⚔️ദേവാസുരൻ⚒️s2 ep 17-18 2727

തുടർന്ന് വായിക്കുക….

Acp മാർട്ടിന്റെയും ഇൻസ്‌പെക്ടർ സാക്ഷി അശോകന്റെയും പോലീസ് ജീപ്പ് ആ ഹോസ്പിറ്റലിനു മുന്നിൽ വന്ന് നിന്നു….

നടു നിവർത്തി പുറത്തേക്ക് ഇറങ്ങിയ മാർട്ടിൻ ആ ഹോസ്പിറ്റൽ ബോർഡിലേക്ക് ഒന്ന് നോക്കി….

-National institute of mental health-

എന്ന ബോർഡ് ആണ് മാർട്ടിൻ അവിടെ കണ്ടത്…..
അത്യാവശ്യം വലിയ ഒരു ഹോസ്പിറ്റൽ കെട്ടിടം തന്നെ….. അവർക്ക് മുന്നിൽ കാണുന്ന ആ വലിയ ഗെയ്റ്റിനു മുന്നിൽ ഒരു സെക്യൂരിറ്റി ഇരിക്കുന്നു….

ആ പകലിൽ പോലും നല്ല ഉറക്കം ആയിരുന്നു അയാൾ…..
മാർട്ടിനും സാക്ഷിയും അയാൾക്കാടുത്തേക്ക് പോയി…..

‘”” നല്ല ബെസ്റ്റ് ഹോസ്പിറ്റൽ…..
ഇവടെ ആണോ മന്ത്രിയുടെ മകളെ ചികിൽസിച്ചത്…..'””

മാർട്ടിന്റെ ചോദ്യം കേട്ടപ്പോ സാക്ഷിക്ക് ചിരിയാണ് വന്നത്….. അയാൾ തനിക്ക് മുന്നിൽ കസാരയിൽ കിടന്ന് ഉറങ്ങുന്ന ആളുടെ കാലിലേക്ക് കേറുതെയയൊരു ചവിട്ട് കൊടുത്തു…..

ഒരു ഞരുക്കത്തോടെ കണ്ണുകൾ തുറന്ന അയാൾ ഒന്ന് കോട്ടുവാ ഇട്ടുകൊണ്ട് തനിക്ക് മുന്നിൽ നിൽക്കുന്ന മാർട്ടിനെ നോക്കി…..

‘”” ആരാടോ താൻ….
കൊച്ചുവെളുപ്പാൻ കാലത്ത് മനുഷ്യന്റെ ഉറക്കം കളയാനായിട്ട്……'””

അയാൾ ഉറക്കച്ചടവോടെ ചോദിച്ചു…..

‘”” ആം acp മാർട്ടിൻ റോയ്…..
I need to see mr യാഷ്…..'””

മാർട്ടിൻ പറഞ്ഞു…..

‘”” ഹൊ…..
ഡോക്ടറെ കാണാൻ വന്നതാണോ…..
തനിക്കാണോ അസുഖം….. കണ്ടപ്പോ തന്നെ മനസ്സിലായി……'””

അയാൾ പറഞ്ഞത് കേട്ടപ്പോ ഇരുവർക്കും ചിരിയാണ് വന്നത്……

‘”” അതെന്താടോ…..
എന്നെക്കണ്ടാ ഒരു പോലീസായി തോന്നില്ലേ…..??'””

‘”” ഓ പിന്നെ…..
ഇന്നലെ ഒരുത്തൻ പ്രൈം മിനിസ്റ്റർ ആണെന്ന് പറഞ്ഞാ വന്നേ…..ഇതൊക്കെ ഞാൻ ദിവസവും കാണുന്നതാ…..
അകത്തേക്ക് ചെല്ല്……
Dr അവിടെ കാണും…..'””

അയാൾ അതും പറഞ്ഞു ഗെയ്റ്റ് തുറന്ന് കൊടുത്തു…. മാർട്ടിൻ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല….. സാക്ഷിയും അവനും അകത്തേക്ക് കടന്നതും ആ സെക്യൂരിറ്റി വീണ്ടും ഗെയ്റ്റ് അടച്ച് തന്റെ കസാരയിൽ അലസമായി ഇരുന്നു….. ഒന്ന് കണ്ണടക്കാൻ തുടങ്ങും മുമ്പെ അവനൊന്നു കൂടെ കണ്ടു…..

ഹോസ്പിറ്റലിനു മുന്നിൽ പാർക്ക്‌ ചെയ്തിരിക്കുന്ന പോലീസ് ജീപ്പിനെ……

“” എന്റെ കർത്താവേ……
ആ പോയത് ശരിക്കും പോലീസ് ആയിരുന്നോ……'””

അകത്തേക്ക് കയറിപ്പോയ മാർട്ടിനെ നോക്കി അവനത് പറഞ്ഞുപോയി…. ആ കണ്ണുകളിൽ പതർച്ച നിറഞ്ഞിരുന്നു…..

ഉറച്ച കാലടികളോടെ അവർ അകത്തേക്ക് നടന്നു….. നീണ്ടു നിവർന്നു കിടക്കുന്ന ഹോസ്പിറ്റൽ വരാന്തയിൽ മാനസിക നില തെറ്റിയ കൊറേ മനുഷ്യർ ഇരിക്കുന്നു….

അവരതെല്ലാം വെറുതെ ഒന്ന് നോക്കുക മാത്രം ചെയ്ത ശേഷം അകത്തേക്ക് കടന്നു…..

