-ശ്രീകുലം –
ദിവസങ്ങൾ കടന്നുപോയിരുന്നു…..
നാളെയാണ് അവർ പാലക്കാട് പോകുന്നത്….
പാർവതിയുടെ അമ്മ വീട് കാണാൻ….
ഒരുക്കങ്ങൾ എല്ലാം തുടങ്ങി കഴിഞ്ഞിരുന്നു….
ഇന്ദുവും ഒപ്പം അച്ചുവും ഏറെ സന്തോഷത്തിൽ ആണ്…
ഇന്ദ്രനും നന്ദുവും പതിവ് പോലെ ഇന്നും ഓഫീസിൽ പോയിരിക്കുന്നു….കുറച്ചു നാൾ മാറി നിൽക്കുമ്പോൾ അവിടെ ചെയ്ത് തീർക്കേണ്ട ജോലി ഏറെ ആണ്….
അമ്മമാർ ആവട്ടെ അവിടേക്ക് കൊടുത്തു വിടാൻ വിവിധ തരം പലഹാരങ്ങളും മധുരവും എല്ലാം ഉണ്ടാക്കുകയാണ്….
എല്ലാവരും ഏറെ ആനന്ദത്തിൽ തന്നെയാണ്…
പാർവതി ഒഴിച്ച്…..
രുദ്രൻ പോയ അന്നുള്ള അതെ അവസ്ഥ തന്നെയാണ് അവൾക്ക് ഇന്നും ഉള്ളത്….
പ്രാണൻ വെടിയുന്ന നോവ് അകമേ ഉണ്ടെങ്കിൽ പോലും പുറമെ കാണിക്കാതെ എല്ലാം മനസ്സിൽ ഒതുക്കി ഇരുന്നു അവൾ….ഒരു പാവയെ പോലെ…
എന്നാൽ അടക്കി പിടിച്ചു നടക്കുന്നതിനും പരിമിതികൾ ഉണ്ടല്ലോ….
ഇന്ദുവും അച്ചുവും പാറുവും തങ്ങളുടെ പെട്ടികൾ പാക്ക് ചെയ്യുകയാണ്….
അവർ രണ്ടും ഏത് നേരവും വാതോരാതെ ഓരോന്ന് പറഞ്ഞു ചിരിക്കുന്നു….
പാർവതിക്ക് പറയുവാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല…. അവൾ അവർ പറഞ്ഞതെല്ലാം കേട്ട് വെറുതെ മുഖത്ത് ചിരി വരുത്തി തുണികൾ എടുത്തുവച്ചുകൊണ്ടിരുന്നു….
‘”” ഈ പെണ്ണിനിത് എന്ത് പറ്റി…..
കുറച്ചു നാളായല്ലോ കാണുന്നു….
ഡീ പാറു….. ഞങ്ങള് പറഞ്ഞത് കേട്ട് ഇളിച്ചോണ്ട് നിക്കാതെ നീയും എന്തേലും ഒക്കെ ഉരിയാട് മോളെ…. ഇത് വല്യ കഷ്ട്ടമാ കേട്ടോ…..'””
അച്ചു പാറുവിനെ നോക്കി പറഞ്ഞു….
‘”” ഞാനെന്ത് പറയാനാ എന്റെ അച്ചു….
എനിക്ക് നിങ്ങള് രണ്ടാളേം പോലെ വല്യ നാക്കൊന്നും ഇല്ല്യേ…..'””
‘”” ആഹാ…..
ഇപ്പൊ അങ്ങനെ ആയോ…..
എന്നാലും അതൊന്നുമല്ല കാര്യം…
നാക്കിനു ഇത്തിരി നീളക്കുറവ് ആണേലും നീയും അത്ര മോശമല്ല….
എന്ത് പറ്റി ഞങ്ങടെ രാജകുമാരിക്ക്…. “””
അച്ചു വാത്സല്യത്തോടെ പാറുവിന്റെ കവിളിൽ പിടിച്ചാണ് അത് പറഞ്ഞത്….
‘” ഒന്ന് പോ എന്റെ അച്ചു…..
ഒരു രാജകുമാരി…..'””
പാറു കൊറുവച്ചു……
‘”” എന്റെ അച്ചുവേച്ചി…..
