⚔️ദേവാസുരൻ⚒️8【Ɒ?ᙢ⚈Ƞ Ҡ???‐??】 2424

 

ഇലകൾ പൊഴിയും പോലെ ദിവസങ്ങൾ തള്ളി നീങ്ങി….

അവരുടെ കൂട്ടായ്മയിലേക്ക് ഇന്ദുവും ഗായത്രിയും കൂടെ പങ്കാളികളായി…..

പീവിയും അന്നയും തകർത്ത് പ്രണയിക്കുന്നു…

ബാക്കിയെല്ലാം പഴയ പോലെ ചിൽ ആണ്….

ഇന്ദു ഇന്ദ്രനെ പരമാവധി അവോയ്ഡ് ചെയ്യാനാണ് ശ്രമിച്ചത്…..
എന്നാൽ എല്ലാരും പുലർത്തുന്ന ഒരു സൗഹൃദ ബന്ധം നിലനിർത്തുകയും ചെയ്തു…..

ഇന്ദ്രനും ഏറെ കുറെ അതുതന്നെയാണ് ചെയ്യുന്നത്….

അവളെ പരമാവധി ഒഴിവാക്കുക….

അവർക്ക് ഇരുവർക്കും ഭയമാണ്….
ഇന്ദുവിന് ചേച്ചിക്ക് കൊടുത്ത വാക്ക് തെറ്റുമോ എന്ന ഭയമാണ്…..
കൂടാതെ അവളെ പിന്തുടരുന്ന ചില ശത്രുക്കൾ….
എന്നാൽ ഇന്ദ്രന്റെ പേടി വേറെ ചിലതാണ്…..

അവനിൽ ഒളിഞ്ഞിരിക്കുന്ന ആ നിഗൂഢ രഹസ്യം….

രാഗേന്ദു തനിക്ക് ചേർന്നവൾ അല്ലെങ്കിൽ അവളുടെ മരണമാണ്……
അതാണ് അവനെ അലട്ടുന്ന പ്രശ്നം…

പക്ഷെ ഇതെല്ലാം അവരിൽ മാത്രം ഒതുങ്ങുന്ന കാര്യങ്ങളാണ്….

അകലുവാൻ അവരുടെ മനസ്സ് പറയുന്നുണ്ടെങ്കിലും പരസ്പ്പരം കാണുമ്പോൾ ഒരു കാന്തത്തിന്റെ ആകർഷതയിൽ അവർ അടുക്കുകയാണ്……

ആരോ എഴുതി വച്ച തീരുമാനം പോലെ…..
>>>>>>>>>>>>★<<<<<<<<<<<<<<<

】ഒരു ദിവസം പാർവാതിയുടെ ഫ്ലാറ്റിൽ…..【

,,,,,, ചേച്ചി…..ചേച്ചി……
പ്ലീസ് ചേച്ചി……….

ഇന്ദു പാറുവിന്റെ പിന്നാലെ ചിണുങ്ങി നടക്കാണ്….

 

,,,,, നടക്കില്ലെന്ന് പറഞ്ഞാ നടക്കില്ല……..

പാറു തീർത്ത് പറഞ്ഞു….

,,,,, ഇതെന്ത് സാധനാ…… അറക്കീസ്…….

,,,,,, അറക്കീസോ…..ഞാനോ…..

പാറു ചോദിച്ചു……

,,,,,ഹാ….. ചേച്ചി തന്നാ……

,,,,, എടി ദുഷ്ട്ടെ……..
ആ അലമാര തുറന്ന് നോക്ക്……
അത് കണ്ടിട്ട് പറ ഞാൻ അറക്കീസ് ആണൊന്ന്….

,,,,,, അതൊക്കെ പഴയ തുണികൾ അല്ലേ ചേച്ചി……

,,,,, അതിന്………

,,,,,,, എനിക്കിപ്പോ ജീൻസും ടീഷർട്ടും വേണം…..
ഈ ഷർട്ടും പാന്റും ഒക്കെ ഇട്ട് വരുന്ന പെണ്ണുങ്ങളുടെ ഇടയിൽ ഞാൻ മാത്രം പഴഞ്ചനായി…. അയ്യേ……

,,,,,, നീ എന്ത് പറഞ്ഞാലും നടക്കില്ല…….

,,,,, ചേച്ചി………

,,,,, ദേ….ഇന്ദു…..നിനക്ക് കൂടുന്നുണ്ട് ട്ടൊ…..