⚔️ദേവാസുരൻ⚒️s2 ep19-Ɒ?ᙢ⚈Ƞ Ҡ???‐?? 2094

-അറിയപ്പെടാത്ത ഒരിടം –

ഇരുൾ നിറഞ്ഞ ഭൂമിയിൽ സൂര്യൻ എങ്ങോ മാഞ്ഞിരുന്നു….. നാളുകളുടെ കാത്തിരിപ്പിന് ശേഷം ആ ദിനം വന്നെത്തി….

കറുത്ത വാവ്…..

പൈശാചിക ശക്തികൾ താണ്ഡവമാടുന്ന നാൾ……

പാതി തകർന്ന പിശാചിന്റെ കോട്ടക്ക് നടുക്ക് ഒരു മഹാ തീ കുണ്ഡം അഗ്നി ജ്വാലയിൽ ഉയർന്നു പ്രകാശിച്ചു…..

അതിലാ ദ്വീപ് തന്നെ ആളി കത്തുന്ന പ്രകാശം നിറഞ്ഞിരുന്നു….. അതിന് പക്കലായി ഒരു സ്ത്രീ ഇരുന്ന് യാഗം ആനുഷ്ടിക്കുന്നു…

ആളി കത്തുന്ന അഗ്നിയിൻ താപം പോലും അവളിൽ ഒരു തരി പോറൽ പോലും ഏൽപ്പിച്ചില്ല…..

അവളിൽ നിന്നും ഉത്ഭവിക്കുന്ന പൈശാചിക മന്ത്രങ്ങൾ ആ പ്രകൃതിയെ തന്നെ ഭയന്ന് വിറപ്പിച്ചിരുന്നു…..

ചുറ്റിനും കൊടും കാറ്റ് ആഞ്ഞു വീശി…. പതിവിലും അമിതമായി സമുദ്ര ജലം കൂടുതൽ വന്യമായി തീർന്നു….

ആളികത്തുന്നു അഗ്നിക്ക് മുന്നിൽ ഇരിക്കുന്നവളുടെ കണ്ണുകൾ പതിയെ തുറന്നുവന്നു…..

ആ കൃഷ്ണമണികൾ ചോര പോലെ ചുവന്നതായിരുന്നു……

The last evil of earth….

ഇവ മെടുസ.

അതെ……

അവൾ കാത്തിരുന്ന സമയം ആകതമായിരിക്കുന്നു….. യുഗങ്ങൾക്ക് മുമ്പ് അവളെ വിട്ട് പിരിഞ്ഞ ശക്തികൾ യുഗങ്ങളായുള്ള തപസ്സിനാൽ അവളെ തേടി എത്തിയിരിക്കുന്നു……

“” ഹം…… ഹ്രം……..വാ…..

വിനാശ…. കാല…… ചക്ര…..

സർവ്വ വിനാശ……. നമേ…. ഭജേ……

ഹം…… ഹ്രം……..വാ…..

വിനാശ…. കാല…… ചക്ര…..

സർവ്വ വിനാശ……. നമേ…. ഭജേ……

ഹം…… ഹ്രം……..വാ…..

വിനാശ…. കാല…… ചക്ര…..

സർവ്വ വിനാശ……. നമേ…. ഭജേ……'””

വീണ്ടും വീണ്ടും അവളുടെ നാവിൽ ആ മന്ത്രം ഉരുവിട്ടുകൊണ്ടേ ഇരുന്നു…… ഓരോ നിമിഷം കൂടുമ്പോഴും കാറ്റിന്റെ വേഗത അമിതമായി തുടങ്ങി…. ഒപ്പം ആ തീ നാളത്തിന്റെ വലിപ്പവും കൂടി കൂടി വന്നു…..

ആകാശത്തോളം വലിപ്പത്തിൽ ആ തീ നാളം ഉയർന്നു പൊന്തി…… ഇവയുടെ കണ്ണുകൾ ആ കാഴ്‌ച കണ്ട് കൂടുതൽ ആനന്തത്തിൽ ആണ്ടു…..

അപ്പോഴും അവളുടെ നാവിലെ മന്ത്രങ്ങൾ അവസാനിച്ചിരുന്നില്ല…..

‘””ഹം…… ഹ്രം……..വാ…..

വിനാശ…. കാല…… ചക്ര…..

സർവ്വ വിനാശ……. നമേ…. ഭജേ……

ഹം…… ഹ്രം……..വാ…..

വിനാശ…. കാല…… ചക്ര…..

സർവ്വ വിനാശ……. നമേ…. ഭജേ……

ഹം…… ഹ്രം……..വാ…..

വിനാശ…. കാല…… ചക്ര…..

സർവ്വ വിനാശ……. നമേ…. ഭജേ……'””

ആ തീ നാളം ഒരു നാഗത്തിന്റെ പ്രതിരൂപമായി മാറിക്കഴിഞ്ഞിരുന്നു….. പെട്ടെന്ന് ഇവയുടെ നാവിലെ മന്ത്രങ്ങൾ നിശബ്ദമായി തീർന്നു..

ആ വലിയ നാഗ രൂപത്തെ നോക്കി നിന്നു അവൾ…….ആളി കത്തുന്ന അഗ്നിയുടെ രൂപമുള്ള ആ നാഗം അവളെ നോക്കി ശബ്ദം ഉണ്ടാക്കി….. ഒരു അടിമയെ പോലെ……

പതിയെ പതിയെ അതിന്റെ തീ നാളം അണഞ്ഞുകൊണ്ട് ആ പാമ്പിന്റെ രൂപം ചെറുതായി വന്നു….. അവസാനം അതൊരു വെള്ള ഭാഗമായി മാറിയിരുന്നു….. ഇവ അതിനെ നോക്കി പുഞ്ചിരിച്ചു

‘”” നാഗാസുരാ…….

100 ആണ്ടുകൾക്ക് ശേഷം നിന്നെ പുനർജനിപ്പിച്ചതിന്റെ ഉദ്ദേശ്യം ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ……

നമ്മുടെ വഴിയിൽ തടസ്സമായി നിൽക്കുന്ന ഒരു മനുഷ്യ പിറവി ഉണ്ട്……

അവളുടെ ജീവൻ എനിക്ക് വേണം….. അതിനായി ഈ സൃഷ്ട്ടി കണ്ടതിൽ വച്ച് ഏറ്റവും മാരകമായ വിഷം തന്നെ ഞാൻ നിന്റെ പല്ലുകളിൽ നിക്ഷേപിച്ചിട്ടുണ്ട്……

പോയി കൊണ്ടുവാ അവളെ…..

നമ്മുടെ ദൈവത്തിന് ബലിയായി കൊണ്ടുവാ അവളുടെ ജീവൻ……..

ഹ് ഹ് ഹ് ഹ് ഹ് ഹ് ഹ് ഹ് ഹ്……….'””

ഹെലയുടെ അട്ടഹാസം ആ ഭൂമിയെ തന്നെ വിറപ്പിച്ചു……

ഒപ്പം ആ നാഗവും കാറ്റ് പോലെ മറഞ്ഞുപോയി….. പാർവതിയുടെ അവസാന നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു ഈ സമയം മുതൽ …….

വിനാശ കാല ചക്രത്തിന്റെ  ഖടികാര സൂചി അടുത്ത വിനാഴികയിലേക്ക്  കാലെടുത്തു വച്ചിരുന്നു.

നേരവും ദിവസവും കടന്നുപോയി.

വിനാശം കുറിക്കുവാനായി ഒരു പുതു അവതാരത്തിൻ പിറവി കൂടി സംഭവിച്ചു കഴിഞ്ഞിരിക്കുന്നു……

ദേവാസുരൻ നേരിട്ടത്തിൽ വച്ച് ഏറ്റവും ഉന്നതയായ ദുഷ്ട്ട ശക്തി……

ഇവ മെടുസ……

വേട്ട തുടർന്നുകൊണ്ടേ ഇരിക്കുന്നു…..

