എങ്ങോട്ട് പോകണം എന്ന് അവനറിയില്ലായിരുന്നു…. ചുറ്റിനും കാട് മാത്രം…. ഒത്ത നടുക്ക് നീണ്ടു നിവർന്നു കിടക്കുന്ന റോഡും…. അതല്ലാതെ മറ്റൊന്നും കണ്ണിലും മനസ്സിലും തെളിയുന്നില്ല…..
വഴിയിലൂടെ ഉള്ള മരങ്ങളും കാട്ട് മൃഗങ്ങളും എല്ലാം ആ വാഹനം മുന്നോട്ട് നീങ്ങുന്നതിനു അനുസരിച്ച് പുറകിലേക്ക് പൊയ്ക്കൊണ്ടിരുന്നു….
കർണാടക തമിഴ്നാട് അതിർത്തി ഭാഗത്തെ ഒരു മലമ്പ്രദ്ദേശം…. സമയം വൈകീട്ട് 4.30 യോട് അടുത്തിരുന്നു….
രുദ്രന്റെ ബൈക്ക് ആ വഴിയിലൂടെ മിതമായ വേഗതയിൽ മുന്നേറുകയാണ്….
പെട്ടെന്നാണ് അവനത് കണ്ടത്…. റോഡ് അരികിൽ ഒരു ബാണ്ടക്കെട്ടുമായി ഒരുവൻ ഇരിക്കുന്നു….
രുദ്രന്റെ ബൈക്ക് കണ്ടതും അയാൾ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു….
അവൻ അയാളെ ഒന്ന് അടിമുടി നോക്കാൻ മറന്നില്ല…. ക്ഷീണം പേറിയ മുഖം…
നീണ്ട കറുത്ത താടിയും മുടിയും….
ബലിഷ്ടമായ ശരീരം….
കറുപ്പും കറുപ്പും ആയ ഷർട്ടും മുണ്ടും….
അയാൾ രുദ്രന്റെ ബൈക്കിന് നേരെ കൈ വീശി കാണിച്ചു…. നിർത്താതെ പോകുവാൻ അവന്റെ മനസ്സ് അനുവദിച്ചില്ല…..
രുദ്രൻ അയാൾക്ക് മുന്നിൽ വണ്ടി നിർത്തി….
ബൈക്ക് ഒരു ഭാഗത്തേക്ക് സൈഡ് ആക്കിയതിനു ശേഷം രുദ്രൻ അയാളെ നോക്കി….
‘”” എങ്ങോട്ടാ ചേട്ടാ….'””
അവൻ അയാളെ നോക്കി ചോദിച്ചു…. ആ മുഖത്ത് സന്തോഷം നിറയുന്നത് അവൻ കണ്ടു….അയാൾ ആ കുന്നിൻ മുകളിലേക്ക് കൈ ചൂണ്ടി കാണിച്ചു…. ഒരു ചിരിയോടു കൂടെ….
‘”” കേറിക്കോ…..'””
രുദ്രൻ അയാളെ നോക്കി അത്ര മാത്രം അരുളി….….. അയാൾ തന്റെ ബാണ്ടകെട്ടും ചുമലിൽ ഏറ്റിക്കൊണ്ട് ബൈക്കിന് പുറകിലേക്ക് കയറി….
രുദ്രൻ പതിയെ വണ്ടി മുന്നിലേക്ക് എടുത്തു….
??????????
??????????
വിജനതയായിരുന്നു….
അയാളുടെ ഉൾക്കണ്ണിൽ മുഴുവൻ…. അന്തകാരം കണ്ണുകൾക്കൊപ്പം കാതിനെയും മൂടപ്പെട്ട സമയം….
എങ്ങും കൂരാ കൂരിരുട്ട്…..
ചുറ്റിനും അവ്യക്തതയോടെ അയാൾ കാണുന്നത് ഒരു ഖൊരാ വനം മാത്രമാണ്…. ആകാശത്ത് കത്തി ജ്വലിച്ചു നിൽക്കുന്ന രക്തത്തിന്റെ നിറമുള്ള പൂർണ്ണ ചന്ദ്രൻ…. അതിന്റെ പ്രകാശത്തിൽ ഭൂമി പോലും ചുവന്ന ഭയാനകമായ നിലാ വെളിച്ചത്തിൽ ആളി കത്തുന്നു…. ചുറ്റിനും ഉള്ള മരങ്ങൾ പോലും തീയിന് ഇരയായത്തിന്റെ അവശേഷിപ്പ് മാത്രമാണ്….
