⚔️ദേവാസുരൻ⚒️8【Ɒ?ᙢ⚈Ƞ Ҡ???‐??】 2424

 

⚔️ദേവാസുരൻ ⚒️ 8

| Author : Demon King | Previous Part

 


റഷ്യൻ ഡ്രഗ് മാഫിയ കേന്ദ്രം…..

അതൊരു വലിയ കെട്ടിടം ആയിരുന്നു….
അതിൽ 6 നിലയോളം വലിപ്പമുണ്ട് ഉണ്ട്…….

ലോകത്ത് പല ഭാഗത്തേക്കും കടത്തിയയ്ക്കുന്ന മയക്കുമരുന്നുകൾ ഉണ്ടാക്കുന്ന സ്ഥലം…..

ഒരാൾ ആ കെട്ടിടത്തിന്റെ ഉള്ളിലൂടെ ലിഫ്റ്റ് വഴി ആറാം നിലയിലേക്ക് സഞ്ചരിച്ചു….

ലിഫ്റ്റിൽ നിന്നും ഇറങ്ങി മുന്നോട്ട് സഞ്ചരിക്കുമ്പോൾ അവരുടെ റഷ്യൻ സഹായികൾ അയാളെ നോക്കി സലാം ചെയ്തു…..

അയാൾ നേരെ ഒരു റൂമിലേക്ക് കാലെടുത്തു വച്ചു….
അവിടെ ഒരു കസാരയിൽ കൊക്കയ്ൻ പൊടി ഉപയോഗിച്ചുകൊണ്ട് ഒരാൾ ഇരിക്കുന്നുണ്ട്……..

,,,,,,, സമർ ഖാൻ……….
എന്ന സെയ്‌തിയാ വന്തിറുക്കെ…….

ആ കസാരയിൽ ഇരിക്കുന്നവൻ കയ്യിലെ കൊക്കയ്ൻ പൊടി മൂക്കിലേക്ക് വലിച്ചെടുത്തുകൊണ്ട് ചോദിച്ചു….

,,,,,,,,,ഒരു ഇൻഫോർമേഷൻ ഉണ്ട്……
ഫ്രം ഇന്ത്യ…..

സമർ ഖാൻ പറഞ്ഞു…….

,,,,,,,മ്മ്…..?
എന്താ……..
ചരക്ക് എത്തുന്നതിൽ വല്ല ബുദ്ധിമുട്ടും…..

 

അവൻ ചോദിച്ചു……

,,,,,, അല്ല SJ……
ഇത് SJയുടെ പേർസണൽ മാറ്റർ ആണ്…….

ആ കസാരയിൽ ഇരിക്കുന്ന SJ എന്ന അയാൾ എഴുന്നേറ്റ് സമർ ഖാനെ നോക്കി…..

,,,,,,, എന്ത് ഇൻഫോർമേഷൻ……

S.J ചോദിച്ചു…….

,,,,,,, നിങ്ങളുടെ ശത്രു…….
പാർവതി പിന്നെ രാഗേന്ദു എന്നിവരെ കുറിച്ചാണ്……….

ആ പേര് കേട്ടതും SJയുടെ സിരകളിൽ കോപത്തോടെ തീച്ചൂള കത്തിച്ചു…..

അവനെ പ്രതികാര ദാഹി ആക്കുവാൻ അവരുടെ പേര് തന്നെ മതിയായിരുന്നു…

,,,,,, അവരെ കുറിച്ച് എന്താണ് ഇത്ര പറയാനുള്ളത്….

Sj അൽപ്പം ദേഷ്യത്തോടെ സമറിനെ നോക്കി ചോദിച്ചു….

,,,,,, ബാംഗ്ലൂർ ഉള്ള നമ്മുടെ ആൾക്കാർ അവളെ വാച്ച് ചെയ്യുന്നുണ്ട്…. അവരിൽ നിന്നും അറിഞ്ഞ വിവരമാണ്…. പാർവതി ഒരു പയ്യനുമായി വല്ലാതെ അടുത്ത് ഇടപഴകുന്നു എന്നാ അറിഞ്ഞത്…..

സമർ അത് പറഞ്ഞപ്പോൾ SJ ഒരു പുച്ഛത്തോടെയുള്ള ചിരി മാത്രം ചിരിച്ചു…..

,,,,,, ഞങ്ങൾ എന്താ ചെയ്യേണ്ടത് SJ……

സമർ ചോദിച്ചു….

,,,,,, ഒന്നും ചെയ്യേണ്ട…..

Sj യുടെ മറുപടി കേട്ട് സമർ തെല്ലോന്ന് അമ്പരന്നു…

,,,,,, പക്ഷെ SJ…… അവർ ഇനി ഇഷ്ട്ടത്തിൽ ആണെങ്കിൽ…..

,,,,, ആണെങ്കിൽ എനിക്ക് പുല്ലാണ്…..

,,,,,,അപ്പൊ അവർ പ്രേമിച്ചോട്ടെ എന്നാണോ…..

സമർ അത് പറഞ്ഞപ്പോൾ SJ വെറുതെ ജനാലഴികളിലൂടെ പുറത്തേക്ക് നോക്കി നിന്നു….
ശേഷം സമറിനെ തന്നെ നോക്കി….
ആ മുഖത്ത് നരകയാതന നൽകാൻ ആഗ്രഹിക്കുന്ന ഒരു ചെകുത്താന്റെ ചിരി ഉണ്ടായിരുന്നു…

,,,,,,,, ചെറുപ്പം മുതലേ അവളോട് പ്രേമം പറഞ്ഞു വന്നവരെ നമ്മൾ എന്താണ് സമർ ചെയ്തിട്ടുള്ളത്…

ചുണ്ടിലെ ആ ചിരി നിലനിർത്തിക്കൊണ്ട് SJ ചോദിച്ചു….

 

,,,,,, എന്ത് ചെയ്യാൻ….. എല്ലാത്തിനേയും പ്രായം പോലും നോക്കാതെ അരിഞ്ഞു തള്ളി….

സമർ മറുപടി പറഞ്ഞു….

,,,,, ഇപ്പോ പാർവതിക്ക് എത്ര വയസ്സായി…..

Sj ചോദിച്ചു…..

,,,,,,, ഇപ്പൊ ഒരു 20 കാണും…..