ഒരുഭാഗത്ത് ഇരയെ തേടുന്ന സിംഹം ആണെങ്കിൽ മറു ഭാഗത്ത് കാണുന്നതിന് എല്ലാം ഇല്ലാതെ ആക്കുന്ന വേട്ടക്കാരൻ….

ഇനി വേട്ട അവർ തമ്മിലാണ്…… ചോരയുടെ മണമുള്ള രണ്ട് യോദ്ധാക്കൾ തമ്മിൽ…….

?????????

പാർവതിയുമായി വഴക്കിട്ടു കഴിഞ്ഞതും രുദ്രൻ പോയത് തങ്ങളുടെ വീടിനു പുറകു വശത്തുള്ള ആ കുളക്കരയിലേക്കാണ്….

കുള പടവിലെ കൽ പടിയിൽ വിദൂരദയിലേക്ക് നോക്കി അവനിരുന്നു….

മനസ്സെറെ വേദനിക്കുന്ന പോലെ…

ഹൃദയം കീറി മുറിയും പോലെ….

ആ കാതുകളിൽ ഇപ്പോഴും മുഴങ്ങി കേൾക്കുന്നത് പാർവതിയിൻ ശബ്ദമാണ്…. തന്നെ വിട്ട് ഒഴിഞ്ഞു പൊക്കോള്ളാം എന്ന അവളുടെ വാക്ക്…. അവളിൽ നിന്നും കേൾക്കുവാൻ കൊതിച്ച വാക്കുകൾ തന്നെയാണ് അത്….

എന്നാലിന്ന് ആ ദേവാസുര മനസ്സിനെ അത് ചുട്ട് നീറിക്കുന്നു…. ഏതോ നിമിഷത്തിൽ കോപത്താൽ തന്റെ നാവിൽ നിന്നും വീണുപോയ തെറ്റായ വാക്കുകളെ ഓർത്ത് അവൻ വല്ലാതെ ദുഖിച്ചു…എന്തിനെന്നു പോലും അറിയാതെ…..

ഒരു പ്രണയിനി തന്നെ വിട്ട് പോവുമ്പോൾ അറിയുന്ന വിരഹ വേദനയെ അവൻ അനുഭവിച്ചു അറിഞ്ഞു…. ഇതെല്ലാം എന്തിനെന്നു രുദ്രൻ അവന്റെ മനസിനോട് തന്നെ സ്വയം ചോദിച്ചു….

പക്ഷെ അതെല്ലാം അവന്റെ ജീവിതം പോൽ ഉത്തരങ്ങൾ ലഭിക്കാത്ത ഒരു ചോദ്യമായി തന്നെ നില നിന്നു….

മനസ്സിന് വല്ലാത്ത ഭാരം അവനറിഞ്ഞു…. ഭ്രാന്ത്‌ കേറും പോലെ…..

മനസ്സിൽ അലട്ടിയ നൂറായിരം വിഷയങ്ങളെ നെഞ്ചിൽ ഏറ്റി അവൻ വിദൂരതയിലേക്ക് നോക്കി ഇരുന്നു….

അവിടെ….

കുളത്തിന്റെ അങ്ങേ തലക്കിൽ ഒരു കല്ലിന് മേൽ അവനെ തന്നെ നോക്കി കിടക്കുന്ന ഒരു കരിനാഗത്തിൻ മേൽ അവന്റെ കണ്ണുകൾ പതിഞ്ഞു….

തന്നെ മറഞ്ഞു നിന്ന് വീക്ഷിക്കുന്ന ഒരു ശത്രുവിനെ പോലാണ് അവനതിനെ കണ്ടപ്പോൾ തോന്നിയത്…. ആ കണ്ണുകളിൽ ഭയം തന്നെയാണ്….

ആ അസുരനോട് തോന്നിയ ഭയം…. പക്ഷെ അതിൽ വലിയ ചെവി അവൻ കൊടുത്തില്ല…. സാധാരണമായ ഒരു കാര്യത്തെ കണ്ട് തള്ളി കളയും പോലെ അവനാ നാഗത്തെ തള്ളി കളഞ്ഞു….

പെട്ടെന്നാണ് തന്റെ ചുമലിൽ പതിഞ്ഞ ഒരു കര സ്പർശം രുദ്രൻ അറിഞ്ഞത്…. അവൻ പുറകോട്ട് പതിയെ നോക്കി….

അവിടെ അവന് പക്കലിലേക്ക് വന്ന തന്റെ മുത്തശ്ശനെ രുദ്രൻ കണ്ടു…. അദ്ദേഹത്തിൽ നിന്നും ഒഴിഞ്ഞു മറുവാൻ നിരന്തരം ശ്രമിച്ചിരുന്ന അവൻ ഇത്തവണ അത് ചെയ്തില്ല….

ഒന്നും തന്നെ ഉരിയാടാതെ രുദ്രൻ വീണ്ടും തന്റെ ചിന്തയിൽ മുഴുകി ഇരുന്നു…..

ഇതെല്ലാം മുത്തശ്ശനും ശ്രദ്ധിച്ചിരുന്നു….

അദ്ദേഹം രുദ്രന്റെ പക്കലിൽ ഉപവിഷ്ട്ടനായി…ഒരു സുഹൃത്തിനെ പോലെ….

“” രുദ്രാ…….'””

ഏറെ വാത്സല്യത്തോടെയാണ് അദ്ദേഹം അവനെ വിളിച്ചത്….. രുദ്രൻ അലഷ്യമായി ഒന്ന് മൂളി ആ വിളി കേട്ടു…..

‘”” എന്താടാ പറ്റിയെ….

മുഖമൊക്കെ ആകെ വാടിയല്ലോ….

എന്തെങ്കിലും പ്രശ്നമുണ്ടോ….'””

‘”” ഒന്നുമില്ല…..'””

‘”” കള്ളം….

അത് എന്നോട് തന്നെ വേണോ രുദ്രാ….

എത്ര കാലമായി നിന്നെ ഞാൻ കാണാൻ തുടങ്ങീട്ട്……'””

വാത്സല്യത്തോടെ ഉള്ള അദ്ദേഹത്തിന്റെ വാക്കുകൾക്ക് മുന്നേ അവന് മറുപടി പറയാൻ ഇല്ലായിരുന്നു….

ദേവ രാജ വർമ്മ അവനോടൊപ്പം വിദൂരതയിലേക്ക് നോക്കി ഇരുന്നു….

‘”” കുറച്ചു മുന്നേ ഞാൻ പറഞ്ഞത് നിന്നെ ഒരുപാട് വേദനിപ്പിച്ചോ…. നിന്നെ ദ്രോഹിക്കാൻ വേണ്ടിയല്ല പറഞ്ഞെ…

കെട്ട് കഴിഞ്ഞാൽ വധൂവരന്മാർ വിരുന്നിനു പോകുന്നത് ആചാരമാണ്….

അതിൽ അവളെ മാത്രം അയക്കുന്നത് ന്യായമായ കാര്യമാണോ…. ആ കുട്ടിക്ക് അവളുടെ കളിച്ചു വളർന്ന നാട് കാണണം എന്ന് ഒത്തിരി ആഗ്രഹം ഉണ്ട്….

നിനക്ക് അറിയാല്ലോ…

ചുറ്റിനും ശത്രുക്കൾ തന്നാ അവൾക്ക്….

എപ്പോ എന്ത് നടക്കുമെന്ന് ആർക്കറിയാം…

പേടിയാ മോനെ….

