ലൊരു ചായേം കടിയും അല്ലെ മിസ്സ്‌ ആയത്…..'””

രുദ്രൻ പറഞ്ഞു…..

‘”” ഹ് ഹ് ഹ് ഹ് ഹ്……
നീ കഴിക്ക് മോനെ…. ഞാൻ കാണാത്തത് ആണോ ഇതൊക്കെ…..'””

അയാൾ പറഞ്ഞു….
അത് കേട്ട് ഒരു ചെറു ചിരിയോടേ അവനാ ചായ ഊതി കുടിച്ചു…..

‘”” മോനീ നാട്ടിൽ എന്താണ് കാര്യം…..
ഇവിടം വരെ വന്നതുകൊണ്ട് ചോതിച്ചതാ…..'”

അയാൾ ചോദിച്ചു…..

‘”” എനിക്കോ…..
ഞാൻ നിങ്ങളെ കൊണ്ടുവിടാൻ വന്നതല്ലേ….. “”..

‘”” എന്ത്……???
എന്നെയോ……അപ്പൊ നീ ഈ വഴിക്ക് അല്ലെ…..'””

അയാൾ അതിശയത്തോടെ ചോദിച്ചു…..

‘”” ഹ് ഹ് ഹ് ഹ് ഹ് ഹ്…..
ദിശ ഏതെന്നു അറിയാതെ സഞ്ചരിക്കുന്ന എനിക്കെന്ത് വഴി…..
ഞാൻ സത്യമാ പറഞ്ഞെ…..
സ്വാമിയെ കൊണ്ടുവിടാൻ ആയിട്ട് വന്നത് തന്നെയാ…..'””

‘”” ശേ….. എന്തിനാ മോനെ…..
ഇതറിഞ്ഞിരുന്നെങ്കിൽ ഞാൻ നടന്ന് തന്നെ മല കേറിയേനെ…..'””

അയാൾ പരിഭവം കാണിച്ചു…..

‘”” നടന്നോ…..??
നിങ്ങൾക്ക് വട്ടാണോ കെളവാ…..
ഈ മലയൊക്കെ നടന്നു കേറിയാ താൻ കൊഴഞ്ഞു വീഴും…. എനിക്ക് കുറച്ചു എണ്ണയുടെ നഷ്ടമല്ലേ ഉള്ളു…. ഞാനത് സഹിച്ചു ……'””

രുദ്രൻ പറഞ്ഞപ്പോൾ അയാൾ വെറുതെ ഒന്ന് ചിരിച്ചു….. ചായ കുടിച്ച് കഴിഞ്ഞ് അതിന്റെ പൈസയും കൊടുത്ത് അവർ  അവിടെ നിന്നും ഇറങ്ങി…..

‘” നീ എന്നെ വീട്ടിൽ എത്തിച്ചേ പോകു എന്നാണോ……??'””

സ്വാമി ഒരു ചെറു ചിരിയോടെ അവനോട് കേട്ടു….

‘”” വന്ന കാര്യത്തിന് ഒരു ഗുണവും കിട്ടുന്നില്ല….
ഇതെങ്കിലും നടക്കട്ടെ…..'””

‘”” എടാ മോനെ….
വീടെത്തണം എങ്കിൽ നേരം വെളുക്കും…
അത്രക്ക് ദൂരം ഉണ്ട്…..
കുറച്ചങ് പോയാ ഒരു താഴ്വാരം ഉണ്ട്….
അവിടെ ഇറക്കിയാൽ മതി….
ഞാൻ വല്ല ചരക്ക് ലോറിയിലും കേറി മുകളിൽ എത്തും….'””

‘”” സ്വാമിയുടെ ഇഷ്ട്ടം അതാണെങ്കിൽ ഞാനൊന്നും പറയുന്നില്ല…..
പോരെ….'”

രുദ്രൻ ചോദിച്ചു….
അതിന് അയാളോന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്…..

‘”” സ്വാമി……””

അല്പം കഴിഞ്ഞപ്പോൾ രുദ്രൻ വീണ്ടും അയാളെ വിളിച്ചു…..

‘”” എന്താ രുദ്രാ……??'””

“”” നിങ്ങൾ എന്ത സന്യാസം ഓക്കെ എടുക്കാൻ കാരണം…..'””

‘”” ഹ് ഹ് ഹ് ഹ്…..
ഇതിനു പ്രത്യേകം കാരണം എല്ലാം ആവശ്യമുണ്ടോ രുദ്രാ….
എന്റെ മനസ്സ് പറഞ്ഞു ഞാൻ അനുസരിച്ചു….'”

അദ്ദേഹം അരുളി….

