⚔️ദേവാസുരൻ⚒️s2 ep19-Ɒ?ᙢ⚈Ƞ Ҡ???‐?? 2094

? ബാംഗ്ളൂർ ?

അടുക്കി വച്ച കേസ് ഫയലുകൾ മറച്ചു നോക്കികൊണ്ട് ഇരിക്കുകയാണ് acp മാർട്ടിൻ….. തനിക്ക് മുന്നിൽ തെളിഞ്ഞ ഓരോ തെളിവും പല കുറി വായിച്ച് മനസ്സിൽ പതിപ്പിച്ചു അയാൾ….

ഒരു മായാ രേഖ പോലെ…..

എല്ലാം ഇന്ന് അയാൾക്ക് ശുഭരിചിതമാണ്…. ഒരുപക്ഷെ ഈ കേസിനെ നേരിട്ട്  കണ്ടറിഞ്ഞ എസ് ഐ സാക്ഷി അശോകിനെക്കാളും….

ഈ സമയമാണ് റൂമിന്റെ ഡോർ തുറന്ന് സാക്ഷി അകത്തേക്ക് വന്നത്…..

‘”” സാർ…..

ഭക്ഷണം വന്നിട്ടുണ്ട്…..'””

അവൾ വിനീത പൂർവ്വം പറഞ്ഞു…..

‘”” അവടെ ഇരിക്കട്ടെ സാക്ഷി….

ഇപ്പൊ ഒരു മൂഡ് ഇല്ല…. തനിക്ക് വിശപ്പുണ്ടെങ്കിൽ കഴിച്ചോ…. ‘””

മാർട്ടിൻ അവളെ ശ്രദ്ധിക്കാതെ പറഞ്ഞു…..

‘”” വേണ്ട സാർ….

ഒരുമിച്ചു കഴിക്കാം….'””

അവളും ബഹുമാന പൂർവ്വം തിരികെ പറഞ്ഞു…..

‘”” ഹ്മ്മ്…..

അല്ല സാക്ഷി….. ഞാൻ ചോദിച്ചത് ഈ അടുത്ത് കിട്ടുമോ…. കുറച്ചു വണ്ടീടെ ഡീറ്റിയൽസ് അല്ലെ ചോദിച്ചള്ളു…. ദിവസം 4 ആയി…..'””

മാർട്ടിന്റെ സ്വരം കടുത്തിരുന്നു….

‘”” സോറി സാർ…..

നമ്മുടെ ഫോഴ്സ് പരമാവധി തേടുന്നുണ്ട്….

1 വർഷത്തിന് മുകളിൽ ആയ വിഷൾസ് അല്ലെ…. അത് കോപ്പി ചെയ്ത മെമ്മറി ഇനിയും തേടി കിട്ടിയിട്ടില്ല….. “”

അവൾ പറഞ്ഞു…..

‘”” ഇത് കോപ്പി ചെയ്യുന്നത് തന്നെ ഇങ്ങനെ ഉള്ള ആവശ്യങ്ങൾക്ക് വേണ്ടിയാണ് സാക്ഷി… അതിങ്ങനെ ക്യാർലസ് ആയി വച്ചാൽ എങ്ങനാ…. വെറുതെ അല്ലാ ഡിപ്പാർട്മെന്റ് മുഴുവൻ ഉണ്ണാക്കന്മാർ ആണെന്ന് പറയുന്നത്…..'””

മാർട്ടിൻ കോപത്തോടെ മുരണ്ടു….. സാക്ഷിക്ക് തിരികെ നൽകുവാൻ ഉത്തരം ഉണ്ടായിരുന്നില്ല….

അയാൾ അൽപ സമയം തലക്ക് കയ്യും വച്ച് ഇരുന്നുപോയി….. തലക്കെല്ലാം എന്തോ വല്ലാത്ത കനം…..

‘”” സാക്ഷി….

എനിക്കൊരു ബ്ലാക്ക് ടീ വേണം…..

വേഗം ഒന്ന് ഉണ്ടാക്കിയെ…..'””