നീ കൂടെ ഉണ്ടെങ്കിൽ ഒരു വല്ലാത്ത ധൈര്യമാ….. അതാ അവളെ വിട്ട് മാറി നിൽക്കാൻ ഞാൻ അനുവദിക്കാത്തത്…

ഇനി ഞാൻ പറഞ്ഞത് ഇഷ്ട്ടമായില്ലെങ്കിൽ മോൻ പോകണ്ടാ….. എത്രയാന്ന് വച്ചാ നിന്റെ ശത്രുത വാരി കൂട്ടാ…. കൊച്ചു മകനാ എന്ന് പോലും നോക്കാതെ തോളിൽ കയ്യിട്ട് കൊറേ കാലം നടന്നതല്ലേ…. ഇങ്ങനെ നീ അകലുമ്പോൾ ഈ വയസ്സന് വയ്യടാ….

ഇനി എത്ര കാലം ഉണ്ടാവുമെന്ന് അറിയില്ല…

വയസ്സ് കൊറേ ആയില്ലേ…..'””

ഒരു ചെറു പുഞ്ചിരിയിൽ പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ അവന്റെ കാതിനെ വല്ലാതെ വേദനിപ്പിച്ചു…..

‘”” വെറുതെ വേണ്ടാത്ത ചിന്തയൊന്നും വേണ്ടാ….

ഞാൻ പോവാ….

അതോർത്ത് ആരും വിഷമിക്കണ്ടാ….'””

‘”” എന്താടാ….

ഞാനിങ്ങനെ വിഷമത്തിൽ പറഞ്ഞത് കേട്ടാണോ……?? “””

ദേവ രാജ വർമ്മ ചോദിച്ചു…..

“” അല്ലാ…..

മുത്തശ്ശൻ പറഞ്ഞ പോലെ കൊറേ കാലം തോളിൽ കയ്യിട്ട് നടന്നത് കൊണ്ട് തന്നാ….

അതെ ചൊല്ലി അങ്ങ് വിഷമിച്ചിരിക്കേണ്ടതില്ല…..'”

രുദ്രൻ അത് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ചുണ്ടിൽ ആനന്ദത്തിന്റെ ഒരു ചെറു ചിരി വിടർന്നു…. പക്ഷെ അപ്പോഴും അവന്റെ ഭാവം പഴയത് തന്നെ ആയിരുന്നു….

അദ്ദേഹം തന്റെ കൊച്ചു മകന്റെ ആ ഭാവം ശ്രദ്ധിച്ചിരുന്നു….

‘”” നിനക്കെന്താ പറ്റിയത് രുദ്രാ….

വന്നപ്പോ തൊട്ട് കാണുന്നതാ….

മനസ്സിനെ അലട്ടുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറാ….

നമുക്ക് പരിഹരിക്കാൻ ശ്രമിക്കാം …..'””

‘”” എനിക്കുള്ള പ്രശ്നങ്ങൾ അങ്ങേക്ക് പരിഹരിക്കാൻ സാധിക്കുന്നതാണോ….

എങ്കിൽ എന്നെ അങ്ങേക്ക് മുന്നേ വന്നേനെ ഞാൻ….

ഇതെല്ലാം എന്നിൽ അവസാനിക്കുന്ന സമസ്യകളാണ് മുത്തശ്ശ…..

നിങ്ങളത് കണ്ടില്ല എന്ന് നടിച്ചേക്ക്….'””

രുദ്രൻ പറഞ്ഞു…..

‘”” ചിലപ്പോ ശരിയാവാം….

പക്ഷെ എല്ലാ പ്രശ്നത്തിനും ഒരു പരിഹാരം ഈ ഭൂമിയിൽ ഉണ്ട് രുദ്രാ….'””

‘”” അതെനിക്ക് അറിയാം….

പക്ഷെ അത് എന്തായാലും ഇവടെ അല്ലാ…..'”

രുദ്രൻ പറഞ്ഞു…..

‘”ഇവിടെ അല്ലെങ്കിൽ അതൊരുപക്ഷെ ഈശ്വരന്റെ പക്കൽ ആവാം….

സമാധാനം തേടി ഒത്തിരി യാത്രകൾ നടത്തിയവനല്ലേ നീ…..

ഈശ്വരനെ തേടി ഇറങ്ങിയില്ലല്ലോ ഇത് വരെ….'””

മുത്തശ്ശന്റെ വാക്കുകൾ കേട്ടതും അവൻ എന്തെന മട്ടിൽ അദ്ദേഹത്തെ നോക്കി….

ദേവ രാജ വർമ്മ അവനെ നോക്കി പതിയെ പുഞ്ചിരി തൂകി….

‘”” പഴയ രുദ്രനിലേക്ക് ഒരു മടങ്ങി പോക്ക്‌ മുഴുവനായി നിനക്ക് സാധ്യമല്ല….

അത് എന്നേക്കാൾ നന്നായി അറിയുന്നവനാണ് നീ….

എന്നാൽ നീ ഉപേക്ഷിച്ച ഈശ്വര ഭക്തിയെ തിരികെ നേടാം ….

മനസ്സിനെ നിയന്ത്രിച്ച് സവ്വതും ഭഗവാന് സമർപ്പിച്ച് കണ്ണുകൾ അടച്ചു നോക്ക്….

ഈശ്വരന്റെ ശബ്ദത്തെ നിന്റെ കാതിൽ കേൾക്കാം….'””

അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ പല തരം ചിന്തകൾ അവന്റെ മനസ്സിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു….. പലപ്പോഴായി അവനെ തേടി വന്ന ആ ഈശ്വര ചെയ്തന്യത്തിൻ ഓർമ്മകൾ….

രുദ്രൻ മുത്തശ്ശനെ നോക്കി…..

‘”” ഈശ്വരന്റെ ശബ്ദം…..

അതെവിടെ നിന്ന് കേൾക്കും….

ഞാൻ എങ്ങോട്ടാണ് പോകേണ്ടത്….'”

രുദ്രൻ ചോദിച്ചു ….

‘”” ഹ് ഹ് ഹ് ഹ് ഹ് ഹ്……..

അത് ഞാനല്ല പറയേണ്ടത് രുദ്രാ….

മൂന്നൂറ്റി മുക്കോടി ദൈവങ്ങളിൽ ആരുടെ സ്വരമാണ് നിന്നെ തേടി വരാ… അതെനിക്ക് പറയാൻ പറ്റുമോ….

ഇല്ല….

അത് നീ തേടി ഇറങ്ങേണ്ട മാർഗ്ഗമാണ്….

ഒന്ന് ഇറങ്ങി നോക്ക്….'””

മുത്തശ്ശൻ അത് പറഞ്ഞതും രുദ്രൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു….

അദ്ദേഹം പറയും പോലെ തേടി ഇറങ്ങണം എന്ന് ആരോ പറയും പോലെ….

‘”” എനിക്ക് പുറത്ത് പോകണം….

വരുവാൻ ചിലപ്പോൾ ദിവസങ്ങൾ ആവാം….'”

‘” എടാ അപ്പൊ പാർവതി…..'””

‘”” പോകാം എന്ന് വാക്ക് തന്നതല്ലേ….

എനിക്കായി കാത്ത് നിൽക്കണ്ടാ എന്ന് പറഞ്ഞേക്ക്….

അവർ പോയാലും ഞാൻ അവിടെ എത്തും…

പിന്നെ കൂടെ ഇല്ലെന്ന് മുത്തശ്ശൻ ഭയക്കണ്ടാ….

അവളെ തേടി ഒരു ആപത്ത് വന്നാ ആ ആപത്തിനെ ഇല്ലാതെ ആക്കാനും എനിക്കറിയാം….

