⚔️ദേവാസുരൻ⚒️8【Ɒ?ᙢ⚈Ƞ Ҡ???‐??】 2424

ഇന്ദ്രൻ പറഞ്ഞത് കേട്ട് ഇന്ദുവിന്റെ മുഖമൊക്കെ ദേഷ്യം കൊണ്ട് ചുവന്നു….

,,,,,, ദുഷ്ട്ടാ……

അവൾ പല്ല് കടിച്ചുകൊണ്ട് പറഞ്ഞു….

,,,,, എന്തേലും പറഞ്ഞോ…..

ഇന്ദ്രൻ ചോദിച്ചു…..

,,,,,, ഒന്നുല്ല…..

,,,,,ഹ ഹ ഹ ഹ ഹ ഹ …….

ഇന്ദ്രൻ ഒരു പൊട്ടിച്ചിരി ആയിരുന്നു പിന്നെ….

,,,,,, വട്ടായോ……

,,,, എന്തേ…..

,,,,, അല്ല…. ഇങ്ങനെ ചിരിക്കണത് കണ്ട് ചോദിച്ചതാ…….

,,,,,,, ഹ ഹ ഹ …….. ഞാൻ വട്ടിളക്കിയിട്ടൊന്നുമല്ല ചിരിച്ചത്……

,,,,,, പിന്നെ…..

,,,,,ഞാൻ കേട്ടു….

,,,,എന്ത്…..?

,,,,,ചേച്ചിയെ ദുഷ്ട്ടെ എന്ന് വിളിച്ചത്…..

ഇന്ദ്രൻ അത് പറഞ്ഞുകൊണ്ട് ചിരിച്ചപ്പോ ഇന്ദു മുഖവും വീർപ്പിച്ചുകൊണ്ട് വെളിയിലേക്ക് നോക്കി നിന്നു….

,,,,, ഹേയ്…. ഇന്ദുസ്…..
പിണങ്ങിയോ….

ഇന്ദ്രൻ ചോദിച്ചു….

,,,,,,ഒന്നുല്ല….

അവൾ പറഞ്ഞു…..

,,,,, ഒന്നും ഇല്ലാതാണോ ഈ ദേഷ്യം…..

,,,,,, എന്റെ ഏട്ടാ…..ഞാൻ എങ്ങനെ ദേഷ്യപ്പെടാതെയിരിക്കും…..
ഒരു ചേച്ചി ഉണ്ട്……
വന്നിട്ട് ഇത്രേം ദിവസായി എന്നെയൊന്ന് പുറത്തേക്ക് കൊണ്ടുപോയില്ല…….
ഇന്നലെ പറഞ്ഞപ്പോ അസൈൻമെന്റ്ന്റെ കാര്യം പറഞ്ഞു മുങ്ങി……'”””

 

,,,,,,,ഹ ഹ ഹ ……. അതിനാണോ ഇങ്ങനെ ഇരിക്കുന്നെ…..

ഇന്ദ്രൻ ചോദിച്ചതിന് ഇന്ദു ഒരു മൂളൽ മാത്രം ഉത്തരം നൽകി…..

,,,,, ഇതൊക്കെ ചെറിയ കാര്യമല്ലേ….
അതിനൊക്കെ ഇങ്ങനെ ചൂടാവണോ….

,,,,,, എന്നെ ആരും പുറത്ത് കൊണ്ടുപോയിട്ടില്ല ഏട്ടാ…. അതാ…….

അവൾ വിഷമത്തോടെ പറഞ്ഞു….

,,,,,,, അതെന്താടോ…….

,,,,,,, അത്…..

ഇന്ദ്രനത് ചോദിച്ചപ്പോൾ അവൾ എന്ത് പറയാണമെന്നറിയതെ പരുങ്ങി….

,,,,, പറയാൻ പറ്റാത്ത കാര്യമാണോ…..

,,,,,,ഹമ്മ്……