റിസെപ്ഷനിൽ  വെള്ള കോട്ടും ധരിച്ച് ഒരു സ്ത്രീയിരുന്നിരുന്നു….. അവർ അവൾക്ക് മുന്നിൽ പോയി നിന്നു…..

‘” യെസ്…..
എന്ത് വേണം….. ‘””

അവൾ ചോദിച്ചു……

‘”” ഹലോ……
ഞാൻ ഇൻസ്‌പെക്ടർ സാക്ഷി ഫ്രം കേരള…. ഞങ്ങൾക്ക് dr യാഷ് രുദ്രപ്രയാഗ് ഗൗടയെ ഒന്ന് കാണണം……'””

ആ റിസെപ്ഷണലിസ്റ്റിനെ നോക്കികൊണ്ട് സാക്ഷി ചോദിച്ചു….. പോലീസ് ആണെന്ന് കേട്ടതും അവളിൽ അല്പം ബഹുമാനം നിറഞ്ഞിരുന്നു……

‘”” dr ആ നേരെ കാണുന്ന ക്യാബിനിൽ ഉണ്ട് മേടം…..
നിങ്ങൾ അവിടേക്ക് പൊയ്ക്കോളൂ…….'””

ആ സ്ത്രീ അവരെ നോക്കി ബഹുമാനത്തോടെ പറഞ്ഞു….. കൂടുതൽ ഒന്നും ആലോചിക്കാതെ അവർ ഇരുവരും അവൾ ചൂണ്ടി കാണിച്ച ക്യാബിൻ ലക്ഷ്യമാക്കി നടന്നു….

അടഞ്ഞിരുന്ന ആ ഓഫീസ് ഡോർ തുറന്ന് അവർ അകത്തേക്ക് കടന്നപ്പോൾ കണ്ട കാഴ്ച ഒരു കസാരയിൽ ചാരി ഇരുന്ന് ഉറങ്ങുന്ന ഡോക്ടറെ ആണ്…..

മുഖത്ത് കട്ടിയായ ഒരു ബുക്കും ഉണ്ടായിരുന്നു…….മാർട്ടിൻ സാക്ഷിയെ ഒന്ന് നോക്കി…. ആ മുഖത്ത് ചിരിയായിരുന്നു….

‘” ഇത് ഭ്രാന്താശുപത്രിയൊ അതോ സ്ലീപ്പിങ് ഹോമോ…..
സകലതും ഉറക്കം ആണല്ലോ…..'”

എന്നും പറഞ്ഞുകൊണ്ട് മാർട്ടിന്റെ ഡോക്ടറുടെ മുന്നിലെ ആ ടേബിളിൽ ശക്തിയിൽ ഒന്ന് കൊട്ടി……പൊടി നിറഞ്ഞ ആ ടേബിളിലെ മണ്ണ് കാറ്റിൽ പറന്നിരുന്നു….

ഡോക്ടർ യാഷ് രുദ്രപ്രയാഗ് ഒരു ഞെട്ടലോടെ ചാടി എഴുന്നേറ്റു….. ആ നിമിഷം തന്നെ അയാളുടെ മുഖത്തെ ആ പുസ്തകം നിലത്ത് വീണിരുന്നു….

ഉറക്കച്ചടവ്  മാറുവാനായി കണ്ണൊന്നു തിരുമി അയാൾ…..

‘”” ആരാടോ താൻ…..
പെർമിഷൻ ചോദിക്കാതെ ആണോ അകത്തേക്ക് കയറി വരുന്നത്….'”

മയക്കം നഷ്ട്ടമായതിന്റെ അരിശത്തിൽ അയാൾ പറഞ്ഞു….. മാർട്ടിൻ അയാളെ നോക്കിയൊന്ന് ചിരിച്ചു….

‘”” ഹലോ mr യാഷ്…..
ഞാൻ മാർട്ടിൻ…..
Acp മാർട്ടിൻ റോയ്……
മന്ത്രി ഫിലിപ്പ് മാത്യുവിന്റെ കുടുംബത്തിന്റെ കൊലക്കേസ് അന്വേഷിക്കാൻ വന്ന പുതിയ ഉദ്യോഗസ്ഥൻ ആണ്…..'””

മാർട്ടിൻ അത് പറഞ്ഞതും യാഷ് ഒരു നിമിഷം കണ്ണും മിഴിച്ചു നിന്നു….. ശേഷം വീണ്ടും പഴയ പടിയായി അയാളെ നോക്കി….….

‘”” പേരെന്താ പറഞ്ഞത്……..??'””

‘”” മാർട്ടിൻ…..
Acp മാർട്ടിൻ റോയ്…..'””

‘”” ഈ പേര് ഞാൻ എവിടെയോ……
താൻ മുംബൈ പോലീസ് ആണോ…..'””

യാഷ് സംശയത്തോടെ ചോദിച്ചു…. മാർട്ടിൻ അയാളെ നോക്കി ചെറുതായോന്ന് പുഞ്ചിരിച്ചു…..

‘”” യെസ്……
ഞാൻ മുംബൈ പോലീസ് ‘ ആയിരുന്നു’….
എന്നെ കുറിച്ച് കേട്ടിട്ടുണ്ടോ……??'””

അയാൾ ചോദിച്ചു…..