ഇത് രുദ്രന്റെ വാക്ക്…..'””

അത്ര മാത്രമേ അവൻ പറഞ്ഞള്ളു….

അവന്റെ വാക്കുകൾക്ക് കാലിരുമ്പിന്റെ ശക്തി ഉണ്ടായിരുന്നു….

ആ യോദ്ധാവിന്റെ വാക്കുകൾ ദേവ രാജ വർമ്മയുടെ ഉള്ളിൽ ഉള്ള എല്ലാ സങ്കോജങ്ങൾക്കും അറുതി വരുത്തി….

അജനഭാഹു ആയ ആ നായകൻ നടന്നകലുന്നത് അയാൾ നോക്കി നിന്നുപോയി…..

ആ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നിരുന്നു…..

‘” മഹാദേവാ…..

അങ്ങയിൽ നിന്നും അകന്ന ശിവത്വം അങ്ങയെ തേടി വരേണ്ട സമയം ആകതമായിരിക്കുന്നു …..

അതിനീ ഭക്തൻ ഒരു നിമിത്തവും ആയി തീർന്നു…..

എന്റെ കുഞ്ഞിനെ കാത്തോണേ ഈശ്വരാ…..'”

ദേവ രാജ വർമ്മ അകമഴിഞ്ഞ് പ്രാർത്ഥിച്ചു

തന്റെ കൊച്ചുമകന് വേണ്ടി….

?????????

മുറിയിലേക്ക് തിരികെ കയറിയ രുദ്രൻ കാണുന്നത് ജനലിന്റെ ഒരു ഓരത്ത് കണ്ണ് നിറച്ചിരിക്കുന്ന പാർവതിയെ ആണ്…

തലയിലെ ജല കണങ്ങൾ അവൾ ധരിച്ച വസ്ത്രത്തെ നനച്ചിരുന്നു…ഈറൻ മുടിയെ തോർത്തുവാൻ അവളിൽ ചലനം ഇല്ലായിരുന്നു….

ആ കണ്ണുകൾ മരിച്ച പോലെ….

പാർവതിയെ ആ അവസ്ഥയിൽ അവനിതിനു മുമ്പ് കണ്ടിട്ടില്ല….എല്ലാത്തിനും കാരണം താൻ ആണെന്ന് ഓർക്കുമ്പോ ആ നെഞ്ചിൽ വല്ലാത്ത ഭാരം നിറയും പോലെ…..

അവളെയൊന്ന് ആശ്വസിപ്പിക്കുവാൻ പോലും സാധിക്കാതെ നിന്ന നിൽപ്പിൽ ഉരുകി തീർന്നു അവൻ….

മനസ്സുകൊണ്ട് ഒരു ആയിരം തവണ എങ്കിലും ആ ദേവൻ തന്റെ ദേവിയോട് മാപ്പ് അപേക്ഷിച്ചു കാണും….

ഒന്നും കൂടുതൽ കണ്ട് നിൽക്കുവാൻ അവന് സാധിച്ചിരുന്നില്ല…. യാത്രക്ക് വേണ്ടുന്നത് എല്ലാം എടുത്ത് രുദ്രനാ മുറിവിട്ട് ഇറങ്ങി….

അപ്പോളും അവളതേ ഇരുപ്പ് തന്നെ ആയിരുന്നു…. അവൻ വന്നത് പോലും അറിയാതെ ഉള്ള ഇരുപ്പ്….

വീട് വിട്ട് വെളിയിൽ വന്ന അവൻ തന്റെ ബൈക്കിലേക്ക് കയറി…എങ്ങോട്ടെന്ന് പോലും അറിയാത്ത ആ യാത്രയിൻ തുടക്കം അവിടെ ആരംഭിച്ചു….

ഒരു വല്ലാത്ത ഇരമ്പലോടെ അവന്റെ ബൈക്ക് ശ്രീ കുലം തറവാട് വിട്ട് പുറത്തേക്ക് പാഞ്ഞു….

എന്നാലാ പോക്ക്‌ അവളുടെ കണ്മുന്നിലൂടെ തന്നെ ആയിരുന്നു…. ജനലരികിൽ പുറത്തേക്ക് നോക്കി ഇരുന്ന പാർവതി രുദ്രന്റെ പോക്ക്‌ നോക്കി ഇരുന്നു….

ആ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് വീണിരുന്നു…എന്തിനെന്നു പോലും അറിയാതെ ആ ചുണ്ടിൽ വിറയാർന്ന ഒരു ചെറു പുഞ്ചിരി….

ഒരുതരം മരവിപ്പ് പോലെ….

????????

☠️ബാംഗ്ലൂർ ☠️

തെളിവെടുപ്പിന്റെ മറ്റൊരു നാൾ കൂടെ വന്നെത്തി….

അവരെന്നും ഇരിക്കാറുള്ള ആ മേശക്ക് മേൽ ഫയലുകൾ കുന്ന് കൂടി കിടക്കുന്നു…

അതിനടുത്ത് സാക്ഷി അടുത്തതായി പറയാൻ പോകുന്ന ഫയലിലെ ഏടുകൾ മറച്ചുകൊണ്ടിരിക്കുകയാണ്….

എന്നാൽ ഇതൊന്നും ശ്രദ്ധിക്കുക പോലും ചെയ്യാതെ ഒരു ഗ്ലാസ് ചായയുമായി ആ ഗ്ലാസ് ജനാലക്ക് മുന്നിൽ നിന്നുകൊണ്ട് acp മാർട്ടിൻ പുറത്തേക്ക് നോക്കി നിൽക്കുന്നു….….

ചെറുതായി പെയ്യുന്ന ചാറ്റൽ മഴക്ക് പോലും ഒരു വല്ലാത്ത ഭംഗി…. എന്നാൽ അതൊന്നും അയാൾ ആസ്വദിച്ചില്ല….

മനസ്സാകെ താൻ കണ്ട ആ മായാ സ്വപ്നത്തിൻ ഓർമ്മകൾ മാത്രം…. അതയാളിൽ ഒത്തിരി ചോദ്യങ്ങൾ ഉണർത്തുന്നു….

‘”” സാർ…….'””

കേസ് ഫൈലുകൾക്ക് മുന്നിൽ ഇരുന്നുകൊണ്ടുള്ള സാക്ഷിയുടെ വിളിയാണ് അദ്ദേഹത്തെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്…..

മാർട്ടിൻ അവളെ നോക്കി….

‘”” സാർ…..

ഇത് അവസാന ഭാഗമാണ്….

പഠിക്കണ്ടേ….

ഒത്തിരി സമയമായി….'””

അവൾ വിനയ പൂർവ്വം ചോദിച്ചു…..

മാർട്ടിൻ എതിരൊന്നും ഉരിയാടാതെ അവൾക്ക് മുന്നിലേക്ക് നടന്നു…. ശേഷം അവളെ തന്നെ ഒരു നിമിഷം നോക്കി നിന്നു…

‘”” എന്ത് പറ്റി സാർ…..

രണ്ട് ദിവസമായി സാറാകെ വല്ലാതെ ആണല്ലോ…..'””

സാക്ഷി ചോദിച്ചു…. അതിന് ഒരു സുഖമില്ലാത്ത ചിരി മാത്രമായിരുന്നു മാർട്ടിന്റെ മറുപടി….

‘””ശരിയാണ്…..

എനിക്കും അത് തോന്നുന്നുണ്ട്…..

ഞാനൊന്ന് ചോദിച്ചോട്ടെ സാക്ഷി…..'””

‘”” എന്താ സാർ…..?'””

‘”” നീ പറഞ്ഞില്ലേ…..