ഇത് ഏട്ടനെ കാണാണ്ടാ…അല്ലാണ്ട് രാജകുമാരി ഊമ ആയിട്ടൊന്നും അല്ലാ…'””
ഇന്ദു ഒരു കളി തമാശയോടെ പറഞ്ഞപ്പോൾ ഒരു ദുർബലമായ ചിരിയായിരുന്നു പാറുവിന്റെ മറുപടി…..
അച്ചു പാറുവിന്റെ താഴ്ന്നിരിക്കുന്ന ശിരസ്സിനെ താടിയിൽ പിടിച്ച് തന്റെ മുഖത്തിന് നേരെ ഉയർത്തി…..
‘”” ആണോടി പെണ്ണെ….
ആ കാട്ടാളനെ കാണാഞ്ഞിട്ട് ആണോ….
മുത്തശ്ശൻ പറഞ്ഞതല്ലേ…. രുദ്രൻ അങ്ങോട്ട് വന്നോളും എന്ന്…
നീ ചുമ്മാ ടെൻഷൻ അടിക്കല്ലേ…അവൻ എത്തിക്കോളും….'”
അച്ചു പറഞ്ഞു….. പാറു വീണ്ടും ദുർബലമായി ചിരിച്ചു….
‘”” വരുന്നെങ്കിൽ വരട്ടെ എന്റെ അച്ചു….
ഇനി ഇല്ലെങ്കിൽ അത്രയും നല്ലത്….'””
പാറുവിന്റെ മറുപടി കേട്ടപ്പോ അച്ചുവും ഇന്ദുവും ശരിക്കുമോന്ന് പകച്ചുപോയി….
ഇരുവരും പരസ്പ്പരം അന്തം വിട്ട് നോക്കിപ്പോയി ആ നിമിഷം….
‘”” എന്റെ പാറു…..
നീ ഓന്തിന്റെ ജന്മം വല്ലോം ആണോ…..
ആദ്യം അവനെ വെറുത്തു….
പിന്നെ സ്നേഹിച്ചു….
പിന്നെ പ്രേമിച്ചു….
ഇനി പിന്നേം വെറുക്കാൻ ആണോ പ്ലാൻ….'”
അച്ചു അല്പം കടുപ്പത്തോടെയാണ് അത് ചോദിച്ചത്…. പാർവതിക്ക് പറയാൻ മറുപടി ഇല്ലായിരുന്നു….. അവളവരെ നോക്കുക പോലും ചെയ്യാതെ തുണികൾ മടക്കി വച്ചുകൊണ്ടിരുന്നു…. അത് കണ്ടപ്പോ അച്ചുവിന് കോപമാണ് വന്നത്……
അവൾ പാറുവിന്റെ കൈ പിടിച്ച് വലിച്ച് തന്റെ മുന്നിലേക്ക് നിർത്തി….
‘”” നീ എനിക്ക് ഉത്തരം തന്നിട്ട് ബാക്കി പണി എടുത്താൽ മതി…..'””
പാറുവിനെ വലിച്ച സമയം അച്ചു പറഞ്ഞ വാക്കുകൾ ആണവ…. എന്നാൽ പെട്ടെന്ന് അച്ചുവും ഇന്ദുവും ഒന്ന് പകച്ചുപോയി…. കാരണം പിന്നീട് കാണുന്നത് പാറുവിന്റെ ചുവന്ന് കലങ്ങിയ കണ്ണുകൾ ആണ്….
അതിനുള്ളിൽ പുറത്തേക്ക് ഒഴുകാൻ വെമ്പി നിൽക്കുന്ന കണ്ണുനീർ പിടിച്ചുവെക്കാൻ അവൾ വല്ലാതെ പ്രയാസപ്പെടുന്നുണ്ട്….
‘”” എന്താ പാറു ഇത്…..
നിനക്കെന്താ പറ്റിയെ….. “””
അച്ചു വിഷമത്തോടെ ചോദിച്ചു….
‘”” നീ ചോദിച്ചില്ലേ അച്ചു….
ഞാൻ പിന്നേം വെറുക്കാൻ തുടങ്ങിയോ എന്ന്…
ഇനി മരിക്കേണ്ടി വന്നാലും എനിക്കത് സാധിക്കില്ല…. അത്രക്ക് ഞാൻ സ്നേഹിക്കുന്നുണ്ട്…. ഞാൻ പോലും അറിയാതെ…. എന്റെ മനസാക്ഷിയെ പോലും കണ്ടില്ല എന്ന് വച്ചുകൊണ്ട്….'””