‘”” ഹ്മ്മ്…….
വളരെ നന്നായി കേട്ടിട്ടുണ്ട്…..
എന്തായാലും നിങ്ങൾ ഇരിക്ക്….. ഞാനിപ്പോൾ വരാം…..'””

യാഷ് അതും പറഞ്ഞു ഓഫീസ് ക്യാബിൻ വിട്ട് പുറത്തേക്ക് നടന്നു…. മാർട്ടിൻ അവിടെയുള്ള ഒരു ചെയറിലേക്ക് ഇരുന്നു…. തൊട്ടടുത്ത് സാക്ഷിയും ഇരുന്നു….

ഏകദേശം ഒരു 5 മിനിറ്റ് ആയപ്പോൾ തന്നെ പുറത്തേക്ക് പോയ യാഷ് അകത്തേക്ക് കയറിവന്നു….. മുഖമൊക്കെ കഴുകിയുള്ള വരവാണ്…..

അദ്ദേഹം പതിയെ അവർക്ക് മുന്നിൽ ഉള്ള തന്റെ സീറ്റിലേക്ക് ഇരുന്നു…. ശേഷം തന്റെ കഴുത്തിൽ തൂങ്ങി കിടക്കുന്ന വള്ളി കണ്ണട എടുത്ത് കണ്ണിലേക്കു വച്ചു…..

‘”” സോ……
ടീ,കോഫീ…..
എനിതിങ്ക്…….??'””

‘”” നോ താങ്ക്സ്……
ഞാൻ വന്നത് ഒരു അത്യാവശ്യ കാര്യം അറിയുവാൻ വേണ്ടിയാണ്…. അതറിഞ്ഞാൽ പെട്ടെന്ന് പോവുകയും വേണം…..
അപ്പൊ dr യാഷ് രുദ്രപ്രയാഗ് ഗൗടാ…
ഞങ്ങളുമായോന്ന് സഹകരിക്കണം….'””

മാർട്ടിൻ പറഞ്ഞു….

‘”” സഹകരിക്കാതെ പറ്റില്ലല്ലോ…..
സാറ് ചോദിക്ക്…..
എന്തെല്ലാം അറിയണം…..??'””..

യാഷ് ചോദിച്ചു…. മാർട്ടിന്റെ കണ്ണുകൾ അയാളിലേക്ക് നീണ്ടു….. ഗാഭീര്യം നിറഞ്ഞ ശബ്ദത്തോടെ അയാൾ ചോദിച്ചു…..

‘”” അവരെ കൊന്നവൻ ആരാണെന്ന് എനിക്കറിയണം…….'””

മാർട്ടിന്റെ ഇടിപിടി എന്നുള്ള ചോദ്യം കേട്ടപ്പോൾ സാക്ഷിയും dr യാഷും ശരിക്കുമോന്ന് കണ്ണ് മിഴിച്ചുപോയി…..

‘”” ഹലോ ഹലോ……
സാർ…….
ഞാൻ പറഞ്ഞത് നിങ്ങൾ ചോദിക്കുന്ന  ചോദ്യത്തിന് എനിക്കറിയാവുന്ന ഉത്തരം തരാം എന്നാ…..അല്ലാതെ ഇതൊക്കെ എന്നോട് വന്ന് ചോദിച്ചിട്ട് എന്ത് ഗുണം….
ഞാൻ സോഫിയെ പരിശോധിച്ച ഡോക്ടർ ആണ്…. അല്ലാതെ ആ കൊല കണ്ട ദൃസ്സാക്ഷി അല്ലാ……'””

‘”” i know doctor……..
നിങ്ങൾക്ക് ഇതിനെ പറ്റി അധികം ഒന്നും അറിയാൻ സാധ്യത കുറവാണ്…..
പക്ഷെ ഒരു കാരണം ഉണ്ടാവുമല്ലോ…..
ഈ കൊലയുടെ എല്ലാം മൂല കാരണം….
അതൊരു പക്ഷെ ഡോക്ടർക്ക് അറിയും….
അപ്പോൾ എന്റെ ചോദ്യം ഇതൊക്കെ ആണ്….
ഒന്ന്…..
ഫിലിപ്പ് മാത്യുനെ പോലൊരു സമ്പന്നൻ മകൾക്ക് വയ്യാതെ ആയപ്പോൾ എന്തിന് ഇവിടെ കൊണ്ടുവന്നു…..

രണ്ട്…..
മരിക്കുന്നതിന്റെ 3 മാസം മുമ്പ് സോഫി മെന്റലി ചില ഗുരുതര പ്രശ്നങ്ങൾ നേരിട്ടു…
അതിനുള്ള കാരണം….?
അങ്ങനെ ഒരു കാരണം അവളുടെ ബാക്ക്ഗ്രൗണ്ടിൽ നിന്നും ഞങ്ങൾക്ക് കിട്ടിയിട്ടില്ല….
അതിന് മാത്രം ഒരു ദുരന്തവും അവൾക്ക് സംഭവിച്ചിട്ടില്ല….. പിന്നെ എങ്ങനെ അവൾക്ക് മാനസിക നില തെറ്റി…..

മൂന്ന്….
അവളിൽ നിന്നും അറിഞ്ഞ എല്ലാ സത്യങ്ങളും ഒരു വരിപോലും തെറ്റിക്കാതെ പറഞ്ഞു തരിക…. ഇതെല്ലാം അറിഞ്ഞാൽ ഞങ്ങൾ ഞങ്ങളുടെ പണി നോക്കി പോവും…
ഡോക്ടർക്ക് ഡോക്ടറുടെ പണിയും ഒരു ബുദ്ധിമുട്ടും ഇല്ലാതെ ചെയ്യാം…..'””