ഈ കേസിൽ എല്ലാം എന്തോ സൂപ്പർ നാച്ചുറാലിറ്റി ഫീൽ ചെയ്‌തെന്ന്….

ശരിക്കും അങ്ങനെ വരാൻ വഴിയുണ്ടോ…..??'””

മാർട്ടിന്റെ ആ ചോദ്യം കേട്ടപ്പോ അവൾക്ക് ചെറുതായി ചിരിയാണ് വന്നത്…..

‘”” ഇതൊക്കെ കേട്ടപ്പോ സാറ് തന്നെയാണ് ഒരു കഥ എഴുതാൻ പൊക്കൂടെ എന്ന് പറഞ്ഞത്…..

എന്നിട്ട് ഇപ്പൊ അത് ഉണ്ടോന്ന് ചോദിക്കുന്നു…. ശരിക്കും എന്താ സാറിന്റെ ഉള്ളിൽ…..??'”

അവൾ ചോദിച്ചു…..

‘”” ഹ് ഹ് ഹ് ഹ് ഹ്…….

എന്റെ ഉള്ളിൽ എന്തെന്ന് എനിക്ക് തന്നെ മനസ്സിലാവുന്നില്ല…..

ഇതുവരെ ഞാൻ നേരിട്ടതും പഠിച്ചതുമായ കേസുകൾ ഒരു വല്ലാത്ത വേട്ട സ്വഭാവത്തോടെയാണ് ഞാൻ നോക്കി കണ്ടത്….

പക്ഷെ ഇത്….

ഈ കേസ് എന്നെ ഒത്തിരി ചിന്തിപ്പിക്കുന്നു….

അതിരുകൾക്കും അപ്പുറം…..

താൻ പറഞ്ഞ പോലെ ഒരു അമാനുഷിക സാന്നിധ്യം അറിയിച്ചുകൊണ്ട്…..'””

മാർട്ടിന്റെ മറുപടി കേട്ടപ്പോൾ സാക്ഷി ഒന്ന് അന്താളിച്ചു പോയിരുന്നു…..

‘”” അപ്പൊ അങ്ങനെ ഉണ്ടെന്ന് തന്നെയാണോ സാറ് പറയുന്നത്….??.'””

അവൾ ചോദിച്ചു….

‘”” അങ്ങനെ ഉണ്ടെന്നല്ല….

ചിലപ്പോ ഉണ്ടാവാം…..

എല്ലായ്പോഴും സത്യങ്ങൾ നമ്മുടെ ലോജിക്കലി ശരിയാവണം എന്നില്ലല്ലോ…..

ഈ കാണുന്ന കേസുകളുടെ കിടപ്പ് വശം വച്ച് ഇതൊന്നും ഇതിനു മുന്നേ ഒരു കൊലപാതക പരമ്പരയിലും കാണാത്ത കാര്യങ്ങളാണ്….

അതിൽ കോമൺ ആയി ബന്ധിപ്പിക്കുന്നതാവട്ടെ…. ശരീരത്തിന് പുറമെ ഒരു പോറലും ഏൽക്കാതെ ശരീര അവയവങ്ങൾ വെന്ത് കരിക്കട്ട ആക്കുന്ന മരണ രീതി…..

വേണ്ടപ്പെട്ട തെളിവ് ഇല്ലാണ്ട് പുറത്ത് പറഞ്ഞാ നമ്മളെ പ്രാന്തന്മാർ എന്ന് വിളിക്കും…..

അല്ലെങ്കിൽ…..

ഇതും കൊലയാളിയുടെ ഒരു തന്ത്രം ആവാം…..

അത്രേ ഉള്ളു…..

അത് ആലോചിച്ചു സമയം കളയാനൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല….

Let’s see the finel chapter….

‘ സ്റ്റീഫൻ ‘….'””

മാർട്ടിൻ പറഞ്ഞു നിർത്തി…..

സാക്ഷി  അവസാന പാതകത്തിന്റെ കഥ പറയുവാൻ ആരംഭിച്ചു…..

‘”” സാർ…..

ഈ കൊലപാതകം നടക്കുന്നത് കൊച്ചിയിൽ വച്ചുണ്ടായ ഇൻസിഡന്റ്റിനു കൃത്യം 3 മാസങ്ങൾക്കു ശേഷമാണ്….

പുറത്തു നിന്ന് നോക്കിയാൽ ഒരു സിംപിൽ ഗ്യാസ് ബ്ലാസ്റ്റ് ആക്‌സിഡന്റ്….

ബട്ട്‌ അങ്ങനെ അല്ല…..

സ്റ്റീഫന്റെ ഒപ്പം അവിടെ ഉണ്ടായിരുന്നത് 2 പോലീസുകാരനും ജോസഫ് സാറിന്റെ ഒരു അണിയും അടക്കം 3 പേരാണ്…..

ഇതിൽ ഒരാളുടെ ശരീരം ഭാകികമായി തിരികെ ലഭിച്ചു…. ആ ശരീരത്തിൽ മരണത്തിനു മുന്നേ ശക്തമായ മർദ്ദനം ഏറ്റ പാടുകൾ ഉണ്ട്….'””

‘” അപ്പോൾ സ്റ്റീഫൻ അടക്കം ബാക്കി മൂന്നുപേർ…..??””

‘”” അവരുടെ ശരീരം എല്ലാം പൂർണ്ണമായും ചാരമായി മാറിയിരുന്നു സാർ…'””

‘”” എല്ല് പോലും കിട്ടിയില്ലേ…??'””

മാർട്ടിൻ അതിശയത്തോടെ ചോദിച്ചു……

‘”” ഇല്ല സാർ…. ഇത് മന്ത്രി സാറിന്റെ ഒരു സീക്രെട് ഗസ്റ്റ് ഹൗസ് ആണ്….. ഇതിന് 5 km ചുറ്റളവിൽ കാടല്ലാതെ വീടൊന്നും തന്നെയില്ല…. അതുകൊണ്ട് ഈ അപകടം അറിഞ്ഞപ്പോ തന്നെ ഏറെ വഴുകിയിരുന്നു…..'””

‘”” വഴുകിയിരുന്നു എന്ന് വച്ചാൽ….?'””

‘”” അപകടം നടന്ന സമയം ഏകദേശം രാത്രി 1 മണിക്കാണ്…..

എന്നാൽ അത് അറിയുന്നത് പകൽ 6 മണിക്കും….'””

സാക്ഷി പറഞ്ഞു….

‘”” മ്മ്…….

ആരാ ആദ്യം കണ്ടത്…….'””

‘”” ഷാജി എന്ന് പേരുള്ള ഒരാളാണ്…

അവിടെ പാലും പത്രവും രാവിലെ ഇടാൻ ഏൽപ്പിച്ച ആളാ…..

രാവിലെ ചെന്ന് നോക്കുമ്പോൾ ആകട്ടെ വീട് തന്നെ ഇല്ലാണ്ടായി കിടക്കുന്നു…..'””

അവൾ പറഞ്ഞു…..

ഒരു വീട് തന്നെ തീയിന് ഇരയായി മാറിട്ടും ആൾക്കാർക്ക് അറിയുവാൻ പറ്റാത്ത ഇടം….

അവിടെ എന്തിനാവും സാക്ഷി സ്റ്റീഫൻ പോയത്….

അതും 2 പോലീസുകാരെ കാവൽ നിർത്തിയിട്ട്……??'”

മാർട്ടിൻ ചോദിച്ചു….

‘”” അതിനിനിയും ഒരു വ്യക്തത ഇല്ല സാർ…..

പക്ഷെ ആ 14 പാതകങ്ങൾ നടന്ന ദിവസത്തിന്റെ മൂന്നാം നാൾ സ്റ്റീഫൻ യൂറോപ്പ് പോയിരുന്നു…..'””