‘”” അപ്പോൾ അങ്ങയെ ആരും തടുത്തില്ലേ….'””

‘”” എന്നെ ആര് തടുക്കാനാ….
എന്റെ ജീവിതത്തെ ഞാൻ നിശ്ചയിച്ചു….
അത് അതെ പടി നടന്നു…..
അത്ര തന്നെ…..
അല്ലാ….
നിന്റെ ഈ വരവിന്റെ ഉദ്ദേശം എന്താണ്….'””

അദ്ദേഹം ചോദിച്ചു……

‘”” അത് പറഞ്ഞാ എനിക്ക് വട്ടാണെന്ന് സ്വാമി കരുതും…. “””

‘”” ഹ് ഹ് ഹ് ഹ്…..
എനിക്കില്ലാത്ത വട്ടൊന്നും അല്ലല്ലോ….
നീ പറ രുദ്രാ….'””

അയാൾ അരുളി…..

‘”” അങ്ങനെ മുഴുവനായി പറയുവാൻ എനിക്ക് സാധിക്കില്ല സ്വാമി…. എന്നാലും അങ്ങേക്ക് മനസ്സിലാവുന്ന പോലെ പറയാം….
ഞാനൊരു ഉത്തരത്തിനു പുറകെയാണ്…
ഏകദേശം ഒന്നര കൊല്ലത്തോളം ആയി ഈ യാത്ര തുടങ്ങിയിട്ട്….
അവിടെയും ഇവിടെയുമായി അവ്യക്തമായ ചില സൂചനകൾ… അത് മാത്രമാണ് ഞാൻ അറിഞ്ഞത്….
എനിക്ക് ഞാൻ ആരാണെന്ന് അറിയണം സ്വാമി….'””

രുദ്രൻ അയാളെ അറിയിച്ചു…..

‘”” ചോദ്യങ്ങൾ ഉണ്ടെങ്കിൽ അതിനു ഉത്തരം ഉറപ്പായും കാണും രുദ്രാ….
പക്ഷെ അത് അത്ര എളുപ്പം നമ്മുടെ പക്കൽ വരില്ല…..
ഒന്നെങ്കിൽ കാത്തിരിക്കണം….
അല്ലെങ്കിൽ തേടി ഇറങ്ങണം….
ദേ ഇപ്പൊ നീ ചെയ്തത് പോലെ തന്നെ…. “‘”

‘”” ഈ യാത്രയിൽ ഉത്തരം കിട്ടുമെന്നൊന്നും എനിക്ക് ഉറപ്പില്ല….
എങ്കിലും ഒരു പ്രധീക്ഷ… അത്ര തന്നെ….
എന്റെ മുത്തശ്ശൻ ആണ് പറഞ്ഞത് മനുഷ്യൻ തോൽക്കുന്ന ഇടത്ത് ദൈവത്തിന്റെ കരം തെളിയും എന്ന്….
പക്ഷെ അതിന് ദൈവത്തിന്റെ അനുഗ്രഹം വേണം….
അതാണ് ഈ യാത്ര…..
ഞാൻ ഉപേക്ഷിച്ച…
അതെ ദൈവത്തെ തേടിയുള്ള യാത്ര….'””

രുദ്രൻ പറഞ്ഞു….. സ്വാമി ഒന്നും തന്നെ മറുപടി നൽകിയില്ല…. മൗനത്താൽ അവരുടെ യാത്ര മുന്നേറി…..

?????????

46 Comments

  1. ?രാക്ഷസൻ ?

    Bro next part ഇനിഎപ്പോഴാ?

  2. PRANAV SIVAPRASAD

    Waiting

  3. Always waiting…??

  4. Always waiting…?

  5. Nice work waiting for the next part

  6. അപ്പോൾ അവൻ ആരെന്ന് അവനറിയാൻ ഇനി എത്ര നാൾ കാത്തിരിക്കണം . This part ?

  7. Bro waiting aayirinnu daily vannu nokkumayirinnu thank you bro ❤️ adutha part pettann thanne idum enn pratheeshikkunnu all the best

    1. ഒരുപാട് സന്തോഷം ഇനി അടുത്ത ഭാഗങ്ങൾ അതികം വൈകിക്കരുത് ഇതൊരു പരാതി ആയി കണക്കിലെടുക്കണം ആശംസകൾ ❤️

  8. ❤️❤️❤️❤️ veendum vannathil santhosham….. Kure ayi wait cheyyunnu…. Parune oke miss ayit erikan patathayii…. Oru vivaravum ellenello…. Eny continues part kittumo atho wait cheyyanooo

Comments are closed.