മാർട്ടിൻ പറഞ്ഞു…. എതിര് പറയാൻ അവൾക്ക് തോന്നിയില്ല…. തന്റെ മേൽ ഉദ്ധോഗസ്ഥൻ നിരത്തുന്ന ഓരോ ചോദ്യങ്ങൾക്ക് മുന്നിലും അവളിന്ന് മുട്ട് മടക്കി നിൽക്കുകയാണ്…..

സാക്ഷി ഒന്നും തന്നെ പറയാതെ അകത്തേക്ക് കയറിപ്പോയി….. മാർട്ടിൻ അപ്പോഴും പഴയ പടി ഇരിക്കുക തന്നെയാണ്…. പെട്ടെന്നാണ് മാർട്ടിന്റെ മൊബൈൽ ബെൽ അടിച്ചു തുടങ്ങിയത്…..

അയാൽ അലഷ്യപൂർവ്വം അതെടുത്ത് നോക്കി….. അതിൽ ജോസഫ് കുര്യൻ എന്ന പേര് തെളിഞ്ഞിരുന്നു….. അത് കണ്ടതും അയാളുടെ കണ്ണുകളിൽ തെളിഞ്ഞത് കോപമാണ്….. ഒരു വെറി പിടിച്ച മൃഗത്തെ പോലെ…..

മാർട്ടിൻ ആ കോൾ വേഗത്തിൽ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വച്ചു……

‘”” ഹലോ………'””

മാർട്ടിൻ ഒരല്പം കടുപ്പത്തോടെ പറഞ്ഞു….

ആ ഗാഭീര്യം നിറഞ്ഞ ശബ്ദം കാതിൽ കേട്ടതും മറുഭാഗത്ത് ഉണ്ടായിരുന്ന ആഭ്യന്തര മന്ത്രി ജോസഫ് കുര്യൻ ഒന്ന് വിറച്ചിരുന്നു….

ആ ശബ്ദത്തിന് അത്രമേൽ ഭീകരത ഉണ്ടായിരുന്നു…..

‘”” എടൊ ഇത് ഞാനാ….'””

‘”” ആഹ് മനസ്സിലായി…..

എന്താ പെട്ടെന്ന് വിളിക്കാൻ….'””

മാർട്ടിൻ അല്പം കടുപ്പത്തോടെ  തന്നെ ചോദിച്ചു…..

‘”” ഈ ഫോൺ നിറയെ തന്റെ മിസ് കാൾ അല്ലെടോ…..അതാ വിളിച്ചത്….

എന്താണ് മാർട്ടിൻ…. എന്തെങ്കിലും ലഭിച്ചോ…'”

ജോസഫ് പ്രധീക്ഷയോടെയാണ് ആ വാക്കുകൾ തിരക്കിയത്….

“” ചത്ത് മണ്ണടിഞ്ഞ മോന്റെ കാര്യം തിരക്കാൻ ഇത്ര താല്പര്യമെ ഉള്ളോ മന്ത്രി സാറേ…..

ഇവടെ ഇതിനു വേണ്ടി നായ അലയുന്ന പോലെ അലയാൻ ഞാനൊരു പൊട്ടനും….

കൊള്ളാം…..

അറ്റ്ലീസ്റ്റ് തന്റെ പോലീസ് ഫോഴ്സ് എങ്കിലും ഇത്തിരി പിടിപ്പുള്ള തന്തക്ക് പിറന്നവൻമാർ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു….

വെറുതെ കൊറേ യൂസലെസ്സ് ഫെലോസ്…. “”

മാർട്ടിന്റെ ശബ്ദം വീണ്ടും കൂടുതൽ ഉയർന്നു….. ആളെ നോക്കാതെ ഉള്ള മാർട്ടിന്റെ പെരുമാറ്റം കണ്ട് ജോസഫ് ശരിക്കും ഞെട്ടിപ്പോയി…. ഇതിനു മുന്നേ തനിക്ക് മുകളിൽ ഉള്ളവർ പോലും ഇത്തരത്തിൽ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല…..