‘”” യൂറോപ്പ്…..???'””

‘”” യെസ്….

ജോസഫ് സാറിനോട് ഇതേ പറ്റി തിരക്കിയപ്പോൾ ഏതോ ബോക്സിങ് മാച്ച് പ്രമാണിച്ച് പോയി എന്നാണ് അറിഞ്ഞത്….

ഇന്റലിജിൻസ് അന്വേഷണ പ്രകാരം അത് ശരിയുമാണ്…. പക്ഷെ…..'””

സാക്ഷി ഒന്ന് പറഞ്ഞു നിർത്തി….

‘”” എന്താണ് സാക്ഷി ഒരു പക്ഷെ…..'””

മാർട്ടിൻ ചോദിച്ചു….

‘”” സ്റ്റീഫൻ യൂറോപ്പ് പോകുവാൻ നേരത്തെ ടിക്കറ്റ്സ് ബുക്ക്‌ ചെയ്തിരുന്നു…. അത് പക്ഷെ 20 ദിവസത്തിനു ശേഷം ആണ്…. അത് ക്യാൻസൽ ചെയ്താണ് പെട്ടെന്നുള്ള ഈ പോക്ക്‌… അതും എമർജൻസി ബുക്കിങ്…

And one more think….

സ്റ്റീഫൻ നാട്ടിലേക്ക് വന്നത് തന്റെ ബോക്സിങ് ടൂർണമെന്റ് തീരും മുൻബാണ്….'””

സാക്ഷി പറഞ്ഞു…അത് മാർട്ടിനെ ഒന്ന് ചിന്തിപ്പിച്ചിരുന്നു…..

‘”” സ്റ്റീഫന്റെ പോക്കും വരവും ഏറെ മിസ്റ്റീരിയസ് നിറഞ്ഞവ ആയിരുന്നു….

ഇതേ പറ്റി ജോസഫ് സാറിനോട് കൂടുതൽ ഒന്നും ചോദിക്കാൻ ആരും മെനക്കെട്ടില്ല….

കാരണം അന്ന് അദ്ദേഹം വല്ലാതെ തകർന്നാണ് ഇരുന്നിരുന്നത്….

സാക്ഷി പറഞ്ഞു….മാർട്ടിൻ കണ്ണുകൾ അടച്ച്  കൂടുതൽ ചിന്തിച്ചു തുടങ്ങി…..

‘”” 14 പേരുടെ മരണം….

മന്ത്രി മകന്റെ പെട്ടെന്നുള്ള വിദേശ പര്യടനം….

അത് പൂർത്തിയാക്കാതെ ഉള്ള തിരിച്ചു വരവ്…

അസ്വഭാവികമായ മരണം….

എല്ലാം എന്തൊക്കെയോ കുഴപ്പം ഉള്ള പോലെ…. ജോസഫ് സാർ നമ്മിൽ നിന്നും ചിലത് മറച്ചു വച്ചിരിക്കുന്നു…. എന്തായിരിക്കും അത്….'””

മാർട്ടിൻ ചോദിച്ചു….

‘”” സാർ….

മറച്ചത് ആവില്ല….

അദ്ദേഹത്തിന്റെ മാനസികാവസ്ഥ കണക്കൊലെടുത്ത് ചോദിക്കാത്തതാണ്….

കൂടാതെ അദ്ദേഹം ഒരു മന്ത്രി കൂടെ ആയിരുന്നല്ലോ…..'””

‘”” ഹ് ഹ് ഹ് ഹ് ഹ് ഹ്…..

താനേത് കോത്താണത്ത് ട്രെനിങ് ചെയ്താടോ പോലീസ് ആയത്….

സംശയം തോന്നിയ എന്തെങ്കിലും പോയിന്റ് കണ്ടാൽ അത് ക്ലിയർ ആക്കണം…. അത് മന്ത്രിയോട് ചോദിച്ചായാലും…..'”

മാർട്ടിന്റെ ശബ്ദം ഉയർന്നു…..

‘”” സോറി സാർ….. “””

..

സാക്ഷിയുടെ തല താഴ്ന്നിരുന്നു….

‘”” മ്മ്….

എനി വെയ്…..

ആ 14 കൊലപാതകം നടന്ന ഇടത്തേക്ക് അവസാനം വന്ന വണ്ടികളെ ട്രൈസ് ചെയ്യാൻ പറ്റിയോ…..'””

മാർട്ടിൻ ചോദിച്ചു….

‘”” നോക്കുന്നുണ്ട് സാർ….

കുറച്ചു  പഴേ വിഷൾസ് ആയത് കൊണ്ട് ഡിലെ ആണ്…. ഉടനെ കണ്ടെത്തും…. ഇന്ന് ഉച്ചയോടെ പറയാം എന്നാണ് കണ്ട്രോൾ റൂമിൽ നിന്നും പറഞ്ഞത്….

സാക്ഷി പറഞ്ഞു….

‘”” മ്മ്….. എന്തായാലും വേഗം വേണം…ഞാൻ ജോസഫ് സാറേ ഒന്ന് കോൺടാക്ട് ചെയ്യാൻ നോക്കട്ടെ….'””

മാർട്ടിൻ അതും പറഞ്ഞുകൊണ്ട് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു….

☠️☠️☠️☠️☠️☠️☠️☠️☠️☠️

☠️☠️☠️☠️☠️☠️☠️☠️☠️☠️

ദൂരങ്ങൾ ഏറെ പോയ്‌ മറഞ്ഞു….

…. അവൻ പോയ ഇടങ്ങളിലെ ക്ഷേത്രങ്ങൾ എല്ലാം അകത്ത് പോലും കേറാതെ രുദ്രൻ തള്ളി കളഞ്ഞു…..മനസ്സ് അവനോട് പറയും പോലെ…

ഉത്തരം…ഇവിടെയല്ല എന്ന്…..

ലക്ഷ്യം എന്നത് ഒരു മല പോലെയാണ്….

അത് അടയുവാൻ ആ മല കേറിയേ ആവും….

ഓരോ തവണ നിരാശൻ ആവുമ്പോളും അവൻ തളരാതെ തേടിക്കൊണ്ടേ ഇരുന്നു… തനിക്ക് വേണ്ട ഉത്തരത്തെ…..

കാലങ്ങളായി അവനെ കാത്തിരിക്കുന്ന ആ ഈശ്വരനെ….

ആരോ എഴുതി വച്ച വിധി പോലെ അവൻ മനസ്സ് പറഞ്ഞ വഴിയേ ചലിച്ചുകൊണ്ടിരുന്നു…. എങ്ങെന്നില്ലാതെ….

അതിനിടയിൽ ഉണവ് തേടാൻ പോലും മറന്നിരുന്നു ആ അസുരൻ….

ജീവൻ വെടിഞ്ഞവന് എന്തിന് ആഹാരം…..

അവനിലുള്ളിലെ വിശപ്പെല്ലാം ഒന്ന് മാത്രമാണ്….

ഉത്തരം…..

താൻ തേടുന്ന ഉത്തരം….

പാലക്കാട്‌…

കോഴിക്കോട് വഴി വയനാട്… അവിടെ നിന്നും ഗുണ്ടൽ പേട്ട്….

4 ദിനരാത്രം വേഗത്തിൽ കടന്നുപോയി….

ഇപ്പോഴും അവന്റെ യാത്ര തുടർന്നുകൊണ്ടേ ഇരിക്കുന്നു…..

ഒരു തടസവും ഇല്ലാതെ തന്നെ….

?????????