അവളുടെ സ്വരം ഇടറിയിരുന്നു…..
‘”” എന്ത് പറ്റി ചേച്ചി…..
ആരാ എന്റെ ചേച്ചിയോട് സ്നേഹിക്കണ്ട എന്ന് പറഞ്ഞെ….'””
‘”” സ്നേഹിക്കണ്ട എന്ന് ആരും പറഞ്ഞില്ല മോളെ…. പക്ഷെ അദ്ദേഹത്തിന് എന്നെ വേണ്ടാ….'””
‘”” എന്റെ പാറു…..
അവൻ ദേഷ്യം കൊണ്ട്…..'””
‘”” ദേഷ്യം അല്ല അച്ചു…..
വെറുപ്പ്…..
ഞാനിന്നും ഏട്ടനൊരു ഭാരമാണ്….
അത് ഏട്ടന്റെ പെരുമാറ്റത്തിൽ നിന്ന് പോലും എനിക്ക് മനസ്സിലാവും….
ഓരോ തവണ ഇങ്ങനെ തളരുമ്പോഴും നിങ്ങൾ ധൈര്യം തന്ന് വിടും….
ഏട്ടൻ അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ പറഞ്ഞുകൊണ്ട്….
ഞാനൊരു പൊട്ടി….
അതും ആശിച്ച് ഒരു പട്ടിയെ പോയെ പോവും….
ജനിച്ചപ്പോൾ തൊട്ട് ഞാൻ എല്ലാർക്കും ഒരു തരത്തിൽ ഭാരമാ… ഇന്നിപ്പോ ഏട്ടനും….
മടുത്തു ഈ ജീവിതം….'””
“” എന്റെ പാറു…..
നീ ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയല്ലേ…. ഇവടെ ഉള്ളവർക്കൊക്കെ നീ എന്ന് പറഞ്ഞാൽ ജീവനാ….
ആ ഞങ്ങൾക്ക് നീ ഭാരമോ….'””
‘”” ഞാൻ നിങ്ങളുടെ കാര്യം അല്ല അച്ചു പറഞ്ഞെ…. ഏട്ടന്റെ കാര്യാ….
അന്ന് അങ്ങേര് എന്നെ നോക്കി എന്താ ചോദിച്ചേ എന്ന് അറിയോ….
ഞാനീ വീട്ടിലെ സ്വത്തും പണവും കണ്ടല്ലേ ഏട്ടനെ കെട്ടാൻ തയ്യാറായേ എന്ന്…
അങ്ങനാണോ…നിങ്ങൾ പറാ….'””
പാറുവിന്റെ ഇടറിയ സ്വരത്തിൽ നിന്നും വന്ന വാക്കുകൾ കേട്ടതും ഇന്ദുവും അച്ചുവും ശരിക്കും വിറച്ചിപ്പോയി….
അച്ചു വേഗത്തിൽ ആ മുറിയുടെ വാതിൽ അടച്ചു പൂട്ടി പാറുവിന്റെ പക്കലേക്ക് വന്നു….
‘”” ഡീ…..
നീ എന്തൊക്കെയാ ഈ പറയണേ….
തെളിച്ചു പറാ…..'””
അച്ചു ചോദിച്ചു…. ഇന്ദുവും അത് കേൾക്കാനായി കാതോർത്ത് നിന്നും…
പാറു അന്നുണ്ടായത് എല്ലാം അവരോട് പങ്കുവച്ചു…. മനസ്സിലെ വിഷമം അവരോട് പങ്കുവച്ചപ്പോൾ വല്ലാത്ത ആശ്വാസം തോന്നി അവൾക്ക്…. എന്നാൽ ഇതെല്ലാം കേട്ട് അന്തം വിട്ട് ഇരിക്കാണ് അവർ രണ്ടും….
‘”” എന്റെ ഇന്ദു…..
കീരിയുടെയും പാമ്പിന്റെയും ജന്മമാണ് രണ്ടും….. എന്തൊക്കെ കാണണം എന്റെ ഈശ്വരാ…..'””
അച്ചു മുകളിലേക്ക് നോക്കി പറഞ്ഞു….
‘”” ഇത് തമാശ കളി അല്ല അച്ചു…..'””
പാറു അല്പം കോപത്തോടെയാണ് അത് പറഞ്ഞത്…..