അപ്പോഴാണ് ഒരു acp മന്ത്രിയെയും ഒപ്പം സംസ്ഥാനത്തെ മൊത്തം പോലീസ് ഫോഴ്‌സിനെയും അപമാനിക്കുന്നത്…. അതും മന്ത്രിയെ വിളിച്ചിട്ട് തന്നെ…..

ഈ സമയം ബ്ലാക്ക് ടീ കൊണ്ടുവരാൻ പോയ സാക്ഷിയും അകത്തേക്ക് വന്നിരുന്നു…. അയാളുടെ സംസാരം കേട്ട് അവളും ആകെ അമ്പരന്ന് നിൽക്കുകയാണ്….

‘”” മാർട്ടിൻ….

താൻ ആരോടാണ് സംസാരിക്കുന്നത് എന്ന് ആലോചിച്ച് പെരുമാറണം…..'””

മറുതലക്കിൽ ജോസഫിന്റെ സ്വരവും മുറുകി…..

‘”” ഹ ഹ ഹ ഹ ഹ……

ആളും താരവും നോക്കി കളിക്കാൻ ഈ മാർട്ടിന് അറിയില്ല എന്ന് നമ്മുടെ ആദ്യ കൂടികാഴ്ച്ചയിൽ തന്നെ പറഞ്ഞിട്ടില്ലേ സാർ നിങ്ങളോട്…..

കുറച്ചു അധികം പണം തന്നെന്നു വച്ച് എന്നെ അങ്ങ് അണ്ടർ കൺട്രോളിൽ വച്ച് തട്ടി കളിക്കാം എന്നൊന്നും താൻ കരുതണ്ട…..

ഈ കേസ് എനിക്ക് താല്പര്യം തോന്നിയത് കൊണ്ട് എടുത്തതാ….. അതില്ലെങ്കിൽ താൻ തന്ന കാശ് പോലും വേണ്ടെന്ന് വച്ചേനെ ഈ acp മാർട്ടിൻ….'””

മാർട്ടിന്റെ ശബ്ദം പിന്നെയും ഉയർന്നു…

ഒരു നിമിഷം ജോസെഫിന്റെ നാവ് നിശ്ചലമായി….. കർക്കശക്കാരൻ ആയ ജോസഫ് എന്ന രാഷ്ട്രീയക്കാരൻ അവിടെ ഉണരുകയായിരുന്നു….

എല്ലാത്തിനും ഒരു എതിർ അഭിപ്രായം തുടങ്ങിയാൽ ആ പ്രശ്നം വളരുകയേ ചെയ്യൂ എന്ന് തീർച്ചയാണ്….

അയാൾക്ക് തന്നെ അല്ല….

തനിക്ക് അയാളെ ആണ് ആവശ്യം എന്ന ഉത്തമ ബോധം അയാളിൽ ഉടലെടുത്തു….

ജോസഫ് പരമാവധി മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് മാർട്ടിനോട്‌ സംസാരിച്ചു തുടങ്ങി……

‘”” മാർട്ടിനെ…..

ഇതിനും മാത്രം എന്താ ഇവടെ ഉണ്ടായേ….

ഞാൻ ഫോൺ എടുക്കാത്തതാണോ തന്റെ പ്രശ്നം…. കുറച്ചു ദിവസം മുമ്പ് ചെറിയ ഒരു നെഞ്ച് വേദനയും തളർച്ചയും വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആവേണ്ടി വന്നു…ഫോൺ വേറൊരു കിഴങ്ങന്റെ കയ്യിലും ആയിരുന്നു…..'””

.

‘”” ഹാ നന്നായി…..

ഫോൺ കൊടുക്കുമ്പോ അത്യാവശ്യം വിവരം ഉള്ള കിഴങ്ങൻമാരുടെ കയ്യിൽ കൊടുക്ക്…..'””

“” എടൊ എനിക്ക് വരുന്ന കോളുകൾ എന്തെങ്കിലും പറഞ്ഞു ഒഴിവാക്കാൻ ഞാൻ തന്നെയാ പറഞ്ഞെ…..