ഒരു വല്ലാത്ത പകപ്പോടെ മാർട്ടിന്റെ കാലുകൾ മുന്നോട്ട് ചലിച്ചു….
ചുറ്റിലും ആഞ്ഞു വീശുന്ന കാറ്റിനു പോലും രക്തത്തിൻ മായാ സുഖാന്തം…..
എങ്ങു നിന്നൊക്കെയോ അവ്യക്തമായി കേൾക്കുന്ന അലർച്ചകളും കരച്ചിലും….
ഇതെല്ലാം എന്തെന്ന് പോലും മനസ്സിലാവാതെ അയാൾ ആകെ കുഴഞ്ഞു….
പെട്ടെന്ന്…..
അകലെനിന്ന് ഒരു പെൺകുട്ടിയുടെ അലർച്ച മാർട്ടിന്റെ കാതുകളിൽ ഇരമ്പി കേട്ടു…. അയാളുടെ കർണ്ണപടം പൊട്ടുമാറ് കട്ടി ഉണ്ടായിരുന്നു ആ ശബ്ദത്തിന്….
തിരിഞ്ഞോടുവാൻ അയാൾക്ക് തോന്നി…. പക്ഷെ എവിടം വരെ പോകും…. മാർട്ടിൻ തന്റെ മനസ്സിനെ ധൈര്യ പൂർവ്വം നേരിട്ടു….
ഈ കാണുന്നത് എല്ലാം വെറും മായ ആണെന്ന് അവന്റെ ഉപഭോദ മനസ്സിന് തന്നെ നല്ല നിശ്ചയം ഉണ്ടായിരുന്നു….
അയാൾ രണ്ടും കൽപ്പിച്ച് മുന്നോട്ട് കുതിച്ചു….പോകുന്ന വഴിയിൽ അയാൾ കണ്ട കാഴ്ചകൾ മാർട്ടിനെ ശരിക്കും അത്ഭുതപ്പെടുത്തി….
വികൃതമായ ഒരു മനുഷ്യ ശരീരത്തെ തിന്നുന്ന പന്നികൾ….
വല്ലാത്ത അമ്പരപ്പോടെയാണ് അയാളാ കാഴ്ചയെ കണ്ടത്…എങ്കിലും അത് അധികം നോക്കി നിൽക്കുവാനും അവന് സാധിച്ചില്ല….
തൊട്ടടുക്കൽ തന്നെ മാർട്ടിനെ കാത്ത് മറ്റൊരു കാഴ്ച ഉണ്ടായിരുന്നു….
ഒരു മരത്തിൽ കെട്ടിയിട്ട 3 മനുഷ്യ ശരീരങ്ങൾ…. അവ നിന്ന് കത്തുകയാണ്…
ആളി കത്തുന്ന ആ തീയിൽ കെട്ടി തൂക്കിയ ശരീരങ്ങൾ വെന്ത് പുകയുകയാണ്….
പൊള്ളൽ ഏറ്റു വേദനയാൽ പുളയുകയാണ് ആ ശരീരങ്ങൾ….
മാർട്ടിൻ വീണ്ടും മുന്നോട്ട് നടന്നു….
തല കുത്തനെ വീണു കിടക്കുന്ന ഒരു കാറിനെയാണ് അവനവിടെ കണ്ടത്…. അതിനടുത്ത് തല ചതഞ്ഞ ഒരു ശരീരം….
മണ്ണിൽ തല ചതഞ്ഞരഞ്ഞ ആ ശരീരത്തിൽ പിടപ്പ് ഉണ്ടായിരുന്നു…. ഒരു അവസാന അവശേഷിപ്പ് പോലെ…
ഒരു ശരീരത്താൽ ആ കാഴ്ച അവിടെ അവസാനിച്ചിരുന്നില്ല….
അതിന് ചുറ്റും കൂടി കിടന്നിരുന്നു കൊറേ ശരീരങ്ങൾ കൂടെ…. മിന്നൽ ഏറ്റു കരിഞ്ഞു പോയ ജടങ്ങൾ….
എല്ലാം അയാൾക്ക് മുന്നിൽ ഒരു നേർ കാഴ്ച പോലെ വ്യക്തമായി കാണുന്നു….