മാർട്ടിൻ അയാളെ നോക്കി പറഞ്ഞു…. ഇതെല്ലാം കേട്ടപ്പോൾ ഒരു ചെറു പുഞ്ചിരി ആയിരുന്നു യാഷിന്റെ മറുപടി…..

‘”” ഒരു ആറു ഷീറ്റ് പേപ്പറിൽ എഴുതാനുള്ള ചോദ്യം ഉണ്ടല്ലോ സാറേ ഇത്…. ഞാൻ കരുതിയത് പോലീസ് ഇതെല്ലാം മറന്നെന്നാണ്…. കേസ് ഇങ്ങനെ നടക്കുന്നുണ്ടെങ്കിൽ പോലും പോലീസ് ചോദ്യം ചെയ്യാം വരുന്നത് ഇത് രണ്ടാമത്തെ തവണയാണ്…അതും ആദ്യം വന്നവർ ആ കുട്ടിയുടെ ആരോഗ്യം എന്താണ് കേസുമായി വല്ല ബന്ധവും ഉണ്ടോ എന്നൊക്കെ ചോതിച്ച് അറിയുകയാണ് ചെയ്തത്…..
ഹാ….
ഞാനും കരുതി ഇതിലൊന്നും വലിയ കാര്യം ഇല്ലെന്ന്……'””

യാഷ് പറഞ്ഞു…..

‘”” ഡോക്ടർ വലിയ പ്രസങ്കം ഒന്നും നടത്തേണ്ട…പെട്ടെന്ന് ഉത്തരം തന്നാട്ടെ…..'””

മാർട്ടിൻ പറഞ്ഞപ്പോൾ യാഷ് ചെറുതായോന്ന് ചിരിച്ചു….. അദ്ദേഹം തനിക്ക് മുന്നിൽ ഉള്ള ലാൻ ഫോൺ എടുത്ത് കാതിൽ വച്ചു…..

‘”” മാർത്ത…..
ഒരു മൂന്ന് ചായ….. കുറച്ചു കടുപ്പത്തിൽ തന്നെ ആയ്ക്കോട്ടെ……'””

അയാൾ അതും പറഞ്ഞു ഫോൺ കട്ട് ആക്കി അവരെ നോക്കി..

‘”” നമുക്ക് ഒരു ചായ കുടിച്ചു തുടങ്ങാം…. അലസമായ മനസ്സിന് കേൾക്കുവാൻ ആവും…പക്ഷെ ചിന്തിക്കാൻ സാധിക്കില്ല…. അതുകൊണ്ട് ഞാൻ പറയുന്നതൊക്കെ ഒന്ന് സൗമ്യമായി കേൾക്കുന്നതാവും നിങ്ങൾക്ക് നല്ലത്…..””

ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ ഗൗരവത്തോടെ മാത്രം നോക്കിയിരുന്ന മാർട്ടിന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു…..

‘”” dr ഞാൻ വിജാരിച്ച പോലെ അല്ലല്ലോ…..
ശരി…..
സൗമ്യമായി തന്നെ കെട്ടേക്കാം….. എന്നാൽ പറഞ്ഞുകൊള്ളു….'”

യാഷ് അവർക്കൊരു മനോഹരമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി….. സോഫി ജോസഫിന്റെ കഥ….

“”അപ്പൊ  സാർ…..
ആദ്യം തൊട്ട് തുടങ്ങാം….
ഇത്ര സമ്പന്നൻ ആയ മന്ത്രി ജോസഫ് കുര്യൻ എന്തിന് ഇങ്ങനെ അറിയപ്പെടാത്ത ഒരു ചെറു ആശുപത്രിയിൽ തന്റെ മോളെ കാണിച്ചു എന്നല്ലേ…..
അതിന് മൂന്ന് കാരണങ്ങൾ ആണ്….
ഒന്ന് അന്തസ്സ്…..
മകൾക്ക് തലക്ക് സുഖമില്ലെന്ന് പുറം ലോകം അറിഞ്ഞാൽ രാഷ്ട്രിയ എതിരാളികൾ കളിയാക്കും……മകളുടെ ഭാവി അവതാളത്തിൽ ആവും….
സമൂഹം അവളെ ഭ്രാന്തി എന്ന് മുദ്ര കുത്തും….
ഈ കാരണങ്ങൾ പോരെ ഒരു അച്ഛനെ ഇങ്ങനെ ചിന്തിപ്പിക്കാൻ….
പിന്നെ കാരണം നമ്പർ രണ്ട്….
പണ്ട് ഞാനും ജോസഫ് കുര്യനും ഒരുമിച്ചു പഠിച്ചവർ ആണ്…. അതായത് അടുത്ത് അല്ലെങ്കിലും അല്പം അകന്ന സുഹൃത്തുക്കൾ….
അപ്പോൾ ഇങ്ങനെ ഒരു വിഷയം വന്നാൽ എന്നെ പോലെ ഒരു സുഹൃത്തിനെ ആണല്ലോ ആദ്യം വിളിക്കുക….'””

യാഷ് ഒന്ന് പറഞ്ഞു നിർത്തി…..

‘” ശരി….. അപ്പോൾ  രണ്ടാമത്തെ കാരണം…..??'””