പക്ഷെ ആ കൂട്ടത്തിൽ തന്റെ കാര്യം ഞാൻ വിട്ട് പോയി….'””

‘”” ഹ്മ്മ്……

എന്തായാലും എനിക്ക് സാറിന്റെ കയ്യിന്ന് കുറച്ച് ഉത്തരം വേണം….'””

‘”” എന്താടോ….

ചോദിക്ക്…..

എനിക്ക് അറിയുന്നതാണെങ്കിൽ പറയാം…. “”

ജോസഫ് പറഞ്ഞു….. മാർട്ടിൻ തന്റെ മനസ്സിൽ ഉദിച്ച ആ ചോദ്യങ്ങൾ അയാൾക്ക് മുന്നിൽ അവതരിപ്പിച്ചു….. എല്ലാം കേട്ട് ജോസഫ് കുര്യൻ അൽപ സമയം മൗനമായി ഇരുന്നു….

“‘ മാർട്ടിനെ…..

വ്യക്തമായ കാരണം ഉണ്ടായിട്ട് തന്നെയാണ് എന്റെ മകനെ ഇവിടുന്ന് യൂറോപ്പിലേക്ക് പറഞ്ഞയച്ചതും…. തിരികെ കൊണ്ടുവന്നത്….'””

ജോസഫ് പറഞ്ഞു…..

‘”” എന്ത് കാരണങ്ങൾ…..???? “””

മാർട്ടിൻ ചോദിച്ചു…..

‘”” പ്രധാന കാരണം പേടി തന്നെ….. സ്റ്റീഫന്റെ കൂട്ടുകാർ എല്ലാം ഒരുമിച്ച് ഇല്ലാതെ ആയപ്പോൾ ഞാനാകെ പേടിച്ചു പോയിരുന്നു…..

എന്റെ മോൻ എത്രത്തോളം ദുഷ്ടൻ ആണെന്ന് അവന്റെ അച്ഛനായ എനിക്ക് നന്നായി അറിയാം മാർട്ടിൻ….

ചെയ്ത് കൂട്ടുന്ന ഓരോ പാവങ്ങൾക്ക് കർത്താവ് മറുപടി ചോദിക്കുന്ന ഒരു സമയം ഉണ്ട്….. ആ സമയം ആയിരുന്നു അത്….

എന്റെ മകൻ ഒരു ആപത്തും കൂടാതെ ജീവിക്കേണ്ടത് എന്റെ ആവശ്യമാണ്….

ആണും പെണ്ണും ആയി ഒന്നല്ലേ ഉള്ളു….

അതുകൊണ്ടാ ഒരു മാസം കഴിഞ്ഞുള്ള വിദേശ യാത്ര ഞാൻ പെട്ടെന്ന് തന്നെ ആക്കിയത്…..

അവിടെ അവൻ സുരക്ഷിതൻ ആവുമെന്നാണ് ഞാൻ കരുതിയത്….'””

ജോസഫിന്റെ കണ്ഠം ചെറുതായി ഇടറിയിരുന്നു…..

‘”” ഹ്മ്മ്……

പെട്ടെന്ന് അവനെ നാട് കടത്തിയത് കണ്ടപ്പോ എനിക്ക് തോന്നിയ കാര്യങ്ങൾ ഇതൊക്കെ തന്നെയാണ്….

പക്ഷെ പോയതിനേക്കാൾ സംശയം ഉളവാക്കിയ യാത്ര തിരികെ വന്നതാണ്…

സാറ് പറഞ്ഞല്ലോ….

അവിടെയും അവൻ സേഫ് ആകുമെന്നാണ് കരുതിയത് എന്ന്….

അതൊരു കരുതൽ മാത്രമായി മാറണമെങ്കിൽ അവിടെയും എന്തെങ്കിലും ഒക്കെ നടന്ന് കാണണമല്ലോ….. “”

മാർട്ടിൻ അതും ചോദിച്ചുകൊണ്ട് സാക്ഷി കൊണ്ടുവന്ന ബ്ലാക്ക് ടീ ചുണ്ടോട് ചേർത്തു…. അയാൾക്കടുത്ത് തന്നെ ഇതെല്ലാം കേട്ട് സാക്ഷിയും ഇരുന്നിരുന്നു…

‘”” താൻ പറഞ്ഞത് നേരാ…. അവിടെയും ചിലത് നടന്നു….