ഇടറിയ കാലുകളാൽ അയാൾ മുന്നോട്ട് തന്നെ നടന്നു….. അവിടെയും ഉണ്ടായിരുന്നു……ജീവൻ അറ്റ കൊറേ ഏറെ ജടങ്ങൾ…..
ഒന്നിന്റെയും അർഥം അയാൾക്ക് പിടി കിട്ടിയില്ല…..
പെട്ടെന്ന്……
വീണ്ടും അകലെ നിന്നും ഒരു പെൺകുട്ടിയുടെ അലർച്ച അയാളുടെ കാതുക്കളെ പ്രകമ്പനം കൊള്ളിച്ചു….
മാർട്ടിൻ കണ്ടതിനെ എല്ലാം മറന്ന് അങ്ങോട്ടേക്ക് നടന്നു…. അയാളുടെ ശ്വാസഗതി പോലും വല്ലാതെ ഉയർന്നിരുന്നു….
ഇതൊരു സ്വപ്നമാണെന്ന് എത്രയൊക്കെ തന്നെ ഭോദ്യം ഉണ്ടെങ്കിൽ പോലും ആ ഉള്ളം ഭയത്താൽ വല്ലാതെ പിടച്ചുകൊണ്ടേ ഇരിക്കുന്നു…. നിലക്കാത്ത ഭീതിയോടെ….
ദൂരെ നിന്നും ചെന്നായകളുടെ ഓളിയിടൽ ഒരു സങ്കീതം പോലെ ആ ലോകത്ത് നിറഞ്ഞു കേൾക്കുന്നു…..
മാർട്ടിന്റെ കാലുകൾ പതിയെ പതിയെ നിശ്ചലമായി വന്നു….. അയാൾ കണ്ടു…..
അല്പം ദൂരെയായി നിൽക്കുന്ന ഒരു പെൺകുട്ടിയിൻ രൂപം…..
അയാൾ ആ രൂപത്തിന് പക്കലേക്ക് പതിയെ നടന്നു……..
‘”” മാർട്ടിൻ………. “‘”
ആ രൂപത്തിൽ നിന്നും പെട്ടെന്ന് അങ്ങനൊരു ശബ്ദം പുറത്തേക്ക് വന്നു…..
അയാൾ ഒരു വല്ലാത്ത പകപ്പോടെ അവിടെ നിന്നുപോയി……ഏതെന്നു പോലും അറിയാത്ത ഒരു ലോകത്തെ രൂപം തന്നെ പേര് ചൊല്ലി വിളിക്കുന്നു….. അവിശ്വസിനീയമായി അയാളാ രൂപത്തെ സൂക്ഷ്മം നോക്കി…..
അയാൾക്ക് അഭിമുഖമായി തിരിഞ്ഞാണ് അവൾ നിൽക്കുന്നത്…..
‘” അ.. ആരാണ് നീ ……..””
മാർട്ടിൻ തനിക്ക് മുന്നേയുള്ള ആ രൂപത്തെ നോക്കി ചോദിച്ചു…അയാളുടെ സ്വരം നന്നേ വിറഞ്ഞിരുന്നു…. ആ സമയം ആ സ്ത്രീ രൂപം അയാൾക്ക് നേരെ പതിയെ തിരിഞ്ഞു…. …..
‘”” സോഫി……'”
മാർട്ടിന്റെ നാവുകൾ ആ പേര് പതിയെ ഉച്ചരിച്ചു….വെറും ചിത്രത്തിലൂടെ മാത്രം മനസ്സിൽ പതിഞ്ഞ സോഫിയുടെ മുഖമാണ് ആ പെൺകുട്ടിക്ക്….
ആ രൂപം അയാളെ നോക്കി പുഞ്ചിരിച്ചിരുന്നു…. ഒരു തരം പുച്ഛം കലർന്ന ചിരി…. ആ ചുവന്ന നിലാ വെളിച്ചത്തിൽ ഒരു ചന്ദ്രനെ പോലെ അവൾ വെട്ടി തിളങ്ങി….
‘”” നീ……സോഫി ആണോ…..'””
മാർട്ടിൻ ആ രൂപത്തെ നോക്കി ചോദിച്ചു… അവളിൽ വീണ്ടും പുച്ഛം കലർന്നു…..