മാർട്ടിൻ ചോദിച്ചു……

‘” അടുത്ത ഉത്തരം കേട്ടാൽ നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചന്ന് വരില്ല….നിങ്ങൾക്ക് കുറച്ചു ഫണ്ണി ആയി തോന്നാം….
ഈ എന്നെ കണ്ടോ…..
ഞാൻ കാണുന്ന പോലല്ല…..
ഭയങ്കര ബുദ്ധിയാ….. മെഡിക്കൽ സൈക്കാർട്ടറിയിൽ റാങ്ക് ഹോൾഡർ ആയി പഠിച്ചിറങ്ങി….. 25 കൊല്ലം നല്ല അറിയപ്പെടുന്ന ഒരു ഹോസ്പിറ്റലിൽ തന്നെ വർക്ക്‌ ചെയ്തു…..
ഇപ്പൊ ഒരു 6 കൊല്ലത്തിനു മുമ്പ് ഈ ഹോസ്പിറ്റൽ ഞാൻ പണിഞ്ഞു…. തിരക്കിൽ നിന്നെല്ലാം വിട്ട് ഒരു ഒഴിഞ്ഞ ജീവിതം……എത്ര എത്ര ഭ്രാന്തന്മാരെ ചികിൽസിച് ഞാൻ ഭേദം ആക്കിയിരിക്കുന്നു….
ഇന്ത്യൻ മെഡിക്കൽ ഹിസ്റ്ററിയിൽ തന്നെ ഞാനൊരു നാഴിക കല്ലാണ്….. ഒരു തരത്തിൽ പറഞ്ഞാൽ…. ഞാനൊരു സംഭവമാ…..
പണ്ട് സൈക്കോ സാജൻ എന്നൊരു പേഷ്യന്റ്….
എന്നെ തേടി  വന്നു…..
4 പേരെ കൊന്ന പുള്ളിയാ……
അവസാനം കുറ്റബോധം കേറി എന്റെയടുത്തു വന്നു……
വന്നിട്ട് 4 മാസം തികഞ്ഞില്ല…. അതിനുള്ളിൽ തന്നെ അവന്റെ അസുഖം മാറി തിരിച്ചു വീട്ടിൽ ചെന്നു…..
2 മാസം കഴിഞ്ഞപ്പോ 2 കൊല കൂടെ ചെയ്ത് എന്റെ അടുത്ത് വന്നെന്ന് സത്യം തന്നെ….. പക്ഷെ പൂർണ്ണമായും അസുഖം മാറുമെന്ന് പറയാൻ പറ്റോ……
ഇല്ല….
ഇങ്ങനെ എത്ര എത്ര സംഭവങ്ങൾ…..
വേറെ ഒരാളെന്ന് പറഞ്ഞാ മനു എന്നൊരു പയ്യൻ….. പണ്ടവന്റെ കുടുംബം ഒരു ആക്‌സിഡന്റിൽ മരിക്കുന്നത് കണ്ണുകൊണ്ട് കണ്ട് മനസ്സ് തകർന്ന് വന്ന ഒരുത്തനാ…..
ഒരു പാവം…..
ഞാൻ എനിക്കറിയാവുന്ന ഉപദേശങ്ങൾ എല്ലാം………..'””

Dr യാഷ് രുദ്രപ്രയാക് ഗൗടാ അവരെ ഒന്നും ശ്രദ്ധിക്കുക പോലും ചെയ്യാതെ ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ടെ ഇരുന്നു….
മാർട്ടിനു ശരിക്കും വന്ന സമാധാനം എങ്ങോ പോയി പഴയ മുഷിപ്പ് ഉള്ളിൽ കേറിയിരുന്നു….. അയാൾ നെറ്റിക്ക് കയ്യും കൊടുത്ത് സാക്ഷിയെ നോക്കി…. അവൾ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുകയാണ്……

‘”” സാക്ഷി…..
ഇയാള് മിക്കവാറും മൊഴി തരാൻ ബാക്കി കാണില്ല….. അവനോട് ഈ വാജകമടി നിർത്തിയിട്ടു കാര്യം പറയാൻ പറാ…..'””

മാർട്ടിൻ അവളെ നോക്കി പതിയെ പറഞ്ഞു…. അവർ പറഞ്ഞത് മലയാളം ആയതിനാൽ തന്നെ കന്നട മാത്രം അറിയുന്ന യാഷിന് മനസ്സിലായിരുന്നില്ല….. അയാൾ തന്റെ വാർത്തമാനത്തിൽ തന്നെ ഹൃദങ്ക പുളകിതൻ ആയി നിന്നു…..

‘”” സാർ…….'””

സാക്ഷി അയാളെ ഒന്ന് വിളിച്ചു…… യാഷ് അവളെ നോക്കി…..

‘”” നമ്മൾ വിഷയത്തിൽ നിന്നും മാറിപ്പോയി…..
സൈക്കോ സാജനോ മനുവോ ഒന്നുമല്ല നമ്മുടെ വിഷയം…..'””

സാക്ഷി അയാളെ നോക്കി പറഞ്ഞു…..