പക്ഷെ അതൊരു കൊലപാതക ശ്രമമോ സംശയിക്കേണ്ട ഒരു വലിയ ഇൻസിഡന്റോ ആയി തനിക്ക് തോന്നില്ല….

ഇവന്റെ ഫ്രണ്ട്സും ഏതോ ഒരു കുടിയനും കൂടെ ബാറിൽ വച്ചുണ്ടായ വഴക്ക്…..

അതിൽ സ്റ്റീഫന്റെ എല്ലാ കൂട്ടുകാരും ആവശ്യത്തിൽ കൂടുതൽ അടിയും വാങ്ങി ഹോസ്പിറ്റലിൽ ആയി….

അടി വാങ്ങിയതല്ല ഇവടെ പ്രധാനം….

ആ വാങ്ങിയവന്മാർ എല്ലാം നല്ല ട്രയിൻഡ് fighter’s ആണ്…. അങ്ങനെ ഉള്ളവരെ വെറും ഒരാൾ വന്ന് ഇടിച്ചു പപ്പടം പോലെ ആക്കി എന്ന് കേൾക്കുമ്പോൾ ഞാൻ ആ സാഹചര്യത്തിൽ എന്ത് വിചാരിക്കണം മാർട്ടിൻ…..'””

‘”” ഏകീ പേഴ്സൺ…..

അതെങ്ങനെ…. അവനെ കുറിച്ച് എന്തെങ്കിലും അറിയുമോ….???'””

മാർട്ടിൻ എടുത്ത് ചോദിച്ചു….

‘”” ഇല്ല മാർട്ടിൻ…..

ഈ അടി നടന്നത് പോലും ആ ബാറിലെ ക്യാമറകളിൽ പതിഞ്ഞിട്ടില്ല….

ഇങ്ങനൊരു ഇൻസിഡന്റ് കണ്ടപ്പോ അവിടെയും അവനെ തേടി ആരൊക്കെയോ പോയെന്ന് എനിക്ക് തോന്നി…. അതാണ്‌ സ്റ്റീഫനെ ഞാൻ തിരികെ വിളിച്ചത്….'””

ജോസഫ് പറഞ്ഞു….

‘”” മ്മ്…..

ഫോൺ ചെയ്തതിന്  നന്ദി……'””

മാർട്ടിൻ അത്ര മാത്രം പറഞ്ഞുകൊണ്ട് ആ കാൾ കട്ട് ചെയ്തു…..ശേഷം തനിക്കടുത്ത്

ഇരിക്കുന്ന സാക്ഷിയെ നോക്കി….

‘”” ഇതിപ്പോ വലിയ ഒരു നെറ്റ്‌വർക്ക് തന്നെ ഈ കൊലക്ക് പിന്നിൽ ഉണ്ടെന്ന് കാണിക്കുന്നത് പോലെ ആണല്ലോ സാക്ഷി….

കൊലയാളിയെ പേടിച്ച് മകനെ നാട് നടത്തിയ തന്ത…. അവിടേയും പോയി സ്റ്റീഫനെ കൊല്ലാൻ ശ്രമിച്ച കൊലയാളി….

വാട്ട്‌ തെ ഹെല്ല് ഈസ്‌ ദിസ്‌….. ഹ ഹ ഹ ഹ ഹ ഹ…….'””

മാർട്ടിൻ സാക്ഷിയെ നോക്കി പറഞ്ഞുകൊണ്ട് പതിയെ ചിരിക്കുവാൻ തുടങ്ങി…..

‘”” സാർ….

ഇതിപ്പോ ഒരു സാധ അടിപിടി ആയിക്കൂടെ…

സ്റ്റീഫനു നേരെ നേരിട്ടൊരു അറ്റാക്ക് നടന്നിട്ടില്ലല്ലോ…..'””