☠️ Sk ഹോസ്പിറ്റൽ കൊച്ചി  ☠️

ഒരു വലിയ ആശുപത്രി മുറിയിൽ 70 തോളം പ്രായം ഉള്ള ഒരു വൃദ്ധൻ കിടക്കുകയാണ്…

സ്റ്റാൻഡിൽ തൂക്കിയ ഗ്ളൂക്കോസ് ബാഗിൽ നിന്നും ലായനി പതിയെ പൈപ്പിലേക്ക് ഒറ്റി കൊണ്ടിരിക്കുന്നു…..

പെട്ടെന്നാണ് ഒരു നഴ്സ് അകത്തേക്ക് വന്നത്…. ബിപി ചെക്ക് ചെയ്യുവാൻ ഉള്ള സ്‌പൈജിമോമാനോ മീറ്റിൽ അയാളുടെ കയ്യിൽ ഘടിപ്പിച്ചു അവൾ….

കണ്ണടച്ച് കിടന്നിരുന്ന ജോസഫ് കുര്യൻ എന്ന ആ വൃദ്ധൻ പതിയെ കണ്ണുകൾ തുറന്നു…..

ആ നഴ്സിനെ കണ്ടപ്പോൾ ആ മുഖത്ത് ഒരു ഭാവവും വന്നിരുന്നില്ല….. അവൾ ബിപി ചെക്ക് ചെയ്ത ശേഷം അദ്ദേഹത്തിന്റെ കയിൽ നിന്നും അത് ഊരി എടുത്തു….

“” ബിപി എല്ലാം നോർമൽ ആയല്ലോ സാറേ…ഇനിയിപ്പോ വീട്ടിൽ പോവാലോ….'”

ആ നഴ്സ് ജോസഫ് കുര്യനെ നോക്കി പറഞ്ഞു…. അതിന് അദ്ദേഹത്തിന്റെ മറുപടി ഒരു ചെറു പുഞ്ചിരി ആയിരുന്നു….

‘”” വയസായില്ലേ…..

കൂടിയും കുറഞ്ഞും ഒക്കെ ഇരിക്കും….

ഇന്ന് പോയാലും നാളെ ഇങ്ങോട്ട് തന്നെ പോരണ്ടെ…..'””

‘”” ഇങ്ങനെ ഓരോന്ന് ആലോയ്ച്ചു കൂട്ടിയാ പിന്നെ എങ്ങനെ കൂടാതിരിക്കും….'”

‘”” ഇതൊക്കെ ഉള്ളത് കൊണ്ടല്ലേ എന്റെ പൊന്ന് നേഴ്സേ നിങ്ങളൊക്കെ ജീവിച്ചു പോണത്….. എനിക്കെപ്പോ പോവാൻ പറ്റും….??'””

അദ്ദേഹം ചോദിച്ചു…..

‘”” ഡോക്ടർ ഇപ്പൊ വരും സാർ….

നേരിട്ട് ചോദിച്ചോളൂ….'””

അത്രയും പറഞ്ഞുകൊണ്ട് സ്ഥിരം രോഗികൾക്ക് നൽകുന്ന ഒരു ചെറു ചിരിയും തിരികെ നൽകി അവൾ പുറത്തേക്ക് പോയി….. സമയം വീണ്ടും കടന്നുപോയി….

അടഞ്ഞു കിടന്ന ആ മുറിയുടെ വാതിൽ തുറക്കപ്പെട്ടു…. ഒരു 50 വയസൊളം പ്രായം വരുന്ന ഒരു മധ്യവയസ്ക്കൻ ഡോക്ടർ അകത്തേക്ക് പ്രവേശിച്ചു…

‘”” ഗുഡ് മോർണിംഗ് ജോസഫ് സാർ….

ഇപ്പൊ എങ്ങനെ ഉണ്ട്…. ഹെൽത്ത് ഓക്കേ അല്ലെ…..'””

‘”” ഓ…..

ഇപ്പൊ അങ്ങനെ കുഴപ്പം ഒന്നും ഇല്ലെന്നേ…

എനിക്കെപ്പോ പോവാൻ ഒക്കും…..'”

‘”” ഒരു രണ്ട് ദിവസം കൂടെ കഴിഞ്ഞോട്ടെ സാറേ….. എല്ലാം ഒന്ന് ശരിയായിട്ട് പോവാന്നെ…..'””

‘”” ഏയ്…..

അത് വേണ്ട…

ഇതെന്നെ ആരും അറിയാതെ ഉള്ള വരവാ…. കൂടുതൽ നിന്നാ ന്യൂസ്‌ ലീക്ക് ആവും…. ഞാനൊന്ന് കിടപ്പിൽ ആവാൻ കാത്തിരിക്കുന്ന ഒരു വലിയ കൂട്ടം തന്നെ ഉണ്ട് വെളിയിൽ…..

രാഷ്ട്രീയം അല്ലെ….

ഒരു കൊമ്പൻ വീണാ അടുത്ത കൊമ്പൻ വരും….

വീഴാതെന്നിരിക്കേണ്ടത് ആ കൊമ്പന്റെ മിടുക്ക്…..

അപ്പൊ അവർക്കൊക്കെ മുന്നിൽ ഈ ജോസഫ് ഒരു രോഗി ആയി കണ്ടൂടാ…. അതെനിക്കൊരു കുറച്ചിലാ…..'””

ജോസഫ് പറഞ്ഞു…..

‘”” എന്നാലും സൂക്ഷിക്കണം സാർ…..

അറിയാലോ….

You’re not perfect okay….

ഒരു ഹാർട് സർജറി കഴിഞ്ഞതാണ്…ഒരു ഡോക്ടർ ആയി പറയാണേൽ എല്ലാം അവസാനിച്ച് റസ്റ്റ്‌ എടുക്കേണ്ട സമയം ആയി…. “”

‘”” ഹ് ഹ് ഹ് ഹ്…….

ഞാൻ ഈ കസാരയെ മുറുകെ പിടിച്ചിരിക്കുന്നത് ആർത്തി കൊണ്ടാന്ന് ഡോക്ടർക്ക് തോന്നുന്നുണ്ടോ…..

ഞാനൊരു അന്വേഷണത്തിലാ….

അതിലേക്ക് എത്താനും അത് നേടാനും ഈ കസാര എനിക്ക് വേണം…. അതുകൊണ്ട് മാത്രാ ഇന്നും ഇത്തിൾ കണ്ണി പോലെ ഞാനിതിൽ തൂങ്ങി നിൽക്കുന്നത് തന്നെ….

ഡോക്ടർ എന്റെ ആരോഗ്യത്തെ ഓർത്ത് വിഷമിക്കണ്ടാ….

ജോസഫ് മരിക്കും…..

പക്ഷെ അതിനുള്ള നാളുകൾ ഇനിയും എണ്ണപ്പെട്ടിട്ടില്ല….. ചില കടങ്ങൾ തീർക്കാതെ എങ്ങനെ പോകാൻ പറ്റും അങ്ങ് പരലോകത്ത്…..'””

ജോസഫ് കുര്യൻ അരുളി….. അയാൾക്ക് ഒന്നും മനസ്സിലായിരുന്നില്ല…. എന്നാലും ജോസഫിനെ നോക്കി പതിയെ ചിരിച്ചു…..

“” ഓക്കേ സാർ…..

എങ്കിൽ എല്ലാം സാറിന്റെ ഇഷ്ട്ടം…. ഡിസ്ചാർജ് ഞാൻ നാളെ എഴുതാം….'”

‘”” മ്മ് മതി….

പിന്നെ എനിക്ക് ഇനി മൊബൈൽ ഒക്കെ യൂസ് ചെയ്യാല്ലോ ല്ലേ….'””

ജോസഫ് ചോദിച്ചു….