‘”” അതന്നെ എനിക്ക് പറയാൻ ഉള്ളെ….
ഇത് തമാശ കളി അല്ല….. എന്തേലും കേൾക്കുമ്പോഴേക്കും ഡിവോഴ്സും വാങ്ങി പിരിഞ്ഞു പോവാൻ….'””
‘”” പ്…പിന്നെ…..
പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു…..
നീ പറാ……'””
പാറു വിഷമത്തോടെ ചോദിച്ചു….
‘”” ന്റെ ചേച്ചി….
ഏട്ടൻ അപ്പോഴത്തെ ഒരു സിറ്റുവേഷനിൽ അങ്ങനെ പറഞ്ഞു പോയതല്ലേ….'””
‘”” നിങ്ങൾക്ക് അങ്ങനൊക്കെ പറഞ്ഞാ പോരെ….'””
‘”” എന്റെ പൊന്ന് പാറു…..
ഒന്നാമതെ ആ ചെക്കൻ ചത്താലും ദേവുവിനെ മറക്കില്ല എന്നും പറഞ്ഞു ഭ്രാന്മചാരി ആയി നടക്കുന്നവനാ….. ആ അവന്റെ മുന്നിൽ ഉടുതുണി പോലും ഇല്ലാണ്ട് പോയി നിന്നാ അവന്റെ പിടി വിട്ട് പോവില്ലേ…അതും ഇത്രയും ഗ്ലാമർ ഉള്ള നീ……'””
‘”” അങ്ങനൊന്നും അല്ല…..
എന്നെ വേണ്ടാണ്ട് തന്നാ….'””
അവളുടെ കണ്ണിലൂടെ കണ്ണുനീർ ഒഴുകി ഇറങ്ങി….
‘”” എന്റെ ചേച്ചി…..
ഒന്നല്ലേലും നിങ്ങൾ രണ്ടുപേരെക്കാളും മുമ്പ് കല്യാണം കഴിഞ്ഞ ഒരു കുടുംബിനി എന്ന സ്ഥാനത്ത് നിന്ന് പറയാ…..
ഒരു ദാമ്പത്തിക ജീവിതം ആവുമ്പോ ഇങ്ങനെ ചില കലഹങ്ങൾ ഒക്കെ വന്നേക്കാം….'””
‘”” ഡീ പെണ്ണെ….
ഞാൻ ഒരു കാര്യം സീരിയസ് ആയി പറയുമ്പോ നീ കോമഡി കളിക്കല്ലേ…'””
പാറു ഒരു താക്കിത് പോലെ പറഞ്ഞു….
‘”” ആഹാ….
ഇതിപ്പോ ഞങ്ങളും ചേച്ചിടെ കൂടെ സീരിയസ് ആയി ഇരിക്കണം എന്നാണോ പറയണേ… അങ്ങനെ ആയാ ഇതൊരു കുടുംബ സീരിയൽ പോലെ ആവും എന്റെ ചേച്ചി പെണ്ണെ….'””
. അച്ചു ഇന്ദുവിന്റെ സംസാരം കേട്ട് ചെറുതായി ചിരിച്ചിരുന്നു….
‘”” ദിങ്ങട് നോക്യേ….
അന്ന് ഇന്ദ്രേട്ടൻ എന്റെ മുഖത്ത് നോക്കിയാ പറഞ്ഞെ….
നീ ഇന്നലെ കേറി വന്നവളല്ലേ എന്ന്….. അതേന്നെ എന്തോരം വിഷമിപ്പിച്ചു എന്നറിയോ….. ചേച്ചിയും കണ്ടതാണല്ലോ അത്…..'””
‘”” ഹ്മ്മ്……'””
പാറു പതിയെ മൂളി…..
‘”” അന്ന് അങ്ങേര് എന്റെ കാല് വരെ പിടിച്ചു മാപ്പ് പറഞ്ഞു….
എന്നെ ഒത്തിരി കൊഞ്ചിച്ചു…..
പിന്നെ……'””
ഇന്ദു ഒന്ന് പറഞ്ഞു നിർത്തി….
‘”” പിന്നെ……?'””
അച്ചു എടുത്ത് ചോദിച്ചു…..
‘”” പിന്നെ പറയാൻ ഒക്കില്ല….. എ യാ….'””
ലജ്ജ കലർന്ന അവളുടെ വാക്കുകൾ കേട്ടപ്പോൾ പാറുവിനും അച്ചുവിനും ഒരേ പോലെ ചിരി വന്നു…..