‘”” ഹൊ……
സോറി സോറി സോറി…..
ഇതാണ് എന്റെ പ്രശ്നം……
എന്നെ കുറിച്ചു പറയാൻ എനിക്ക് നൂറു നാവാ….. അപ്പൊ എന്റെ മുന്നിൽ ഏത് വിഷയം ആയാലും അതിന്ന് എല്ലാം തെന്നി മാറിപ്പോകും……'””

യാഷ് അവരെ നോക്കി പറഞ്ഞു……
അപ്പോഴാണ് ഡോക്ടർ ക്യാബിൻ തുറന്ന് ഒരു ഡ്രെയിൽ ചായയുമായി ഒരു സിസ്റ്റർ കയറി വന്നത്……അവരത് അവിടെ വച്ചുകൊണ്ട് പുറത്തേക്ക് നടന്നു…..

‘”” അപ്പോൾ ചായ കുടിക്കു….
നമുക്ക് തുടക്കം മുതൽ ഒന്നാമത്തെ ചോദ്യത്തിൽ നിന്ന് തന്നെ വീണ്ടും തുടങ്ങാം…..'””

‘”” ഹേയ്……
നോ……. താൻ അധികം വാജകം അടിക്കാതെ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം പറഞ്ഞാ മതി…..
മന്ത്രി എന്തിന് ഇവിടെ വന്നെന്ന് എനിക്ക് നന്നായി മനസ്സിലായി…..'””

മാർട്ടിൻ പറഞ്ഞു……

‘”” ഹൊ……
അപ്പൊ വേണ്ടാ……. എന്നാ ശരി…
രണ്ടാമത്തെ ചോദ്യത്തിലേക്ക് കടക്കാം…
അതിന് മുമ്പ് ഒരു ബ്രേക്ക്‌ എടുത്താലോ….'””

യാഷ് പറഞ്ഞു….. മാർട്ടിൻ അയാളെ കോപത്തോടെ നോക്കി…..

“” താൻ എന്താടോ ***** പോവാണോ…..
ബ്രേക്ക്‌ എടുക്കാൻ……
ഒരുപാട് വിളച്ചിൽ എടുത്താ ഡോക്ടർ ആണെന്ന് നോക്കില്ല….. കൊന്ന് പെട്ടിയിൽ കേറ്റും ഞാൻ…..'””

മാർട്ടിന്റെ കോപം കണ്ട് യാഷ് വീണ്ടും പുഞ്ചിരിച്ചു……

“” ഇങ്ങനെ ചൂടാവല്ലേ സാറേ…..
ഞാനൊരു 5 മിനിറ്റല്ലേ ചോദിച്ചത്…..
നമ്മൾ എത്രയോ സമയം വെറുതെ കളയുന്നു…. ഇതും അതുപോലെ ഒന്നാണ്….
ഇപ്പോൾ സമയം 10 മണി….
ഇന്നലെ ഒരു മെന്റൽ പെണ്ണ് വന്ന് പെട്ടിട്ടുണ്ട്…. അവൾക്ക് നേരത്ത് ഇൻജെക്ഷൻ കൊടുത്തില്ലേൽ പിന്നെ ഈ ഹോസ്പിറ്റൽ രണ്ടായി മറച്ചിടും….. അതുകൊണ്ടാ…..'”

എന്നും പറഞ്ഞുകൊണ്ട് യാഷ് അവിടെ നിന്നും എഴുന്നേറ്റ് ഡോർ തുറന്ന് പുറത്തേക്ക് നടന്നു…..

മാർട്ടിൻ സഹി കെട്ട് തലക്ക് കയ്യും കൊടുത്തിരുന്നു പോയി….…

“” ഇവനെ ഒക്കെ ഡോക്ടർ ആക്കിയവനെ ആദ്യം തല്ലണം……
@##@@********…..
അവന്റെ മറ്റേടത്തെ ഒരു സംസാരം…..
വട്ട് ഉള്ളവന് മാത്രമല്ല…. അത് ചികിൽസിക്കുന്നവന് പോലും വട്ടാ….ഇവന്റെയൊക്കെ മുന്നിൽ വരാൻ തോന്നിയ ഗതികേട്……'””

മാർട്ടിൻ സഹികെട്ട് പുലമ്പി…..

‘” നമുക്ക് കുറച്ച് വെയിറ്റ് ചെയ്യാം സാർ….
അയാൾ ഒരു ഡോക്ടർ ആണ്…. നമുക്ക് വേണ്ടത് അയാളുടെ കയ്യിലല്ലേ കാണു…..'”

സാക്ഷി സൗമ്യതയോടെ പറഞ്ഞു നോക്കി…..

‘”” അതുകൊണ്ടല്ലേ സഹിച്ചു നിൽക്കുന്നത്….'””

മാർട്ടിൻ അത് പറഞ്ഞുകൊണ്ട് തന്റെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു…. ഏകദേശം ഒരു 4 മിനിറ്റ് കൊണ്ട് യാഷ് തിരികെ എത്തിയിരുന്നു…

‘”” സോറി സാർ….
ഞാൻ നിങ്ങളെ ബുദ്ധിമുട്ടിച്ചില്ല എന്ന് വിജാരിക്കുന്നു…..
ഇവടെ വരുന്ന ചില കേസ് ഒക്കെ കുഴപ്പം പിടിച്ചതാവും….. അവർക്ക് ഈ ഇൻജെക്ഷൻ കുത്താൻ പോലും എന്നെ പോലെ ഒരു ഡോക്ടർ തന്നെ വേണ്ടിവന്നേക്കാം…എന്തായാലും ഞാനിനി അതൊക്കെ പറഞ്ഞു നിങ്ങളുടെ സമയം കളയുന്നില്ല…. സോഫിയെ പറ്റി എനിക്ക് അറിയാവുന്നത് എല്ലാം പറഞ്ഞുതരാം….
ഈ കേസിനു ഹെൽപ്ഫുൽ ആവുമോ ഉറപ്പില്ല….. ‘”

യാഷ് അത് പറഞ്ഞപ്പോൾ അവനെന്താണ് പറയാൻ പോകുന്നതെന്ന് കേൾക്കുവാനായി ആകാംഷയോടെ ഇരുന്നു അവർ…

‘”” കേസ് ഫയലിൽ പറയും പോലെ സോഫി രോഗി ആയത് 3 മാസം മുമ്പ് അല്ല….. 5 മാസങൾക്ക് മുൻബാണ്……'”.