സാക്ഷി തന്റെ സംശയം വ്യക്തമാക്കി…..

“”” മന്ത്രി  പറഞ്ഞത് നീ കേട്ടതല്ലേ….

അടി നടന്നതിന്റെ വിഷൾസ് കാണാൻ ഇല്ലെന്ന്…

ഇവടേം അത് തന്നെ അല്ലെ സാക്ഷി നടന്നുകൊണ്ടിരിക്കുന്നത്….

അതും പോരാതെ ട്രയിൻഡ് fighter’s ആയ സ്റ്റീഫന്റെ ഫ്രണ്ട്‌സ് അടികൊണ്ട് ഊപ്പാട് അടങ്ങിയിരിക്കുന്നു….

ഇതെന്താ സിനിമായോ….

എല്ലാത്തിലും അസാധാരണമായ എന്തെല്ലാമോ ഒളിഞ്ഞിരിപ്പുണ്ട്…..

അത് കണ്ടെത്തണം…..'””

മാർട്ടിൻ സ്വയം പറഞ്ഞു…..

ഈ സമയമാണ് സാക്ഷിയുടെ ഫോൺ ബെൽ അടിച്ചത്… അവളത് എടുത്ത് ചെവിയോട് ചേർത്തു….

മാർട്ടിൻ തന്റെ ചിന്തകളിൽ മുഴുകി ഇരുന്നതിനാൽ അതിൽ വലിയ കാത് കൊടുത്തിരുന്നില്ല….

സാക്ഷി പെട്ടെന്ന് തന്നെ ആ സംഭാഷണം അവസാനിപ്പിച്ചു…..

‘”” സാർ…..'””

അവൾ പതിയെ വിളിച്ചു….

“” മ്മ്…..??'””

‘”” ആ വിഷൾസ് കിട്ടിട്ടുണ്ട് സാർ…. ക്യാമറ കട്ട്‌ ആവും മുമ്പ് വന്നതും പോയതുമായ എല്ലാ വാഹനവും പരിശോധിച്ചു കഴിഞ്ഞു എന്നാണ് സ്റ്റേഷനിൽ നിന്ന് ശ്രീനാഥ്‌ പറഞ്ഞത്……..'”

സാക്ഷി പറഞ്ഞു……..

‘”” ഗുഡ് ന്യൂസ്‌…..

എങ്കിൽ പിന്നെ ഇന്ന് തന്നെ നമുക്ക് ഇറങ്ങാം….. ഇവിടെ നിൽക്കേണ്ട സമയം കഴിഞ്ഞു…. എടുക്കാൻ ഉള്ളത് എന്താണെന്ന് വച്ചാ എടുത്തോ…. നമ്മളിന്ന് തന്നെ കേരളത്തിലേക്ക് തിരിക്കുന്നു….

മാർട്ടിൻ അത്രയും പറഞ്ഞുകൊണ്ട് ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് പോയി…

????????

46 Comments

  1. ?രാക്ഷസൻ ?

    Bro next part ഇനിഎപ്പോഴാ?

  2. PRANAV SIVAPRASAD

    Waiting

  3. Always waiting…??

  4. Always waiting…?

  5. Nice work waiting for the next part

  6. അപ്പോൾ അവൻ ആരെന്ന് അവനറിയാൻ ഇനി എത്ര നാൾ കാത്തിരിക്കണം . This part ?

  7. Bro waiting aayirinnu daily vannu nokkumayirinnu thank you bro ❤️ adutha part pettann thanne idum enn pratheeshikkunnu all the best

    1. ഒരുപാട് സന്തോഷം ഇനി അടുത്ത ഭാഗങ്ങൾ അതികം വൈകിക്കരുത് ഇതൊരു പരാതി ആയി കണക്കിലെടുക്കണം ആശംസകൾ ❤️

  8. ❤️❤️❤️❤️ veendum vannathil santhosham….. Kure ayi wait cheyyunnu…. Parune oke miss ayit erikan patathayii…. Oru vivaravum ellenello…. Eny continues part kittumo atho wait cheyyanooo

Comments are closed.