‘”” അപ്പൊ ഞാൻ പറഞ്ഞുവന്നത്….
വാ വിട്ട വാക്ക് ആർക്കും തിരിച്ചെടുക്കാൻ ആവില്ല….
പക്ഷെ ഒന്ന് കാത്തിരുന്ന ഇന്നല്ലേൽ നാളെ അവർ നമ്മളെയും തേടി വന്നോളും…..
ചിലപ്പോ കാല് വരെ പിടിച്ചെന്ന് ഇരിക്കും….'””
ഇന്ദു പറഞ്ഞു….
‘”” ഹ്മ്മ്…..
ഇപ്പൊ വരും….. ഇത് നിന്റെ ഏട്ടൻ ഇന്ദ്രൻ അല്ല…..'””
പാറു പറഞ്ഞു….
“” ഓ…. എനിക്ക് അറിയാമേ……അതുകൊണ്ടാ ഒന്ന് കാക്കാൻ പറഞ്ഞെ….
ദേ ഡിവോഴ്സ് തേങ്ങാ എന്നും പറഞ്ഞിട്ട് പോയാ കൊല്ലും ഞാൻ….'””
പാറു ഇന്ദുവിനെ പരിഭവത്തോടെ നോക്കി…
‘”” കൂടുതൽ നോക്കി സെന്റി ആക്കല്ലേ മോളെ ചേച്ചി…. എനിക്കുറപ്പാ….
നിങ്ങള് പ്രണയിക്കും…ജീവിക്കും….
സന്തോഷത്തോടെ….'””
ഇന്ദുവിന്റെ വാക്കുകൾക്ക് മറുപടി പറയാൻ അവൾക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല….
ഇത്രനാൾ സങ്കടത്തിൽ ആയിരുന്നെങ്കിലും ഇപ്പോൾ എല്ലാം എങ്ങോ പോയ് മറഞ്ഞ പോലെ….അല്ലെങ്കിലും എത്ര വിഷമം ഉള്ളിൽ നിറഞ്ഞാലും ആശ്വസിപ്പിക്കാൻ ഒന്നോ രണ്ടോ ആള് കൂടെ ഉള്ളത് ഒരു ഭാഗ്യമാ….. ആ ഭാഗ്യം പാറുവിൽ ആശ്വാസം നൽകി…
‘”” തല്ക്കാലം ഇതൊന്നും വേറെ ആരും അറിയണ്ടാ…..
അവനെ ഞാനൊന്ന് കാണുന്നുണ്ട്…..
വെറുതെ എന്റെ കൊച്ചിനെ കരയിക്കാൻ ആയിട്ട്…..
ഇങ് വരട്ടെ…..
എന്നാലും എന്റെ ഈശ്വരാ…..
ഈ ആണുങ്ങൾക്ക് എന്ത് സുഖാ ഇതിൽ നിന്നും കിട്ടുന്നത്….
എന്നിട്ട് എല്ലാം ചെയ്തിട്ട് ബൈക്കും എടുത്ത് ഒറ്റ ഇറക്കമാ…. ഊര് തെണ്ടാൻ…..
ഇപ്പോൾ എവിടെയാണോ എന്തോ…..
ബ്ലഡി റാസ്കൽ രുദ്രാ……….'””
അച്ചു ആരോടെന്നില്ലാതെ മൊഴിഞ്ഞു….
ഈ സമയം പുറത്ത് ആകാശത്ത് അതി ശക്തമായ മിന്നൽ ശബ്ദം മുഴങ്ങി തുടങ്ങിയിരുന്നു…..
?????????
Bro next part ഇനിഎപ്പോഴാ?
Waiting
Always waiting…??
Always waiting…?
Nice work waiting for the next part
അപ്പോൾ അവൻ ആരെന്ന് അവനറിയാൻ ഇനി എത്ര നാൾ കാത്തിരിക്കണം . This part ?
Bro waiting aayirinnu daily vannu nokkumayirinnu thank you bro
adutha part pettann thanne idum enn pratheeshikkunnu all the best
?
ഒരുപാട് സന്തോഷം ഇനി അടുത്ത ഭാഗങ്ങൾ അതികം വൈകിക്കരുത് ഇതൊരു പരാതി ആയി കണക്കിലെടുക്കണം ആശംസകൾ