യാഷ് പറഞ്ഞത് കേട്ടപ്പോ അവർ ഇരുവരും മനസ്സിലാവാത്ത രീതിയിൽ അയാളെ നോക്കി….

‘”” അതെ സാർ……
5 മാസം മുൻപാണ് ഫിലിപ്പ് എന്നെ ആദ്യമായി വിളിക്കുന്നത്…. അന്നാണ് ഇതിന്റെ ഫസ്റ്റ് സ്റ്റേജ് പോലും ആരംഭമാവുന്നത്…..
മകൾ 4 നാളായി ഉറങ്ങിയിട്ടില്ല…. കണ്ണടച്ചാൽ അവൾ എന്തോ കണ്ട് ഞെട്ടി ഉണരുന്നു എന്നൊക്കെയാണ് അന്ന് ഫിലിപ്പ് പറഞ്ഞത്….. അതൊരു ചെറിയ കേസ് മാത്രമായാണ് അന്നെനിക്ക് തോന്നിയത്…
ഞാൻ അവരുടെ വീട്ടിൽ ചെന്ന് സോഫിക്ക് കൌൺസിൽ ഒക്കെ കൊടുത്തതാണ്….
അപ്പോൾ നല്ല മാറ്റവും കണ്ടിരുന്നു….
പക്ഷെ പിറ്റേന്ന് പിന്നെയും ഫിലിപ്പ് വിളിച്ചു….
ഇതേ പ്രശ്നം തന്നെ….
നാൾക്ക് നാൾ അത് അധികമാവുകയാണ് ചെയ്തത്…..
അന്നെനിക്ക് ഉറക്കത്തിനുള്ള ഗുളികയും സ്‌ട്രെസ് കണ്ട്രോൾ ചെയ്യുവാനുള്ള മരുന്നും എഴുതികൊടുക്കേണ്ടി വന്നു……
ഇതില്ലാം ആ മരുന്നിൽ തീരുമെന്നാണ് വിചാരിച്ചത്…..
പക്ഷെ സോഫിയുടെ കേസ് കൂടുതൽ കോംപ്ലിക്കേറ്റ് ആവുകയാണ് ചെയ്തത്…..
നാൾക്ക് നാൾ അവൾ കൂടുതൽ മോശം അവസ്ഥയിലേക്ക് വന്നെത്തി…..
ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരുന്നു….
തനിയെ കരയാ….
തനിയെ ചിരിക്കാ…..
സാധനങ്ങൾ എല്ലാം എറിഞ്ഞു പൊട്ടിക്കാ….
അങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾ….'””

യാഷ് ഒന്ന് പറഞ്ഞു നിർത്തി….

‘”” ഇതിന്റെ എല്ലാം കാരണങ്ങൾ എന്താണ്….??'””

സാക്ഷി ചോദിച്ചു……

‘”” അതാ കുട്ടി തുറന്ന് പറഞ്ഞില്ല മേടം….
ഒരു മനുഷ്യൻ ദിവസങ്ങളോളം ഉറങ്ങാതെ ഇരുന്നാൽ എങ്ങനെ ആയിരിക്കും….
ഉറക്കം ഇല്ലാത്ത മനുഷ്യന്റെ മനസ്സും ബുദ്ധിയും പാടെ മാറും……
അവന്റെ ചിന്താ ശേഷി നശിക്കും…..
നോർമൽ ആളുകൾ ചെയ്യുന്നതിന്റെ വിപരീത ഫലങ്ങൾ അവർ കാണിച്ചു കൂട്ടും…. അവളും അങ്ങനെ ഒരു സ്റ്റേജിൽ തന്നെ ആയിരുന്നു…..
ഉറക്കം ഉണ്ടായിട്ട് പോലും ഇല്ലാത്ത അവസ്ഥ…..'””

യാഷ് ഒന്ന് പറഞ്ഞു നിർത്തി…..

‘”” മനസ്സിലായില്ല സാർ നിങ്ങൾ പറയുന്നത്…. ഒരു കാരണവും ഇല്ലാതെ ഇതെല്ലാം എങ്ങനെ…..??'””

സാക്ഷി ചോദിച്ചു…..