‘”” അതും ഒന്ന് കുറക്കുന്നത് നല്ലതാ….ഇപ്പോഴത്തെ അവസ്ഥയിൽ റേഡിയേഷൻ അത്ര നല്ലതല്ല…..'””

ഡോക്ടർ പറഞ്ഞു…..

‘”” അറിയാം.… പക്ഷെ ഇതില്ലാണ്ട് പറ്റില്ലല്ലോ…. ഇപ്പൊ തന്നെ ഒരു കുന്ന് കോളുകൾ വന്ന് കിടപ്പുണ്ടാവും….അതൊക്കെ എടുക്കാതെ തള്ളി കളഞ്ഞാലോ മന്ത്രി പ്രതിപക്ഷത്തെ ഭയന്ന് നാട് വിട്ടു എന്ന് എതിർ പാർട്ടിക്കാർ പറഞ്ഞുണ്ടാക്കും….. ഹ് ഹ് ഹ് ഹ ഹ…..'””

‘”” മ്മ്….. ഒക്കെ സാർ…..

ഉപയോഗിച്ചോളൂ….ഇനി ഞാനായിട്ട് കേരളത്തിലെ ആഭ്യന്തര മന്ത്രിക്ക് ചീത്തപ്പേരു കേൾപ്പിക്കുന്നില്ല….

ഡോക്ടർ ഒരു ചിരിയോടെ അത്രയും പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു…. ഒപ്പം അതെ സമയം പുറത്ത് നിന്നിരുന്ന ഒരു രാഷ്ട്രീയ അണി അകത്തേക്കും വന്നിരുന്നു….

‘”” ഹാ പ്രഭാകരാ….

വാ വാ…..

എന്താടാ വിശേഷിച്ച്…..'””

ജോസഫ് കുര്യൻ അയാളെ നോക്കി ചോദിച്ചു…..

‘”” ഹൊ…..

ഒന്നുമില്ലെന്റെ നേതാവേ…..

ഓരോരുത്തരോട് മറുപടി കൊടുത്ത് മടുത്തു….

മന്ത്രി യോഗയിൽ ആണ് മീറ്റിങ്ങിൽ ആണ് മയക്കത്തിൽ ആണ് അങ്ങനെ ഒരു നൂറ് കള്ളം പറഞ്ഞു കാണും… അവസാനം ഫോൺ സ്വിച്ച് ഓഫാക്കി വച്ചു…. “”

അയാൾ പറഞ്ഞു….

‘”” എടാ മണ്ടാ…..

ഓഫാക്കി വാക്കാൻ ആണെങ്കിൽ എനിക്കത് തന്റെ കയ്യിൽ തരേണ്ട കാര്യം ഉണ്ടോ…. അതിനർത്ഥം ഞാൻ മുങ്ങി എന്നല്ലേ…..…..'””

ജോസഫ് കിടന്നിടത്ത് നിന്ന് എഴുന്നേറ്റുകൊണ്ട് പറഞ്ഞു….

‘”” ഹൊ…. ആര് പറയാനാ എന്റെ സാറേ….

വിളിക്കുന്നവരൊക്കെ നമ്മുടെ പാർട്ടിക്കാരല്ലേ…..'””

അയാളൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു….

‘”” തന്നെ ഒക്കെ ആരാടോ രാഷ്ട്രീയത്തിൽ എടുത്തേ….

എതിരെ നിൽക്കുന്ന ശത്രുവിനെക്കാൾ പേടിക്കേണ്ടത് കൂടെ നിൽക്കുന്നവന്മാരെയാണ്….. ഒന്ന് കണ്ണടച്ചാൽ കുതിക്കാൽ വെട്ടി പൂവും ഇട്ട് പൂജിച്ചു പോകും ഇവരൊക്കെ….….  പ്രായം കൊറേ ആയില്ലേ…. നീ എന്നടാ പ്രഭാകരാ ഒന്ന് ഗുണം പിടിക്കാ…..'””

മന്ത്രിയുടെ വാക്കുകൾ കേട്ട അയാൾ തന്റെ തല ചൊറിഞ്ഞുകൊണ്ട് ഒന്ന് ഇളിച്ചു കാണിച്ചു…..

‘”” ഇങ്ങനെ ഇളിച്ചു നിന്നോ….

ഇങ് താടോ ആ ഫോൺ…..'””

അയാൾ തന്റെ കയ്യിലെ മൊബൈൽ ജോസഫിന്റെ കയ്യിലേക്ക് നൽകി….

‘”” നീയൊന്ന് പുറത്തേക്ക് നിന്നെ….

അത്യാവശ്യം ചില കോളുകൾ ചെയ്യാൻ ഉണ്ട്…..'”

. ജോസഫ് മൊബൈൽ ഓൺ ചെയ്തുകൊണ്ട് പറഞ്ഞു….

‘”” നേതാവേ….

അടുത്ത തിരഞ്ഞെടുപ്പിൽ എനിക്കൊരു സീറ്റിന്റെ കാര്യം പറഞ്ഞിരുന്നു…. അതൊന്ന്…..'””

പ്രഭാകരൻ എന്ന രാഷ്ട്രീയ അണി പരമാവധി നടു കുറിച്ചാണ് അത് പറഞ്ഞത്….

‘”” ആദ്യം ഞാനെന്റെ കസേര തെറിക്കാതെ നോക്കട്ടെ…. എന്റെ ബിപി കൂട്ടാതെ പുറത്തേക്ക് പോടോ….'””

മന്ത്രി ജോസഫ് കുര്യൻ അയാളെ നോക്കി ആക്രോശിച്ചു….എത്രയൊക്കെ പഴി കേട്ടാലും ഒരു കൂസലും പരിഭവവും കാണിക്കാതെ ആ കദർ ധരിച്ച മദ്യ വയസ്ക്കൻ കുനിഞ്ഞുകൊണ്ട് തന്നെ പുറത്തേക്ക് നടന്നു…..

ഒരു വിഢിവേഷം കെട്ടിയ രാഷ്ട്രീയ കോമാളി ആയിട്ട്…

ജോസഫ് തന്റെ ഫോൺ പതിയെ ഓൺ ആക്കി നോക്കി….

കുന്ന് കണക്കിന് കിടക്കുന്നു വന്ന കോളുകളുടെ ലിസ്റ്റ്…..

അവയിൽ നിന്ന് എല്ലാം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത് ഒരു പേരാണ്….

Acp മാർട്ടിൻ റോയ്…..

ഒരു വല്ലാത്ത ആവേശത്തോടെ ജോസഫ് ആ നമ്പഫിലേക്ക് കാൾ ചെയ്തു…..

??????????

46 Comments

  1. ?രാക്ഷസൻ ?

    Bro next part ഇനിഎപ്പോഴാ?

  2. PRANAV SIVAPRASAD

    Waiting

  3. Always waiting…??

  4. Always waiting…?

  5. Nice work waiting for the next part

  6. അപ്പോൾ അവൻ ആരെന്ന് അവനറിയാൻ ഇനി എത്ര നാൾ കാത്തിരിക്കണം . This part ?

  7. Bro waiting aayirinnu daily vannu nokkumayirinnu thank you bro ❤️ adutha part pettann thanne idum enn pratheeshikkunnu all the best

    1. ഒരുപാട് സന്തോഷം ഇനി അടുത്ത ഭാഗങ്ങൾ അതികം വൈകിക്കരുത് ഇതൊരു പരാതി ആയി കണക്കിലെടുക്കണം ആശംസകൾ ❤️

  8. ❤️❤️❤️❤️ veendum vannathil santhosham….. Kure ayi wait cheyyunnu…. Parune oke miss ayit erikan patathayii…. Oru vivaravum ellenello…. Eny continues part kittumo atho wait cheyyanooo

Comments are closed.