‘”” നിന്നോളം ആരും എന്നിലേക്ക് എത്തിയിട്ടില്ല മാർട്ടിൻ…. ഒപ്പം ഈ ലോകത്ത് കണ്ടവരിലേക്കും…..'””
സോഫി പറഞ്ഞതിന്റെ പൊരുൾ അയാൾക്ക് മനസ്സിലായില്ല….. മാർട്ടിൻ എന്തെന്ന വ്യാജന അവളെ തന്നെ നോക്കി നിന്നു…. ആ രൂപത്തിന്റെ കണ്ണുകൾ പതിയെ താഴേക്ക് ചലിക്കുന്നത് അയാൾ നോക്കി നിന്നു….
മാർട്ടിൻ ആ രൂപത്തിന്റെ കാലിലേക്ക് നോക്കി….
ആ കാലിൽ ഒരു ചങ്ങല ബന്ധിച്ചിരുന്നു…..
മാർട്ടിൻ അതിശയത്തോടെ ആ രൂപത്തെ നോക്കി…. അവളിൽ വീണ്ടും ആ ചിരി നിറഞ്ഞു…..
‘”” മരണത്തിനു മുമ്പും എന്നിൽ ഈ ചങ്ങല ഉണ്ടായിരുന്നു…..
എന്റെ ആത്മാവിനെ പോലും അവൻ മോചിപ്പിച്ചില്ല…..
സ്വർഗത്തോടും നരകത്തോടും ഒരു ബന്ധവുമില്ലാത്ത ഈ പ്രേത ലോകത്ത് ഇവടെയുള്ളവരോടൊപ്പം ഞാനും കഴിയുന്നു…. ഒരു ഭ്രാന്തി ആയി….'””
അവൾ മാർട്ടിനെ നോക്കി പുലമ്പി…. അവളുടെ ചലനങ്ങൾക്കൊത്ത് ആ ചങ്ങല മിടിച്ചിരുന്നു….. മാർട്ടിൻ എല്ലാം അതിശയത്തോടെ നോക്കി കണ്ടു… അയാൾ ആകെ വിയർത്തിരുന്നു…
സോഫി എന്ന രൂപം വീണ്ടും ചിരിച്ചു….. ആ പല്ലിലെ രക്തക്കറ അവനെ ഏറെ ഭയപ്പെടുത്തി…..
‘”” നീ തിരഞ്ഞെടുത്ത കേസിന്റെ വേരുകൾ നിന്നെ മരണത്തിലേക്ക് നയിക്കും മാർട്ടിൻ…
അവൻ ഈശ്വരനും ചെകുത്താനും മുകളിലാണ്….
നിന്നിലെ ആത്മാവിന് പോലും മോക്ഷം ലഭിക്കില്ല…. ഈ ലോകത്ത് ഒരു വേദന തിന്നുന്ന ആത്മാവായി നീയും വരും….
അപ്പോൾ നിനക്കും ഈ ലോകത്ത് ഒരിടം ലഭിക്കും…..
ആയിടം നിനക്ക് കാണണോ….
. ദാ അതാണ് നിന്റെ സ്ഥാനം…..'””
അവൾ ഒരിടത്തേക്ക് ചൂണ്ടി കാണിച്ചു…..
മാർട്ടിൻ അവിടേക്കു നോക്കിയതും നടുങ്ങിപ്പോയി…..
ഒരു മരത്തിൽ തല കീഴായി കെട്ടിതൂക്കിയ ശരീരം….അതിലാകെ പുഴുക്കൾ അരിക്കുന്നു…. വേദന കൊണ്ടാ ശരീരം തേങ്ങുകയാണ്….. എന്നാൽ അതൊന്നുമല്ല അവനെ നടുക്കിയത്….
ആ രൂപത്തിനു മാർട്ടിന്റെ മുഖം ആയിരുന്നു….
അയാൾ നിന്ന നിൽപ്പിൽ ഭയന്ന് വിറച്ചു….
മാർട്ടിൻ സോഫിയെ നോക്കി…..
‘”” ഹ ഹ ഹ ഹ ഹ ഹ്ഹ ഹ ഹ…………””
ആ രൂപം അവനെ നോക്കി ചിരിക്കുകയാണ്…. ഉറക്കെ ഉറക്കെ ഉറക്കെ…. ആകാശം പൊട്ടുമാറു ഒച്ചയിൽ….
<<<<<<<<<<<<0>>>>>>>>>>>>>>
‘”” ആ……. ഹ്………..'””