‘”കാരണം ഇല്ലെന്ന് പറയുന്നില്ല…..
ഉണ്ട്…..
തീർച്ചയായും ഉണ്ട്…..
2 മാസങ്ങളോളം സോഫിയെ വീട്ടിൽ ഇരുത്തി ചികിൽസിച്ചു നോക്കി….
ബട്ട്…..
അവസ്ഥ പഴയത് തന്നെ….
നോ ഇമ്പ്രൂമെൻറ്സ്…
അവസാനം ആ കുട്ടിയെ ഇവിടേക്ക് മാറ്റേണ്ടതായി വന്നു…..
പുറം ലോകത്തിൽ നിന്നും സോഫിയുടെ അസുഖം മറച്ചുവെക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞു…. അങ്ങനെ ആണ് ചികിത്സ മുന്നോട്ട് കൊണ്ടുപോയതും….
24 മണിക്കൂറും സോഫിയെ എനിക്ക് നിരീക്ഷിക്കുവാൻ സാധിച്ചു…..
ഉണർന്നിരുന്ന സോഫിയും ഉറങ്ങി കിടന്ന സോഫിയും ഏറെ വ്യത്യസ്തമാണ്…
ഉറങ്ങി കിടന്ന സോഫിയുടെ ശരീര ഭാഷ വ്യക്തമാക്കിയത് ഒരുപാട് ഭയക്കുന്ന മനുഷ്യനെ ആണ്…..
ആഴ്ന്ന ഉറക്കത്തിൽ പോലും അവളുടെ ശരീരം വല്ലാതെ വിയർത്തിരുന്നു….
കൈ കാലുകൾ തണുത്തിരണ്ട പോലെ വിറക്കുന്നു…. അങ്ങുമിങ്ങും നിയന്ത്രണം ഇല്ലാതെ ഇളകുന്ന തല…
ആ സമയം അവളെ വിളിച്ചുണർത്തിയാൽ പോലും എഴുന്നേറ്റിരുന്നില്ല….. അത്രക്ക് ഭയാനകം ആയിരുന്നു…..
ദിനവും രാവിലെ ഞെട്ടി അലറി വിളിച്ച് എഴുന്നേൽക്കുന്ന സോഫിയുടെ ശബ്ദം ഇവിടെ ഒരു പതിവായി മാറി….
ഉണർന്ന ശേഷം അവളേറെ നേരം എന്തോ ചിന്തിച്ച് ഇരിക്കുന്നു…..
ആ സമയം അവളുടെ അടുത്തേക്ക് പോയാൽ പോലും അവൾ തന്നെ കൊല്ലുവാൻ വരുന്ന ഒരാളോട് കാണിക്കുന്ന അതെ രീതിയിലാണ് നമ്മോട് പെരുമാറുക…
ആ ഒരു അവസ്ഥയെ അവൾക്ക് തരണം ചെയ്യുവാൻ മണിക്കൂറുകൾ തന്നെ വേണ്ടിവന്നിരുന്നു…..'””

യാഷ് പറഞ്ഞു…..

‘”” ഈ രോഗ ലക്ഷണങ്ങൾ എന്താണ് ഡോക്ടർ…..??'””

സാക്ഷി ചോദിച്ചു..,..

‘”” അറിയില്ല മേടം…….
മെഡിക്കൽ സയൻസിൽ ഇങ്ങനെ ഒരു കേസ് ഞാൻ കാണുന്നത് തന്നെ ആദ്യമായാണ്….
ഏറെ അത്ഭുധത്തോടെയാണ് ഞാനാ സത്യം തിരിച്ചറിഞ്ഞത് അന്ന്…..
സോഫിയുടെ രോഗ കാരണം അവളുടെ ഉറക്കം ആണെന്ന്…..
അതിൽ അവൾ കാണുന്ന സ്വപ്‌നങ്ങൾ ആ തലച്ചോറിൽ തന്നെ നേരിയ മാറ്റങ്ങൾ വരുത്തിയിരുന്നു…..
ഇടക്കിടക്ക് അയാൾ എന്നെ കൊല്ലും….
എനിക്ക് ചുറ്റുമുള്ളവരെ കൊല്ലും എന്ന് മാത്രമാണ് അവൾ പറഞ്ഞത്….
ഒരു തവണ ഈ കുട്ടി കിടന്ന മുറി വൃത്തിയാക്കുവാൻ പോയ ഹോസ്പിറ്റൽ സ്റ്റാഫിന്റെ തലയിലേക്ക് ഫ്ലോവർ ബേസ് വച്ച് അടിച്ച് സോഫി തന്റെ രോഗത്തിന്റെ ആദ്യ വയ്‌ലെൻസ് മുഖത്തെ പുറത്ത് കാണിച്ചു…
അന്നവൾ പറഞ്ഞ വാക്കുകൾ ഇന്നുമെന്റെ ഉള്ളിൽ ഉണ്ട്…..

‘കൊല്ലും…..
എന്റെ അടുത്ത് വന്നാൽ എല്ലാവരേം കൊല്ലും ഞാൻ…
എന്നെ ദ്രോഹിച്ചു മതിയായില്ലേ നിനക്ക്….’

അതായിരുന്നു അവൾ പറഞ്ഞത്…..
പിന്നീട് അവൾക്ക് ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കേണ്ടതായി വന്നു…
കാലിൽ ചങ്ങല അണിയിക്കേണ്ടതായി വന്നു…..

2 മാസം സോഫി ഇവിടെ തന്നെ കഴിഞ്ഞു…

64 Comments

  1. ഇത്രേം വൈകിയതിനു സോറി… എഴുതി ആയിട്ടുണ്ട്…. ഇവടെ എഡിറ്റ്‌ ചെയ്ത് ഇടാൻ കുറച്ചു പണിയാ… അതാ ടൈം എടുക്കുന്നത്…. വേഗം വരും എന്തായാലും

Comments are closed.