മാർട്ടിൻ ഒരു വല്ലാത്ത അലർച്ചയോടെയാണ് ഉണർന്നത്….അയാൾ പോലീസ് ജീപ്പിൽ ആയിരുന്നു ആ സമയം…..
മുന്നിൽ വണ്ടി ഓടിച്ചുകൊണ്ടിരുന്ന ഡ്രൈവറും മുന്നിൽ ഇരുന്ന സാക്ഷിയും പെട്ടെന്നാ അലർച്ച കേട്ട് ഞെട്ടിപ്പോയി….
ഡ്രൈവർ ആ പോലീസ് ജീപ്പിനെ സഡൺ ബ്രേക്ക് ഇട്ട് നിർത്തി….. സാക്ഷി പുറകിലേക്ക് നോക്കി…..
അവിടെ ഇരുന്ന് മാർട്ടിൻ ഒരു നായയെ പോലെ കിതക്കുകയാണ്….. ശരീരത്തിലെ വിയർപ്പിന്റെ നനവ് അയാൾ ധരിച്ച വസ്ത്രത്തിലേക്കും പടർന്നിരുന്നു…..
‘”” എന്ത് പറ്റി സാർ……'””
സാക്ഷി ചോദിച്ചു……
മാർട്ടിൻ അൽപ സമയം ഒന്നും പറഞ്ഞില്ല… അയാൾ കിതക്കുക തന്നെ ആയിരുന്നു….
മനസ്സിൽ ഇപ്പോഴും തന്റെ പുഴുത്ത് അളിഞ്ഞ ശരീരം മാത്രമാണ്…..
സാക്ഷി മാർട്ടിൻ അവസ്ഥ കണ്ട് ഒരു കുപ്പി വെള്ളം എടുത്ത് കൊടുത്തു…. അയാൾ അത് വാങ്ങി വേഗത്തിൽ കുടിച്ചിറക്കി…..
അപ്പോഴാണ് അയാളോന്ന് നോർമൽ ആയത് തന്നെ…..
‘”” എന്ത് പറ്റി സാർ….. എന്തെങ്കിലും കുഴപ്പം ഉണ്ടോ…..'””
സാക്ഷി ചോദിച്ചു….. മാർട്ടിൻ അവളെ വെറുതെ ഒന്ന് നോക്കി…. കിതച്ചുകൊണ്ട്…
‘”” ഒ…. ഒന്നുമില്ല…..
ഒരു സ്വപ്നം കണ്ടതാ…..
വണ്ടി എടുത്തോ….. ആം ഓക്കേ ‘””
മാർട്ടിൻ പറഞ്ഞു…. സാക്ഷി മറ്റൊന്നും പറയാതെ ഡ്രൈവറെ നോക്കി വണ്ടി മുന്നോട്ടേക്ക് എടുക്കാൻ ആഗ്യം കാണിച്ചു…..
ഡ്രൈവർ ജീപ്പ് മുന്നോട്ട് എടുത്തു….
ഇതേ സമയം മാർട്ടിന്റെ ഉള്ളിൽ ആ പകൽ കിനാവിന്റെ ഓർമ്മകൾ മാത്രമായിരുന്നു….
അവരുടെ യാത്ര വീണ്ടും പുനരാരംഭിച്ചു …..
☠️☠️☠️☠️☠️☠️☠️☠️☠️☠️
Bro next part ഇനിഎപ്പോഴാ?
Waiting
Always waiting…??
Always waiting…?
Nice work waiting for the next part
അപ്പോൾ അവൻ ആരെന്ന് അവനറിയാൻ ഇനി എത്ര നാൾ കാത്തിരിക്കണം . This part ?
Bro waiting aayirinnu daily vannu nokkumayirinnu thank you bro ❤️ adutha part pettann thanne idum enn pratheeshikkunnu all the best
?
ഒരുപാട് സന്തോഷം ഇനി അടുത്ത ഭാഗങ്ങൾ അതികം വൈകിക്കരുത് ഇതൊരു പരാതി ആയി കണക്കിലെടുക്കണം ആശംസകൾ ❤️
❤️❤️❤️❤️ veendum vannathil santhosham….. Kure ayi wait cheyyunnu…. Parune oke miss ayit erikan patathayii…. Oru vivaravum ellenello…. Eny continues part kittumo atho wait cheyyanooo